എന്റെ അനൂട്ടി – 2 21

അതിനും മാളു കുലുങ്ങി ചിരിച്ചു…….

നീയധികം കിളിക്കണ്ട 2004 സുനാമിയിൽ ഏതോ പുഴയിൽ നിന്നും ഒലിച്ച് വന്നതാ നീ…. അന്ന് നിന്നെ കമ്പിൻ്റെയും ചവറിൻ്റെയും ഇടയിൽ നിന്നാണ് പെറുക്കിയെടുത്തത്….”””” അതേ നിമിഷം അവൻ പറയുന്നത് സത്യമാണെന്ന രീതിയിൽ മാളു നിശബ്ദമായി എന്തോ ആലോചിച്ചു…..

അവള് വീണെന് കണ്ടപ്പോ സനുകൂട്ടൻ വിട്ടില്ല വീണ്ടൂം കൊത്തി….

നീ തന്നെ നോക്കിയേ… നമ്മുടെ മുഖ ചായയും നിറവും അമ്മയും അച്ഛനുമായി എന്തെങ്കിലും സാദൃശ്യമണ്ടോ…. ???””””

സനുകുട്ടൻ്റെ ഈ ചോദ്യം മാളുവിനെ വല്ലാതെ കുഴപത്തില്ലാക്കി….. അവള് അവളൂടെ മേനിയും സനുവിനെയും അമ്മയെയും മാറി മാറി നോക്കി… എന്നിട്ട് ഇല്ലെന്നു തലയാട്ടി…

ആഹാ….. ഞാനപ്പോഴേ പറഞ്ഞില്ലേ…. നമ്മള് രണ്ടും അനാഥരാടി നമ്മുക്കാരുമില്ല….””” സനുകുട്ടൻ വിഷമം ഒക്കെ കൂടൂതൽ കാച്ചി അവളെ ചേർത്ത് പിടിച്ചു….

ഒരു വിതുമ്പലോടെ അവളവൻ്റെ മാറിൽ പൂഴ്‌ന്നു കരഞ്ഞു…….. ഇതുവരെ അവരുടെ സംസാരം കേട്ട് ചിരിച്ച ചെറി മാളു കരഞ്ഞതോടെ സനുകുട്ടനെ തല്ലി……

ഫാ…… പഹയാ എന്തിനാടാ എൻ്റെ കൊച്ചിനെ കരയ്യിച്ചേ….. “” അവൻ മാളുവിനെ വിട്ട് അടികിട്ടാതെ ഒഴിഞ്ഞു മാറി….

ചെറി അവളെ വാരി പുണർന്നു…. അമ്മയുടെ കുഞ്ഞു കരയണ്ടാട്ടോ ഈ പൊട്ടൻ നിന്നെ തമാശയാക്കിയതാ….. അത് വിശ്വസിക്കാൻ നീയും””””…

മാളൂ കോപത്തോടെ സനുകൂട്ടനെ നോക്കി അവനവൾക്ക് നേരെ ഇളിച്ചു കാണിച്ചു….

പോടാ പട്ടി…..””” എന്നും പറഞ്ഞു അവള് അകത്ത് കലി തുള്ളി കേറി……

നിങ്ങക്കിപ്പോൾ ഒരുപാട് സംശയങ്ങൾ കാണും ഓരോന്ന് പയ്യെ പയ്യെ പറഞു തരാം…..

ഇപ്പൊൾ ഞാൻ പോകുന്നതും എൻ്റെ അച്ഛനും അമ്മയും ചേച്ചിയും പോയതുമായ സ്ഥലo ഒരു കല്യാണ വീടാണ്…. പക്ഷെ ഇന്നു പരിപാടി മൊത്തം ഓഡിറ്റോറിയത്തിൽ നിന്നാണ്…..

എൻ്റെ അച്ഛൻ്റെ അച്ചൻ്റെ അനിയൻ്റെ മകൻറെ മകളുടെ കല്യാണമാണിന്ന്………….. കൺഫ്യൂഷൻ ആയിക്കാനും… എൻറെ അപ്പൂപ്പൻ്റെ അനിയൻ്റെ പേര കുട്ടിയുടെ കല്യാണം… അപ്പൂപ്പനും അനിയനും ഞാൻ ജനിക്കുന്നതിനു മുന്നേ തന്നെ ഔട്ടായിടുണ്ടായിരുന്നു…

അവരുടെ കാല ശേഷം കുടുംബം എല്ലാം ഒരുമിച്ച് എന്നും നില നിൽനിൽക്കണമെന്നു വാശിയായിരുന്നു അവരുടെ സന്താങ്ങൾക്ക്…. അതിനായി എൻ്റെ തന്തയും അങ്ങേരുടെ ഫാമിയും അപ്പൂപ്പൻ്റെ അനിയൻ്റെ ഫാമിലിയും ഇത്ര കാലം വരെ വിജയിച്ചു എന്ന് നൂറ് ശതമാനം ഉറപ്പ് പറയാം… പക്ഷെ ആറ് മാസങ്ങൾക്ക് മുന്നേ ഞാൻ കാരണം ഒരു കരടു ആ ബന്ധത്തിൽ വീണു…….

അതിന് ശേഷം പല വാക്ക് തർക്കങ്ങളും ഉണ്ടായി…. എല്ലാം അവസാനം എൻ്റെ തലയിൽ വീണു….. ഞാൻ നല്ലവരാണെന് കരുതിയ പലരും എന്നെ കരുവാക്കി…. അതൊക്കെ പിന്നെ പറയാം….

ആ സംഭവത്തിന് ശേഷം മക്കളിൽ നിന്നും എൻ്റെ തന്തയെ മാത്രം അവർ പുറത്താക്കി…. അതെൻ്റെ തന്തയുടെ അഹങ്കാരത്തിന് മേൽ ഏറ്റ വലിയൊരു ക്ഷതമായിരുന്നു…. എനിക്കത് വളരെ സന്തോഷമുള്ള കാര്യമായിരുന്നു…. ഞാൻ പല തവണ ശ്രമിച്ചിട്ട് നടക്കാത്തത് ഞാനിയാതെ ആണെങ്കിലും സംഭവിച്ചപ്പോ ഞാൻ ഹാപ്പിയായിരുന്നു…

പക്ഷെ അതിൻ്റെ പ്രത്യാഘാതം വളരെ വലുതായിരുന്നു…. തന്തയ്ക്കു ഞാൻ ആജന്മ ശത്രുവായി മാറി…. എനിക്കത് വിശയമല്ലെങ്കിലും പുള്ളികത്. ഒരു കമ്പെട്ടീഷൻ പോലെയായിരുന്നു….. എന്നെ താഴ്ത്താൻ പറ്റിയ ഒരു അവസരവും പുള്ളി പഴാകാറില്ല…. കൊല്ലാൻ പറ്റാത്തോണ്ട് കൊന്നിലെന്നിയുള്ളൂ…. പുള്ളിക്ക് ഞാനിപ്പോ ഒരു മകനെയല്ല….

എന്നാലും പുള്ളി പറയുന്നതൊക്കെ ഞാൻ അനുസരിക്കുo ട്ടോ….. വെറുതേ എൻ്റെ മെല്ലുള്ള ദേഷ്യം പാവം എൻ്റെ അമ്മയോട് തീർകണ്ടല്ലോ എന്ന് കരുതി പലതും ഞാൻ കണ്ടില്ലെന്നു വെക്കും……. പക്ഷെ സഹികെട്ടാൽ ഞാനും എനിക്ക് വായി തോന്നിയത് വിളിച്ച് പറയും…..

അപ്പൊ നമുക്ക് വിഷയത്തിലേക്ക് കടക്കാം…. അതിന് ശേഷം എല്ലാവരും ഇടപെട്ട് ആ പ്രശ്നത്തിന് ഒരു പരിഹാരം വച്ചു….. അതെൻ്റെ ജീവിതം വെച്ചുള്ള പരിഹാരമാണെന്ന് ആരും എന്നോട് പറഞ്ഞില്ല….

ആ വട്ടമേശ സമ്മേളനത്തിൽ ഈ വിഷയം ഞാൻ അറിയാണ്ടിരിക്കാൻ എന്നെ മനപൂർവം ഒഴിവാക്കിയിരുന്നു…. ആത് കഴിഞ്ഞ് എല്ലാവരും നല്ല രീതിയിൽ പിരിഞ്ഞു പോയി…. തന്ത എന്നെ കൊട്ടുന്നതിൽ നിന്നും. കുറച്ചു റെസ്റ്റഡുത്തു…. അപ്പോഴേ എനിക്ക് സംശയം വരേണ്ടതാണ് …. ആഹാ പറഞ്ഞിട്ട് കാര്യമില്ല അത് ചിന്തിക്കാനുള്ള ബുദ്ധി പോലും എനിക്കില്ല……

Leave a Reply

Your email address will not be published. Required fields are marked *