അയ്യോ….. എൻ്റെ കുട്ടിക്ക് നൊന്തോ…”” ആദിയോടെ ചെറി എൻറെ കൈ മാറ്റിക്കൊണ്ട് വയറ് തടവി തന്നു……
നോമ്പരത്തോടെ തടവുന്ന അവരുടെ നിഷ്ക്കളങ്കമായ മുഖം ഞാനെൻ്റെ കൈ കുമ്പിലെടുത്ത് എൻ്റെ നേരെയാക്കി…..
എന്തിനാ എൻ്റെ മുത്തു കരഞ്ഞത്….””” സ്‌നേഹം കൂടുമ്പോ എനിക്ക് തോന്നുന്നത് ഞാനവരെ വിളിക്കും അതെല്ലാവർക്കും നന്നായിറിയാം…..
ഏല്ലാവർക്കും മുന്നിൽ നിനക്ക് വേണ്ടി വാതികുമ്പോയും നിന്നെ സപ്പോർട്ട് ചെയ്യുമ്പോഴും നീയെന്നെ മനസ്സിലാകുന്നില്ലാലോ….. അതാനെൻ്റെ സങ്കടം…””” ചെറി എൻ്റെ കൈ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു…
ആര് പറഞ്ഞു ഞാൻ മനസ്സിലാക്കുന്നില്ലേന്നു…. മറ്റാരേക്കാളും ഈ മനസു വായിക്കാൻ എനിക്ക് പറ്റും…. എന്നോടുള്ള സ്നേഹികൂടുത്തൽ കാരണം ചെറി മറ്റുള്ളവരുടെ മുന്നിൽ വഴക്കിടുന്നതും പിണങ്ങുന്നതും എനിക്കിഷ്ടമല്ല പ്രത്തേകിച്ച് അമ്മയോടും അച്ഛനോടും ചേച്ചിയോടും…. കേട്ടോ ഇനി നല്ലത് കുട്ടിയായി ചിരിച്ചേ……””” അവരുടെ കണ്ണുകള് ഞാൻ തുടച്ചു ചെറുതായി ചിരിച്ച ചെറിയമ്മയെ ഞാനെൻ്റെ നെഞ്ചോട് ചേർത്തു….
അത് കാണെ മാളുവും ഓടി വന്നു ഞങ്ങളെ കെട്ടിപിടിച്ചു…..
അതേയ് സ്നേഹ പ്രകടനം കഴിഞ്ഞിട്ടുണ്ടെ അടിയന് ഈ വാഹനം കൊടുക്കാമായിരുന്നു…””” മുറ്റത്ത് വണ്ടിയുമായി വന്ന സനുക്കുട്ടൻ്റെ കളിയാക്കലിലാണ് ഞങൾ വിട്ട് മാറിയത്……
ഞാൻ നേരെ അവൻ്റെടുക്കൽ പോയി ചാവി വാങ്ങി കൊണ്ട് ബൈക്കിൽ കയറി……..
മോനെ അഭികുട്ടാ നീയവിടെ ചെന്നു വഴക്കൊന്നും കൂടാൻ നിൽക്കണ്ട കേട്ടോ….””” ഹെൽമറ്റിടുന്ന എന്നെ നോക്കി ഉപദേശം പോലെ ചെറിയുടെ ശ്വാസന വന്നു…
അതെനിക്കൊന്നാലോചിക്കണം…”””
നീയധിക്കം തലപുണാകണ്ട തല്ക്കാലം ഞാൻ പറയുന്നത് അനുസരിച്ചാൽ മതി…”””
ദേ തള്ളേ രണ്ട് ദിവസം നിങ്ങള് പട്ടിണി കിടക്കുന്നത് കാണാൻ പറ്റാണിട്ടാ ഞാനീ ഒരുങ്ങി കെട്ടി പോകുന്നത് തന്നെ, അവിടെ ചെന്ന് ആരെങ്കിലും എന്നെ കിലുത്തിയാൽ ഞാനും തിരിച്ച് പറയും അതാരയാലും…”””. ഒരു വാശിയെന്ന മട്ടിൽ ഞാനും പറഞ്ഞു.
നിന്നേ നന്നാക്കാൻ നോക്കിയ എന്നെ പറഞ്ഞാ മതിയല്ലോ….””” ചെറി ഒരു നിശ്വാസതോടെ പറഞ്ഞു….
അഭിയേട്ടാ അമ്മ പറയുന്നതെന്നും കേൾക്കണ്ട ആരെങ്കിലും ചൊറിഞ്ഞാൽ കണ്ണും പൂട്ടി കൊടുത്തേക്കണം…””””
മാളുവിൻ്റെ ഗ്രൗണ്ട് സപ്പോർട്ടിന് ഞാൻ ഡബിൾ ഓക്കേ പറഞ്ഞു…
ഡീ ഡീ അല്ലെങ്കിൽ തന്നെ അവൻ ഒറ്റബുദ്ധിയാ അതിൻ്റെ കൂടെ ഇങ്ങനെ സപ്പോർട്ട് ചെയ്യല്ലടി….””” ചെറി മാളുവിനെ കെർവേടെ നോക്കി….
പിന്നെ അവസാനമായി ഞാൻ പറയുവാ. …. നീ അനുവിനെ കാണുവാണെ സംസാരിക്കാൻ നിൽക്കണ്ട കേട്ടോ…. നിൻ്റെ സ്വഭാവം വെച്ച് നീ അവളെ എന്തെങ്കിലും ചെയ്യുമെന്ന് എനിക്ക് പേടിയുണ്ട്.. അതാ ഞാൻ പറഞ്ഞത്…..”””
ഡാ മാക്സിമം ഒഴിഞ്ഞ് മാറിക്കോ…. എന്നിട്ടും വന്നാൽ ഒന്ന് പൊട്ടിച്ചോ ഞാനുണ്ടാവും നിൻ്റെ കൂടെ…””” സനൂട്ടൻ എനിക്ക് വീര്യം തന്നു….
നിന്നൊടാരെങ്കിലും അഭിപ്രായം ചോദിച്ചാ മാറിനിക്കട അങ്ങോട്ട്….””” ചെറി അവനെ തള്ളിക്കൊണ്ട് മാറ്റി നിർത്തി
സൂക്ഷിച്ച് പോണേടാ…. സ്പീടൊന്നും അധികം വേണ്ടാട്ടോ…””” ചെറി അതും പറഞ്ഞു എൻ്റെ കവിളിൽ ഉമ്മ വെച്ചു…. എന്നെ യാത്രയാക്കി…..
സത്യം പറ തള്ളേ നിങ്ങളെന്നെ പെറ്റതാനോ അതോ തവിട് കൊടുത്ത് വാങ്ങിയതാണോ…..””” പോകുന്ന പോക്കിൽ സനുവിൻ്റെയും ചെറിയമ്മയുടെയും സംസാരം ഞാൻ കേൾക്കുന്നുണ്ടായിരുന്നു…..
തവിടിനെക്കൊ വലിയ വിലയല്ലേ ഞാനിന്നെ ആക്രി പിറിക്കാൻ വന്ന നാടോടിയോട് വിലപേശി അവസാനം പത്ത് രൂപക്ക് വാങ്ങിയതാടാ നിന്നെ……”””” ചെറി അവനെ പിടിചാസാക്കി…..
അത് കെട്ട് മാളു കുലുങ്ങി ചിരിച്ചു…..ദേഷ്യം വന്ന സനു അവളുടെ തലകിട്ടൊരു കൊട്ട് കൊടുത്തു…. എന്നിട്ടവൻ ചെറിയേട്
വെറുതെയല്ല എനിക്കിച്ചിരി നിറം വന്നേ…… അലെങ്കിലും ആരെങ്കിലും വിശ്വസിക്കോ ഗൾഫിൽ പോയതിനു ശേഷം നാട് കാണാത്ത തന്തക്കും പൊട്ട കിണറ്റിലെ തവള പോലിരിക്കുന്ന ഈ തള്ളക്കും പിറന്നതണീ ഈ സുഗുമനും സുന്ദരനുമായ ഒരു ചെറുപ്പക്കാരണെന്ന്…””. സനുകുട്ടൻ ഒരു വീമ്പോടെ പറഞ്ഞു.
