അത് കണ്ടതും അവിടെ കൃഷ്ണയും അമ്മൂസും കൂട്ട ചിരിയായിരുന്നു…. ഹോ അപ്പോള എന്റെ ശ്വാസം നേരെ വന്നത്…
അമ്മൂസിന്റെ വായാടിത്തരവും ഇത് പോലത്തെ കുറുമ്പും ഒക്കെ അറിയാവുന്ന കൊണ്ട് ആണ് കൃഷ്ണയ്ക് പ്രേത്യേകിച്ചു ഞെട്ടൽ ഒന്നും ഉണ്ടാവാതിരുന്നത്…
ചിരി അടക്കികൊണ്ട് അമ്മൂസ് എന്നോടായി പറഞ്ഞു… എന്തൊരു പാവമാ ചേട്ടൻ.. രാവിലെ കണ്ട ആളെ അല്ലാലോ… അപ്പോ ഇത്രേ ഉളളല്ലേ… അയ്യേ മോശം എന്ന് പറഞ്ഞു മൂക്കത്തു വിരൽ വെച്ചു.. അത് കേട്ട് കൃഷ്ണയും ചിരിച്ചു…
പെട്ടെന്ന് മുത്തശ്ശൻറെ വിളി കേട്ടപ്പോ കൃഷ്ണ പോവാന്ന് പറഞ്ഞു തിരിഞ്ഞു നടന്നു… … പോകുന്ന വഴിയിൽ തല തിരിച്ചു ചെറുതായൊന്നു തിരിഞ്ഞ് നോക്കി….
അവളുടെ തൊണ്ടിപ്പഴം പോലത്തെ ചുണ്ടുകളും കുഞ്ഞു മൂക്കും ഒക്കെ ആദ്യമായി കാണുന്ന പോലെ ഞാൻ പിന്നെയും നോക്കിനിന്നുപോയി
ഞാനും അവളെ തന്നെ നോക്കി നിൽക്കുകയാണെന്ന് മനസ്സിലായപ്പോൾ അവൾക് ചിരി വന്നെങ്കിലും ഷാൾ വിരൽ തുമ്പിൽ കോർത്തു ചുണ്ടിൽ വെച്ച് അവളത് മറച്ചു… എന്നിട്ടൊരു ഓട്ടം ആയിരുന്നു…
ഇതെല്ലാം വളരെ സൂക്ഷ്മമായി ഒരാൾ വാച് ചെയ്യുകയായിരുന്നു…. അമ്മൂസ്….
വിരൽ ഞൊട്ടികൊണ്ടാണ് എന്നെ അവൾ സ്വപ്നലോകത്തുനിന്ന് ഉണർത്തിയത്…
എന്താണ് മാഷേ… ഭയങ്കര വായിനോട്ടം ആണല്ലോ എന്റെ ചേച്ചിയെ….
അത് പറഞ്ഞു കഴിഞ്ഞതും അവൾ നേരത്തെ എന്നെ വട്ടാക്കിയതിനും ഒക്കെ ചേർത്ത് ഞാൻ ചെവിക്ക് പിടിച്ചു ഒന്ന് കറക്കി..
അയ്യോ.. അമ്മേ.. വിട് ചേട്ടാ… അയ്യോ
എടി കാന്താരി.. ഇനി നീ എന്നെ
വട്ടക്കോ..
ഇല്ലാ…..
വിട് വിട്… ഞാൻ ഇനി ഒന്നും
പറയില്ലേ… സത്യം
അത് കേട്ട് ഞാൻ വിട്ടതും….
ദുഷ്ടൻ എന്ന് പയ്യെ പറഞ്ഞ് ചെവി തടകികൊണ്ട് അവൾ എന്നെ നോക്കി…
ഞാൻ ചിരിച്ചു തെന അവളുടെ കയ്യിൽ കൊടുത്ത് കിളികൾക്ക് കൊടുക്കാൻ പറഞ്ഞു…
പാവമാ ചേട്ടാ എന്റെ ചേച്ചി…
എന്തോ ഓർത്തെന്ന പോലെയവൾ പറഞ്ഞുതുടങ്ങി…
ഒരുപാട് കഷ്ട്ടപെടുന്നുണ്ട്…എന്റെ പഠിപ്പൊക്കെ നോക്കുന്നത് ചേച്ചിയാ…
കിളികളെ കൊഞ്ചിച് കൊണ്ട് തന്നെ അവൾ തുടർന്നു…. ആദ്യായിട്ട ചേച്ചിയിൽ ഒരു മാറ്റം ഞാൻ കാണുന്നെ…. ചേട്ടനോട് എല്ലാം പറഞ്ഞതും, കെട്ടിപിടിച് കരഞ്ഞു പോയതും ഒക്കെ ഞാൻ കണ്ടു… പിന്നെ ഇവിടേക്ക് വരാതെ മാറി നിന്നതാ….
അച്ഛനെയും അമ്മയെയും കണ്ട ഓർമ എനിക്കില്ല…. എനിക്ക് എല്ലാം എന്റെ ചേച്ചിയായിരുന്നു…
ഇവിടെ വന്നപ്പോൾ മുതൽ ഞങ്ങള്ക് ആരൊക്കെയോ ഉണ്ടെന്നുളള ഒരു തോന്നൽ… അത് പറയുമ്പോ അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു…
നന്ദിയുണ്ട്…. ഒരുപാട്…..
മോളെ……..
എന്റെ വിളിയാണ് അവളെ ഉണർത്തിയത്…
മോൾക് ഇവിടെ ഒരു അമ്മയുണ്ട്… കുറച്ചു കഴിയുമ്പോ ഒരാൾ കൂടി വരും…. അപ്പോ അച്ഛനുമായി 😌…പിന്നെ ദേ നല്ല തണ്ടും തടിയുമുളള ഏട്ടനും ഇല്ലേ…
ഇതിൽ കൂടുതൽ എന്താ വേണ്ടേ….?
അപ്പോളേക്കും കരച്ചിലിന്റെ വക്കോളം എത്തിയിരുന്ന അവൾ പയ്യെ ചിരിച്ചു…….
അമ്മൂസ് ഇത്തിരി ധൈര്യം ഉളള കൂട്ടത്തിൽ ആണെന്ന് എനിക്ക് തോന്നി….
വാ… നമുക്ക് വീട്ടിലേക് പോകാം…. അല്ല മോൾ വല്ലതും കഴിച്ചോ?
ഉവ് ചേട്ടാ… രാവിലെ വരുന്ന വഴി ബ്രെഡും പഴവും കഴിച്ചു….
പക്ഷെ ഇപ്പോ വിശക്കുന്നുണ്ടെട്ടോ
ആണോ… എന്ന വാ… അമ്മ നല്ല ചൂട് ദോശ ഉണ്ടാക്കി തരും…
അവളുടെ കയ്യ് പിടിച്ചു മുന്നിൽ നടന്ന ഞാൻ ഉളളിൽ തോന്നിയ ഐഡിയ സ്വഭാവികമായി അവതരിപ്പിച്ചു… “എന്ന ചേച്ചിയെ കൂടി വിളിച്ചോളൂ”… അത് പറഞ്ഞതും…
എന്തോ…… എങ്ങനെ… കേട്ടില്ല….
അപ്പൊ എന്റെ വിശപ്പ് മാറ്റാൻ മാത്രം അല്ലലെ…..
എന്നൊക്കെ പറഞ്ഞ് അവൾ ചൊറിയാൻ തുടങ്ങി….
ആറ്റം ബോംബിനോടാണ് ഞാൻ നമ്പർ ഇറക്കുന്നതെന്ന് ഞാനും ഓർക്കണമായിരുന്നു…
ഹിഹിഹി…
എന്തായാലും കയ്യിന്ന് പോയി….
പിന്നെ പോയി ചേച്ചിയെ വിളിച്ചോണ്ട് വാടി എന്ന് പറഞ്ഞു തലക്കിട്ടു ഒരു കൊട്ട് കൊടുത്ത് വിട്ടു…..
ചിരിച്ചുകൊണ്ട് ഓടി പോകുന്ന അവളോട് വല്ലാത്തൊരു സ്നേഹം തോന്നി…
അമ്മോയ്….
എന്താടാ …. എന്തിനാ കിടന്ന് കൂവുന്നേ…
അതെയ് വേഗം ദോശ ഉണ്ടാക്കാൻ നോക്ക്യേ…..
