എന്റെ കഥ ചേച്ചിയുടെയും 44

പിറ്റേദിവസം ഞാൻ ചേച്ചിയോട് സംസാരിക്കാൻ പോയപ്പോൾ. ചേച്ചി ഒന്ന് ചിരിച്ചു കാണിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

“രക്ഷകാ ചേച്ചിയുടെ ഇടവും വലവും ശരിക്കും നോക്കണേ”

എന്നുള്ള കമന്റ് എവിടെനിന്നോ വന്നപ്പോൾ ചേച്ചി ആകെ മൂഡ് ഔട്ടായി.

ഞാൻ അപ്പോൾ തന്നെ അതൊന്നും മൈൻഡ് ആക്കണ്ട എന്ന് പറഞ്ഞെങ്കിലും എന്നോട് ചേച്ചി ദേഷ്യപ്പെട്ടു.

” നീ എന്തിനാണ് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാൻ ഇപ്പോഴും എന്റെ അടുത്ത് വന്ന് നിൽക്കുന്നത് എനിക്ക് വല്ലാത്ത ഇറിറ്റേഷൻ ഉണ്ടാക്കുന്നുണ്ട് അത് ” ചേച്ചി എടുത്തടിച്ചത് പോലെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ ഞാൻ ആകെ ഷോക്കായി.

എനിക്ക് എന്തോ നല്ല വിഷമം വന്നു ഞാൻ പിന്നെ ഒന്നും സംസാരിക്കാൻ പോയില്ല.

നേരെ വന്ന് പിറകിൽ നിന്നു. ചേച്ചി എന്നെ ഒന്ന് നോക്കിയെങ്കിലും ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല. അന്ന് ക്ലാസ്സിൽ ഞാൻ ആകെ മൂഡ് ഔട്ട് ആയിരുന്നു നല്ല സങ്കടവും ദേഷ്യവും ഒക്കെ കലർന്ന ഒരു ഭാവം. ബസ് ഫാമിലിയിൽ കളിയാക്കലുകൾ കുറച്ച് കൂടുതൽ തന്നെയാണ്. അവർക്ക് ആരെ കിട്ടിയാലും അവർ റോസ്റ്റ് ചെയ്യും. ഇപ്പോൾ അത് ഞാനും ചേച്ചിയും ആണെന്ന് മാത്രം. അതിൽ ഇത്രത്തോളം ടെൻഷൻ ആവാൻ ഒന്നുമില്ല എന്ന് എനിക്ക് തോന്നി.

എന്നോട് സംസാരിക്കാൻ താല്പര്യം ഇല്ലെങ്കിൽ പിന്നെ എന്തിനാ ഞാൻ ആ ബസ്സിന് പോകുന്നത്. രാവിലത്തെ 7 മണിക്കുള്ള ബസ്സിൽ പോകാം. അങ്ങനെയാണെങ്കിൽ അവിടെ എട്ടുമണിക്ക് എത്തുകയും ചെയ്യാം അരുണിന്റെ കൂടെ ബസ്റ്റാൻഡിൽ നിന്ന് എല്ലാവരെയും വായി നോക്കുകയും ചെയ്യാം.

സംഭവം സ്കൂളിൽ നിന്ന് അരമണിക്കൂർ യാത്ര അരുണിന്റെ വീട്ടിലേക്ക് ഉണ്ടെങ്കിലും അവൻ എന്നും രാവിലെ എട്ടുമണിക്ക് സ്കൂളിൽ എത്തും. അതിരാവിലെ എത്തിയാൽ പ്രണയിക്കുന്നവർ കിസ്സ് അടിക്കുന്നതൊക്കെ കാണാം എന്നാണ് അവന്റെ ന്യായം.

അതിരാവിലെ എഴുന്നേറ്റ് ഏഴുമണിക്കുള്ള ബസിൽ സ്കൂളിലേക്ക് തിരിച്ചു. ചേച്ചിയുടെ അസാന്നിദ്ധ്യം എനിക്ക് നല്ലോണം മിസ് ആയതുപോലെ തോന്നി. നാളെ മുതൽ 8 മണിക്കുള്ള ബസ്സിൽ തന്നെ പോയാലോ

എന്നാൽ തന്റെ സാന്നിധ്യം ചേച്ചിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് ചേച്ചി തുറന്നു പറഞ്ഞ സ്ഥിതിക്ക് എനിക്ക് പ്രത്യേകിച്ചൊരു റോൾ ഒന്നുമില്ല. ചേച്ചി അടുത്തുണ്ടായിട്ടും മൈൻഡ് ഇല്ലാത്തതിനേക്കാൾ നല്ലത് ചേച്ചിയെ കാണാതിരിക്കുന്നതാണ്.

ആളുകൾ അവഗണിക്കും പക്ഷേ അതൊന്നും മൈൻഡ് ചെയ്യാതെ മുന്നോട്ടു പോകണം എന്ന ചേച്ചിയുടെ വാക്ക് ഞാൻ ശിരസവഹിച്ചുകൊണ്ട് ആശ്വാസം കൊണ്ടു.

അവിടെ എത്തുമ്പോഴേക്കും അരുൺ ബസ്റ്റാൻഡിൽ ഉണ്ടായിരുന്നു. ഇവൻ വീട്ടിൽ ഒന്നും പോകാറില്ലേ

അങ്ങനെ ബസ്സ്റ്റാൻഡിൽ ഇരുന്നു വായിനോട്ടം തുടർന്നുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ സ്ഥിരം വരുന്ന ബസ് വന്നത്

ഞാൻ നോക്കുമ്പോൾ കണ്ടു എന്ന് തന്നെ നോക്കുന്നചേച്ചിയുടെ രണ്ടു മിഴികൾ. പെട്ടെന്ന് ഞാൻ നോക്കുന്നത് കണ്ടതും ഒന്ന് ഞെട്ടിയതായി എനിക്ക് തോന്നി. ചെറിയൊരു വിഷമം ഉണ്ടോ ആ മുഖത്ത്. എന്നാൽ വീണ്ടും നോക്കുമ്പോൾ ഇതൊന്നും ഒരു പുത്തരിയെ അല്ല എന്ന രീതിയിൽ സാധാരണ ഭാവത്തിൽ നിൽക്കുന്നു. എന്റെ മുഖത്താണെങ്കിൽ നല്ല വിഷമം ഉണ്ടായിരുന്നു ചേച്ചിയെ നല്ലോണം മിസ്സ്‌ ആവുന്നത് പോലെ തോന്നി.

എന്റെ സ്കൂൾ കഴിഞ്ഞിട്ടുള്ള ഒരു കിലോമീറ്റർ അപ്പുറമാണ് ചേച്ചി പഠിപ്പിക്കുന്ന സ്കൂൾ.

ദിവസങ്ങൾ മെല്ലെ കടന്നുപോയി ഞാനാണെങ്കിൽ 7 മണിക്കുള്ള ബസ്സിൽ തന്നെ പോക്ക് തുടങ്ങി. ബസ്സ്റ്റാൻഡിൽ വച്ച് ബസ്സിനുള്ളിലെ ചേച്ചിയെ ഒരു നോക്ക് കാണും

ബസ് ഫാമിലിയിലെ ചിലർ നേരിട്ട് ചോദിച്ചെങ്കിലും ഞാൻ അവിടെ രാവിലെ ട്യൂഷന് ചേർന്നു എന്നൊരു കള്ളം പറഞ്ഞു.

ആദ്യമാദ്യം ചെറിയ ചെറിയ നോട്ടങ്ങൾ മാത്രമായിരുന്നു ചേച്ചിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നതെങ്കിൽ പിന്നീട് ആ നോട്ടങ്ങളുടെ ദൈർഘ്യം കൂടുന്നതായി ഞാൻ മനസ്സിലാക്കി. ആദ്യമൊക്കെ മുഖത്ത് കാര്യമായ ഭാവ വ്യത്യാസങ്ങൾ കാണാൻ കഴിഞ്ഞില്ലെങ്കിലും ഇപ്പോൾ വിഷമത്തോടെയുള്ള ആ നോട്ടം എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു. അത് കണ്ടപ്പോൾ എനിക്ക് ഉള്ളിനുള്ളിൽ അറിയാതെ സന്തോഷം തോന്നി.

Leave a Reply

Your email address will not be published. Required fields are marked *