പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. കുറച്ചുനേരം അവിടെ കറങ്ങിയടിച്ച് നിന്ന്. മൂന്നരക്കുള്ള ബസ്സിൽ തന്നെ കയറിപ്പറ്റി.
ബസിൽ ആണെങ്കിൽ അനു ചേച്ചി അല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല. എന്റെ മുഖം ഗ്ലൂമി ആയത് കൊണ്ട് തന്നെ തന്നെ ആള് കാര്യം ചോദിച്ചു.
ആരോടെങ്കിലും തുറന്നു പറഞ്ഞാൽ കുറച്ച് ആശ്വാസമാകും എന്ന് കരുതി ഞാൻ ഉള്ള കാര്യം തുറന്നു പറഞ്ഞു.
“സാരമില്ലെടാ പോട്ടെ, നിനക്ക് വേറെ നല്ല പെണ്ണിനെ കിട്ടും, ”
” ഇനി ആരെ കിട്ടാനാ ചേച്ചി ”
ഞാനൊരു താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
” നിനക്കെന്താണ് കുഴപ്പം, കാണാൻ സുന്ദരനല്ലേ നല്ല സ്വഭാവവും, അവൾക്ക് വേറെ ലൈൻ ഉണ്ടായിരുന്നതുകൊണ്ട് അല്ലേ, അല്ലെങ്കിൽ എന്തായാലും അവൾ നിന്നെ പ്രണയിച്ചേനെ”
അനു ചേച്ചി തന്ന പോസിറ്റീവ് വൈബ് എന്നെ മൊത്തത്തിൽ ഉഷാറാക്കി. കാണാൻ സുന്ദരൻ എന്ന് പറഞ്ഞത് ചിലപ്പോൾ എന്നെ ആശ്വസിപ്പിക്കാൻ പറഞ്ഞതായിരിക്കും പക്ഷേ നല്ല സ്വഭാവം എന്ന് പറഞ്ഞത് എനിക്കൊരു പോസിറ്റീവ് മാർക്ക് ആയാണ് തോന്നിയത്.
“എടാ ഒരു പെൺകുട്ടിയുടെ ഡീറ്റെയിൽസ് അറിഞ്ഞതിനു ശേഷം മാത്രം അവളുടെ പിറകെ പോവുക അല്ലാതെ ആരെങ്കിലും പറഞ്ഞത് കേട്ട് എടുത്തുചാടുകയാണോ വേണ്ടത്”
ചേച്ചി പറഞ്ഞത് ശരിയാണെന്ന് എനിക്ക് തോന്നി ആ മണ്ടൻ അരുണിന്റെ കോൺഫിഡൻസ് ബൂസ്റ്റിനേക്കാൾ ചേച്ചി പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് തോന്നി.
എന്നെ മനസ്സിലാക്കിയ ഒരാൾ എന്ന നിലയിൽ എനിക്ക് ചേച്ചിയുടെ കുറച്ച് സ്നേഹവും ബഹുമാനവും തോന്നി.
എനിക്ക് വേണ്ടി നല്ലൊരു പെൺകുട്ടിയെ കണ്ടെത്താൻ സഹായിക്കാം എന്ന് ചേച്ചി വാക്കു തന്നതിനാൽ ഞാൻ രണ്ടും കൽപ്പിച്ച് അംഗത്തിനിറങ്ങി.
ഇപ്പോഴത്തെ പരിപാടി എന്താണെന്ന് വെച്ചാൽ ഒന്ന് രണ്ട് ആഴ്ച എടുത്ത് ഒരു നല്ലൊരു പെൺകുട്ടിയെ കണ്ടെത്തി അവളുടെ സ്വഭാവവും ഡീറ്റെയിൽസും ചേച്ചിയെ അറിയിക്കും. ബസ്റ്റാൻഡിൽ വെച്ച് അവളെ ചേച്ചി കാണിച്ചുകൊടുക്കുകയും ചെയ്യും. എന്നാൽ ചേച്ചിയാണെങ്കിൽ രണ്ടുദിവസം ഒക്കെ എടുത്ത് അനലൈസ് ചെയ്തു നിഷ്ക്കരണം തള്ളിക്കളയും.
അവളുടെ സ്വഭാവവും നിന്റെ സ്വഭാവം തമ്മിൽ ചേരില്ല
അവൾക്കിളക്കം കുറച്ചു കൂടുതലാണ്
നിങ്ങൾ തമ്മിൽ ഒരു മാച്ചില്ല
ചേച്ചി പറയുന്ന കാരണങ്ങൾക്ക് ഒരു എണ്ണവും ഉണ്ടായിരുന്നില്ല. ഇതൊക്കെ ഏതാണ്ട് ശരിയുമായിരുന്നു.
എന്തായാലും ഞങ്ങൾ നല്ല കൂട്ടായി.
“ഓ ഇപ്പോൾ ഫ്രഷേഴ്സ് തമ്മിൽ സെറ്റായി ഇപ്പോൾ നമ്മളെ ഒന്നും വേണ്ട അല്ലേ” ഞങ്ങളുടെ പതിവില്ലാത്ത ഒന്നിച്ചുള്ള സംസാരം കണ്ടിട്ട് ആവണം ഒരു കോഴിച്ചേട്ടൻ കമന്റിട്ടു.
” എന്തായാലും ദീപു നിന്നെ പോലൊരു കോഴിയല്ല അതുകൊണ്ട് പ്രശ്നമില്ല ” ചേച്ചിയുടെ റിപ്ലൈ അപ്പോൾ തന്നെ വന്നു. അത് കേട്ട് എല്ലാവരും ചിരിച്ചു. അവനാണെങ്കിൽ നന്നായി ഒന്ന് ചമ്മി.
ഈ വർഷം ഈ ബസ്സിൽ പുതുതായി വന്നത് ഞാനും ചേച്ചിയും മാത്രമാണ് അതുകൊണ്ടാണ് ഞങ്ങളെ ഫ്രഷേഴ്സ് എന്ന് വിളിക്കുന്നത്.
എന്തായാലും ചേച്ചിക്ക് എന്നോട് സംസാരിക്കാൻ താല്പര്യം ഉണ്ടെന്ന് എനിക്ക് അതിലൂടെ മനസ്സിലായി.കാരണം എന്താണെന്ന് വെച്ചാൽ സാധാരണ ചേച്ചിയുടെ കൂടെ ആരെയെങ്കിലും ചേർത്ത് കളിയാക്കിയാൽ ചേച്ചി ആരുടെ പേര് ചേർത്താണ് കളിയാക്കിയത് അയാളോട് പിന്നെ സംസാരിക്കാറില്ല, ഒരു ചെറിയ അകലം കാത്തുസൂക്ഷിക്കും. എന്നാൽ എന്നോട് അങ്ങനെ ഒരു അകലം കാണിക്കാത്തതിൽ എനിക്ക് സന്തോഷമായി.
ദിവസങ്ങൾ പിന്നെയും കടന്നുപോയി ഞങ്ങൾ ഒന്നുകൂടി അടുത്തു. ഞാൻ എന്റെ വീട്ടിലെ കാര്യങ്ങളും ചേച്ചിയുടെ വീട്ടിലെ കാര്യങ്ങളും ഒക്കെ തുറന്ന് സംസാരിക്കാൻ തുടങ്ങി.
ഹസ്ബൻഡ് സ്നേഹമുള്ളവനാണെങ്കിലും കുറച്ച് ഷോട്ട് ടെമ്പർ ആണെന്ന് എനിക്ക് മനസ്സിലായി. പെട്ടെന്നാണ് ദേഷ്യം വരുന്നത്.
ആഴ്ചയിൽ ഒരു ദിവസം വന്നിട്ട് അന്ന് ദേഷ്യപ്പെട്ട് നടന്നിട്ട് എന്ത് കാര്യം ചേച്ചി തന്റെ വിഷമത്തിന്റെ കെട്ടഴിച്ചു.
ഹസ്ബന്റിന്റെ അച്ഛനുമമ്മയും ടീച്ചർമാർ ആയതുകൊണ്ട് തന്നെ ഒരു പരിധിവിട്ട് തമാശ പറയാറില്ലെന്നും കുറച്ചു ഗൗരവത്തിലാണ് കാര്യങ്ങൾ ഒക്കെ പറയുന്നത് എന്നും ചേച്ചി പറഞ്ഞു. ഇതിലൂടെ ചേച്ചി കുറച്ചുകൂടി ഫ്രീയായി സംസാരിക്കുന്ന എന്നോട് മാത്രമാണെന്ന് എനിക്ക് തോന്നി. രാവിലെ എപ്പോഴും ഒന്നിച്ച് സംസാരിച്ചു വരുമ്പോഴും ഞാൻ അറിയാതെ പോലും ചേച്ചിയുടെ ദേഹത്ത് മുട്ടാതിരിക്കാൻ പരമാവധി ശ്രമിച്ചിരുന്നു. ആദ്യം എനിക്ക് ഒരു ചേച്ചിയോടുള്ള സ്നേഹവും ബഹുമാനവും ആയിരുന്നു തോന്നിയതെങ്കിൽ ഇപ്പോൾ ഒരു ബെസ്റ്റ് ഫ്രണ്ട് എന്ന ഒരു ഫീലാണ്. എന്നെ നന്നായി മനസ്സിലാക്കിയ ഒരാൾ എന്നൊരു തോന്നൽ. പോലും ഒരു തെറ്റായ ചിന്ത എനിക്ക് അവരോട് തോന്നിയിരുന്നില്ല.
