കഴിച്ചുകൊണ്ടിരിക്കുമ്പോ….. മുകളിൽ നിന്നും ലൈറ്റ് മജന്ത കളറ് ചിക്കൻ കറി ചുരിതാറുമിട്ടു അതെൻ്റെ കൂടെ വെള്ള പാൻ്റും ജിമ്മിക്കി കമ്മലും മുത്ത് മാലയുമിട്ട് കീതുവെച്ചി പടികൾ ഇറങ്ങി വന്നു… ചേച്ചിയെ നോക്കി ഞാൻ ചിരിചെങ്കിലും എന്നെ മൈൻഡ് ചെയ്യാതെ അടുത്തുള്ള സനുവിനോട് പുരികം കൊണ്ട് എങ്ങനെയുണ്ടെന്ന് ചോദിച്ചു… അവൻ കൈ കൊണ്ട് സൂപ്പറെന്ന് കാണിച്ചു… അവനെ കടന്നവൾ ടേബിളിനടുത്തള്ള കസേര നീക്കി അതിലിരുന്നു ….
ചെറിയമ്മ അവള്ക്ക് പൂരിയും ചെറുപയറും വിളമ്പി കൊടുത്തു….
ഇതെന്താ ചെറി അവന് മാത്രമേ ഇഡലിയുള്ളു, എനിക്കൊന്നുമില്ലെ…””” എൻ്റെ പ്ലേറ്റിലേക്കും അവളൂടെ പ്ലേറ്റിലേക്കും മാറി മാറി നോക്കിയാണാ ചോദ്യം.
നിനക്ക് തരാൻ സൗകര്യമില്ല…. വേണേ ഇത് തിന്നിട്ട് പൊക്കൊ…”” ചെറി അവളെ നിഷ്ക്കരുണം തള്ളി കളഞ്ഞു….
അത് കെട്ട് സനു ചിരിച്ചെങ്കിലും. … എനിക്കൊരു വല്ലായ്മയായി , എൻ്റെ പ്ലേറ്റിൽ അവശേച്ചിരുന്ന ബാക്കി രണ്ട് ഇഡലി ഞാൻ അവളുടെ പ്ലേറ്റിൽ ഒന്നും പറയാതെ വച്ചു… .
അതിനവൾ എന്നെ രൂക്ഷമായി നോക്കി , ആ ഇഡലി അവളുടെ പ്ലേറ്റിൽനിന്നും തട്ടി താഴെയിട്ടു…..
എനിക്കാരുടെയും ഔദാര്യം ആവിഷ്യമില്ല…””” അവള് എന്നെ നോക്കാതെ മറ്റങ്ങോ നോക്കി പറഞ്ഞു….
ചേച്ചി ഞാൻ അങ്ങെയൊന്നും ഉദ്ദേശിച്ചിട്ടല്ല….””
ഞാനാരുടെയും ചേച്ചിയുമ്മല്ല എനിക്കൊന്നും കേൾക്കുകയും വേണ്ട…. മനുഷ്യനിവിടെ സ്വസ്തമായി ഭക്ഷണം കഴിക്കണം ഒന്നു ശല്യം ചെയ്യാതെ പോകുന്നുണ്ടോ….”””
ഇതൊക്കെ കണ്ട് അമ്മക്ക് എന്തോ പറയണമെന്ന് ഉണ്ടായിരുന്നു… പക്ഷെ ആ നാവ് ശബ്ദിചില്ല… തന്തപ്പടിയാവട്ടെ ഞാനീ നാട്ടുക്കാരനല്ല എന്ന മട്ടിൽ ഒന്നും സംഭവിക്കാത്ത പോലെയാണ് കുത്തി കേറ്റുന്നത്…..
നിക്ക് ഒരുപാട് സങ്കടമായെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ ഞാൻ മുഖത്തൊരു ചിരി സെറ്റ് ചെയ്തു. നിലത്ത് വീണ ഇഡലി തിരികെ എൻ്റെ പ്ലേറ്റിൽ ഇട്ട് തിരിഞ്ഞപ്പോ എന്നെ നോക്കി മാളൂ നിൽക്കുന്നു. മാളുവത് വാങ്ങാനായി കൈ നീട്ടി…( മാളു സനുവിൻ്റെ അനിയത്തി….)
അത് ഞാൻ കളയാം അഭിയേട്ടാ…”””
കളയേണ്ട ആവശ്യമില്ല മാളു ഇതേട്ടൻ കഴിച്ചോള്ളാം…””
വേണ്ടേട്ടാ അത് ചീത്തയായിട്ടുണ്ടാവും….””
ഏയ്…. കുഴപ്പമൊന്നുമില്ലടി, എനികിതൊക്കെ കഴിച്ച് നല്ല ശീലമുള്ളതാ… വിഷപ്പിൻ്റെ വില അറിയുന്നവർക്ക് ഭക്ഷണത്തെ വലിച്ചെറിയാനാവില്ലടി…”””
അത് പറഞ്ഞപ്പോ അമ്മയുടെ കണ്ണ് നിറന്നോ ഒരു സംശയം …. ആ തോണിയതാവാം……
ആദ്യം ഇരുന്നിടത്ത് തന്നെ ഇരുന്ന് കഴിപ് വീണ്ടും തുടർന്നു…. ഇതൊക്കെ കണ്ട ചെറിയുടേ മുഖം കടന്നൽ കുത്തിയത് പോലെ ആയിട്ടുണ്ടായിരുന്നു….
ചെറി കുറച് വെളളം…”” ചേച്ചിയുടെ ഉത്തരവിന് ചെറി മൈൻഡ് ചെയ്തില്ല….
ചെറി ഞാൻ പറഞ്ഞത് കേട്ടില്ലേ…. എനിക്ക് കുറവ് വെള്ളം വെണെന്ന്…”” അവള് രണ്ടാമതും ശബ്ദം കൂട്ടി ചോദിച്ചു…
നിനക്ക് വേണേ പോയി എടുത്ത് കുടി… ഞാനിൻ്റെ വേലക്കരിയെന്നുമല്ല..”” ചെറി കടുപ്പത്തോടെ അവളോട് പറഞ്ഞു….
മോനെ അവകണിച്ചതിന് നൊന്തു കാണും..”””
അതേടി പെറ്റ വയറ്റിന് തോന്നിയില്ലെങ്കിലും പോറ്റിയ വയറ്റിനു വേദനിക്കും…. നിനക്ക് എന്തെങ്കിലും വേണേ നീ തന്നെ പോയി ഉണ്ടാക്ക്…”””
ആ പറഞത് എൻ്റെ തളളക്ക് ശരിക്കും കൊണ്ടു…. അതവരുടെ മുഖം കാണെ എനികത് വെക്തമായി…
കീർത്തു…. വെറുതേ വഴക്കിടാതെ നീയൊന്നടങ്ങി നിന്നെ…””
കാര്യങൾ കൈവിട്ട് പോകുന്നെതിന് മുന്നെ തന്തച്ചാറ് ഇടപെട്ടു പ്രശനം താത്കാലികമായി പരിഹരിച്ചു… അതിന്
കീത്തുവെച്ചി ചവിട്ടി തുള്ളി കൊണ്ട് അടുക്കളയിൽ പോയി…. ചെറി എൻ്റെ അടുക്കലേക്കും…..
അങ്ങനെയും അടുക്കള കാണട്ടെ ജന്തു…..”””
ചെറി എൻ്റെടുക്കൽ വന്നു പിറുപിറുത്തു….
എന്തിനാ ചെറി അവളെ ദേഷ്യം പിടിപ്പിച്ചെ പാവല്ലേയത്….”””
നിന്നൊടിങനെ പെരുമാറുമ്പോ ഞാപ്പിന്നെ എന്ത് ചെയ്യണം…”” സാരി തലപ്പ് കൊണ്ട് മുഖത്തുള്ള വിയർപ്പും കണ്ണീരും തുടച്ചു കൊണ്ട് ചെറിയമ്മ അവരുടെ സങ്കടം ബോധിപ്പിച്ചു.
