സുറുമ എഴുതിയ കണ്ണുകളിൽ- 5

Related Posts


അഴിച്ചിട്ട മുണ്ട് എടുത്തുടുത്ത് ഞാൻ ബാൽക്കെണിയിലേക്ക് നടന്നു… കൈയിൽ കിട്ടിയതെന്തോ വലിച്ച് കയറ്റി അവളും പിന്നാലെ കൂടി… കഥ കേൾക്കാനുള്ള തിടുക്കത്തിൽ…

കൈയിൽ കരുതിയ സിഗരറ്റിന് തീ കൊളുത്തിയിട്ട് ഞാനെന്റെ ഓർമ്മകളെ ഇന്നലെകളിലേക്കോടിച്ചു…

തുടരുന്നു……

എൻറെ ഓർമ്മകളിലേക്ക് അവളുടെ മുഖം ഓടി വന്നു. എപ്പോഴൊക്കെ ഞാൻ അവളെ ഓർക്കാൻ ആഗ്രഹിക്കുന്നുവോ അപ്പോയെല്ലാം എൻറെ മനസ്സിലേക്ക് ആദ്യം ഓടി വരുന്നത് അവളുടെ പൊട്ടിയ പല്ലുകൾക്കിടയിലൂടെ വിടർന്നു വന്ന നിഷ്കളങ്കമായ പുഞ്ചിരിയും കരി എഴുതിയ മിഴികളും ആണ്.

എൻറെ ചിന്നു….

അത്രയ്ക്കു സുന്ദരിയായിരുന്നു അവൾ. എൻറെ വിഷമങ്ങൾ ഞാൻ മറന്നത് അവളിലൂടെ ആയിരുന്നു.

വർഷങ്ങൾ എത്ര കടന്നു പോയെങ്കിലും ഇന്നും അവളാണ്… അവളുടെ ഓർമ്മകളാണ്…. എൻറെ തലയിണക്ക് നനവേകുന്നത്. മറവി മനുഷ്യന് ഒരു അനുഗ്രഹമാണെന്ന് പറയാറുണ്ട്.

എന്തോ…

അവളുടെ കാര്യത്തിൽ മറവിയും എന്നെ കൈ വിട്ടിരിക്കുന്നു.

വീടുവിട്ടിറങ്ങി നാടെന്നോ വീടെന്നോ ഇല്ലാതെ തെണ്ടി തിരിഞ്ഞു. ഒരുപാട് സഞ്ചരിച്ചു. അറിയാത്ത നാടുകൾ അറിയാത്ത ആളുകൾ പരിചിതമല്ലാത്ത സംസ്കാരങ്ങൾ എല്ലാം എനിക്ക് പുതുമയാർന്നതായിരുന്നു. ഓരോ നാടിനും പറയാൻ ഓരോ കഥകൾ ഉണ്ടായിരുന്നു. എനിക്ക് അതെല്ലാം പാഠങ്ങളായിരുന്നു. മലകൾ താണ്ടി താഴ്വരകൾ താണ്ടി മഞ്ഞു മലകൾക്കിടയിലൂടെ കാതങ്ങൾ പിന്നിട്ട് ലോകത്തെ കണ്ടറിഞ്ഞു.

എല്ലാ യാത്രകളും ചെന്നവസാനിക്കുന്നത് എന്നിൽ തന്നെയാണ്. ഇടക്കെപ്പോഴോ എനിക്കെന്നെ തന്നെ തിരിച്ചു കിട്ടി എന്ന് തോന്നിയ ഒരു അവസരത്തിൽ ഞാൻ യാത്ര തിരിച്ചു. ഒരു പെണ്ണിനു വേണ്ടി കളയാനുള്ളതല്ല എൻറെ ജീവിതം എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ടാണ് യാത്ര തുടങ്ങിയത്. വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഒരു ഭ്രാന്തനെ കണ്ട പ്രതീതിയായിരുന്നു എല്ലാവർക്കും.

ഭ്രാന്തൻ തന്നെയായിരുന്നല്ലോ….

റോഡരികിലും വഴിയോരങ്ങളിലും കടത്തിണ്ണകളിലും മരച്ചുവടുകളിലും കൺമുന്നിൽ കാണുന്നത് എവിടെയാണോ അവിടെയായിരുന്നു എൻറെ കൂര. പേടിയൊന്നും തന്നെ തോന്നിയില്ല. ധൈര്യകൂടുതൽ കൊണ്ടൊന്നുമല്ല. നഷ്ടപ്പെടാൻ ഒന്നുമില്ല എന്ന ആത്മവിശ്വാസം ഒന്നുകൊണ്ടുമാത്രം.

ഇടക്കെപ്പോഴോ കണ്ണൊന്നു കണ്ണാടിയിൽ ഉടക്കിയപ്പോൾ നീട്ടിവളർത്തിയ മുടിയും താടിയും കരുവാളിച്ച മുഖവും വിണ്ടുകീറിയ ചുണ്ടും പരിചിതമായിരുന്നില്ല എങ്കിലും അവനെ കണ്ടപ്പോൾ പുഞ്ചിരിക്കാതിരിക്കാനായില്ല. ആത്മവിശ്വാസത്തോടെ കണ്ണാടിയിലേക്ക് നോക്കി പറഞ്ഞു
‘ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്നെ തന്നെയാണ്’

വാക്കുകളിൽ ആത്മവിശ്വാസം ഉണ്ടായിരുന്നെങ്കിലും കൺമുന്നിൽ അവളുടെ മുഖം തെളിഞ്ഞുവന്നു. പക്ഷേ പണ്ടത്തെപ്പോലെ വിഷമിക്കാനോ കണ്ണു നിറക്കാനോ ഞാൻ തയ്യാറായിരുന്നില്ല. അവളെ പറിച്ചുമാറ്റി കൊണ്ടൊരു ജീവിതം എനിക്ക് സാധ്യമല്ല. മനസ്സിനുള്ളിൽ അവൾ അവിടെ അങ്ങനെ ഇരുന്നോട്ടെ..

സുഖമുള്ളൊരോർമയായി…

കുളിരേകുന്നൊരു നൊമ്പരമായി…

കനലാകുന്നൊരു വിരഹമായി…

ഓർമ്മകൾ നൂലു പൊട്ടിയ പട്ടം പോലെ പാറിപ്പറന്നപ്പോൾ ഞാനതിൽ ലയിച്ചങ്ങനെ ഇരുന്നു…

ഓർമ്മകളെ പറക്കാൻ വിട്ടപ്പോൾ കത്തിച്ച സിഗരറ്റ് കത്തി ചാരമായിരിക്കുന്നു. കയ്യിൽ ചെറുചൂട് അനുഭവപ്പെട്ടപ്പോയാണ് ഞാൻ ബോധം വീണ്ടെടുത്തത്.

ഇതെല്ലാം കണ്ട് അന്തംവിട്ട് ഇത്താത്ത ആശ്ചര്യത്തോടെ എൻറെ മുഖത്തേക്ക് നോക്കിയിരിക്കുകയാണ്.

“പെട്ടെന്ന് എല്ലാം ഒന്ന് ഓർത്തുപോയി… ഒക്കെ ഇന്നലെ കഴിഞ്ഞതുപോലെ കണ്മുന്നിൽ ഇങ്ങനെ നിൽക്കാ..”

ഞാനൊരു ചെറു മന്ദഹാസത്തോടെ പറഞ്ഞു

“നിനക്ക് ഇപ്പോഴും നല്ല വിഷമം ഉണ്ട് ല്ലേ??”

അവൾ കളിയായെന്നോണം ചോദിച്ചു. പക്ഷേ ഞാനത് ആസ്വദിക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല. മറുപടിയെന്നോണം ഞാനൊന്ന് പുഞ്ചിരി അഭിനയിച്ചു.

“ചിന്നു…. അവളെന്റെ ആയിരുന്നു… ഓർമകൾക്ക് വർണ്ണമേകിയവൾ… ഒന്നും അല്ലാതിരുന്ന കളിക്കൂട്ടുകാരനെ ഇന്നിവിടെ വരെ എത്തിച്ച കളിക്കൂട്ടുകാരി…

ചെറുപ്പത്തിൽ അവളായിരുന്നു എന്റെ സന്തോഷവും കിന്നാരവും ഉന്മാദവുമെല്ലാം… മണ്ണപ്പം ചുട്ട് കളിക്കുമ്പോൾ കളിക്കൂട്ടുകാരിയായി… അടിപിടി കൂടുമ്പോൾ അവളെനിക്കൊരു കുഞ്ഞുപെങ്ങളായി… പഠന കാര്യങ്ങളിൽ അവളെനിക്ക് ഒരു ടീച്ചറായി… വിഷമിച്ചിരിക്കുമ്പോൾ സ്വാന്തനിപ്പിച്ച് അമ്മയായ്…. അവളേക്കാളേറെ പരിഗണന വേറെ ആർക്കെങ്കിലും കൊടുക്കുന്നെന്ന് തോന്നിയാൽ സ്വാർത്ഥതയിൽ ഒരു കാമുകിയായ് അവളെനിക്കെല്ലാമായിരുന്നു….

ആറാം വയസ്സിൽ കൂടെ കൂടിയൊരു സൗഹ്യദം… പരസ്പരം എല്ലാം പങ്കുവെച്ച് ഞങ്ങൾ വളർന്ന കൂട്ടത്തിൽ ഞങ്ങളുടെ സൗഹൃദവും വളർന്നു.. എന്റേതെന്നോ അവളുടേതെന്നോ വ്യത്യാസങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല.. ഞങ്ങളുടേതായിരുന്നു… എല്ലാം…

ഞങ്ങളിലൂടെ ഞങ്ങളുടെ വീട്ടുകാരും നല്ല അടുപ്പത്തിൽ ആയിരുന്നു. എനിക്ക് അവളുടെ വീട്ടിൽ ഒരംഗമെന്ന പരിഗണ എപ്പോഴും ഉണ്ടായിരുന്നു. അവൾക്ക് തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു. എന്റെ ഉപ്പാക്ക് അവളെന്നാൽ ജീവനായിരുന്നു. പെൺ മക്കളില്ലാത്ത വിഷമത്തിന് ഉമ്മയും ഉപ്പയും ഒരു പരിധി വരെ സമാധാനം കണ്ടിരുന്നത് അവളിലൂടെയായിരുന്നു.

ഒരു വെക്കേഷന് ജിദ്ദയിലെ അവളുടെ ഉമ്മാന്റേം ഉപ്പാന്റേം അടുത്തേക്ക് പോയ അവൾ തിരിച്ച് വരുന്നത് രണ്ട് വർഷത്തിന് ശേഷമായിരുന്നു.
സഹിക്കാവുന്നതിനും അപ്പുറമായിരുന്നു എത്ര രാത്രികളാ കരഞ്ഞ് തീർത്തത് എന്ന് ഒരു നിശ്ചയവുമില്ല… കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയുടെ അവസ്ഥ… എവിടെ പോയി തിരയണമെന്ന് പോലും അറിയാത്ത ഒരു തരം നിർവികാര അവസ്ഥ… ബന്ധപ്പെടാനോ സംസാരം ഒന്ന് കേൾക്കാനോ പോലും സാധിക്കാത്ത അവസ്ഥ… ഈ സമയവും കടന്ന് പോവും എന്ന് പറഞ്ഞത് എത്ര സത്യം… എങ്ങനയാ ആ രണ്ട് വർഷം തള്ളി നീക്കിയത് എന്ന് ആലോചിക്കുമ്പോൾ ഇപ്പോഴും ഒരു നീറ്റലാ… പ്രത്യേകിച്ചൊന്നും തന്നെ ചെയ്യാതിരുന്ന രണ്ട് വർഷങ്ങൾ..

പത്താം ക്ലാസിലെ ആദ്യ ദിവസം ലാസ്റ്റ് ബെഞ്ചിൽ സൊറ പറഞ്ഞിരിക്കുമ്പോയാണ് , ഒരു കിളിനാദം…

“മേ ഐ കം ഇൻ മിസ്…”

“യെസ്… പീസ്…”

വാതിലിനടുത്തേക്ക് നോക്കുമ്പോൾ പുഞ്ചിരി തൂകി ഒരു സുന്ദരികുട്ടി… അനുവാദം കിട്ടിയതോടെ അവൾ ക്ലാസിലേക്ക് കേറി വന്ന് ടീച്ചറോട് എന്തൊക്കെയോ പറയുന്നു. ഗേൾസിന്റെ സൈഡിലെ അവസാന ബെഞ്ച് ചൂണ്ടി കാണിച്ച് ടീച്ചർ തിരിച്ചും അവളോട് എന്തോ പറഞ്ഞു…

നടന്ന് വന്നപ്പോൾ അവളുടെ മുഖം എന്നെ വർഷങ്ങൾ പിന്നിലേക്കോടിച്ചു.

കരി എഴുതിയ ആ വെള്ളാരം കണ്ണുകൾ….

Leave a Reply

Your email address will not be published. Required fields are marked *