രാവിലെ തന്നെ 5, 8 എണ്ണം കേറ്റിയതല്ലേ…. ഇനിം വേണോ…
എന്റമ്മേ എനിക്കല്ല…. അവർ രാവിലെ ഇത്തിരി ബ്രെഡ് കഴിച്ചതാ….. അവർക്ക് കഴിക്കാനാ… ഇപ്പൊ വരും, ഞാൻ വരാൻ പറഞ്ഞിട്ടുണ്ട്
ഈശ്വരാ…. ഞാൻ അത് ചോദിക്കാൻ വിട്ട് പോയെടാ….
എന്തായാലും മോൻ വിളിച്ചല്ലോ… അമ്മ ഇപ്പൊ എല്ലാം റെഡി ആക്കാം….
അമ്മ ദോശ ചുടാൻ മാവെടുത്തതും അമ്മൂസും കൃഷ്ണയും അടുക്കള വാതിലിൽ എത്തിയിരുന്നു….
എന്റെ മക്കളെ… രാവിലത്തെ ബഹളത്തിന്റെ ഇടയിൽ ആഹാരം കഴിച്ചൊന്നു ചോദിക്കാൻ അമ്മ മറന്നു…… അല്ല മുത്തശ്ശൻ വന്നില്ലേ…
ഇല്ല… വിശപ്പില്ലെന്ന് പറഞ്ഞു
അമ്മൂസ് മറുപടി പറഞ്ഞു….
എന്ന എന്റെ കുട്ടികൾ ഇരിക്ക് എന്ന് പറഞ്ഞു അടുക്കളയിൽ തന്നെയുള്ള തീൻമേശയിൽ പിടിച്ചിരുത്തി , അമ്മ ദോശ ചുടാൻ തുടങ്ങി….
പ്ലേറ്റ് എടുത്ത് ദോശ വെച്ച് നല്ല തേങ്ങാച്ചമ്മന്തി ഒഴിക്കുന്നതിന്റെ കൂടെ ഇത്തിരി സ്നേഹവും കൂടി ചേർത്താണ് അമ്മയുടെ സെർവിങ്…..
ഒരു അമ്മയുടെ സ്നേഹം അവിടെയവർക്ക് കിട്ടുന്നത് എന്നിലും ഒരു കുളിർമയുണ്ടാക്കി….
രണ്ടിനും നല്ല വിശപ്പുണ്ടെന്ന് തോന്നുന്നു….
അമ്മൂസ് ആദ്യത്തെ ദോശ കഴിച്ചു കസേരയിനിന്ന് എണീറ്റതും മതിയാക്കിയോ എന്ന എന്റെ ചോദ്യത്തിന് മറുപടി പറയാതെ ഒന്ന് ചിരിക്ക മാത്രം ചെയ്ത് അമ്മയുടെ അടുത്ത് പോയി നിന്നു….
അപ്പോഴാണ് എനിക്ക് മനസ്സിലായത് അവൾ തുടങ്ങാൻ പോകുന്നെയുളളുവെന്ന്……
കൃഷ്ണ ഇതെല്ലാം ചിരിയോടെ നോക്കി പതിയെ കഴിക്കുകയാണ്….
ദേവത ഒരു ചെറിയ കഷ്ണം ദോശയെടുത്തു ചമ്മന്തിയിൽ മുക്കി വായിലേക്ക് കൊണ്ടുപോയതും ഞാൻ അറിയാതെ വാ പൊളിച്ചു പോയി…. അത് എന്റെ വായിലേക്ക് വെച്ചുതന്നിരുനെങ്കിൽ എന്നാഗ്രഹിച്ചുപോയി…..
ചേട്ടാ വായടച്ചില്ലേൽ ഈച്ച പോകുമെന്ന അമ്മൂസിന്റെ കമെന്റ് കേട്ടപ്പോളാ ഞാൻ വായും തുറന്ന് ഇരിക്കാന്നുളള ഓർമ വന്നത്….
അമ്മൂസ് സി ഐ ഡി തന്നെ… എല്ലാം ശ്രെദ്ധിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി…
അമ്മേ ഞാൻ പോയി ലോറിയൊന്ന് കഴുകി ഇട്ടിട്ടും വരാമെന്ന് പറഞ്ഞു നൈസ് ആയിട്ട് അവിടെന്നു വലിയാൻ നോക്കി ….
വണ്ടി എവിടെയാ ചേട്ടാ കിടക്കുന്നെ…. അമ്മൂസ് പ്ലേറ്റ് താഴെവെച്ചു ചോദിച്ചു….
മെയിൻറോഡിന്റെ സൈഡിൽ ഇട്ടേക്കാ….എന്തെ….
എന്ന ഞാനും വന്നോട്ടെ കൂടെ….
ഏയ്യ് വേണ്ട… നീ ഇവിടെ നിന്നാമതി…
അത് കേട്ടതും അമ്മേ ചേട്ടനോട് എന്നെ കൂടി കൊണ്ടുപോകാൻ പറയമ്മേ എന്നും പറഞ്ഞു അവൾ ചുണുങ്ങി….
അപ്പോളേക്കും കൃഷ്ണ കഴിച്ചു കഴിഞ്ഞു പത്രങ്ങൾ കഴുകാൻ തുടങ്ങി….. അമ്മൂസ് ആ വശത്തേക്കേ നോക്കുന്നില്ല……
അപ്പോളേക്കും അമ്മ കൃഷ്ണയെ പിടിച്ചു മാറ്റി അവിടെയിരിക്കാൻ ആജ്ഞാപിച്ചു….
ചെറു ചിരിയോടെ അതിനെന്താ അമ്മേ….. ഞാൻ ചെയ്തോളാമെന്ന് പറഞ്ഞു പാത്രമെടുത്തു കഴുകുവാൻ തുടങ്ങി…
അവളുടെ നിഷ്കളങ്കമായ പെരുമാറ്റം എനിക്ക് നന്നേ ബോധിച്ചു…..
എന്ന ഞാൻ പോയിട്ട് വരാമെന്ന് പറഞ്ഞു തുണിയും ബക്കറ്റും കപ്പുമൊക്കെ എടുത്തപ്പോൾ അമ്മൂസ് ചുണ്ട് കോട്ടികൊണ്ട് അമ്മയെ നോക്കി…
ഡാ നീ ഇവളെയും കൊണ്ടുപോ…അത് കേട്ടതും എന്റെ കയ്യിൽനിന്നും കപ്പ് വാങ്ങി പിടിച്ചു ചിരിയോടെ എന്നെ നോക്കിനിൽക്കുന്ന അമ്മൂനെ ഏറ്റെടുക്കാതിരിക്കാൻ കഴിഞ്ഞില്ല….
ഡാ തിരിച്ചു എത്തുമ്പോ അമ്മാ എന്ന് വിളിച്ചു കൂവണ്ട…ഞാൻ തെക്കേൽ ഉണ്ടാകും ഞാനും മോളും കൂടി അവിടത്തെ അടുക്കള ഒന്ന് ശെരിയാക്കാൻ പോവാ…..
ചെരുപ്പിട്ട് ഇറങ്ങാൻ നേരം ജനലിൽ കൂടി എന്നെയൊരാൾ നോക്കി നിൽക്കുകയാ….. എന്റെ സുന്ദരി പെണ്ണ്(അങ്ങനെ പറയാനേ എനിക്ക് കഴിയുന്നുളളു )…..
ഞാൻ കണ്ടതും ഒറ്റ ഓട്ടമായിരുന്നു അവൾ……. മനസ്സ് ചെറുതായൊന്നു നിറഞ്ഞു
ചെരുപ്പിട്ട് അമ്മൂസും റെഡിയായി…ഗേറ്റ് ഒക്കെ അടച്ചു ഞാനും അമ്മൂസും കൂടി നടന്നു തുടങ്ങി …. അമ്മൂസ് ശെരിക്കും ഒരു കൊച്ചു സുന്ദരി തന്നെ…ആഹ് എന്റെ ദേവതയുടെ അനിയത്തി അല്ലെ… മോശം വരില്ല ….
കാൽമുട്ട് കഴിഞ്ഞ് ഇത്തിരി കൂടി ഉള്ളൊരു പാവാടയും നല്ലൊരു ചെക് ഷർട്ടും ആയിരുന്നു അവളുടെ വേഷം…. കയ്യിൽ ഒരു കപ്പും പിടിച്ചു എന്റെ കയ്യിൽ പിടിച്ചാണ് അവളുടെ നടത്തം….
