എന്നും എന്റേത് മാത്രം – 2

“നിന്റെ കെട്ടിന് പായസം കാച്ചാനുള്ള ചെമ്പ് തെരഞ്ഞ് പോയതാടാ. കിട്ടിയില്ല , ടൗണിലേക്കല്ലേ നമുക്കൊരെണ്ണം വാങ്ങാഡാ”

സച്ചിയുടെ ബൈക്കിന്റെ പിറകിൽ കേറിക്കൊണ്ട് ഞാൻ പറഞ്ഞു.

അതോടെ ശ്രീ സയലന്റ് ആയി. 😈😈😈😈

*****

വെള്ളമടി ഞങ്ങൾക്ക് അങ്ങനെ ശീലം ഇല്ല. മാക്സിമം ബിയർ അത്രയെ ഉള്ളൂ. പിന്നെ ടൗണിലേക്ക് വരാനുള്ള ആകർഷണത്തിന്റെ കാരണം നല്ല ഫുഡ്ഡും സിനിമയും പിന്നെ സാമാന്യം തരക്കേടില്ലാത്ത ്് വായ്നോട്ടവുമാണ്. അവസാനത്തേത് നാട്ടിലും നടക്കും , പക്ഷെ നാട്ടിൽ അൽ മാന്യന്മാർ ഇമേജ് ഉള്ളത് കളഞ്ഞ് കുളിക്കാൻ പറ്റില്ലല്ലോ?🙂.

“അതേയ് , നമ്മക്ക് ഒരു പടത്തിന് വിട്ടാലാ?” ശ്രീയുടെ വകയായുള്ള പതിവ് ചോദ്യം എത്തി.

ഒരു ഹോട്ടലിൽ ആയിരുന്നു ഞങ്ങൾ.

“ആഹാ , നീ എന്താ ചോദിക്കാത്തേന്ന് വിചാരിച്ചതാ” വിക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

“ആഹ് , എന്നാ പാരഡൈസിലേക്ക് വിടാം. നമ്മടെ അണ്ണന്റെ പടമല്ലേ? , ശശിയേട്ടനോട് പറഞ്ഞാ എളുപ്പം ടിക്കറ്റും കിട്ടും. സച്ചി ഞങ്ങളെ നോക്കി.

“ഓഹ് നിന്റെയൊരു പാരഡൈസ് , നമ്മക്കേ വട്ടപ്പാറ പിടിക്കാം” ശ്രീയുടെ മുഖത്ത് കള്ളച്ചിരി.

“ഏഹ് , അവിടെ എന്താ?” വിക്കിയുടെ മുഖത്ത് സംശയം.

“ബട്ടർഫ്ളൈസിൽ ഒരു കിടിലം പടം വന്നിട്ടുണ്ട് പോലും , സന്ദീപ് പറഞ്ഞതാ”

“ഇടിപ്പടമാണോ ഡേയ്?” സച്ചി ആവേശത്തിലായി.

ആകാംക്ഷ ഉണ്ടെങ്കിലും വിക്കി മുന്നിൽ ഇരിക്കുന്ന പൊറോട്ടയിലും ചിക്കനിലും ശ്രദ്ധ പതിപ്പിച്ച് ഇരിപ്പാണ്.

“ഏയ് , ഇത് മറ്റേതാ” 🤥

“മറ്റേതോ?” അത് എനിക്ക് അങ്ങോട്ട് ക്ളിയർ ആയില്ല.

“ആ ഡാ , ്് സങ്ങതി എ പടമാന്ന്” അവന്റെ മുഖത്ത് കള്ളച്ചിരി.

“എ പടമോ!?” ഞാനും സച്ചിയും ഒരുപോലെ ഞെട്ടി.
വിക്കി ഞെട്ടിയോ എന്ന് അറിയാൻ അവന്റെ മുഖത്ത് പോലും നോക്കേണ്ടി വന്നില്ല. അതിന് മുന്പെ ആശാൻ ചുമ തുടങ്ങിയിരുന്നു. വേറെ ഒന്നുമല്ല കഴിച്ച സാധനം തലമണ്ടയിൽ കേറിയതാണ്.

വെള്ളം കുടിപ്പിച്ചും , തലക്ക് തട്ടിയും എങ്ങനെയൊക്കെയോ അവനെ ഓക്കെ ആക്കി.

“ഡാ , എന്നാലും അതിനൊക്കെ പോവ്വാന്ന് പറയുന്പോ” ഞാൻ പകുതിയിൽ നിർത്തി.

“ന്താ , കുട്ടിക്ക് ഇതൊന്നും ശീലല്യേ?” ചോദ്യം സച്ചിയുടേതാണ്.

“അല്ലെടാ എന്നാലും തിയറ്ററിലൊക്കെ പോയാ?” ഭാഗ്യം വിക്കിക്കുമുണ്ട് പേടി.

“ഡാ , പടമേതായാലും കാണേണ്ടത് തിയറ്ററിലാ. ആ ശീതളിമയും കുഷ്യൻ സീറ്റും ആ ഇരുട്ടും സൗണ്ട് സിസ്റ്റവും , ഓഹ് മോനെ അങ്ങനെ കാണുന്നതാടാ പടം” ശ്രീ വാചാലനായി.

“അല്ലടാ , ആരേലും കണ്ടാ?” വിക്കിക്ക് സംശയം തീരുന്നില്ല.

“അയ്യടാ , മകനെ , നിനക്ക് പതിനെട്ട് പൂർത്തിയായിട്ട് എത്ര നാളായി?”

“മൂന്ന് വർഷം” വിക്കിയുടെ മറുപടി കേട്ട് ശ്രീ ചിരിച്ചു.

“അതായത് നിനക്കും പിന്നെ ദാ ഞങ്ങക്കും ഇരുപത്തിയൊന്ന് വയസ് അല്ലേ , പിന്നെ എന്തോന്നിനാഡേ പേടി?” അവന്റെ ചോദ്യം കേട്ട് സച്ചിയും ഞാനും ചിരിച്ചു.

“ന്നാ പോയാലോ? ഏഴ് മണിക്കൊരു ഷോ ണ്ട്”

“ആഹ് പോവാം. അല്ല നിനക്കിതൊക്കെ ബൈഹാർട്ടാണല്ലേ?” വിക്കി ശ്രീയെ നോക്കി.

“അതെ അതെ , ഇപ്പോ ഉപകാരപ്പെട്ടില്ലേ?. എനിക്കിട്ട് ഊതാതെ വണ്ടിയെട് മോനെ”

അതോടെ അതിലൊരു തീരുമാനമായി.

പിന്നെ നേരെ വട്ടപ്പാറയിലേക്ക് 😈

തിയറ്ററിന് മുന്നിൽ അത്യാവശ്യം തിരക്കുണ്ട് ഏതോ ഒരു ഇംഗ്ളീഷ് മൂവിയാണ്.

ആദ്യം ഒഴിയാൻ നോക്കിയെങ്കിലും ടിക്കറ്റ് എടുക്കാൻ ശ്രീയെ തന്നെ വിട്ടു 🙂.

അങ്ങനെ അവസാനം ഷോ തുടങ്ങി. ഒരു കണക്കിന് അവൻ പറഞ്ഞതാ കാര്യം. ഈ ഫോണിൽ കാണുന്നതിലും ഇതല്ലെ രസം 😁.

എച്ച് ഡീ ദൃശ്യമികവിൽ സീനുകൾ മാറിമാറി വന്നു.

അവസാനം അകത്ത് ലൈറ്റുകൾ തെളിഞ്ഞപ്പോഴാണ് ഷോ തീർന്നത് പോലും അറിയുന്നത്. അപ്പോഴേക്കും മണി എട്ടര കഴിഞ്ഞിരുന്നു.

“പൊളി പടമല്ലേ” വിക്കി ഇപ്പോഴും അതിന്റെ ഹാങ്ങോവറിലാണെന്ന് തോന്നുന്നു.
“പിന്നെ , പറയാനുണ്ടോ കിടി” പറഞ്ഞ് തീരുന്നതിന് മുന്പ് ശ്രീ ഞെട്ടി.

“എന്തോന്നെഡേയ്?” എനിക്കൊന്നും മനസ്സിലായില്ല.

അപ്പോഴാണ് സച്ചി കണ്ണുകൊണ്ട് താഴേക്ക് നോക്കാൻ കാണിച്ചത്.

പടവും കഴിഞ്ഞ് പുറത്തേക്ക് പോകുന്നവരുടെ നേരെയാണ് രണ്ടും നോക്കുന്നത്.

“പടച്ചോനെ , വിവേകേട്ടനല്ലേടാ അത്!!?”

ഞാൻ കാണുന്നതിന് മുമ്പേ വിക്കി ആ കാഴ്ച കണ്ടിരുന്നു.

ശ്രീയുടെ വല്യമ്മയുടെ മോനാണ് താഴെ ഞങ്ങളെ കലിപ്പിച്ച് നോക്കി നിൽക്കുന്ന ഈ മൊതല് സബ് ്് ഇൻസ്പെക്റർ ആകുക എന്ന ലക്ഷ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവൻ. ഞങ്ങളുടെ വീട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ നല്ലവനായ , ഞങ്ങളെല്ലാം മാതൃകയാക്കേണ്ട ഉത്തമ പുരുഷ രത്നം.

“ഇനി എന്താടാ ചെയ്യാ?” 😔 ശ്രീ ഞങ്ങളെ നോക്കി.

“ബെസ്റ്റ് , നീയല്ലെ മോട്ടിവേഷന്റെ ആള് , എന്തെ ധൈര്യം ചോർന്നു പോയോ?” അവനോട് അങ്ങനെ ചോദിച്ചു എങ്കിലും എന്റെ അവസ്ഥയും ്് ഏറെക്കുറെ അതുപോലെ തന്നെ ആയിരുന്നു.

“ങാ , ്് പറ്റാനുള്ളത് പറ്റി. ഇവിടെ നിന്നിട്ടെന്താ വാ”

അത്രയും നേരം മിണ്ടാതിരുന്ന സച്ചി പറഞു.

“അത് ശരിയാ , പുള്ളീടെ ഒരു സ്റ്റാന്റെന്താന്ന് അറിയാലോ” വിക്കിയും പറഞ്ഞതോടെ ഞങ്ങൾ പതിയെ താഴേക്ക് ഇറങ്ങി.

സിനിമ കണ്ടതിന്റെ വിജ്രമ്പിതമായ മൂഡൊക്കെ അപ്പോഴേക്കും ആവിയായിരുന്നു.

“ആഹ് , നാലും ഒന്ന് നിന്നേ” പുറത്തെത്തി കുറച്ച് മുന്നോട്ട് നടന്നതും ദേ വിളി എത്തി.

നോക്കുമ്പോൾ പുള്ളി പഴയ വില്ലന്മാരെ പോലെ ഞങ്ങൾക്ക് നേരെ നടന്ന് വരുന്നു.

“നിന്നെയൊക്കെപ്പറ്റി പലതും ഞാൻ കേട്ടിരുന്നു. പക്ഷേ ഇത്രക്ക് വെളച്ചിലുണ്ടെന്ന് തോന്നീല്ല. ഏതായാലും കണ്ടകാര്യം ചെറിയമ്മയോട് പറയണല്ലോ” ശ്രീ ഏതാണ്ട് കരയുമെന്ന അവസ്ഥയിലെത്തി.

“അപ്പൊ ശരിയടാ മക്കളെ കാണാം” വല്ലാത്തൊരു ചിരിയോടെ പുള്ളി മുന്നോട്ട് നടന്നു.

“ഇയാള് വല്ല സാഡിസ്റ്റുമാണോ” (വിക്കി ആത്മഗതം).

ഒരു നിമിഷം , എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങൾ അങ്ങനെ നിന്നു.

പെട്ടന്നാണ് സച്ചി ഞങ്ങളെ നോക്കി കണ്ണിറുക്കിയത്.

സംഭവം എന്താണ് എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല.

“അതേയ് സേട്ടാ”

സച്ചിയുടെ ആ വിളിയിൽ കുറച്ച് മുന്നോട്ട് എത്തിയിരുന്ന വിവേകേട്ടൻ അവിടെ നിന്നു.
“സേട്ടൻ ഞങ്ങക്ക് പറയാനുള്ളത് കൂടി കേട്ടിട്ട് പോ” തിരിഞ്ഞ് നിന്ന പുള്ളിയോടായി അവൻ അങ്ങനെയാണ് പറഞത്.

അത് കേട്ട് മനസ്സിലാകാത്ത പോലെ വിവേക് അവരെ നോക്കി. (ഞങ്ങൾ സച്ചിയേയും).

“ഈ ഒരേ കുറ്റം ചെയ്തവരില് ഒരു കൂട്ടരെ മാത്രം ശിക്ഷിക്കുന്നത് ശരിയല്ലല്ലോ?”

“ഡേയ് , യവനിത് എന്ത് തേങ്ങയാഡേ പറയുന്നേ?” കാര്യം പിടികിട്ടാതെ ശ്രീ ്് വിക്കിയെ നോക്കി.

അപ്പോഴേക്കും അവന്റെ മുഖത്ത് ആശ്വാസത്തിന്റെ ഒരു ചിരി പ്രത്യക്ഷപ്പെട്ടിരുന്നു.

“സേട്ടൻ ഇവിടെ വച്ച് ഞങ്ങളെ കണ്ടപോലെ ഞങ്ങളും ഇവിടെ വച്ച് സേട്ടനെ കണ്ടില്ലേ?”

Leave a Reply

Your email address will not be published. Required fields are marked *