എന്റെ ജീവിതം ഒരു കടംകഥ – 3 12

ഞങൾ ആ സ്വർഗീയ നിമിഷത്തിൽ നിന്നും പുറത്തുവന്നത് പുറത്തുനിന്നും ഒരു ഹോൺ കേട്ടപ്പോളാണ്. ഞങൾ വിട്ടുമാറാൻ തയാറായിരുന്നില്ല, എങ്കിലും ഞങൾ പെട്ടന്നുതന്നെ വിട്ടുമാറി. അവൾ പെട്ടന്നുതന്നെ അവളുടെ മുറിയിലേക്ക് പോയി. ഞാൻ പുറത്തേക്കിറങ്ങി, അപ്പോൾ
അനുവിന്റെ ‘അമ്മയും അച്ഛനും അമ്മാവനും വന്നു.
അനുവിന്റെ അമ്മാവൻ : മോനെ ബൈക്ക് ഒന്ന് സൈഡിലോട്ടു മറ്റുവോ?

ഞാൻ : അതിനെന്താ അങ്കിളേ, എപ്പോ മാറ്റാം.

ഞാൻ ഇറങ്ങി ബൈക്ക് സൈഡിലോട്ടു മാറ്റി, അപ്പോൾ അനുവിന്റെ ‘അമ്മ : മോനെ അവളെന്തിയെ ? ഞങൾ വന്നതറിഞ്ഞില്ലേ?

ഞാൻ ഏതുമറുപടി പറയണം എന്നുമനസ്സിലാകാതെ നിന്നപ്പോളേക്കും അവൾ ഉള്ളിൽ നിന്നും വന്നു.

അനുവിന്റെ ‘അമ്മ : നീ എവിടെ ആയിരുന്നു?

അനു : ഞാൻ കാപ്പി വെക്കുവാരുന്നു.

ഞാൻ അവളെ ഒന്ന് നോക്കി, അവൾ എന്നെ നോക്കുന്നെ ഇല്ല. ഞങൾ എല്ലാവരും ഉള്ളിലേക്ക് കയറി. അനുവിന്റെ അച്ഛൻ വണ്ടിയിൽ തന്നെ ഇരുന്നു.

ഞാൻ : അച്ഛൻ ഇറങ്ങുന്നില്ല ?

അനുവിന്റെ ‘അമ്മ :ഇല്ല മോനെ ഞങൾ എപ്പോൾ തന്നെ പോകുവാ. കുറച്ച ഡ്രസ്സ് കൂടെ എടുക്കണം. അതാ ഇങ്ങോട്ടു വന്നത്.

ഞാൻ : ok,

ഞാനും അമ്മാവനും സോഫയിൽ ഇരുന്നു, അനു അടുക്കളയിലേക്കും അനുവിന്റെ ‘അമ്മ റൂമിലേക്കും പോയി. ഞാനും അമ്മാവനും സംസാരിച്ചുകൊണ്ടിരുന്നു, അപ്പോളേക്കും അനു കാപ്പിയുമായി വന്നു.

അനുവിന്റെ അമ്മാവൻ : അല്ലാമോളെ ഏവനും കട്ടൻ കാപ്പിയാണോ?

അനു : പാലുമേടിച്ചതില്ല, ഇവൻ ഇതുകുടിച്ചോളും.

ഞാൻ : അത് പ്രശ്നമില്ല,

ഞങ്ങൾക്ക് കാപ്പിതന്ന ശേഷം അവൾ പുറത്തു അച്ഛന് കാപ്പികൊടുക്കാൻ പോയി. അമ്മയും അപ്പോളേക്കും ഒരു ബാഗ് പാക് ചെയ്ത് വന്നു.

അനുവിന്റെ ‘അമ്മ : മോനെ ഞങൾ എന്നാൽ ഇറങ്ങുവാ. മോനെ ശരിക്കും ശല്യപ്പെടുത്തിയല്ലേ?

ഞാൻ : അത് പ്രശ്നമില്ല, ഇപ്പോൾ തന്നെ ഇറങ്ങുവാനോ?

അമ്മാവൻ : അവനെ ആ കാപ്പി കുടിക്കാൻ സമ്മതിക്ക്‌.

അനുവിന്റെ ‘അമ്മ : അതെ മോനെ, ഉച്ചക്ക് മുൻപ് അവിടെ എത്തി ഡോക്ടറെ കാണണം. അതാ പെട്ടന്ന് പോകണം എന്ന് പറഞ്ഞത്.

അനു അപ്പോളേക്കും ഉള്ളിലേക്ക് വന്നു,

അനുവിന്റെ ‘അമ്മ :മോളെ പെട്ടന്ന് റെഡി ആക്, നമുക്ക് പോകാം.

അനു : ശരി.

അവൾ വീണ്ടും റൂമിലേക്ക് പോയി. ഞാൻ എന്നാൽ ഇറങ്ങിയേക്കാം എന്ന് കരുതി എഴുന്നേറ്റു. അപ്പോൾ അനുവിന്റെ ‘അമ്മ : മോനെ ഇവിടം വരെ ഒന്ന് വരുമോ?

ഞാൻ നോക്കിയപ്പോൾ അനുവിന്റെ ‘അമ്മ അടുക്കളയിലാണ്, ഞാൻ എഴുന്നേറ്റ്
അങ്ങോട്ടു ചെന്നു.

അനുവിന്റെ ‘അമ്മ : മോനെ ഒന്നും കരുതരുത്. നിങളുടെ കാര്യം അവളുടെ അമ്മാവനറിയില്ല. അതാ ഒന്നും പറയാൻ പറ്റാത്തത്.

ഞാൻ : അതുകുഴപ്പമില്ല.

അനുവിന്റെ ‘അമ്മ : എന്നാലും മോനോട് പറയാതെ പോകാൻ ഞങ്ങൾക്ക് കഴിയില്ലല്ലോ. എപ്പോൾ വേണമെങ്കിലും മോന് അങ്ങോട്ടു വരാം കേട്ടോ.

ഞാൻ : മ്മ്മ്മ്

അനുവിന്റെ ‘അമ്മ : അവൾ……

അപ്പോളേക്കും അനു അവിടേക്കു വന്നു.

അനു : എന്താ രണ്ടുപേരും കൂടെ?

അനുവിന്റെ ‘അമ്മ : ഒന്നുമില്ല, വാ പോകാൻ നോക്കാം.

അനു : ok, ശരി.

ഞങൾ മൂന്നുപേരുംകൂടെ പുറത്തേക്കിറങ്ങി. അമ്മാവൻ അപ്പോളേക്കും ബാഗുകൾ എടുത്ത് കാറിൽ വച്ചു. ഞങൾ ഇറങ്ങിയപ്പോൾ അനു ബൈക്കിൽ ഒരു കവർ വെച്ചു. എനിക്കിട്ടു പറഞ്ഞു “ഇവിടെ വച്ച് മറക്കണ്ട, അല്ലേൽ ഇനി കിട്ടാൻ കുറച്ചു നാളുകൾ കഴിയും” ഇതും പറഞ്ഞവൾ എന്നെ ഒന്ന് കണ്ണടച്ച് കാണിച്ചു. എനിക്ക് എന്താണതെന്നു മനസ്സിലായില്ല. ഞാൻ അങനെ നിന്നപ്പോളേക്കും അവർ കാറിൽ കയറി, എന്നോട് യാത്രയും പറഞ്ഞു അവർ യാത്ര ആയി.

ഞാനും അവൾ പോയതിലുള്ള വിഷമം കാരണം, പതിയെ ആണ് വീട്ടിലോട്ടു പോയത്. ഇടക്ക് ഫ്രണ്ട് വിളിച്ചിട്ടും ഞാൻ നിർത്താൻ പോയില്ല കാണാത്തപോലെ ഞാൻ പോയി. വീട്ടിൽ എത്തിയപ്പോളും എനിക്കുവലിയ മൂടോന്നും ഇല്ലായിരുന്നു.

മാളു : അനു ചേച്ചി എന്തിയെ പോന്നില്ലേ?

ഞാൻ ഒന്നും മിണ്ടാതെ ഉള്ളിലോട്ടു പോയി, റൂമിൽ കയറി കതകടച്ചു. ഡ്രസ്സ് പോലും മാറാതെ നേരെ കട്ടിലിലേക്ക് മറിഞ്ഞു. അവൾ പോയതിലുള്ള വിഷമം കാരണം, ഞാൻ അങനെതന്നെ കിടന്നുറങ്ങി പോയി. വളരെ വൈകിയാണ് ഞാൻ എഴുന്നേറ്റത് സമയം നോക്കിയപ്പോൾ 5:00. മണി കഴിഞ്ഞു. ഞാൻ ഫോൺ എടുത്തപ്പോൾ അനുവിന്റെ കുറെ മിസ് കോളും മെസ്സേജും ഉണ്ട്. ഞാൻ അവളെ തിരികെ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *