എന്റെ കൃഷ്ണ

എന്റെ ആദ്യത്തെ കഥയാണ്…എന്റെ ജീവിത സാഹചര്യവും കഥക്ക് വേണ്ടിയുളള രംഗങ്ങളും ചില കഥാപാത്രങ്ങളെ സങ്കല്പികമായി കൂട്ടിച്ചേർത്തും ഒക്കെയാണ് ഈ കഥയെഴുതിയത്…..
അനുഗ്രഹിക്കുക…അഭിപ്രായം രേഖപ്പെടുത്തി പ്രോത്സാഹിപ്പിക്കുക
💓💓💓
രാവിലെതന്നെ അമ്മ ആരോടോ പൈസയുടെ പേരിൽ തർക്കിക്കുന്ന കേട്ടാണ് ഉണർന്നത്….
എന്താമ്മേ അവിടെ ഒച്ചപ്പാടും ബഹളവും…?
ഉറക്കം പോയ കലിപ്പിൽ ഇത്തിരി ഒച്ചയെടുത്താണ് ഞാനത് ചോദിച്ചത്

അച്ചു നീ എണീറ്റോ.. ഒന്നിങ്ങു വന്നേടാ..

തെക്കേ വീട്ടിൽ നിന്നാണ് അമ്മ വിളിച്ചതെന്ന് മനസിലായി … കണ്ണും തിരുമി ചെന്ന് വീടിന്റെ പിന്നിലേക്ക് പോയതും മതിലിനപ്പുറം വീട്ടു സാധനങ്ങൾ കയറ്റിയ ടെമ്പോ കിടക്കുന്ന കണ്ടപ്പോളെ ഉറപ്പിച്ചു, പുതിയ താമസക്കാർ എത്തിയെന്നു…

കിളിവാതിൽ തുറന്ന് ചെന്ന എന്നെ കണ്ടതോടെ അമ്മക് ഡബിൾ പവർ കിട്ടിയ പോലെയായി…

അമ്മ എന്നെ നോക്കി ഡ്രൈവറോട് : എന്റെ മോനും ലോറി തന്നെയാ ഓടിക്കണെ..തന്റെ ഇത്തിരിപോന്ന എലിപെട്ടിയല്ല,അതോണ്ട് കൂടുതൽ സംസാരിക്കണ്ട…..തികയാത്ത പൈസ ഞാൻ തരുമായിരുന്നു… പക്ഷെ താൻ ഈ പാവത്തിനെ തെറി പറഞ്ഞത് കൊണ്ട് തരുന്നില്ല… ഇവർ 4800 രൂപ തരും… പറ്റുമെങ്കിൽ മതി..

ഡ്രൈവർ : ചേച്ചിക്ക് വേറെ പണിയില്ലേ… ഈ കാര്യം ഞങ്ങൾ തമ്മിൽ പറഞ്ഞോളാം… 5500 കിട്ടാതെ ഞാൻ പോകേമില്ല….
ഈ സാധനങ്ങളും വണ്ടിയിൽ നിന്ന് ഇറക്കില്ല…. ഞാൻ പറഞ്ഞ പൈസ എനിക്ക് കിട്ടണം.. ഞാൻ അതും വാങ്ങിയേ പോകു

അമ്മ :ആഹാ… എന്ന അതൊന്ന് കാണണമല്ലോ…

അത് കൂടി കേട്ടതോടെ ഡ്രൈവർക്ക് ദേഷ്യം ഇരച്ചു കയറി……നല്ലൊരു തെറിയും പറഞ്ഞു
അടുത്ത് വാക്കിങ് സ്റ്റിക്ക് കുത്തിപിടിച്ചു നിന്ന ഒരു 80 വയസ്സ് തോന്നിക്കുന്ന കാരണവരുടെ കോളറിൽ പിടിച്ചു അടിക്കാൻ ഓങ്ങിയതും ഇതെല്ലാം ഉറക്കചടവിൽ കണ്ടുവന്ന എന്റെ സമനില തെറ്റിയതും ഒരുമിച്ചയിരുന്നു…

ഓടിച്ചെന്നു എന്റെ ഇടതു കയ്യ് അയ്യാളുടെ വലതു കയ്യിൽ കോർത്ത്‌ മടക്കി മറ്റേ കയ്യ് കൊണ്ട് തൊണ്ട കുഴിയിൽ രണ്ട് വിരൽ അമർത്തി ചെറിയൊരു പ്രേയോഗം… (അയ്യപ്പനും കോശിയിലെ കലക്കത്താ പാട്ട് കഴിഞ്ഞുളള പ്രിത്വിരാജിന്റെ പിടി )എന്നിട്ട് വണ്ടിയുടെ പെട്ടിയിലിട്ട് അങ്ങോട്ടും ഇങ്ങോട്ടും ചേർത്ത് പിടിച്ചു ഉരച്ചു…

അയ്യാളുടെ കണ്ണുകൾ പുറത്ത് വന്നുപോയി…
അപ്പോളേക്കും എന്റെ കയ്യിൽ കാർന്നോരുടെ കയ്യ് പതിഞ്ഞു…

വേണ്ട മോനെ.. ഒന്നും ചെയ്യല്ലേ…
ഇനിയും അമർത്തിയാൽ പണി പാളുമെന്ന് എനിക്കും തോന്നിയതോടെ ഞാൻ പിടിവിട്ടതും അയ്യാൾ വണ്ടിയിൽ ചാരി നിന്ന് ചുമക്കാൻ തുടങ്ങി…

കയ്യിൽ പൈസ ഉണ്ടായിരുന്നതാ മോനെ…വീട്ടിലേക്ക് കേറുന്നതിനു മുന്നേ ബ്രോക്കർ വന്നു ബ്രോക്കർ കാശും വാങ്ങിക്കൊണ്ടു പോയി…
വൈകിയ കിട്ടില്ലെന്ന്‌ പേടിച്ചിട്ടാവും..
അതുകൊണ്ടാ ഇങ്ങനെ പൈസക് കുറവ് വന്നേ…
അല്ലെങ്കിൽ ഡ്രൈവർ ചോദിക്കുന്ന പൈസ കൊടുത്താനേ..

ഇത് പറഞ്ഞതും ആസ്മയുടെ ബുദ്ധിമുട്ടുകൾ അദ്ദേഹത്തെ തളർത്തി വീഴ്ത്തി ……..

ഞാൻ വേഗം തന്നെ താങ്ങിയത് കൊണ്ട് വീണില്ല…
ഞാൻ തലയോന്ന് ഉയർത്തി നോക്കിയപ്പോളാണ്……
അപ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ പുറകിൽ നിന്നിരുന്ന പെൺകുട്ടിയെ ഞാൻ കണ്ടത്….

ദൈവമേ…..
എങ്ങനെ അവളെ വർണിക്കണം എന്നറിയില്ല…
പൂ പോലൊരു പെൺകുട്ടി… വെളുപ്പെന്ന് പറഞ്ഞാൽ പോരാ…അതിലും കൂടുതൽ.. കണ്ണുനീർ കണ്ണിലെ കരിമഷി പടർത്തിയിട്ടുണ്ട്… നെറ്റിയിൽ മഞ്ഞ നിറമുളള ചന്ദനം…
ചുണ്ടിന്റെ നിറവും ആ മുഖത്തിന്റെ ഐശ്വര്യവും കണ്ട് നോക്കിനിന്നുപോയി ഞാൻ…

മുത്തശ്ശ…. എന്താ പറ്റ്യേ… വയ്യായ്ക തോന്നണുണ്ടോ…കരഞ്ഞു പോയെങ്കിലും വല്ലാത്ത വേവലാതിയോടെ അവൾ അപ്പുപ്പനെ വട്ടം പിടിച്ചിരുന്നു…

അമ്മു…. ബാഗിൽ നിന്നും മരുന്നെടുത്തെ…

അപ്പോളാണ് ഒരു 18 വയസ്സ് തോന്നിക്കുന്ന കുട്ടി കൂടി അവിടെയുണ്ടെന്ന് ഞാൻ ശ്രെദ്ധിച്ചത്…
വേഗം ഇൻഹേയലർ കൊണ്ട് വന്നു…
അത് വലിച്ചപ്പോളാണു അദ്ദേഹം നോർമൽ ആയത്…
അമ്മ അപ്പോളേക്കുംപോയി വീട്ടിൽ നിന്നും കസേര ഒക്കെ കൊണ്ടുവന്നു…
അപ്പുപ്പനെ അതിലിരുത്തി…

അന്തരീക്ഷം ഒന്ന് ശാന്തമായപ്പോൾ ഞാൻ കാര്യത്തിലേക്ക് കടന്നു… നേരെ ഡ്രൈവറുടെ അടുത്ത് ചെന്ന് തോളിൽ കൈയ് വെക്കാൻ പോയപ്പോളേക്കും അയ്യാൾ കുതറിമാറി…
ഇത് കണ്ടതും അമ്മയുടെ മുഖത്തു ചിരിപൊട്ടി….
അയ്യാളുടെ തോളിൽ ഒന്ന് തട്ടി ചേട്ടന്റെ പൈസ ഞാൻ തരാമെന്ന് പറഞ്ഞു വീട്ടിലേക്ക് പോയി കാക്കി ഷർട്ടിന്റെ പോക്കറ്റിൽ നിന്നും 5500 രൂപ എടുത്ത് കൊടുത്തിട്ട്

അയാളോട് സൗമ്യമായി പറഞ്ഞു….

നമ്മൾ ഒരേ പണി ചെയ്യുന്നവർ ആണ്…ഉറക്കം വരാതിരിക്കാൻ പച്ചവെളളം മാത്രം കുടിച്ചു രാത്രിയെ പകലാക്കി പോകുന്നവർ
… പൈസക്ക് വേണ്ടി അല്ലെ ചേട്ടൻ ഈ പാവത്തിന്റെ മേൽ കൈ വെച്ചത്…. അതുകൊണ്ടാണ് ഞാൻ ചേട്ടനിട്ടു പൊട്ടിക്കാൻ വന്നതും …
അതുകൊണ്ട് ദേഷ്യം ഒന്നും തോന്നണ്ട …

ഇത്രയും പറഞ്ഞു തീർത്തു തിരിഞ്ഞതും എല്ലാവരും എന്നെ നോക്കി നിൽക്കുകയായിരുന്നു…

എന്നാൽ ഞാൻ നോക്കിയത് അവളുടെ കണ്ണിലേക്കായിരുന്നു….
കണ്ണുകൾ സംസാരിക്കുമെന്ന് അപ്പോളെനിക്ക് മനസിലായി 😊…
നന്ദിയിൽ കൂടുതൽ ഞാനാ കണ്ണുകളിൽ കണ്ടത് ആരൊക്കെയോ ഉണ്ടെന്നുളള അവളുടെ ആത്മവിശ്വാസമാണോ..
! അറിയില്ല…

അപ്പോളേക്കും രണ്ട് ബൈക്കുകളിലായി യൂണിയൻകാരെത്തി….
എന്നെ കണ്ടതും അയ്യപ്പേട്ടൻ അച്ചുവേ എന്നൊന്ന് നീട്ടി വിളിച്ചു…
അച്ഛന്റെ കൂട്ടുകാരനാണ് അയ്യപ്പേട്ടൻ …
യൂണിയൻ നേതാവാണ്… പണിയെടുക്കുന്ന ഒരു നേതാവുണ്ടേൽ അത് അയ്യപ്പേട്ടൻ മാത്രമാണെന്ന് എനിക്ക് തോന്നി… പിന്നെയുളള രണ്ട് പേരിൽ ഒരാൾ എന്റെ കൂട്ടുകാരനാണ്…ഫെബിൻ… പിന്നെ മണിയേട്ടനും…..

ബൈക്ക് ഒതുക്കി വെച്ച് വണ്ടിയുടെ അടുത്തേക്ക് വന്ന അവരോട് അമ്മ
നടന്ന സംഭവം ഒക്കെ ചെറുതായൊന്നു വിവരിച്ചു…. എല്ലാം കേട്ട് കഴിഞ്ഞതും അയ്യപ്പേട്ടൻ തനി പാർട്ടിക്കാരൻ ആയി…

നേരെ ഡ്രൈവറുടെ അടുത്ത് ചെന്നു.. അയ്യപ്പേട്ടന്റെ വണ്ടിയിൽ കൈയ് വെച്ചുളള ആ നിൽപ്പ് കണ്ടപ്പോ തന്നെ പന്തിയല്ലെന്ന് കണ്ട് പുളളിക്കാരന്റെ സ്വഭാവം അറിയുന്ന ഞാൻ ഇടപെട്ടു….

പ്രശ്നം ഒക്കെ പറഞ്ഞു തീർത്തതാ അയ്യപ്പേട്ട… ഇനി ഒന്നും വേണ്ട എന്നുപറഞ്ഞു ഒരു വിധത്തിൽ സമാധാനിപ്പിച്ചു….
അങ്ങനെ സാധനങ്ങൾ ഒക്കെ ഇറക്കി ടെമ്പോ പോയതും അമ്മ ചായകൊണ്ട് വന്നു…
ചായയൊന്നും വേണ്ടമ്മേ എന്ന് പറഞ്ഞു ഫെബിനും മണിയേട്ടനും പോയി…

ഞാനും അയ്യപ്പേട്ടനും അവിടെ അരമതിലിലും അപ്പുപ്പൻ ചാരുകസേരയിലും ഇരുന്ന് ചായ കുടി തുടങ്ങി…
ഇറക്കിയതിനു കൂലി എത്രയായി മോനെ…. അപ്പുപ്പൻ പോക്കറ്റിൽ കയ്യിട്ട്കൊണ്ട് ചോദിച്ചു….

Leave a Reply

Your email address will not be published. Required fields are marked *