ചേച്ചി പുറത്തേക്കു വന്നു എങ്കിലും അവിടെ നിന്നുകൊണ്ട് ഞങ്ങളോട് രണ്ടുപേരോടുമായി ചോദിച്ചു “നമുക്ക് നൈറ്റ് ഫുഡ് പുറത്തുനിന്നാക്കിയാലോ?”
ഞാനും മാളുവും ചേച്ചിയെ ഒന്ന് നോക്കി,
ഞാൻ : ഓ ആയിക്കോട്ടെ (ഒരു ഒഴുക്കൻ മട്ടിൽ ഞാൻ പറഞ്ഞു)
മാളു : തലവേദന കുറഞ്ഞില്ല? എന്നാൽ ശരി, നമുക്ക് പോകാം.
ചേച്ചി : പോകണ്ട മേടിക്കാം. നീ ഓർഡർ ചെയ്യാമോ?
ഞാൻ : എന്താ മേടിക്കേണ്ടെ?
ചേച്ചി : എനിക്കൊരു ബിരിയാണി, നിങ്ങൾക്ക് എന്താ വേണ്ടേ എന്നുവെച്ചാൽ അത് വാങ്ങിക്ക്.
മാളു : ചേച്ചി നമുക്ക് K.F.C. മേടിക്കാം, എന്റെ കൂട്ടുകാരികൾ അത് കഴിക്കുവാ. പ്ളീസ് ചേച്ചി….
ചേച്ചി : എന്ന ശരി, KFC എങ്കിൽ അത് മേടിക്കു.
ഞാൻ ഫോൺ എടുത്ത് KFC ഓർഡർ ചെയ്തു. ചേച്ചി വിളിച്ചാൽ മതി എന്നും പറഞ്ഞു റൂമിലേക്ക് പോയി. രണ്ടുപേരും തമ്മിൽ എന്തോ പ്രശനം ഉണ്ടായിട്ടുണ്ട് അതാ ചേച്ചി റൂമിലോട്ടു പോയതും മാളു എന്റെകൂടെ Tv കാണുന്നതും. മാളു എന്റെ കൈയിൽ നിന്നും remolt മേടിച്ചു ചാനെൽ മാറ്റി. അവൾ നേരെ ഒരു കാർട്ടൂൺ മൂവി ആണ്. ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു അതും കണ്ടു.
പെട്ടന്നുതന്നെ കാളിങ് ബെൽ അടിച്ചു, ഞാൻ പോയി ഡോർ തുറന്നു KFC വന്നു, മാളു ചെന്ന് ചേച്ചിയെ വിളിച്ചു. പക്ഷെ ചേച്ചി വന്നില്ല മാളു തന്നെ ചേച്ചിയുടെ ബാഗുമായി വന്നു എനിക്ക് പൈസ തന്നു. ഞാൻ സാധനവും മേടിച്ചു ഉള്ളിലേക്ക് കയറി, KFC ഡൈനിങ്ങ് ടേബിളിൽ വച്ചു.
ഞാൻ : എടി ചേച്ചിയെക്കൂടെ വിളിക്കു തണുത്തു പോകും മുന്നേ കഴിക്കാം അല്ലേൽ കൊള്ളില്ല.
മാളു : ചേച്ചി ബാത്‌റൂമിൽ ആണ്. ഇപ്പോ വരും.
ഞാൻ : എന്നാ ശരി.
ഞാനും മാളുവും ഡൈനിങ്ങ് ടേബിളിന്റെ കസേരയിൽ ഇരുന്നു കൊണ്ടാണ് TV കണ്ടത്. അപ്പോളേക്കും ചേച്ചി എത്തി,
ചേച്ചി : നിങ്ങൾക്ക് കഴിക്കാൻ മേലായിരുന്നോ….
മാളു : ചേച്ചി വന്നിട്ട് കഴിക്കാം എന്ന് കരുതി.
ചേച്ചി : എന്നാൽ കഴിക്കാം.
ഞങൾ പതിയെ കഴിക്കാൻ തുടങ്ങി. മാളു ഇടക്ക് സെൽഫി എടുത്ത്
കൂട്ടുകാരികൾക്കു അയച്ചു കൊടുത്തു. പക്ഷെ ചേച്ചി അധികം കഴിക്കാതെ രണ്ടു കഷ്ണം കഴിച്ചിട്ട് ചേച്ചി എഴുന്നേറ്റു.
ഞാൻ : അല്ല ചേച്ചി ചോദിക്കാൻ മറന്നു ഇപ്പോ വേദന എങനെ ഉണ്ട്.
ചേച്ചി : കുഴപ്പമില്ലടാ, കുറവുണ്ട്.
മാളു : അതെ ഞാൻ എത്ര പ്രാവശ്യമാ ഇന്ന്, മരുന്ന് തേച്ചതും ആവി പിടിച്ചതും.
ചേച്ചി : അതുശരിയാകേട്ടോ ഇവൾ മരുന്നുവെച്ചാ കുറഞ്ഞത്.
ഞാൻ : ഓഹോ. അല്ല എന്താ ചേച്ചി നിർത്തിയോ?
ചേച്ചി : മതി, തലവേദനായ ഇനി കഴിച്ചാൽ ശരിയാകില്ല.
മാളു : അത് ശരിയാ ഞാൻ കഴിച്ചോളാം, ചേച്ചി പോയി കിടന്നോ.
ഞാൻ മാളുവിനെ ഒന്ന് നോക്കി. എന്നിട്ടു ” നീ ചേച്ചിയുടെ കാലിലെ വേദന തിരുമി തലയിലാക്കിയല്ലോ”
മാളു : പിന്നെ ഇനി അങനെ പറഞ്ഞ മതി.
ചേച്ചി ചെറുതായി ഒന്നുചിരിച്ചിട്ടു കയ്യും കഴുകി റൂമിലോട്ടു പോയി, ഞാനും മാളുവും അവിടെത്തന്നെ ഇരുന്നു.
ഞാൻ : എന്ത് പറ്റി ഇന്ന്?
മാളു : എന്ത്?
ഞാൻ : അല്ല നീയും ചേച്ചിയും തമ്മിൽ അടിയായോ?
മാളു എന്നെ ഒന്ന് തുറിച്ചുനോക്കിയിട്ട്, “അതെന്താ അങനെ ചോദിക്കാൻ?”
ഞാൻ : അല്ല അധികം സംസാരം ഇല്ല, അല്ലേൽ രണ്ടുപേരും കൂടെയല്ലേ കമ്പനി.
മാളു : അതോ, ചേച്ചിക്ക് തലവേദന ആണ്. അത്രേ ഒള്ളു.
എന്നും പറഞ്ഞു അവൾ എന്നെ ഒന്ന് കണ്ണടച്ച് കാണിച്ചിട്ട് മിണ്ടരുത് ഇന്ന് ആഗ്യം കാണിച്ചു. എനിക്കെന്തോ പ്രശനം ഉണ്ടല്ലോ എന്ന് മനസ്സിലായി. എങ്കിലും മാളു മിണ്ടരുത് എന്ന് പറഞ്ഞ കൊണ്ട് ഞാൻ ഒന്നും ചോദിക്കാൻ നിന്നില്ല. കഴിക്കുന്നതിൽ തന്നെ ശ്രദ്ധിച്ചു, അവളും പിന്നെ അധികം സംസാരിക്കാതെ ഫോണിൽ നോക്കിയിരുന്നു.
ഞങ്ങളും കഴിച്ചുകഴിഞ്ഞു എഴുന്നേറ്റു, മാളു ബാക്കി വന്നതെടുത്ത ഫ്രിഡ്ജിൽ വച്ചു. ഞാൻ നേരെ TV കാണാനായി പോയിരുന്നു. അപ്പോളേക്കും എനിക്ക് അനുവിന്റെ റീപ്ലേ വന്നു.
“സോറി ഏട്ടാ, ഇവിടെ ഫോണിന് റേഞ്ച് കുറവാ, അതാ മെസ്സേജ് കാണാഞ്ഞത്. എപ്പോൾ ‘അമ്മ വിളിച്ചപ്പോൾ പുറത്തു മിറ്റത്തു വന്നിട്ടാ നെറ്റ് കിട്ടിയത്, എനിക്കൊരു idea sim എടുത്തു തരാമോ? അതിനെ ഇവിടെ നെറ്റ് കിട്ടുകയുള്ളു. നാളെ ഞാൻ വിളിക്കാം”
