“അച്ഛൻ അതൊന്നും അന്വേഷിക്കണ്ടാ. അവളുടെ കാര്യമൊക്കെ ഒരു പ്രശ്നവുമില്ലാതെ നടക്കും. അച്ഛൻ ധൈര്യമായി പൊയ്ക്കോ”
അവൾ അച്ഛനോട് യാത്ര പറഞ്ഞു പോകുന്നത് ഒരു നിമിഷം നോക്കി നിന്ന ശേഷം ഞാനും സൈറ്റിലേക്ക് തിരിച്ചു. ഇന്ന് അവസാനദിവസം ആണ് എനിക്ക് സൈറ്റിൽ. നാളെ മുതൽ ഓഫീസിലാകും.
….
വൈകിട്ട് അവളെയും കൊണ്ട് പോകുമ്പോൾ അവൾ മൗനമായിരുന്നു. എന്തോ ഗഹനമായ ചിന്ത. ഞാനും ശല്യപെടുത്തിയില്ല. പക്ഷെ പതിവിൽ നിന്നും വ്യത്യസ്തമായി അവൾ ഡോർ ലോക്ക് ചെയ്തിട്ടാണ് കുളിച്ചതും ഡ്രെസ് മാറിയതും. ബോഡി ഷേപ് അറിയിക്കുന്ന ത്രീ ഫോർത്തും ടീ ഷർട്ടും ഇട്ടെങ്കിലും അവൾ ഇന്നർവെയേഴ്സ് ഇട്ടിട്ടുണ്ടെന്നും വ്യക്തമായിരുന്നു. ആലോചിച്ചപ്പോൾ ഓഫിസിലെ സല എന്ന ഈജിപ്ഷ്യൻ പെണ്ണുമായി സംസാരിച്ചു നിന്നത് മാത്രമേ കാരണമായി തോന്നിയുള്ളൂ.
“എന്തുപറ്റി ഇത്ര മൂഡോഫ് “?
“ആരു ഞാനോ? ഏയ്. ഞാൻ ഹാപ്പിയാടാ.”
“നീ എന്നോട് നുണ പറയല്ലേ. ഇനി ഞാൻ സലയോട് സംസാരിച്ചതാണോ?”
പക്ഷെ ഒരു ഭാവമാറ്റവുമില്ലാതെ അവൾ ഒരു പുഞ്ചിരി മുഖത്ത് വരുത്തി പറഞ്ഞു
“നീ സംസാരിച്ചോടാ എനിക്ക് എന്തിനു അതിനു വിഷമം വരണം? ”
“എന്നാ നീ കാര്യം പറയ് പെണ്ണെ”
“ഒന്നുല്ല മോനെ . അയ്യോ അച്ഛനെ വിളിക്കാൻ മറന്നൂടാ. ഇപ്പോൾ വരാമേ”
അവളാ സംസാരം നിറുത്താൻ വേണ്ടി പറഞ്ഞതാണെന്ന് എനിക്ക് മനസിലായി. ഇനി ഞാനായി ഒന്നും ചോദിക്കില്ലെന്നു ഞാനും തീരുമാനിച്ചു.
അവൾ വരുമ്പോളേക്കും ഞാൻ ഫുഡ് വിളിച്ചു പറഞ്ഞു രണ്ട് ഗ്ലാസ്സും കുപ്പിയുമെടുത്ത് ഹാളിൽ റെഡി ആയിരുന്നു.
“എനിക്ക് വേണ്ടെടാ.”
“എന്താ നിന്റെ പ്രശ്നം?”
എനിക്ക് ചോദിക്കാതിരിക്കാനായില്ല. ഞാൻ സീരിയസ് ആണെന്ന് കണ്ട അവൾ അന്ന് ആദ്യമായി എന്റെ അടുത്ത് വന്നിരുന്നു എന്റെ ഷോള്ഡറില് കാഷ്വൽ ആയി കൈ വച്ച് പറഞ്ഞു.
“ഡാ അയാം ആൾറൈറ്റ്. നിന്നെ പോലെ എന്നും കുടിച്ചു കൂമ്പ് വാട്ടാൻ എന്നെ കിട്ടില്ല.”
ആ സംസാരത്തിലെ ആൽമാർത്ഥത ഇല്ലായ്മ എനിക്ക് മനസിലായെങ്കിലും കൂടുതൽ ഒന്നും ചോദിക്കാൻ ഞാൻ നിന്നില്ല.
രണ്ട് പെഗ്ഗടിച്ചപ്പോളേക്കും ചപ്പാത്തിയും കുറുമ കറിയും വന്നു. അത് കഴിച്ചു അൽപനേരം ടീവിക്ക് മുൻപിൽ ഇരുന്നെങ്കിലും രണ്ടുപേരുടെയും ശ്രദ്ധ അതിലില്ലായിരുന്നു. എനിക്ക് മടുത്തു.
“ഡീ ഞാൻ കിടക്കാൻ പോകാണ്. നീ എപ്പളാ വരണേ. ”
“ഞാൻ ഹാളിൽ കിടന്നോളാം”
“നീ ഈ വിട്ടിൽ താമസിക്കുന്നെങ്കിൽ ആണ് ബെഡിൽ കിടക്കണം. ഞാൻ നിന്നെ കടിച്ചു തിന്നാനൊന്നും പോകുന്നില്ല. കൂടുതലൊന്നും എനിക്ക് പറയാനില്ല.”
ഞാൻ കിടന്നു അഞ്ചു മിനിറ്റ് കഴിഞ്ഞു അവൾ കട്ടിലിന്റെ അരികിൽ എന്നോട് സ്പർശിക്കാതിരിക്കാൻ ശ്രമിച്ചു കിടന്നു. അവളെ എന്നോട് ചേർക്കാൻ വല്ലാത്ത ത്വര വന്നെങ്കിലും വളരെ പണിപ്പെട്ട് ഞാൻ അതടക്കി. രണ്ട് പേരും ഉറക്കം കിട്ടാതെ അപരിചിതരെപോലെ ഒരു ബെഡിൽ കുറെ നേരം കിടന്നു. അവസാനം ഞാൻ തന്നെ ചോദിച്ചു.
“ഉറക്കം വരുന്നില്ലേ?”
“ഡാ “
അല്പസമയം നിശ്ശബ്ദനായിരുന്നതിന് അവൾ തുടർന്നു
“നമുക്ക് അയാളെ വിളിച്ചാലോ.”
“ആരെ ”
“എന്റെ ഭർത്താവിനെ. ”
എന്റെ നെഞ്ചിൽ ഒരു ഇടിതീ ആയിരുന്നു ആ മറുപടി. എങ്കിലും ഞാൻ അത് മറച്ചു വച്ച് അവളോട് ചോദിച്ചു
“ഇപ്പോളോ ”
“അല്ലെടാ. നാളെ വൈകിട്ട് മതി. ഞാൻ അച്ഛനോട് പറഞ്ഞു ഒന്നുകൂടി ട്രൈ ചെയ്യുന്ന കാര്യം.”
എന്തൊക്കേ പറഞ്ഞാലും എനിക്ക് പെട്ടന്ന് ഒരു ഷോക്ക് ആയി അത്. അത്രയേറെ അടുത്ത അവളെ പെട്ടെന്ന് പിരിയേണ്ടി വരുന്നത് എനിക്കോർക്കാനേ വയ്യ. അതും അവൾ അങ്ങനെ ഒരു ഫോട്ടോ അയച്ചത് കൊണ്ട് പിന്നീടൊരിക്കലും ഞാനുമായി ഒരു റിലേഷനും അവളുടെ ഭർത്താവ് സമ്മതിക്കില്ലെന്ന് എനിക്കുറപ്പായിരുന്നു. എന്റെ മറുപടി കിട്ടാതായപ്പോൾ അവൾ ചോദിച്ചു.
“എന്ത് പറ്റി?”
“നമുക്ക് നാളെ വിളിക്കാടി.”
എന്റെ കണ്ണൊക്കെ നിറയുന്നത് എനിക്ക് മനസിലായി. അവളെ അറിയിക്കാതിരിക്കാൻ ഞാൻ അവൾകെതിരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു
“നാളെ വൈകിട്ട് നോക്കാം ഇപ്പോ ഉറങ്ങട്ടെ ഗുഡ് നൈറ്റ്.”
