എന്റെ ഡോക്ടറൂട്ടി – 18 11അടിപൊളി  

ഡൈനിങ്ഹോളിന്റെ ചുവരിനോടുചേർന്ന് ഉറക്കചടവോടെ നിന്ന എന്നെക്കണ്ടതും, അടുക്കളയിലേയ്ക്കു പോകാൻതിരിഞ്ഞ കക്ഷിറൂട്ടുതിരിച്ചു…

“”…ദേ… ഞങ്ങളു പോയിട്ടുവരുമ്പോൾ വീടിതേപടി ഇവടൊണ്ടാവണം… ആ കൊച്ചിനെ തല്ലിക്കൊന്നു കെട്ടിത്തൂക്കരുത്… അപേക്ഷയാണ്..!!”””_ ദേഷ്യമാണോ ദൈന്യതയാണോയെന്ന് തിരിച്ചറിയാനാവാത്ത ഭാവത്തോടെ
കൈക്കൂപ്പിക്കൊണ്ട് ചെറിയമ്മ അതുപറഞ്ഞപ്പോൾ, ഇതെന്തു മൈര് എന്ന മട്ടായിരുന്നെനിയ്ക്ക്…

“”…അവളോടു ഞാൻ നേരത്തേതന്നെല്ലാം പറഞ്ഞിട്ടൊണ്ട്… അതോണ്ടവളായ്ട്ടൊരു പ്രശ്നോമൊണ്ടാക്കത്തില്ലെന്ന് എനിയ്ക്കുറപ്പുണ്ട്… പക്ഷേ, എന്റെ പേടി നീയാ… ദേഷ്യമ്മന്നാ നീയെന്തൊക്കെ കാട്ടിക്കൂട്ടോന്നു ദൈവന്തമ്പുരാനുപോലും അറിയത്തില്ല..!!”””_ ഞാനൊന്നും മിണ്ടാതെനിന്നപ്പോൾ അവരു വീണ്ടുമെന്റെമേലെ കുറ്റാരോപണം തുടർന്നു…

അതോടെയിളകിയ ഞാൻ,

“”…ഓ.! ഞാനായ്ട്ടൊരു കൊഴപ്പോമൊണ്ടാക്കത്തില്ല… എന്നാലിങ്ങോട്ടുവന്നു ചൊറിയരുതെന്നവളോടു പറഞ്ഞേച്ചാമതി… ഇങ്ങോട്ടുചൊറിഞ്ഞാ ഇനിയാരായാലും ഞാന്തിരിച്ചുമാന്തും..!!”””_ സ്ഥായിയായമട്ടിലുള്ള എന്റെ മറുപടിചെന്നതും ചെറിയമ്മ പല്ലുകടിച്ചുകൊണ്ടെന്നൊരു നോട്ടം, ഇവനെയിനി എന്തുചെയ്താൽ നന്നാവുമെന്ന ഭാവത്തിൽ…

അപ്പോഴേയ്ക്കും ഹോളിൽനിന്നും,

“”…ഡേയ്… നിങ്ങളു വരണുണ്ടോ..?? കൊറേ നേരായ്ട്ടു ഞങ്ങളിവിടിരിയ്ക്കുവാ… ഇങ്ങനേമുണ്ടാ ഒരൊരുക്കം..??”””_ എന്നുംപറഞ്ഞു തന്തപ്പടിയുടെ ചൊറിച്ചിലെത്തി…

ഉടനേയമ്മ, അടുക്കളയിൽനിന്നും ചാടിപ്പുറത്തിറങ്ങി…

എന്നിട്ടെന്നോടു വർത്താനമ്പറഞ്ഞുനിന്ന ചെറിയമ്മയെതോണ്ടി…

“”…മതി… മതി… കിന്നരിച്ചത്… വാ… അല്ലേലിന്നു പോക്കുനടക്കൂല..!!”””_ എന്നു പറയുന്നതിനൊപ്പം ഹോളിലേയ്ക്കു വേഗത്തിൽനടന്നു…

പിന്നെ കൂടുതലവിടെ തറച്ചുനിൽക്കാതെ എന്നെയും പിടിച്ചുവലിച്ചുകൊണ്ടു ചെറിയമ്മയും പിന്നാലെചെന്നു…

“”…എങ്കിൽശെരി… ഞങ്ങളെറങ്ങുവാ..!!”””_ സിറ്റ്ഔട്ടിൽനിന്നും പുറത്തേയ്ക്കിറങ്ങിയ അച്ഛൻ ഒരിയ്ക്കൽകൂടി തിരിഞ്ഞുനോക്കിയശേഷം, അങ്ങോട്ടേയ്ക്കോടിപ്പാഞ്ഞു വന്ന മീനാക്ഷിയോടായി,

“”…പോട്ടേ… മോളേ..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തപ്പോൾ അവൾതലകുലുക്കി…

ഈ സാധനത്തിനെയിവടെ നിർത്തിപ്പോണതത്ര സങ്കടായ്രുന്നേൽ കൂടെക്കൊണ്ടു പൊയ്ക്കൂടായ്രുന്നോ..?? എന്തു പ്രഹസനമാണു സജീ.!

പുച്ഛഭാവത്തോടെ ഞാനച്ഛനെ നോക്കുമ്പോഴേയ്ക്കും, ശ്രീ ഡ്രൈവിങ്സീറ്റിലേയ്ക്കു കയറിക്കഴിഞ്ഞിരുന്നു…

പിന്നലെ അച്ഛനും കയറിയപ്പോൾ ശ്രീക്കുട്ടി ഗേറ്റുതുറക്കാനായോടി…

“”…ഡാ..!!”””_ അത്രയുംനേരം മുറ്റത്തേയ്ക്കു നോക്കിനിന്നയെന്നെ തട്ടിവിളിച്ചശേഷം,

“”…ഞങ്ങളു പോവുവാ… ഇവടെക്കെടന്നോരോന്നു കാണിച്ചേച്ചു നാട്ടുകാരെക്കൊണ്ടു പറയിപ്പിയ്ക്കരുത്..!!”””_ എന്നുകൂടിയമ്മ കൂട്ടിച്ചേർത്തതും,

“”…നീയൊന്നു പോയേ… അവൾടൊരുപദേശം..!!”””_ എന്നുപറഞ്ഞു പിന്നാലെവന്ന ചെറിയമ്മ അമ്മയെ തള്ളിപുറത്താക്കി…

എന്നിട്ടു ചുറ്റിലുമൊന്നുനോക്കി അടുത്താരുമില്ലെന്നുറപ്പിച്ചശേഷം ഞങ്ങടടുത്തേയ്ക്കു വന്നു…

“”…എന്തായാലും നിങ്ങളൊരുമിച്ചു ജീവിയ്ക്കുന്നു… പിന്നൊരഡ്ജെസ്റ്റ്മെന്റിലൊക്കെ പോ പിള്ളേരേ… അതിനുപറ്റിയ ഏറ്റവും നല്ല ചാൻസാദ്ട്ടോ… ഉള്ളതൊക്കെപറഞ്ഞുതീർത്തു സ്നേഹത്തോടെ കഴിയാന്നോക്ക്… അല്ലാണ്ടുതമ്മിത്തല്ലി ഞങ്ങളുവരുമ്പോളീ വീടെടുത്തു തിരിച്ചുവെയ്ക്കരുത്..!!”””_ ചെറിയമ്മ ഞങ്ങളെ മാറിമാറിനോക്കി ഒരപേക്ഷപോലെ പറയുമ്പോൾ പുറത്തുനിന്നും ഹോണടിമുഴങ്ങി…

അതോടെ പുള്ളിക്കാരി,

“”…ദാ വരണൂ…!!”””_ എന്നുവിളിച്ചു പറഞ്ഞശേഷം,

“”…അപ്പൊ ഞാമ്പോട്ടേ… രണ്ടുപേരും നോക്കിക്കോൾണേ… തല്ലൊന്നുങ്കൂടല്ലേ..!!”””_ എന്നു കുഞ്ഞുകുട്ടികളോടു പറയുന്നപോലെ പറഞ്ഞ് മീനാക്ഷിയുടെ കൈകൂട്ടിപിടിച്ചു…

“”…ഇതിതുവരെ കഴിഞ്ഞില്ലേ…?? യാത്രപറച്ചിലുകണ്ടാ കൊല്ലാങ്കൊണ്ടു പോവാന്നു തോന്നുവല്ലോ… കഷ്ടം..!!”””_ എവിടെന്നോ പൊട്ടിമുളച്ചതുപോലെ അങ്ങോട്ടേയ്ക്കുവന്ന കീത്തുവിന്റെവകയാ ഡയലോഗെത്തീതും ചെറിയമ്മയിലൊരു ഞെട്ടലുണ്ടായി, പറഞ്ഞതെന്തേലുമാ സാധനം കേട്ടിട്ടുണ്ടാവോ എന്നമട്ടിൽ…

എന്നാൽ ആരുടേയോഭാഗ്യത്തിന് കക്ഷിയൊന്നും കേട്ടില്ല…

മുടിയിൽചൂടിയിരുന്ന മുല്ലപ്പൂവൊന്നുകൂടി അഡ്ജസ്റ്റുചെയ്യുന്നതിനൊപ്പം വലതുകൈകൊണ്ടു സാരിയൊന്നുയർത്തിപ്പിടിച്ചവൾ പുറത്തേയ്ക്കിറങ്ങി…

അപ്പോഴെല്ലാം മീനാക്ഷി, കീത്തുവിന്റെ സാരിയിലും കഴുത്തിലും കൈയിലുമായി കിടന്ന ആഭരണങ്ങളിലും മുടിയിൽചൂടിയിരുന്ന മുല്ലപ്പൂവിലുമൊക്കെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു…

ഇനി ചെറിയമ്മ കാരണമാണവളെ കല്യാണത്തിനുപോകാൻ കൂട്ടാതിരുന്നതെന്നപേരിൽ ഇവളിനി ചെറിയമ്മയെ പിടിച്ചുകടിയ്ക്കോ..??

അന്നേരം ഗേറ്റിനുപുറത്തിറക്കിയ വണ്ടിയിലിരുന്ന് വീണ്ടുമവർ ചെറിയമ്മയെ വിളിയ്ക്കാൻതുടങ്ങീതും, എന്നെനോക്കിയൊന്നു തലകുലുക്കി യാത്രപറഞ്ഞശേഷം മീനാക്ഷിയുടെ കൈയുംപിടിച്ചവർ ഗേറ്റിനടുത്തേയ്ക്കുനടന്നു…

അതിനിടയിലും അവളോടു ചെറിയമ്മ എന്തൊക്കെയോ കുശുകുശുത്തപ്പോൾ, ഈ ചെങ്ങായ്മാരെ ഉടനേ തമ്മിൽതെറ്റിയ്ക്കണോല്ലോന്ന ഭാവത്തോടെ സിറ്റ്ഔട്ടിൽനിന്നും ഞാനവരെ നോക്കുവായിരുന്നു…

വണ്ടിയിൽ കയറുന്നതിനുമുന്നേയും ഒരിയ്ക്കൽക്കൂടി തിരിഞ്ഞുനിന്നവർ മീനാക്ഷിയുടെ കൈപിടിച്ചെന്തൊക്കെയോ പറഞ്ഞേൽപ്പിച്ചു…

മീനാക്ഷിയതിനെല്ലാം പാവ തലകുലുക്കുമ്പോലെ തലകുലുക്കുകയും ചെയ്തു…

വണ്ടിപോയ്ക്കഴിഞ്ഞതും ഗേറ്റുപിടിച്ചടച്ചു കൊളുത്തിട്ട് തിരിച്ചുവന്ന മീനാക്ഷി, സിറ്റ്ഔട്ടിലെ സോപാനത്തിന്മേൽ ചാരിയിരുന്ന എന്നെനോക്കി,

“”…എന്നാലടുത്ത റൗണ്ടു തുടങ്ങിയാലോ…??”””_ എന്നൊരാക്കിയ ചോദ്യമിട്ടു…

“”…നിന്നുചൊറിയാതെ കേറിപ്പോടീ മൈരേ… ഇടികൊള്ളാനുംകാണോ
മനുഷ്യന്മാർക്കിത്രേം കൊതി..??!!”””_ എന്നതേമട്ടിൽ തിരിച്ചടിച്ചതും അവളുചുണ്ടുകൾ കടിച്ചമർത്തി ചിരിയടക്കിക്കൊണ്ട് അകത്തേയ്ക്കു കയറി…

പിന്നെയും അവിടെത്തന്നെ നോമിരുപ്പുറപ്പിച്ചപ്പോൾ, എന്നെത്തിരക്കി മീനാക്ഷി വീണ്ടുമിറങ്ങി വന്നു…

“”…ഞാങ്കഴിയ്ക്കാമ്പോവാ… വെളമ്പിവെയ്ക്കണോ..??”””_ തലേദിവസംരാത്രി പറഞ്ഞതിനെ അനുസ്മരിച്ചുകൊണ്ട് വാതിൽക്കൽനിന്നും വീണ്ടുമവൾ ചൊറിഞ്ഞതും,

“”…നെനക്കുവേണേലെടുത്തു കേറ്റടീ… അല്ലാണ്ടെന്നെ തീറ്റിയ്ക്കാന്നിയ്ക്കണ്ട..!!”””_ എന്നതിനു മറുപടിയുംപറഞ്ഞു വാതിൽക്കൽനിന്ന അവളെ തട്ടിമാറ്റി ഞാനെന്റെ റൂമിലേയ്ക്കു വെച്ചുപിടിച്ചു…

എന്തായാലുമിന്നു രണ്ടിലൊന്നു നടക്കും…

അപ്പൊപ്പിന്നെ കുളിച്ചു കുട്ടപ്പനായിനിന്ന് ഇരന്നു മേടിയ്ക്കാന്നുതന്നെ കരുതി…

അങ്ങനൊരു കുളിയൊക്കെകഴിഞ്ഞു കുറച്ചുനേരം ഫോണിൽകുത്തിയിരുന്ന ശേഷമാണ് ഞാൻ താഴത്തേയ്ക്കിറങ്ങീത്…

Leave a Reply

Your email address will not be published. Required fields are marked *