“”…ശോ.! ഞാനതുപറയാമ്മറന്നു… കുറച്ചുമുമ്പൊരു ബാഗുമെടുത്തെങ്ങോട്ടോ പോണകണ്ടു… ടൂറുപോകുവാന്നാ പറഞ്ഞേ…. പെട്ടന്നുചെന്നാൽ ബാസ്റ്റാന്റിവെച്ചുപിടിക്കാം..!!”””
വീണ്ടും തളിച്ചുപറഞ്ഞപ്പോൾ ഗ്ലാസ്സും ഞാൻ അടിച്ചുമാറ്റിയതാണെന്നവൾക്കു ബോധ്യമായിക്കാണും…
ഉണ്ടക്കണ്ണുംമിഴിച്ചെന്നെ നോക്കിയ അവളോട്,
“”…നീ തിന്നുന്നതെനിയ്ക്കൊന്നു കാണണമെടീ… നീയിനി ആരെയൊക്കെ വിളിച്ചൂന്നുപറഞ്ഞാലും നീ തിന്നണേലിനി ഞാൻ വിചാരിയ്ക്കണം..!!””” എന്നുകൂടി തട്ടിവിട്ടു…
അതോടിനി ചെറിയമ്മേവിളിച്ചാലും രക്ഷയില്ലെന്നവൾക്കു ബോധ്യവുമായി…
വയറും തിരുമ്മിക്കൊണ്ടവൾ സോഫയിലേയ്ക്കു ചായുന്നതുകണ്ടതിന്റെ സന്തോഷത്തോടെ ഞാൻ റിമോട്ടെടുത്തു ചാനലുകളോരോന്നായി മാറ്റിക്കളിയ്ക്കുമ്പോഴാണ് പെട്ടെന്നൊരു തേങ്ങൽ കേൾക്കുന്നത്…
കൂട്ടത്തിൽ എലി കരയുമ്പോലൊരു മൂളലും…
എന്താണു സംഭവമെന്നറിയാതെ ചുറ്റിലുമൊന്നു തലചെരിച്ചു നോക്കുമ്പോൾ വയറും പൊത്തിപ്പിടിച്ചിരുന്ന് ഏങ്ങലടിയ്ക്കുവായിരുന്നു മീനാക്ഷി…
കാര്യം മനസ്സിലാകാതെ ഞാനവളെ ചികഞ്ഞുനോക്കുമ്പോൾ
സെക്കന്റുകൾടെ വ്യത്യാസത്തിൽ ഏങ്ങലടിയൊരു മുളകീറലിലേയ്ക്കു വഴിമാറുകയും ചെയ്തു…
ഇടതുകൈയാൽ വയറുംതടവി വലതുകൈകൊണ്ടു കണ്ണുംതിരുമിയുള്ള അവൾടെയാ കരച്ചിലുകണ്ടപ്പോൾ, എന്റെ ചെവീന്നും കണ്ണീന്നുമൊക്കെ കിളിപാറി…
അതിന്റെകാരണം ഞാൻ പ്രത്യേകിച്ചുപറയണോ..??
അന്നുവരെ കട്ടയ്ക്കുകട്ടയായി പോർവിളിച്ചും തല്ലുകൂടിയുംനടന്നവൾ പെട്ടെന്നു നായ കാലനെക്കണ്ടു കരയുമ്പോലിരുന്നു കരഞ്ഞാൽപ്പിന്നെ ഞാനെന്തോ ചെയ്യാൻ..??!!
“”…എന്താടീ… എന്തു മൈരിനാ നീയിരുന്നു മോങ്ങുന്നേ..??”””_ റിലേതെറ്റിയ അവസ്ഥയിലും ഞാൻ ചോദിച്ചുപോയി…
“”…നിയ്ക്ക്… നിയ്ക്കു വെശക്കണൂ..!!”””_ വയറുംപൊത്തിപ്പിടിച്ചുകൊണ്ടു പറയുന്നതിനൊപ്പം ഒറ്റനിലവിളികൂടി പിന്നാലെവന്നപ്പോൾ, ടൂകൺട്രീസ്മൂവിയിൽ ദിലീപേട്ടൻ സുരാജേട്ടനോടു ഫുഡ് വേണംന്നു പറയുമ്പോഴുള്ള സുരാജേട്ടന്റെ എക്സ്പ്രഷനായിരുന്നു എന്റെ മുഖത്തുംവന്നത്…
എന്തെല്ലാം പ്രതീക്ഷകളോടെയാണ് ശത്രുവിന്റെ സ്ഥാനവുംകൊടുത്ത് ഞാനവളെ ടവറിനുമുകളിൽ പിടിച്ചിരുത്തിയിരുന്നത്…
എന്നാലൊരു നിമിഷംകൊണ്ടവൾ കുണ്ടീംകുത്തി നിലത്തുവീണപ്പോൾ അത്രയുംനാൾ ഞാൻകൊടുത്ത ഹൈപ്പെല്ലാം വെറുതെയായിപ്പോയോ എന്നൊരുതോന്നൽ…
മാത്രോമല്ല, അതെനിയ്ക്കങ്ങോട്ട് അക്സെപ്റ്റു ചെയ്യാനും കഴിഞ്ഞില്ല…
അതുകൊണ്ടു തന്നെ,
“”…എടീ… നീ..??”””_ എന്നു ഞാനറിയാതെ ചോദിച്ചുപോയി…
സ്വസ്ഥമായൊന്നു ശ്വാസംവിടാമ്പോലുമെന്നെ സമ്മതിയ്ക്കാതിരുന്ന നീ തന്നെയാണോ ഈ കിടന്നുകാറുന്നേ…?? എന്നഭാവമായിരുന്നെന്റെ മുഖത്ത്…
“”…നിയ്ക്കു വെശക്കുന്നെടാ… എന്തേലുമ്മേടിച്ചു താടാ… ഇല്ലേ… ഇല്ലേ ഞാനിപ്പച്ചാവോടാ..!!”””_ അതുമ്പറഞ്ഞ് അലമുറയിട്ടുകൊണ്ടു സോഫയിൽനിന്നുമെഴുന്നേറ്റ മീനാക്ഷി, വയറും തിരുമ്മിക്കൊണ്ടെന്റെ നേരേവന്നു…
എന്നിട്ടു കുനിഞ്ഞുനിന്നെന്റെ ടീഷർട്ടിന്റെ കഴുത്തിലായി കുത്തിപ്പിടിച്ചുലയ്ക്കാനും ശേഷം, സോഫയിൽ എന്നോടൊപ്പമിരുന്ന് എന്റെ നെഞ്ചത്തിട്ടിടിയ്ക്കാനുമൊക്കെ തുടങ്ങി…
സത്യമ്പറഞ്ഞാൽ നിമിഷനേരങ്കൊണ്ടവളൊരു പ്രാന്തിയായി മാറുകായായിരുന്നു…
“”…വിഡ്രീ മൈരേ… ദേ… എന്റെ ദേഹന്നൊന്താ സത്യായിട്ടെന്റെ സ്വഭാവമ്മാറും… ഞാമ്പറഞ്ഞില്ലെന്നുവേണ്ട..!!”””_ ടീഷർട്ടിൽ ചുറ്റിട്ടുപിടിച്ചിരുന്ന അവൾടെ കൈരണ്ടും വലിച്ചുപറിച്ചു കളഞ്ഞുകൊണ്ടുഞാൻ വിരട്ടാൻശ്രെമിച്ചെങ്കിലും ആരുകേൾക്കാൻ..??
“”…എനിയ്ക്കെവുന്നേലും കൊറച്ചു ഫുഡോണ്ടുവന്നു താടാ… എന്നെക്കൊണ്ടു നിയ്ക്കാമ്പറ്റുന്നില്ലെടാ… പ്ലീസടാ… പ്ലീസടാ..!!””‘”_ വയറും പൊത്തിപ്പിടിച്ചിരുന്നവൾ വീണ്ടും നിലവിട്ടുകരയാനായി തുടങ്ങിയപ്പോൾ ആ ഉണ്ടക്കണ്ണുകളിൽനിന്നും വെള്ളം ചാലുവെട്ടിയൊഴുകി…
പക്ഷേ, നല്ല ഡോൾബീസൗണ്ടിലവളുടെ കരച്ചിലെന്റെചെവിയിൽ കേൾക്കുന്നസുഖത്തിൽ… ആ കരച്ചിൽ കുറേനേരം ഞാൻ കണ്ണടച്ച് ആസ്വദിച്ചുകൊണ്ടിരുന്നു…
