മണിക്കൂറുകൾ മാത്രമേ പരിചയമുളളു… എന്നിട്ടും സ്വന്തം ചേട്ടനോടെന്ന പോലെ അവളും, അനിയത്തിയോടെന്ന പോലെ സ്നേഹം എനിക്കും തോന്നുന്നത് എന്ത്കൊണ്ടാണോ എന്തോ… വല്ലാത്തൊരു ആത്മബന്ധം ഉളളപോലെ….
വീടും റോഡും തമ്മിൽ വലിയ ദൂരമില്ല… പെട്ടെന്ന് തന്നെ ഞങ്ങൾ വണ്ടിയുടെ അടുത്തെത്തി….
ഒരു ഭാരത്ബെൻസ് 3723r, 2020 മോഡൽ വണ്ടിയാണ് ഞാൻ ഓടിക്കുന്നത്…
അവൾ വണ്ടി കണ്ടതും എനിക്കിഷ്ട്ട ചേട്ടാ ഈ വണ്ടി എന്ന് പറഞ്ഞു വണ്ടിയുടെ ചുറ്റുമൊന്ന് നടന്നു….
ഞാൻ പൈപ്പിൽ നിന്നും വെളളമെടുത്തു വണ്ടി കഴുകാൻ തുടങ്ങി…. അപ്പോളവൾ ഒന്നേ രണ്ടേ എന്ന് വിരൽ വെച്ച് ടയർ എണ്ണാൻ ആരംഭിച്ചു… അങ്ങനെ 14 വീലും എണ്ണിക്കഴിഞ്ഞു എന്റടുത്തു വന്നു നെടുവീർപ്പിട്ടു നിന്നു…..
എന്താ ക്ഷീണിച്ചോടി….
ഓഹ് പിന്നെ…. ഞാൻ അതിനു എന്ത് പണിയ എടുത്തേ..
ആണോ… എന്ന പൊന്നുമോൾ ബക്കറ്റിൽ കുറച്ചു വെള്ളം കൊണ്ടുവന്നെ …
അത് കേട്ടതും വല്ലാത്ത ക്ഷീണം എന്ന് പറഞ്ഞു എന്റെ കയ്യിൽ ചാരി നിന്നു ചിരിച്ചു…. എനിക്കും ചിരിപൊട്ടി ….
ചെവിക്കു പിടിക്കാൻ പോയതും അവൾ ഓടി മാറി….
ബസ്സിൽ പോകുന്നവരും റോഡിലൂടെ പോകുന്നവരും ഒക്കെ ഞങ്ങളെ നോക്കിപോകുന്നുണ്ട്…..
ഞാൻ തുണി പിഴിയാൻ കുനിഞ്ഞപ്പോളാണ് ലൈറ്റ് നീല ക്യൂട്ടസ്സ് ഇട്ടൊരു വെളുത്തു സുന്ദരമായ കാൽപാദം കാണുന്നത്…
ദേ വന്നു നിൽക്കുകയാണ് എന്റെ കിച്ചൂസ്…. (അങ്ങനെയെ ഇനി ഞാൻ വിളിക്കു )
തുണി മുക്കി പിഴിഞ്ഞുകൊണ്ട് നിവർന്നതും രാവിലെയിട്ട വേഷമൊക്കെ മാറ്റി ഇത്തിരി നിറം മങ്ങിയതാണേലും ഇളം നീല ചുരിദാർ ഇട്ട് കയ്യ് രണ്ടും കെട്ടി എന്നെ നോക്കി നിൽക്കയാണ് അവൾ…..
ഇവളുടെ സൗന്ദര്യം ഇരട്ടിയായ പോലെ….
എന്റെ കീഴ്താടിയോളമേ അവൾക് ഉയരമുളളു…. അതികം മെലിഞ്ഞിട്ടല്ല…. ഒതുങ്ങിയ അരക്കെട്ട്…..അങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് അവളെയൊന്ന് ഒപ്പിയെടുത്തു…
പരസ്പ്പരം നോക്കി ചിരിച്ചു….
പിന്നെ അവൾ തന്നെ മിണ്ടിത്തുടങ്ങി….
ഏട്ടൻ ഈ വണ്ടിയാണോ ഓടിക്കുന്നത്….
ഞാൻ അതെയെന്ന് തലയാട്ടി…
അവൾ വണ്ടിക്കരികിലേക്ക് നടന്നു തൊട്ട് നോക്കിയ ശേഷം നല്ല വണ്ടിയ എന്ന് ഒരു കമെന്റ് പാസാക്കി…
അപ്പൊ ഓടിക്കുന്ന ഡ്രൈവർ മോശമാണോ എന്ന് ഞാനും ചെറുചിരിയോടെ ചോദിച്ചു….
അപ്പോൾ പെണ്ണിനും ചിരിവന്നു…
ഡ്രൈവറും കൊളളാമെന്ന് മുഖത്തു നോക്കാതെ പറഞ്ഞു ചിരിച്ചു…..
മ്മ്മ് മ്മ് മ്മ്…..
അമ്മൂസിന്റെ ആക്കിയുളള ചുമയാണ് ഞങ്ങളെ ഉണർത്തിയത്…..
ഞാൻ അവളെ കണ്ണുകൊണ്ട് വെച്ചിട്ടുണ്ടെന്ന് കാണിച്ചു…
ഇതൊക്കെ കിച്ചു കൗതുകത്തോടെ നോക്കി കാണുകയാണ്…
അങ്ങനെ വണ്ടി കഴുകിക്കഴിഞ്ഞു ഡോർ തുറന്നതും അമ്മൂസ് ഡ്രൈവിംഗ് സീറ്റിൽ സ്ഥാനം പിടിച്ചു…… അപ്പോൾ ഞാനും കിച്ചുസും വണ്ടിയുടെ മുന്നിലായി വർത്താനം പറയുകയായിരുന്നു…
കൃഷ്ണ പിജി ഒക്കെ കഴിഞ്ഞല്ലേ….മുത്തശ്ശൻ പറഞ്ഞു…
അതെ ഏട്ടാ … ടീച്ചർ ആകണമെന്ന എനിക്ക്….
…..മ്മ്മ്… നല്ലതാ 😊
അല്ല ഏട്ടന്റെ പഠിപ്പൊക്കെ?
ദൈവമേ പെട്ടല്ലോ…..
അത് പ്ലസ് 2 സയൻസ് ആയിരുന്നു…ഒരു സപ്ലി ഉണ്ടായൊണ്ട് ഡിഗ്രിക്ക് പോകാൻ പറ്റിയില്ല….
അവൾ പുരികം ഉയർത്തി എന്നെ നോക്കി സപ്ലി ഒരെണ്ണമേ ഉണ്ടായുളളു?…..
വീണ്ടും പെട്ടു….
അല്ല 3എണ്ണം 😁…..
ഹ്മ്മ്മ് അങ്ങനെ പറ….അമ്മ എന്നോട് പറഞ്ഞു….
ഞാൻ അങ്ങ് ഇല്ലാണ്ടായിപോയി 😊😛
പക്ഷെ ഞാൻ എഴുതി എടുത്തെട്ടോ…. കൂടെ ഐ ടി ഐയും കംപ്ലീറ്റ് ചെയ്തു….. ഇപ്പോ ഡിസ്റ്റന്റ് ആയി ഡിഗ്രി ചെയ്തോണ്ടിരിക്ക…..
ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞവസാനിപ്പിച്ചു ചിരിച്ചു…
ആഹ്ഹ് സാരമില്ല ചേട്ടായി….പഠിപ്പിച്ചു തരാൻ ഇപ്പോ ട്യൂഷൻ ടീച്ചർ ആയല്ലോ….. സ്റ്റിയറിങ്ങിൽ പിടിച്ചു വെറുതെ തിരിച്ചുകളിച്ചുകൊണ്ട് അമ്മൂസിന്റെ വക കമന്റ്…..
കിച്ചൂസ് അമ്മൂനെ നോക്കി കണ്ണുരുട്ടിയെങ്കിലും കിച്ചൂന്റെ കവിളൊക്കെ ചുവക്കുന്നത് ഞാൻ കണ്ടു😊………
എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു…ഒരു പാവം പെണ്ണിനെ, ആരോരുമില്ലാത്തവളെ വേണം കല്യാണം കഴിക്കാൻ…. എന്നിട്ട് അവളെ എന്നാൽ കഴിയുന്നതിനേക്കാൾ കൂടുതൽ സന്തോഷിപ്പിച്ചു, അവളുടെ എല്ലാ ആഗ്രഹവും സാധിച്ചുകൊടുത്തു
എന്റെ എല്ലാമെല്ലാമായി കൊണ്ടുനടക്കണം……..
