അപ്പോഴേക്കും ബാക്കിയുള്ളവർ അവരവരുടെ കഴിപ്പ് മതിയാക്കി പോകാനായി തയ്യാറെടുത്തു…… ഞാനെൻ്റെ പാത്രവും കഴുകി വെച്ച്… വീട്ടിൽ നിന്നും ഇറങ്ങി. അവരെ കാത്ത് നിന്നു…
അമ്മ ഒരു പട്ടു സാരിയും അച്ഛൻ കറുത്ത കരയുള്ള വെള്ള ഡബിൾ മുണ്ടും കറുപ്പിൽ വെള്ള ലൈൻ വരുന്ന ഫുൾ സ്ലീവ് ഷർട്ടും ധരിച്ചിരുന്നു…. .
അമ്മയും കോ ഡ്രൈവർ സീറ്റിലും അച്ഛനും ഡ്രൈവിംഗ് സീറ്റിലും കയറി….. ഞാൻ പിന്നിൽ കയറാൻ നേരത്ത് കീതുവെച്ചി ഒപ്പോസിറ്റ് ഡോര് തുറന്ന് കയ്യിലൊരു ഗിഫ്റ്റുമായി അകത്ത് കേറി….
അമ്മെ ഇവനെന്തിനാ നമ്മളുടെ കൂടെ വരുന്നത്….””” ഞാൻ അവളുടെ കൂടെ കയറുന്നത് ഇഷ്ടപെടാതെ കീതുവെച്ചി അമ്മയോട് പരാതി പറഞ്ഞു..
ഇത് ഇവൻ്റെ വല്യച്ഛൻ്റെ മോളെ കൂടി കല്യാണമാണ് ഇവനും നിങ്ങളുടെ കൂടെ വരും…””” അവകുള്ള മറുപടി ചെറി കൊടുത്തു…. അതിനവൾ മുഖത്ത് ഗോഷ്ടി വരുത്തി….
അച്ഛാ ഇവൻ കാരണം അവരുടെയൊക്കെ മുന്നിൽ നമ്മിലൊരിക്കൽ ഒരുപാട് നാണം കെട്ടതാ…. ഇനിയും ഇവൻ്റെ കൂടെ പോയി അവരുടെ മുന്നിൽ പോയി വീണ്ടും നാണം കെടാൻ എനിക്ക് വയ്യ….””” മുഖത്തൊരു കണ്ണീരും ഫിറ്റ് ചെയ്ത് അവള് വണ്ടിയിൽ നിന്നും ഇറങ്ങി പോയി….
അത്രയും നാണക്കേടാണെ നീയൊരേട്ടോ പിടിച്ച് പൊക്കോണം അല്ലപിന്നെ….””
ചെറിയമ്മയും വിട്ടില്ല…
കീതുവെച്ചി കലിത്തുള്ളി വീടിൻ്റെ അകത്തേക്ക് പോയി…….
വിമലേ നീയെന്തിനാ അവളെ വഴക്ക് പറയുന്നേ….. അവള് പറഞ്ഞതിൽ എന്താ തെറ്റ്…. ആര് മാസം മുമ്പെ ഇതേ കുട്ടിയുടെ നിശ്ചയത്തിൻ്റെ അന്നാണ് ഇവൻ കാരണം എൻ്റെ എൻ്റെ ചേട്ടന്മാരുടെയും കുടുംബക്കാരുടെയും മുന്നിൽ എനിക്ക് തല കുനികേണ്ടി വന്നത്….. ആർക്കും ഒരുപകാരം ഇല്ലാത്ത ഇവനെ ഏത് നേരത്താണോ ഭഗവാനെ എനികുണ്ടാക്കാൻ തോന്നിയത്…..”””” പല്ലു മുറുക്കി കടിച്ച കൊണ്ടാണു പള്ളിയുടെ ഡയലോഗ്….. നമ്മുക്കിതെക്കൊ ഹല്ലി ബല്ലി….
എൻ്റെ തന്ത ചെറിയുടെ നേരെ ചീറി… അതിന് ഇടങ്കോലിട്ടത് എൻ്റെ പ്രൊഡക്ഷൻ ഹൗസായിരുന്നു
കൃഷ്ണേട്ടാ മതി നിർത്ത്…”””. കളത്തിൽ പോരാളി ഇറങ്ങി രംഗം ശാന്തമാക്കി
ഇവനില്ലെ ഇന്ന് വൈകിട്ടെ റിസപ്ഷന് ഞാനും എൻ്റെ മക്കളും വരില്ല…””” ചെറിയുടെ ദൃഢ പ്രഖ്യാപനം അവിടെ മുഴങ്ങി….
വിമലെ…..”””. അനിയത്തിയെ അനുനയിപ്പിക്കാൻ ചേച്ചിയുടെ ശ്രമം
കാറിൽ നിന്നും ഇറങ്ങി അമ്മ ചെറിയമ്മുടെ അടുത്തേക്ക് വന്നു…..
എനിക്കൊന്നും കേൾക്കേണ്ട ചേച്ചി,,,, ഇവനില്ലേ ഞങ്ങളില്ല അത്ര തന്നെ… “”””. ചെറി എൻ്റെ ചുമയിൽ പിടിച്ച് അവർഡെ അടുത്തേക്ക് ചേർത്ത് നിർത്തി.
ചെറിയമ്മേ….. വേണ്ട എനിക്ക് വേണ്ടി ചെറിയമ്മ വഴക്ക് കൂടണ്ട ഞാൻ സനൂട്ടൻ്റെ ബൈക്കിൽ പോയ്‌കോളാം…””
അതെങ്ങനെ ശിയാവും…..”””” ചെറി എൻറെ നേർക്ക് തിരിഞ്ഞു
ദേ പെണ്ണുമ്പിള്ളെ എൻ്റെ വായിൽ നിന്നും വല്ലതും കേൾക്കെ…. നിങ്ങളോന്ന് ചുമ്മായിരുന്നെ വെറുതേ പ്രശന്മുണ്ടാക്കാനായിട്ട്…”””.
നോമിൻ്റെ ഇടപടലിൽ ചെറി ക്ലോസ്….
അമ്മെ നിങ്ങള് അവളെയും കൊണ്ട് പൊയ്ക്കോ ഞാൻ പയ്യെ വരാം….””” അമ്മയുടെ മുഖത് നോക്കാതെ ഞാൻ പറഞ്ഞു എന്നിട്ട് സനൂട്ടൻ്റെ നേരെ തിരിഞ്ഞു…. ആ സമയത്തെല്ലാം ചെറി മുഖം വീർപ്പിച്ച് കുറച്ചു മാറി നിന്നു തേങ്ങുന്നുണ്ടായിരുന്നു…
ഡാ നീ നിൻ്റെ വണ്ടിയെടുത്തിങ്ങ് വാ…”” കേട്ട പാതി അവൻ വിട്ട്….
അവനും അമ്മയും കൂട്ടരും പോകുന്നതും നോക്കി ഞാൻ നിന്നു, കീതുവെച്ചി എന്നെ ഇത്രത്തോളം വെറുക്കാൻ മാത്രം ഞാനെന്ത് തെറ്റു ചെയ്തുവെന്ന് എനിക്കിപ്പോഴുമറിയില്ല, അവൾക്കും വേണ്ടി എൻ്റെ കണ്ണുകൾ അല്പം കലങ്ങിയിരുന്നു…. ആരും കാണാതെ അത് തുടച്ച് കൊണ്ട് ഞാൻ ചെറിയമ്മയുടെ അടുക്കൽ നീങ്ങി….
പുറകിൽ കൂടി കെട്ടിപ്പിച്ച് എൻ്റെ കവിൾ അവരുടെ കവിളുമായി പറ്റിച്ചു വച്ചു…..
എൻ്റെ സുന്ദരി പിണക്കത്തില്ലാ….”””
നീ പോയെ…. അവൻ സോപ്പിടാൻ വന്നെക്കുന്നു….””” ചെറി കൈ മുട്ട് കൊണ്ട് എനിക്കൊരു കുത്ത് തന്നു അതുമെൻ്റെ വയറ്റിൽ ……
ഓഹോ…. എൻ്റെ പള്ളാ…..””. വേദന ഇല്ലാഞ്ഞിട്ടു കൂടി വയ്‌റു കൂച്ചി പിടിച്ച് ഞാനഭിനയിച്ചു….
