എന്റെ ആമി

 

മനുഷ്യന്റെ നല്ല ജീവൻ പോയി…

ഇത്ര ധൈര്യമുള്ള നീ എന്തിനാ ഒറ്റയ്ക്ക് കിടക്കാൻ പോയത്.

 

നീങ്ങി കിടക്ക് അങ്ങോട്ട്. ഞാൻ ഇവിടെ കിടക്കാം എന്ന് പറഞ്ഞ് ഉമ്മ എന്നെ കെട്ടി പിടിച്ചു കിടന്നു.

 

രാവിലെ ചായ കുടിച്ചോണ്ടിരുന്നപോൾ ഉമ്മ ചോദിച്ചു. എന്ത് അലറലായിരുന്നാടാ ഇന്നലെ. ഞാൻ ആകെ പേടിച്ചു പോയി.

ഇങ്ങനെ കാറി കൂവന്മാത്രം എന്ത് സ്വപ്നമാ നീ കണ്ടത്..

 

അത് പിന്നെ… അത് ഞാൻ മറന്ന് പോയി.

ഉമ്മാനെ ഫേസ് ചെയ്യാൻ എനിക്ക് ഒരു മടി തോന്നി. വേണ്ടാത്ത ചിന്തകൾ മനസിലിട്ട് പെരുപ്പിച്ച് ഉമ്മാനെ പറ്റി മോശമായി സങ്കല്പിച്ചത് കൊണ്ട് നല്ല കുറ്റബോധവും ഉണ്ടായിരുന്നു.

 

ഹ്മ്… ഞാൻ ഇന്നലെ തൊട്ട് ശ്രെദ്ധിക്കുന്നുണ്ട് നിന്നെ. നിനക്കെന്താ ഒരു ഉഷാറില്ലാത്തത്.

എന്തെങ്കിലും പ്രശ്നം ഉണ്ടോ…?

 

ഏയ്.. ഇല്ല. എനിക്ക് എന്ത് പ്രശ്നം.. ഉമ്മ ഇന്ന് ലീവ് അല്ലെ.

 

മ്മ്..

 

എന്നാ ഞാൻ പോയി വരാം..

ഉമ്മയോട് പോയി വരാം ന്ന് പറഞ്ഞ് ഞാൻ കോളേജിലേക്ക് പോയി. ക്ലാസിൽ ഇരിക്കുമ്പോഴും എന്റെ ചിന്ത മുഴുവൻ ഇന്നലെ വൈകീട്ട് ഉമ്മ അയാളുടെ കൂടെ കാറിൽ വന്നിറങ്ങിയത് തന്നെയായിരുന്നു.

ഉമ്മയാണെങ്കിൽ ആര് കണ്ടാലും നോക്കുന്ന ഒരു സുന്ദരി. അയാളും അങ്ങനെ തന്നെ കാണാൻ അടിപൊളി ലുക്ക്, നല്ല ജോലി, കാർ. എല്ലാം കൊണ്ടും ഒരു പെണ്ണിനെ വളക്കാൻ അയാൾക്ക് നിഷ്പ്രയാസം. പിന്നെ ഉമ്മ വർഷങ്ങളായി ഒരു ആണിന്റെ ചൂട് അറിയാതിരിക്കുന്ന പെണ്ണും…

 

പക്ഷെ അവര് തമ്മിൽ എന്തെങ്കിലും നടന്നോ എന്ന് എനിക്ക് ഉറപ്പൊന്നും ഇല്ല. ഉമ്മാന്റെ ആ നേരത്തെ ലുക്കും പിന്നെ ഫോൺ ചെയ്തപ്പോ ഉമ്മയിൽ നിന്ന് കേട്ട സൗണ്ടും ആണ് എന്നെ ഈ വക ചിന്തകൾക്കൊക്കെ പ്രേരിപ്പിക്കുന്നത്.

എല്ലാം കൂടെ ആലോചിച്ചിട്ട് എനിക്ക് തല പെരുകുന്ന പോലെ ഉണ്ട്.

 

എങ്ങനെയൊക്കെയോ നേരം തള്ളി നീക്കി ഒരു മൂന്ന് മണിയായപ്പോൾ ഞാൻ ഇരിക്ക പൊറുതിയില്ലാതെ വീട്ടിലേക്ക് വണ്ടി കേറി.

 

വീട്ടിൽ എത്തിയപ്പോ ഇന്നലെ കണ്ട അതെ കാർ എന്റെ വീട്ട് മുറ്റത്ത് കിടക്കുന്നു.

ഞാൻ പടച്ചോനെയും കർത്താവിനെയും കൃഷ്ണനെയും ഒക്കെ ഒരുമിച്ച് വിളിച്ചുപോയി. ഞാൻ ഇന്നലെ കണ്ട സ്വപ്നം സത്യമാവാൻ പോവുന്നു…! ഇനി വീണ്ടും സ്വപ്നം കാണുന്നതാണോ എന്നറിയാൻ ഞാൻ എന്റെ കയ്യിൽ ഒന്ന് പിച്ചി വലിച്ചു.

 

ആവ്… നല്ല വേദന. സ്വപ്നമല്ല യാഥാർഥ്യം തന്നെ… എന്റെ നെഞ്ചിൽ എന്തൊക്കെയോ ഉരുണ്ട് മറിയാൻ തുടങ്ങി.

 

ഞാൻ വേഗം ചേരുപ്പൊക്കെ ഊരി എറിഞ്ഞ് വീട്ടിക്ക്ക്ക് ഓടി കയറി.

 

ഉമ്മാന്റെ അവിഹിതം കയ്യോടെ പൊക്കാൻ വന്ന ഞാൻ കാണുന്നത്.

അയാൾ സോഫയിൽ ഇരിക്കുന്നു. തൊട്ടടുത്ത് രണ്ട്‌ ചെറിയ പെണ്കുട്ടികൾ അയാളുടെ മേലെ കുത്തി മറിയുന്നു. അതിൽ ഒന്ന് ജെസി ചേച്ചിയുടെ മോൾ ആണ് എന്ന് എനിക്ക് മനസിലായി.

 

ഏഹ്.. അപ്പൊ ഇയാൾ ഒറ്റയ്ക്ക് അല്ലെ വന്നത്..!

 

കുറച്ച് കഴിഞ്ഞപ്പോ ഉമ്മയും ജെസി ചേച്ചിയും പിന്നെ കുറച്ച് പ്രായം തോന്നിക്കുന്ന ഒരു പെണ്ണും അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നു അവരുടെ കയ്യിൽ ജൂസും എന്തൊക്കെയോ പലഹാരങ്ങളും ഒക്കെ ഉണ്ട്.

 

ഹാ നീ വന്നോ.. എന്നെ കണ്ട് ഉമ്മ ചോദിച്ചു.

 

ഇതാണ് എന്റെ മോൻ. ആസിം ഉമ്മ എന്നെ എല്ലാവർക്കും പരിചയപ്പെടുത്തി. എല്ലാവരും എന്നെ നോക്കി ചിരിച്ചു. എന്നിട്ട് ആ പ്രായം കൂടുതൽ ഉള്ള പെണ്ണ് എന്നോട് പറഞ്ഞു. എന്താ അവിടെ തന്നെ നിന്ന് കളഞ്ഞത് ഇങ്ങോട്ട് കേറി വാ എന്ന്.

 

ഏതാ ഈ മൈരുകൾ..! എന്റെ വീട്ടിൽ കേറി ഇരുന്നിട്ട് എന്നോട് കേറി വാ എന്ന്…! എനിക്ക് വന്ന ദേഷ്യത്തിന് ഞാൻ എന്തെങ്കിലും പറഞ്ഞുപോയൽ എല്ലാവരും കൂടെ എന്നെ തല്ലി കൊല്ലും. അത് കൊണ്ട് ഒന്നും മിണ്ടാതെ ഞാനും അവരോട് ഒന്ന് ചിരിച്ചിട്ട് ഉമ്മയുടെ അടുത്ത് പോയി നിന്നു…

 

ആന്റോ സാറിനെ നിനക്ക് അറിയില്ലേ.. ഉമ്മ ചോദിച്ചു.

ഇത് സാറിന്റെ അമ്മ. ഉമ്മ ആ പ്രായമായ സ്ത്രീയെ കാണിച്ചിട്ട് പറഞ്ഞു.

 

ഞാൻ അവരോട് ഒന്ന് വിനീതമായി ചിരിച്ചു കാണിച്ചു. അവര് എന്നോടും ഒന്ന് ചിരിച്ചു.

 

പിന്നെ ആന്റോ സാർ എന്റെ കോഴ്സിനെ പറ്റിയും കോളേജിനെ പറ്റിയും ഒക്കെ ചോദിച്ചു.

 

കുറച്ച് നേരത്തെ സംസാരത്തിൽ തന്നെ എനിക്ക് അയാളോടുള്ള പകുതി വെറുപ്പ് കുറഞ്ഞു. വെറുതെയല്ല ഉമ്മ ഇയാൾക്ക് വളഞ്ഞത്.

 

ജെസി ചേച്ചിയുമായി ഞാൻ അത്യാവശ്യം കൂട്ടാണ്.

ഞാൻ ജെസിച്ചേച്ചിയോടയി ചോദിച്ചു. ഇപ്പൊ ഈ വഴിക്ക് ഒന്നും തീരെ കാണാൻ ഇല്ലല്ലോ… ഇന്ന് എന്ത് പറ്റി ഇങ്ങോട്ട് ഒക്കെ ഇറങ്ങാൻ.

 

ഓരോ തിരക്കല്ലേടാ… ഇന്ന് നിന്റെ ഉമ്മാനെ ഒന്ന് പെണ്ണ് കാണാൻ വേണ്ടി ഇറങ്ങിയതാണ്.

 

ജെസി ചേച്ചിയുടെ വാക്കുകൾ എന്റെ ഉളിൽ ഒരു വെള്ളിടി വെട്ടിയ പോലെയാണ് എനിക്ക് തോന്നിയത്. അപ്പൊ ഇത് വെറുതെ ഒരു വരവല്ല. കാര്യങ്ങൾ ഞാൻ കരുതിയത്തിലും അപ്പുറം എത്തിയിട്ടുണ്ട്.

 

പിന്നെ എനിക്ക് അവിടെ ഇരിക്കാൻ തോന്നിയില്ല. ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം എന്ന് പറഞ്ഞ് എന്റെ റൂമിലേക്ക് നടന്നു.

 

എന്നാ പിന്നെ ഞങ്ങളും ഇറങ്ങിയെക്കുവാണ് എന്നും പറഞ്ഞ് ആന്റോ സാറും സോഫയിൽ നിന്ന് എഴുന്നേറ്റു.

 

ഞാൻ അവര് പോവാൻ ഒന്നും കാത്ത് നിൽക്കാതെ റൂമിൽ കേറി വാതിൽ അടച്ചു..

 

എനിക്ക് സങ്കടമാണോ ദേഷ്യമാണോ വരുന്നത് എന്ന് അറിയാൻ കഴിയാത്ത ഒരു അവസ്ഥയായിരുന്നു..

ഉമ്മയെ അയാൾ കെട്ടി കൊണ്ട് പോയാൽ പിന്നെ ഈ വീട്ടിൽ ഞാൻ ഒറ്റയ്ക്ക്.. എനിക്ക് പിന്നെ ആരും ഇല്ല.. ഉമ്മയ്ക്ക് വേറെയും കുഞ്ഞ് ജനിക്കും പിന്നെ ഉമ്മ എന്നെ കാണാൻ പോലും വരില്ല. ഉമ്മയ്ക്ക് ഭർത്താവ്, കുഞ്ഞ്, അവിടത്തെ അപ്പൻ, അമ്മ. അങ്ങനെ വേറൊരു കുടുംബം. ഇതിനിടയിൽ ഞാൻ ആരാ…

 

ഇങ്ങനെ എന്റെ മനസ്സിനെ വെട്ടി കീറുന്ന നൂറായിരം ചിന്തകൾ വന്ന് എന്നെ കൊത്തി വലിക്കാൻ തുടങ്ങി. എന്റെ കണ്ണൊക്കെ കലങ്ങി. ശെരിക്ക് ഒന്ന് അലറി കരയാൻ ആണ് എനിക്ക് തോന്നിയത്..

 

കുറച്ച് കഴിഞ്ഞപ്പോ ഉമ്മ വന്ന് വാതിലിൽ മുട്ടി എന്നെ വിളിച്ചു.

 

ഞാൻ കണ്ണൊക്കെ തുടച്ച് വാതിൽ തുറന്ന് പുരത്തിറങ്ങിയപ്പോ ഉമ്മ നല്ല ദേഷ്യത്തിൽ നിൽക്കുന്നു.

 

എന്താ.. ഞാൻ ചോദിച്ചു.

 

നീ എന്നാ ആസിമേ വീട്ടിൽ വരുന്നവരോട് ഇത്ര മര്യാദകേട് കാണിക്കാൻ തുടങ്ങിയത്..

 

ഞാൻ എന്ത് മര്യാദകേട് കാണിച്ചു എന്നാ..?

 

അവര് പോവാണെന്ന് പറഞ്ഞപ്പോ നീ റൂമിൽ കേറി വാതിൽ അടച്ചിരുന്നത് ശെരിയാണോ..? അവര് എന്ത് കരുതി കാണും…

 

ഓഹ്.. അവര് ഉമ്മാക്ക് വേണ്ടപ്പെട്ടവർ ആണല്ലോ ലെ.. സോറി ഞാൻ അത് ഓർത്തില്ല.

Leave a Reply

Your email address will not be published. Required fields are marked *