എനിക്കായ് – 7 1

പിറ്റേന്ന് ഞങ്ങൾ താമസിച്ചിരുന്ന വീട്ടിൽ പോയി..അവിടെ പക്ഷെ പാർടി ഓഫിസ് ആയി മാറിയിരുന്നു. പഴയ ആൾക്കാരെ കുറിച്ച് ഒരു അറിവും ആർക്കും ഉണ്ടായിരുന്നില്ല. പഴയ ഓര്മക്കായെന്ന പോലെ അച്ഛന്റെ ചിത്രം മാത്രം തൂങ്ങിയിരുന്നു.. തിരിയുമ്പോൾ ചെറിയ ബോർഡ്‌ കണ്ടു.

സഖാവ് മുരളീധരൻ അനുസ്മരണ മന്ദിരം.

എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ അടർന്നു വീണു. അപ്പോളേക്കും ആരൊക്കെയോ വന്നു ആരാണെന്ന് ചോദിച്ചു.

“അച്ഛനാണ്”

ഫോട്ടോ ചൂണ്ടി പറഞ്ഞു.. പെട്ടന്ന് എന്ത് സഹായത്തിനും തയാറായി അവർ വന്നെങ്കിലും സ്നേഹപൂർവ്വം നിരസിച്ചു വണ്ടിയിൽ കയറി ഹോട്ടലിൽ പോയി.

പിറ്റേന്ന് കൃഷ്ണേട്ടന്റെ അല്ല സഖാവ് കൃഷ്ണന്റെ വീട്ടിൽ പോയി. കല്യാണമൊന്നും കഴിക്കാതെ പാർട്ടിക് വേണ്ടി ജീവിച്ച ആ സാധു സ്വന്തം വീടും പാർട്ടിക്ക് നൽകി.. സഖാവ് കൃഷ്ണൻ സ്മാരക വായനശാലയിലും അതിനടുത്തു അദ്ദേഹത്തിന്റെ ഓർമ്മസ്ഥലത്തും സമയം ചിലവഴിച്ചു ഒരു ദിവസം കൂടെ കടന്നുപോയി.

ഏഴുദിവസം കൂടി കടന്നുപോയി.. ഒടുവിൽ സജി ഫോറസ്ററ് ഓഫിസിൽ പോയി ആർക്കൊക്കെയോ കൈമണി നൽകി രാവിലെ തന്നെ പെർമിഷൻ വാങ്ങി വന്നു. മല കയറാനുള്ള അവരുടെ ആവേശം തടഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു.

“നമുക്ക് പത്തനംതിട്ട പോകണം അത്യാവശ്യം ആണ്”

പെട്ടെന്ന് പത്തനംതിട്ടക്കാരി ആയ ആര്യ പേടിച്ചു

“അച്ഛൻ?”

“ഇല്ല പെണ്ണെ എന്റെ ഒരു സുഹൃത്തിനെ കാണാനാണ്”

ഞാനാണ് വണ്ടി എടുത്തത്

“കണ്മണിയേക്കാൾ കാണാൻ കാത്തിരിക്കുന്നവർ ആരാ ഏട്ടാ.”

“ഇതും അതുമായി ബന്ധപെട്ടതാ പെണ്ണെ”

കാർ അതിവേഗം പാഞ്ഞുപോയ്‌കൊണ്ടിരുന്നു. ഇടക്ക് ഭക്ഷണം കഴിക്കാൻ നിറുത്തി കഴിഞ്ഞു സജി വണ്ടി എടുത്തു.. ഞങ്ങളുടെ മുഖഭാവം കണ്ടു എന്തോ അശുഭ വാർത്ത വരുന്നെന്നു അവൾക്ക് തോന്നിയിട്ടാകും ആര്യയും നിശബ്ദ ആയിരുന്നു. നാലുമണിയോടെ ഒരിടവഴിയിലേക്ക് വണ്ടി തിരിക്കാൻ ഞാൻ ജിപിഎസ് നോക്കി പറഞ്ഞു.

“ഇതെന്താ ഇങ്ങോട്ട്”

അതിനു മറുപടി പറയാതെ ഞാൻ വഴി പറഞ്ഞു കൊടുത്ത് അല്പസമയം കൊണ്ട് ഒരു കൊട്ടാരം പോലുള്ള വീട്ടിലെത്തി.

വീട്ടിൽ കയറാതെ തെക്കുഭാഗത്തേക്ക് ഞങ്ങൾ നടന്നു.
അവിടെ ഒരാൾക്കൂട്ടം ഉണ്ടായിരുന്നു.. അതിനു നടുവിൽ ഒരു വിറകടുക്കി കഴിഞ്ഞ ചിതയും… ആര്യയെ കണ്ടപ്പോൾ അവർ മുഖത്തിന്റെ ഭാഗത്തെ വിറക് നീക്കി. ശ്രീദേവ്..

ആ ശ്രീ തിരിച്ചു വന്ന പോലെ തോന്നി എനിക്ക്. ആര്യ ഒന്ന് കരയാൻ പോലുമാകാതെ താഴെക്കിരുന്നു പോയി.. പ്രായമായ ഒരു നമ്പൂതിരി അടുത്ത് വന്നു പറഞ്ഞു

“ആറു ദിവസം മോർച്ചറിയിൽ കിടന്നതാ. ഇനിയും വയ്ക്കാൻ പറ്റില്ല”

ഞാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു. ബന്ധത്തിലുള്ള ഒരു ചെറിയ പയ്യനാണ് ചിതക്ക് തീ കൊളുത്തിയത്. ആളിക്കത്തുന്ന തീയ്ക്ക് മുൻപിൽ ആര്യയെ സജിയ്ക്ക് ഏല്പിച്ചു അപ്പുറത് പതുങ്ങി നിന്ന മണിയെ കണ്ടു അയാളുടെ കൈ പിടിച്ചു.

“താങ്ക്സ്”

അയാളുമായുള്ള ആകെ നടന്ന സംഭാഷണം. പക്ഷെ പെട്ടെന്ന് എന്നെ തള്ളിമാറ്റി മണി ഒരൊറ്റ ഓട്ടമായിരുന്നു. സജിയുടെ കൈ തെറിപ്പിച്ചു ചിതയിലേക്ക് ഓടിയ ആര്യയെ ഞാൻ അനങ്ങുന്നതിനും മുൻപേ മണിയും സജിയും കൂടെ തടഞ്ഞു.. സാരിയിൽ മാത്രം ഒന്ന് കത്ത് പിടിച്ചെങ്കിലും അതും സജി കെടുത്തി.. ഓടി അവൾക്കരികെ ചെന്ന എന്റെ കൈ അവളുടെ കരണത്ത് പതിഞ്ഞു.

കുഴഞ്ഞുവീണ അവളെയും കൊണ്ട് ഞങ്ങൾ അന്നുതന്നെ പാലക്കാടിന് തിരിച്ചു.. വഴിയിൽ അവൾക്ക് ശ്രീദേവ് അയച്ച മെയിൽ കാണിച്ചു..

ശ്രീദേവിന്റെ ക്യാൻസറിന്റെ ടെസ്റ്റ്‌ റിപ്പോർട്ട്‌.. എന്റെ നെഞ്ചിൽ കുറെ ഇടിച്ച അവൾ അവസാനം എന്റെ നെഞ്ചിൽ കിടന്നു കുറെ കരഞ്ഞു..

പിന്നെയും രണ്ട് ദിവസം കഴിഞ്ഞു ഞങ്ങൾ മുരുകനടുത്തേക്ക് പോകാൻ.

രാവിലെ നാലുമണിക്കിറങ്ങി വെയിൽ ഒഴിവാക്കാൻ. പുഴയും കാടും കടന്നുള്ള യാത്ര ആര്യയെ പഴയ മൂഡിലേക്ക് കൊണ്ട് വന്നു. ഇടക്ക് ആനപ്പിണ്ടം പേടിപ്പിച്ചെങ്കിലും ആര്യക്കുണ്ടായ തളർച്ച ഒഴികെ ഞങ്ങൾ പ്രശ്നമില്ലാതെ സ്ഥലത്തെത്തി.. അവിടത്തെ താമസക്കാരുടെ ആദ്യത്തെ സംശയദൃഷ്ടി എന്നെ മനസിലായതോടെ പെട്ടെന്ന് ആരാധനയിലേക്കും സ്നേഹത്തിലേക്കും വഴിമാറി. പക്ഷെ എനിക്കറിയാൻ ഒറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളു.

Leave a Reply

Your email address will not be published. Required fields are marked *