എന്റെ കൃഷ്ണ

അയ്യപ്പേട്ടൻ ആരോടും അമിതമായി പൈസ വാങ്ങാറില്ല….
അത് കൊണ്ട് തന്നെ ഒരു ചിരിയോടെ 900 രൂപ മതി… അതിനുളള പണിയേ എടുത്തിട്ടുളളു എന്ന് പറഞ്ഞു എന്നെ നോക്കി….

ദൈവമേ കഷ്ടപ്പാട് മനസ്സിലാക്കുന്നവരും ഈ ലോകത്തുണ്ടല്ലോ എന്ന് പറഞ്ഞു അപ്പുപ്പൻ നെടുവീർപ്പിട്ടു കസേരയിൽ ഒന്നുകൂടെ ചാഞ്ഞിരുന്നു

അയ്യപ്പേട്ടൻ എന്നെ പറ്റിയും, എന്റെ അച്ഛനെ പറ്റിയുമൊക്കെ ഓരോന്നൊക്കെ പറഞ്ഞ് അപ്പുപ്പനുമായി ചിരിയായി…

വാതിൽപ്പടിയിൽ ഇതെല്ലാം കൗതുകത്തോടെ നോക്കിനിൽക്കുന്ന നിൽക്കുന്ന ഒരാളെ അപ്പോളാണ് ഞാൻ നോക്കിയത്… എന്റെ നോട്ടം കണ്ടപ്പോൾ മുഖം താഴ്ത്തി പയ്യെ ഉളളിലേക്ക് വലിയാൻ തുടങ്ങിയത് കണ്ട് എനിക്കും ചെറിയ ചിരി വന്നു…

വാത്സല്യത്തോടെ അമ്മ അവളുടെ കവിളിൽ തഴുകികൊണ്ട്…

പേടിച്ചോ എന്റെ കുട്ടി…ഇനി വിഷമിക്കൊന്നും വേണ്ടാട്ടോ…

ഇനി അയ്യപ്പേട്ടനും അമ്മയും പിന്നെ ഈ പോത്തും ഒക്കെയുണ്ട് എന്ന് പറഞ്ഞ് എന്നെ കാണിച്ചു ചിരിച്ചു…
മുല്ലമൊട്ട് പോലത്തെ പല്ല് കട്ടിയുളള ചിരിയായിരുന്നു അവളുടെ മറുപടി…..
ഹോ അവളുടെ ചിരി കാണാൻ എന്തൊരു അഴകാണ്…

അതൊക്കെ പോട്ടെ എന്താ മക്കളുടെ പേര്…?
അയ്യപ്പേട്ടനാണ് ചോദിച്ചത്…

വീടിന്റെ ഉളളിൽ നിന്നും അമ്മയുടെയും അവളുടെയും ഇടയിലൂടെ
ഇളയ കുട്ടി വന്നുകൊണ്ട് പറഞ്ഞു… ഞാൻ അശ്വതി… അമ്മുസ്സെന്ന് വിളിക്കും…

അടുത്തത് അവളുടെ പേരാണ് പറയാൻ പോകുന്നതെന്ന് മനസിലാക്കിയ എന്റെ കണ്ണുകൾ വിടർന്നു….

ചേച്ചിടെ പേര് കൃഷ്ണ…. കിച്ചൂന്ന് വിളിക്കും…
എല്ലാവരും അവളുടെ വർത്താനം കേട്ടൊന്ന് ചിരിച്ചു…

ചേട്ടന്റെ പേരെന്താ…?
അവളുടെ ചോദ്യം എന്റെ നേർക്കായി…

എന്റെ പേര് അതുൽ……

അല്ല… അപ്പൊ അച്ചു എന്ന് കൂടി ഒരു പേരില്ലേ ചേട്ടന്….
അല്ല നേരത്തെ ഈ അയ്യപ്പൻ ചേട്ടൻ വിളിക്കണ കേട്ടെ…അതാ ചോയ്ച്ചേ 😆
ഞാൻ ഉണ്ടെന്ന രീതിയിൽ ചിരിച്ചു തലയാട്ടി….

അവൾ ചൂണ്ടുവിരൽ കവിളിൽ വെച്ച് ആലോചനയിലെന്ന പോലെ പറഞ്ഞു…
“അച്ചു കിച്ചു ….”
നല്ല മാച്ച്…
അത് പെട്ടന്ന് കേട്ടതും എന്റെ ശ്വാസഗതി കൂടി ….

അവളുടെ തോളിൽ ചെറിയൊരു അടി കൊടുത്തായിരുന്നു നമ്മുടെ ദേവതയുടെ പ്രതികരണം…..
ഞാൻ അത് കണ്ടെന്നു മനസ്സിലായപ്പോൾ നാണം കൊണ്ട് ആ മുഖം ഒന്നൂടെ ചുവന്നു… എന്നിട്ട് പയ്യെ അകത്തേക്ക് വലിഞ്ഞു….

എനിക്കും ഒരു ചിരി ചുണ്ടിൽ വന്നതും അമ്മയുടെ വക പുറത്തൊരു അടി കിട്ടി…
പോയി പല്ലുതേക്കേട…വാ കഴുകാതെ ചായയും വാങ്ങി കുടിച്ചിരിക്കണു… പോത്ത്..

അകത്തുനിന്ന് അടക്കി പിടിച്ചുളള ചിരി കേൾക്കാം…

ഞാൻ :ആഹാ ഇപ്പോ കുറ്റം എനിക്കായോ… ഉറക്കത്തിന്ന് വിളിച്ചെണീപ്പിച്ചിട്ട്… അത് പറഞ്ഞു ചായ ഗ്ലാസ്‌ അമ്മക്ക് കൊടുത്ത് എണീറ്റതും മുത്തശ്ശൻ എന്റെ കയ്യിൽ പിടിച്ചു നന്ദിവാക്ക് പോലെ കണ്ണ് നിറച്ചു…

മോനെ ഞാൻ ഒരു സ്കൂൾ മാഷായിരുന്നു… ഇപ്പോ ആ പെൻഷൻ കൊണ്ടും എന്റെ കുട്ടി പിള്ളേർക്ക് ട്യൂഷൻ എടുത്തും ബാക്കി കിട്ടുന്ന സമയം ഇത്തിരി തയ്യൽ ഒക്കെ ചെയ്തും കിട്ടണ പണം കൊണ്ടുമാണ് കാര്യങ്ങൾ ഒക്കെ നടക്കുന്നെ…

പാവം…. വുതുമ്പി പോയപ്പോ… അമ്മ ഇടപെട്ടു….
അച്ഛൻ വിഷമിക്കണ്ട… ഇനി ഞങ്ങളൊക്കെ ഇല്ലേ… എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു….

എനിക്കാകെ വിഷമായി… അവിടെ നിന്നും ഇറങ്ങിയപ്പോ ജനലിലേക്ക് ഒന്ന് പാളി നോക്കി… ഇല്ല…അവളെ കാണാനില്ല…കുഞ്ഞോൾ വാതിൽപ്പടിയിൽ ചാരി നില്പ്പുണ്ട്…

എനിക്ക് പുറകെ പിന്നെ വരാമെന്ന് പറഞ്ഞു അയ്യപ്പേട്ടനും… പണിയൊക്കെ ഒതുക്കിട്ട് വരാമെന്ന് പറഞ്ഞു അമ്മയും ഇറങ്ങി….
വീട്ടിൽ എത്തി മുറിയിൽ കേറി കട്ടിലിലേക്ക് ഒറ്റ ചാട്ടമായിരുന്നു…. തലയിണയെ നെഞ്ചോട് ചേർത്ത് പിടിച്ചു ഒരു പൊട്ടനെ പോലെ ചിരിച്ചു കിടന്നു…

ദൈവമേ എനിക്കെന്താ പറ്റിയെ….. ലോഡും കൊണ്ട് കശ്മീർ വരെ പോയിട്ടുണ്ട്… നല്ല സ്ട്രോബറി നിറമുളള പെൺകുട്ടികളെ കണ്ടിട്ടുണ്ട്…അവരെയൊക്കെ കണ്ണ് പാളി നോക്കിയിട്ടുണ്ടെങ്കിലും മനസ്സ് ഇതുവരെ പാളിയിട്ടില്ല…

ആ ഞാൻ ആണ് ഇപ്പോ ഇങ്ങനെ..😇
എന്തൊക്കെയാണോ എനിക്ക് സംഭവിക്കുന്നത്….
ആഹ്ഹ് നോക്കാം….
എണീറ്റ് പല്ലുതേച്ചു കുളിയൊക്കെ കഴിഞ്ഞ് കണ്ണാടിയുടെ മുന്നിലെത്തി സ്ഥിരം സൗന്ദര്യ ആസ്വാദനം നടത്തി…

ഉയരം ഒരു ആറടിയിൽ ഇത്തിരി കുറവേ ഉളളു..നല്ല ഷേപ്പ് ഉളള ശരീരം..
വളയം പിടിച്ചു കയ്യൊക്കെ നല്ല പെടയാണ്..
വെളുത്തിട്ട് ആണേലും അങ്ങനെ വെളുത്തിട്ടല്ല 😂…നല്ല മുടിയും കട്ടിമീശയും ഒക്കെയായി ഒരു കൊടുങ്ങല്ലൂർക്കാരൻ ചെക്കൻ … കൊടുങ്ങല്ലൂർ ആണ് വീടെന്ന് ഇനി പറയണ്ടാല്ലോ 😂😉…

ആഹ് മതി പറഞ്ഞത്…
വിശന്നിട്ടു വയ്യ… ഡ്രസ്സ്‌ ഇട്ട്
കഴിക്കാൻ ചെന്നിരുന്നപ്പോളേക്കും ടേബിളിൽ ഫുഡ് ഐറ്റംസ് ഒക്കെ റെഡി ആയിരുന്നു…
പക്ഷെ അമ്മയെ കാണുന്നില്ല… എവിടെ പോയാവോ….

അമ്മോ…. അമ്മേ… കൂയ്…. വിളിച്ചു കൂവിയപ്പോ തെക്കേ കിളിവാതിൽ ഒക്കെ കടന്ന് ആളെത്തി…
എന്താടാ നിനക്ക് എടുത്ത് കഴിച്ച പോരെ..ഞാൻ അവിടെവരെയൊന്ന് പോയതാ….
ഞാൻ ഒരു പല്ലുകാട്ടിയുള്ള ചിരി പാസ്സാക്കി

ദോശയിലേക്ക് ചമ്മന്തി ഒഴിച്ച് തരുന്നതിനിടയിൽ അമ്മ അവിടത്തെ കാര്യങ്ങൾ പറയാൻ ആരംഭിച്ചു…
എടാ അവരുടെ അച്ഛനും അമ്മയും ഇളയ കുട്ടി ജനിച്ചു കുറച്ചു വർഷം കഴിഞ്ഞപ്പോ ഒരു അപകടത്തിൽ മരിച്ചതാടാ…
….മ്മ്……
ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു……
എന്തോ ബിസിനെസ്സ് ഒക്കെയായിരുന്നു… മരണശേഷം ഉണ്ടായിരുന്ന കടം ഒക്കെ തീർക്കാനായി വീടൊക്കെ വിൽക്കേണ്ടി വന്നത്രെ.. അതാ ഇപ്പോ ഇങ്ങനൊരു അവസ്ഥ….

അപ്പൊ അവർക്ക് ബന്ധുക്കൾ ആരുമില്ലേ….

ഉണ്ടെടാ… പക്ഷെ രണ്ട് പെൺകുട്ടികൾ അല്ലെ…
കല്യാണം ഒക്കെ നടത്തികൊടുക്കേണ്ടി വന്നാലോ എന്നൊക്കെ പേടിച്ചു ആരും അടുക്കാറില്ല…

…മ്മ്മ് …..

കഴിപ്പ് മതിയാക്കി കയ്യൊക്കെ കഴുകി നേരെ എന്റെ കിളികൾക് തീറ്റ കൊടുക്കാൻ വീടിനു പിന്നിലെ കൂടിനടുത്തെത്തി..വലിയൊരു പറമ്പിൽ ആണ് എന്റെ വീട് …..കുറെ വാഴയും ഒക്കെയായി അത്യാവശ്യം കൃഷി ഒക്കെയുണ്ട്….

അച്ഛനും ലോറി ഡ്രൈവർ ആയിരുന്നു… ഇപ്പോ ഞാൻ വലുതായി പണി പടിച്ചപ്പോ പുളളി നൈസ് ആയിട്ടങ്ങ് പണി നിർത്തി… ഇപ്പോ എന്റെ ബുള്ളറ്റ് ആയിട്ട് കറങ്ങി നടപ്പാണ് പണി…
അതാ രാവിലെ നടന്ന കോലാഹലത്തിൽ അച്ഛന്റെ കുറവുണ്ടായത്…ക്ലബ്ബിൽ പോയിട്ടുണ്ടാകും…
അത് എന്തായാലും നന്നായി …
അല്ലേൽ ടെമ്പോക്കാരനെ കാലേ വാരി ഭിത്തിയിലടിച്ചാനെ….

കയ്യിൽ കരുതിയ തെന മണികൾ കൂട്ടിലേക്ക് വരി വിതറിയപ്പോ പിന്നിൽ ആരോ നിൽക്കുന്നതായി തോന്നി… തിരിഞ്ഞുനോക്കും മുന്നേ
….ഏട്ടാ ….
എന്നൊരു വിളികേട്ടു…

ദൈവമേ…. അവൾ… ഞാൻ
തിരിഞ്ഞതും കയ്യിൽ കുറച്ചു നോട്ടുകളുമായി ദേ മുന്നിൽ നിൽക്കയാണ് ഞാൻ നേരത്തെ കണ്ട ദേവത…. എനിക്ക് പിന്നേം കിളി പോയി മക്കളെ…..

Leave a Reply

Your email address will not be published. Required fields are marked *