ഒരു ദിവസം ബസ്റ്റോപ്പിൽ ഇരിക്കുമ്പോൾ.
നാളെ മുതൽ ഈ ബസ്സിൽ വാടാ എന്ന് ആ ചുണ്ടുകൾ പറയുന്നതുപോലെ എനിക്ക് തോന്നി. അതിനോടൊപ്പം തന്നെ ആ കണ്ണുകൾ എന്തിനുവേണ്ടി കേഴുന്നു.
എനിക്കറിയാമായിരുന്നു ആ ബസ്സിൽ എന്നോട് മാത്രമേ ചേച്ചിക്ക് ഇത്ര കമ്പനി ഉള്ളൂ പിന്നെ മറ്റുള്ളവരോട് ചിരിക്കുമ്പോൾ കൂട്ടത്തിൽ ചിരിക്കുന്നത് അല്ലാതെ നല്ലൊരു അറ്റാച്ച്മെന്റ് ആരോടുമില്ല.
എന്നാൽ ഞാൻ അതൊന്നും മൈൻഡ് ചെയ്യാൻ പോയില്ല.
അതും കൂടാതെ ചേച്ചിയെ കൂടുതൽ വെറുപ്പിക്കാൻ വേണ്ടി ബസ് വരുന്ന സമയം തന്നെ ക്ലാസിലെ ഏതെങ്കിലും പെൺകുട്ടികളെ പിടിച്ചു നിർത്തി ചേച്ചിയുടെ മുന്നിൽ വച്ച് തന്നെ അവരോട് ഭയങ്കര ചിരിച്ച് അഭിനയിച്ചു സംസാരിക്കും. അപ്പോൾ ആ മുഖത്ത് ദേഷ്യം പടർന്നു കയറുന്നത് എനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നു.
എന്നാൽ അത് കഴിഞ്ഞുള്ള രണ്ട് ദിവസം ചേച്ചിയെ ബസ്സിൽ കാണാത്തപ്പോൾ എന്തോ ഒരു വിഷമം. എന്തോ അന്ന് രാത്രി എനിക്ക് ഉറക്കം വന്നില്ല.
കാരണം എനിക്കറിയില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. പിന്നീടുള്ള രണ്ട് ദിവസം ശനിയും ഞായറും ആണ്. ഇനി തിങ്കളാഴ്ച മാത്രമേ കാണാൻ പറ്റുള്ളൂ ദിവസങ്ങൾക്കൊക്കെ ഇത്ര നീളമുള്ളതായി ഇതിനും മുമ്പ് ഒരിക്കൽ പോലും തോന്നിയിട്ടില്ല.
തിങ്കളാഴ്ച രാവിലത്തെ 7:00 മണിക്കുള്ള ബസ്സിൽ തന്നെ പുറപ്പെട്ടു. ബസ്റ്റോപ്പിൽ എത്തി പതിവുപോലെയുള്ള വായ് നോട്ടം തുടങ്ങി. എന്റെ സ്ഥിരം ബസ് വന്നതും ഞാൻ ഒന്ന് ബസിലേക്ക് പാളി നോക്കി. എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട് ചേച്ചി അതാ അവിടെ ഇറങ്ങുന്നു.
നേരെയിറങ്ങി എന്റെ അടുത്തേക്ക് വരുന്നു. ഇതെന്താ കഥ എന്ന് ഞാൻ വായും പൊളിച്ചിരിക്കുമ്പോൾ.
“ഡാ ഒന്ന് ഇങ്ങോട്ട് വന്നേ ” ചേച്ചി വിളിച്ചു.
എനിക്ക് പോവാതിരിക്കാൻ കഴിഞ്ഞില്ല. കുറച്ചു മാറിനിന്ന് എന്നോട് ചോദിച്ചു
“എന്താ നിന്റെ പ്രശ്നം ”
“എന്ത് പ്രശ്നം ”
“നിന്നെ എന്താ ഇപ്പോൾ ഈ ബസിൽ കാണാത്തെ ”
“അത് ഞാൻ പുതിയൊരു ട്യൂഷന് ചേർന്നു.”
“ഇതിനെക്കുറിച്ച് ഒന്നും നീ മുൻപ് പ്പറഞ്ഞില്ലല്ലോ.”
“അത് ഞാൻ ക്രിസ്മസ് പരീക്ഷയ്ക്ക് മാർക്ക് വന്നപ്പോൾ വളരെ കുറഞ്ഞു അപ്പോൾ വീട്ടിൽ പറഞ്ഞു ചേർന്നത്.”
“ആ.
ഏതു ട്യൂഷൻ സെന്റർ.”
“വിസ്മയ ട്യൂഷൻ സെന്റർ. ”
വിസ്മയ ട്യൂഷൻ സെന്റർ ഞങ്ങളുടെ സ്കൂളിനടുത്തുള്ള ഒരു ട്യൂഷൻ സെന്റർ ആണ്. അവിടെ എല്ലാ വിഷയവും പഠിപ്പിക്കുന്നുണ്ട്.
“ആരാ നിന്റെ ടീച്ചർ.”
ആ ചോദ്യം ഞാൻ പ്രതീക്ഷിച്ചില്ല
“അത് അത് സരിത.” പെട്ടെന്ന് വായിൽ വന്ന ഒരു പേര് ഞാൻ പറഞ്ഞു
“മ്മം നല്ല രീതിയിൽ പഠിപ്പിക്കുന്നുണ്ടോ”
“ആ”
“മം നന്നായി പഠിക്ക്.”
” ഇത് ചോദിക്കാനാണോ നിങ്ങൾ ഇങ്ങോട്ട് വന്നത്.”
ഞാൻ നിരാശയോടെ ചോദിച്ചു. കാരണം ചേച്ചി എന്നോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ എന്റെ കൂടെ ബസ്സിൽ വാ നിന്നെ ഞാൻ മിസ്സ് ചെയ്യുന്നു എന്നൊക്കെ പറയും എന്നായിരുന്നു വിചാരിച്ചത്.
“അതെ എനിക്കൊരു സംശയം ഞാനിനി അന്ന് അങ്ങനെയൊക്കെ പറഞ്ഞതുകൊണ്ടാണോ നീ ഇപ്പോൾ അ ബസിൽ വരാത്തത് എന്ന്. ഇപ്പോൾ കാര്യങ്ങളൊക്കെ മനസ്സിലായി.”
മം ഞാൻ മൂളി.
“അപ്പോൾ ഞാൻ പോട്ടെ.”
ഞാൻ തലയാട്ടി.
രണ്ട് സ്റ്റെപ്പ് നടന്നിട്ട് തിരിഞ്ഞു നിന്ന് എന്നോട് ചോദിച്ചു.
“അവിടെ പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കും ഒക്കെ കള്ള പേരുണ്ടോ.”
സംശയ ഭാവത്തിൽ അവരെ നോക്കി.
“അല്ല ഞാൻ അവിടെ അന്വേഷിച്ചപ്പോൾ ദീപു എന്ന് പേരുള്ള ആരും പഠിക്കുന്നില്ല. പിന്നെ അവിടെ അക്കൗണ്ടിംഗ് പഠിപ്പിക്കുന്നത് ഒരു മാഷാണ് ടീച്ചർ അല്ല പേര് അനിൽ. ഇനി ഇപ്പോൾ ഇവിടെ വേറെ വിസ്മയ ട്യൂഷൻ സെന്റർ ഉണ്ടോ എന്ന് എനിക്കറിയില്ല കേട്ടോ ”
എന്നും പറഞ്ഞ് അവർ തിരിച്ചു നടന്നു.
ഞാൻ ആകെ ചൂളിപ്പോയി.
അപ്പോൾ ചേച്ചി എല്ലാം അറിഞ്ഞിട്ട് തന്നെയാണ് എന്നോട് ചോദിക്കാൻ വന്നത്. ചേച്ചിയുടെ അനിലറ്റിക്കൽ സ്കില്ലിനെ കുറിച്ച് നന്നായി അറിയുന്ന ഞാൻ തന്നെ ഇങ്ങനെ ഒരു മണ്ടത്തരം വിളിച്ചുപറയുണ്ടായിരുന്നു.
