എനിക്കായ് – 3

“ഇപ്പോളോ ”

“അല്ലെടാ. നാളെ വൈകിട്ട് മതി. ഞാൻ അച്ഛനോട് പറഞ്ഞു ഒന്നുകൂടി ട്രൈ ചെയ്യുന്ന കാര്യം.”

എന്തൊക്കേ പറഞ്ഞാലും എനിക്ക് പെട്ടന്ന് ഒരു ഷോക്ക് ആയി അത്. അത്രയേറെ അടുത്ത അവളെ പെട്ടെന്ന് പിരിയേണ്ടി വരുന്നത് എനിക്കോർക്കാനേ വയ്യ. അതും അവൾ അങ്ങനെ ഒരു ഫോട്ടോ അയച്ചത് കൊണ്ട് പിന്നീടൊരിക്കലും ഞാനുമായി ഒരു റിലേഷനും അവളുടെ ഭർത്താവ് സമ്മതിക്കില്ലെന്ന് എനിക്കുറപ്പായിരുന്നു. എന്റെ മറുപടി കിട്ടാതായപ്പോൾ അവൾ ചോദിച്ചു.

“എന്ത് പറ്റി?”

“നമുക്ക് നാളെ വിളിക്കാടി.”

എന്റെ കണ്ണൊക്കെ നിറയുന്നത് എനിക്ക് മനസിലായി. അവളെ അറിയിക്കാതിരിക്കാൻ ഞാൻ അവൾകെതിരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു

“നാളെ വൈകിട്ട് നോക്കാം ഇപ്പോ ഉറങ്ങട്ടെ ഗുഡ് നൈറ്റ്.”

വീണ്ടും പതിനഞ്ച്‌ മിനിറ്റു കഴിഞ്ഞ് കാണണം അവളുടെ വിതുമ്പൽ എന്റെ കാതിലെത്തി. അവളെ തിരിഞ്ഞു കെട്ടിപുണരാൻ എന്റെ കൈകൾ തരിച്ചെങ്കിലും ഞാനും പല്ലുകടിച്ചു കിടന്നു. പക്ഷെ ഏതാനും നിമിഷങ്ങൾകൊണ്ട് അവൾ എന്റെ പുറകിൽ കെട്ടിപിടിച്ചു കരച്ചിലായി. എന്റെ പുറത്തു മുഴുവൻ അവളുടെ കണ്ണുനീരായി. അവളെ തിരിഞ്ഞ് ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു

“എന്താടി പെണ്ണെ നിനക്ക് പറ്റിയെ.”

“എനിക്ക് പറ്റുന്നില്ലെടാ ഇനിയും”

ഏങ്ങലിനിടയിൽ അവൾ തുടർന്നു.

“നിന്നോടൊത്തുള്ള നിമിഷങ്ങൾ എന്നെ പേടിപ്പിക്കാ. നീയുമായി ഇനിയും അടുത്താൽ എനിക്കയാളെ ഉൾക്കൊള്ളാനാകില്ല. അതാ ഞാൻ…. നിന്നെ വിട്ട് പോകാൻ തോന്നുന്നില്ലെടാ ”

ഉള്ളിൽ അതേ മനസ്സ് വച്ചുകൊണ്ട് ഞാൻ അവളോട് പറഞ്ഞു

“അയ്യേ പെണ്ണെ. നീ നല്ല കുട്ടിയായി ഉറങ്ങിയെൻ. അയാളുടെ അടുത്ത് പോയാലും നമ്മളെന്നും കാണും ഓഫിസിൽ വച്ച്. സംസാരിക്കും. പിന്നെ എപ്പോ വേണേലും വരാലോ നിനക്കിങ്ങോട്ടും എനിക്കങ്ങോട്ടും.”
“എന്തോ എനിക്കാലോചിക്കുമ്പോ പേടിയാക.”

“എല്ലാ പേടിയും മാറൂട്ടോ. നമുക്ക് നോക്കാടി.”

ഞാൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.

“ഇനി എന്റെ മോൾ ഉറങ്ങിക്കോ ഗുഡ്‌നൈറ്റ്”

എന്റെ നെഞ്ചിൽ ചേർന്ന് കിടന്നു അവൾ ഉറങ്ങി. ഉറക്കമില്ലാത്ത ചിന്തകളുമായി ഞാനും.
……
പിറ്റേന്ന് നല്ല ഉറക്കക്ഷീണം ഉണ്ടായിരുന്നു എനിക്ക്. അതിനൊപ്പം അവൾ അകലുന്നുവെന്ന ഓർമകളും കൂടെ വളരെ മോശം പകൽ വളരെ പതിയെ കടന്നുപോയി.

“അഭിച്ചേട്ടൻ വിളിക്കാമോ ശ്രീദേവിനെ?”

ഓഫിസിൽ നിന്നും അവളെ കൊണ്ടുവരുന്ന വഴിയാണ് അവളുടെ ചോദ്യം.

ഞാൻ മറക്കാനും ഒഴിവാക്കാനും ശ്രമിച്ച കാര്യം ആണ് അവൾ ആവശ്യപ്പെടുന്നത്. പക്ഷെ അവളോട് പറ്റില്ലെന്ന് പറയാനാവാത്തതിനാൽ ഞാൻ ഫോണെടുത്തു അൺലോക്ക് ചെയ്തു അവളെക്കൊണ്ട് ഡയൽ ചെയ്യിപ്പിച്ചു. രണ്ട് റിങ് കഴിഞ്ഞ് കാർ ബ്ളൂടൂത്തിൽ അയാളുടെ ശബ്ദം കേട്ടു.

“ഹലോ”

“Mr. ശ്രീദേവ്? ദിസ്‌ ഈസ്‌ അഭിജിത്.

“യെസ്. പക്ഷെ എനിക്ക് ആളെ മനസിലായില്ല.”

“ഞാൻ ആര്യയുടെ ബെസ്റ്റ് ഫ്രണ്ടും കൊള്ളിയ്ഗും ആണ്.”

അല്പസമയത്തെ നിശ്ശബ്ദതകക്ക് ശേഷം അവിടെനിന്നും മറുപടി വന്നു.

“യെസ് അഭിജിത്, അയാം ലിസണിങ് ”

“ആര്യയുമായുള്ള ഇഷ്യൂ അറിഞ്ഞാണ് വിളിക്കുന്നത്. ഇനി എന്താണ് പ്ലാൻ? ”

“എനിക്ക് അറിയില്ല. അവളാണ് പോയത്. അവൾക്ക് എന്നു വേണമെങ്കിലും തിരിച്ചു വരാം. മൈ ഹോം ഡോർസ് ആർ ഓപ്പൺ ആൽവേസ്. ”

“അത് പോരാ ശ്രീദേവ്. അവൾ വെറുതെപോന്നതല്ല അല്ലോ. നമുക്കെല്ലാത്തതിനും സൊല്യൂഷൻ വേണ്ടേ ”

“ഷി ടോൾഡ് യൂ എവെരിതിങ്? ”

“യെസ്. ബട്ട് നോട്ട് ഷി. അതല്ലല്ലോ ഇപ്പോൾ പ്രശ്നം.”

“ആർ യൂ എലോൺ? വെർ ഈസ്‌ ഷി.”

“ഐ ഡോണ്ട് നോ നൗ. ഐആം എലോൺ ഡ്രൈവിംഗ്.”
ആര്യ കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ അവൾ ഇല്ലെന്ന് ഞാൻ നുണ പറഞ്ഞു.

“അഭിജിത്, എന്റെ പാസ്ററ് ആണ് എന്നെ അങ്ങനെ ആക്കിയത്. എന്റെ പാസ്ററ് ആർക്കും അറിയില്ല അവൾക്കുപോലും. അച്ഛനും അമ്മയും ആക്സിഡന്റിൽ മരിച്ചെന്നു മാത്രമേ അവർക്കറിയൂ. എന്റെയും എന്റെ പാർട്ണർ മാണിയുടെയും ജീവിതം നശിപ്പിച്ച ഒരാളുണ്ട്. എന്റെ അനാഥത്വം മുതലെടുത്ത ആൾ. ആ വാശിക്ക് ശൂന്യതയിൽ നിന്നും തുടങ്ങിയ സ്ഥാപനം ആണ് ഞങ്ങളുടെ എം എസ് സൊല്യൂഷൻസ്. ഒപ്പം എന്നെപോലെ പെട്ടുപോയ എല്ലാവരും ഉപേക്ഷിച്ച മണിയും. ബിസിനസ് വിജയിപ്പിക്കാനുള്ള ആവേശത്തിൽ മറ്റൊരു പെണ്ണിന് പകരം അയാൾ ഞങ്ങളിൽ പ്രയോഗിച്ചതിൽ തന്നെ ഞങ്ങൾ ആനന്ദം കണ്ടെത്തി പോയി. ഇവൻ ഐ ഡോണ്ട് നോ വാട്ട്‌ ടു ഡു.”

“ലുക്ക് ശ്രീദേവ്, ഇതൊന്നും അറിയാതെ തന്നെ അവൾ തിരികെ വരാൻ തയ്യാറാണ്. ചില കണ്ടിഷൻസിൽ.”

“എനിക്ക് ഊഹിക്കാം. ബെറ്റർ നമുക്കിന്നു ഡിന്നർ ഒരുമിച്ചു ആക്കിയാലോ. ലെറ്റ്‌ അസ് മീറ്റ് ഇൻ കഫെ അറ്റ് ബീച് ഹോട്ടൽ. എന്ത് പറയുന്നു? ആര്യ, യൂ ആൻഡ് മി.”

“ഞാൻ തയ്യാർ. ആര്യയും ഒക്കെ ആകും.”

“ഒക്കെ സീ യൂ ദെൻ അറ്റ് 8 പിഎം.”

“ബൈ.”

……..

എട്ട് മണിക്ക് ഞങ്ങൾ എത്തിയപ്പോൾ റിസർവ്ഡ് ടേബിളിൽ ശ്രീദേവ് ഉണ്ടായിരുന്നു. എ എബോവ് ആവറേജ് ലൂക്കിങ് കംപ്യുട്ടർ ബുജി. ഒരു ടേബിളിനു ചുറ്റും മൂന്നുപേർ ഏതാനും നിമിഷം പ്രതിമ പോലെ അനക്കമില്ലാതെ. ഞാനും ആര്യയും ഒരു വശത്തും ശ്രീദേവ് മറുവശത്തും.

“എന്റെ കടമ കഴിഞ്ഞല്ലോ. ഇനി നിങ്ങൾ സംസാരിച്ചു തീരുമാനിക്കൂ.”

“എല്ലാം ഞാനും അഭിച്ചേട്ടനോട് പറഞ്ഞതല്ലേ. അഭിച്ചേട്ടൻ തന്നെ സംസാരിച്ചാൽ മതി.”

അവളുടെ കൈകൾ ഒരു ധൈര്യത്തിനെന്ന പോലെ ടേബിളിനടിയിൽ കൂടെ എന്റെ കൈകളിൽ ബലമായി പിടിച്ചുകൊണ്ടിരുന്നു

“ശ്രീദേവ് അവൾക്ക് ആ റിലേഷൻ ഒട്ടും ആക്‌സെപ്റ്റ് ചെയ്യാൻ പറ്റില്ല. അവൾക്കെന്നല്ല ഒരു പെണ്ണിനും പറ്റില്ലാലോ.”

“എനിക്കറിയാം. ഇനി ഒരിക്കലും അങ്ങനെ ഒന്നുണ്ടാവില്ല. എന്റെ വാക്ക്. പക്ഷെ അവർ റിലേഷൻസ് ആർ കോംപ്ലിക്കേറ്റഡ്. അത്ര പെട്ടെന്ന് അയാളെ ഒഴിവാക്കാൻ പറ്റില്ല. എന്തായാലും ഏതാനും മാസങ്ങൾക്കകം ഞങ്ങൾ സെപ്പറേറ് കമ്പനി ആകും. അവനും എന്നെപോലെ ഒരു ജീവിതം നേടി എടുക്കാൻ കഴിയട്ടെ.”

ഞാൻ അവളെ നോക്കിയപ്പോൾ അവൾ ഒക്കെ എന്ന ഭാവത്തിൽ തല ആട്ടി.

“അഭിജിത് ആ ടിഷ്യു ഒന്നെടുക്കാമോ.”
ശ്രീദേവിനു ഞാനും തിരിഞ്ഞു പിന്നിലെ ടേബിളിൽ നിന്നും ടിഷ്യു എടുത്തു നൽകി.

“ഇരട്ടച്ചുഴി. ഭാഗ്യവാൻ ആണല്ലോ.”

ഒരു സെക്കൻഡ് കഴിഞ്ഞാണ് എനിക്ക് കത്തിയത്. അവൾ അയച്ച ഫോട്ടോയിൽ തെളിഞ്ഞ എന്റെ ഇരട്ടച്ചുഴി.
ഭാഗ്യത്തിന് അപ്പോൾ എന്റെ ഫോൺ റിങ് ചെയ്തു. അവിടെ നിന്നും മാറി ഞാൻ ഫോൺ ആൻസർ ചെയ്തു. അതുകഴിഞ്ഞു തിരിച്ചുപോകാൻ തോന്നാത്തത് കൊണ്ട് അവളുടെ അച്ഛനോട് വിളിച്ചു കാര്യങ്ങൾ പറഞ്ഞു. അയാളുടെ സന്തോഷം കണ്ടപ്പോൾ അവൾ അകലുന്നതിൽ വിഷമിക്കുന്നതിന് എന്നോട് തന്നെ കുറ്റബോധം തോന്നി. ആ പാവം മനുഷ്യൻ അപ്പോൾ തന്നെ അവളെ കാണാനായി അവിടെ നിന്നും ദുബായിക്ക് യാത്ര തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *