എന്റെ ഡോക്ടറൂട്ടി – 18 22അടിപൊളി  

അപ്പോഴും മനസ്സിൽ, ഞാനിനി തല്ലുകൂടാനായി ചൊറിയുന്നതുമുഴുവൻ അവൾടെമുലയ്ക്കു പിടിയ്ക്കാനാണെന്നാണോ മീനാക്ഷി കരുതിയിരിയ്ക്കുന്നതെന്നായിരുന്നു…

…അല്ലേലുമവളങ്ങനേ ചിന്തിയ്ക്കൂ… അത്രയ്ക്കും ദുഷിച്ച മനസ്സാണവൾടേത്….!_ സ്വയംസമാധാനിച്ചു ഞാൻ ഫ്രെഷാവാനായിതുടങ്ങി…

കുറച്ചുസമയമെടുത്തു
ഫ്രഷായിട്ടിറങ്ങിയതും ഞാനിറങ്ങാൻ കാത്തിരുന്നപോലെ മീനാക്ഷിയോടി ബാത്റൂമിൽക്കേറി…

അതോടെ തല്ലുകൂടാനുള്ള ഫ്ലോപോയതിനാൽ അവളിറങ്ങാനൊന്നും കാത്തുനിൽക്കാതെ ഞാങ്കേറിക്കിടന്നു…

പിറ്റേന്നുരാവിലെ അവരു പുറപ്പെടാനായി തുടങ്ങുമ്പോഴാണ് ഞാനെഴുന്നേൽക്കുന്നത്…

അപ്പോഴേയ്ക്കും മീനാക്ഷിയെഴുന്നേറ്റു പോയിട്ടുണ്ടായ്രുന്നു…

അവരെ കയ്യിലെടുത്തു നല്ലപിള്ള ചമയാനായി പോയതാണെന്നുടനേ മനസ്സിലായ ഞാനും താല്പര്യമില്ലാത്തമട്ടിൽ മുഖമൊന്നുകഴുകി താഴത്തേയ്ക്കുചെന്നു…

അപ്പോൾ പോകാനുള്ള എല്ലാ തയ്യാറെടുപ്പോടുംകൂടി അച്ഛനും ശ്രീയും ഹോളിലിരിപ്പുണ്ടായിരുന്നു…

രണ്ടും എന്തൊക്കെയോ ഗഹനമായ ചർച്ചയിലായിരുന്നതിനാൽ ഞാനതു മൈൻഡാക്കാതെ ഡൈനിങ്ഹോളിലേയ്ക്കു തിരിഞ്ഞു…

നോക്കുമ്പോൾ, അവിടെ ടേബിളിനു ചുറ്റിലുമായിട്ടിരുന്ന കസേരയിലൊന്നു പുറത്തേയ്ക്കഭിമുഖമായി തിരിച്ചിട്ട്, അതിലിരുന്ന ശ്രീക്കുട്ടി മീനാക്ഷിയോടെന്തൊക്കെയോ തകർത്തു കത്തിവെയ്ക്കുന്നു…

എന്നാൽ, കുറുക്കന്റെകണ്ണ് കോഴിക്കൂട്ടിലെന്നു പറയുമ്പോലെ മീനാക്ഷിയുടെ കണ്ണുമുഴുവൻ ശ്രീക്കുട്ടിയുടെ ലഹങ്കയിലായിരുന്നു…

അവിടവിടെയായി കുഞ്ഞുകുഞ്ഞു മുത്തുകൾപിടിപ്പിച്ച മെറൂണിൽ ഗോൾഡൻ ഡിസൈൻസുള്ള ലഹങ്കയെ തൊട്ടുംതടവിയുംനിൽക്കുന്ന മീനാക്ഷിയെ കണ്ടപ്പോൾ ചിരിയാണുവന്നത്…

എന്തൊക്കെ മുറ്റാന്നു പറഞ്ഞാലും പെണ്ണെന്നും പെണ്ണുതന്നെ…

പെട്ടെന്നാണൊരു പട്ടുസാരിയും വാരിച്ചുറ്റി റൂമീന്നിറങ്ങിവന്ന അമ്മ മീനാക്ഷിയോടായി,

“”…മീനൂ… പറഞ്ഞതൊക്കെ ഓർമ്മേണ്ടല്ലോ… ദേ… അച്ചാറു ഫ്രിഡ്ജിലുണ്ട്..!!”””_ അതുംപറഞ്ഞുകൊണ്ട് അടുക്കളയിലേയ്ക്കു നടന്ന അമ്മയ്ക്കുപിന്നാലെ വാലുപോലെ മീനാക്ഷിയും പിൻചെന്നപ്പോൾ,

“”…ദേ… മൊട്ടയിവടുണ്ട്… പിന്നെ, രാവിലത്തേയ്ക്കുള്ള പൂരിയൊണ്ടാക്കിയാ ക്യാസ്ട്രോളിലു വെച്ചിട്ടൊണ്ട്… കറിയീ ബൌളിലുമുണ്ട്..!!””””_ എന്നൊക്കെയോരോ വിവരണംനൽകുന്നതു ഞാൻകേട്ടു,..

ഉടനെതന്നെ ഉടുത്തൊരുങ്ങി സുന്ദരിയായി ചെറിയമ്മയും അങ്ങോട്ടേയ്ക്കു വന്നു…

ഡൈനിങ്ഹോളിന്റെ ചുവരിനോടുചേർന്ന് ഉറക്കചടവോടെ നിന്ന എന്നെക്കണ്ടതും, അടുക്കളയിലേയ്ക്കു പോകാൻതിരിഞ്ഞ കക്ഷിറൂട്ടുതിരിച്ചു…

“”…ദേ… ഞങ്ങളു പോയിട്ടുവരുമ്പോൾ വീടിതേപടി ഇവടൊണ്ടാവണം… ആ കൊച്ചിനെ തല്ലിക്കൊന്നു കെട്ടിത്തൂക്കരുത്… അപേക്ഷയാണ്..!!”””_ ദേഷ്യമാണോ ദൈന്യതയാണോയെന്ന് തിരിച്ചറിയാനാവാത്ത ഭാവത്തോടെ
കൈക്കൂപ്പിക്കൊണ്ട് ചെറിയമ്മ അതുപറഞ്ഞപ്പോൾ, ഇതെന്തു മൈര് എന്ന മട്ടായിരുന്നെനിയ്ക്ക്…

“”…അവളോടു ഞാൻ നേരത്തേതന്നെല്ലാം പറഞ്ഞിട്ടൊണ്ട്… അതോണ്ടവളായ്ട്ടൊരു പ്രശ്നോമൊണ്ടാക്കത്തില്ലെന്ന് എനിയ്ക്കുറപ്പുണ്ട്… പക്ഷേ, എന്റെ പേടി നീയാ… ദേഷ്യമ്മന്നാ നീയെന്തൊക്കെ കാട്ടിക്കൂട്ടോന്നു ദൈവന്തമ്പുരാനുപോലും അറിയത്തില്ല..!!”””_ ഞാനൊന്നും മിണ്ടാതെനിന്നപ്പോൾ അവരു വീണ്ടുമെന്റെമേലെ കുറ്റാരോപണം തുടർന്നു…

അതോടെയിളകിയ ഞാൻ,

“”…ഓ.! ഞാനായ്ട്ടൊരു കൊഴപ്പോമൊണ്ടാക്കത്തില്ല… എന്നാലിങ്ങോട്ടുവന്നു ചൊറിയരുതെന്നവളോടു പറഞ്ഞേച്ചാമതി… ഇങ്ങോട്ടുചൊറിഞ്ഞാ ഇനിയാരായാലും ഞാന്തിരിച്ചുമാന്തും..!!”””_ സ്ഥായിയായമട്ടിലുള്ള എന്റെ മറുപടിചെന്നതും ചെറിയമ്മ പല്ലുകടിച്ചുകൊണ്ടെന്നൊരു നോട്ടം, ഇവനെയിനി എന്തുചെയ്താൽ നന്നാവുമെന്ന ഭാവത്തിൽ…

അപ്പോഴേയ്ക്കും ഹോളിൽനിന്നും,

“”…ഡേയ്… നിങ്ങളു വരണുണ്ടോ..?? കൊറേ നേരായ്ട്ടു ഞങ്ങളിവിടിരിയ്ക്കുവാ… ഇങ്ങനേമുണ്ടാ ഒരൊരുക്കം..??”””_ എന്നുംപറഞ്ഞു തന്തപ്പടിയുടെ ചൊറിച്ചിലെത്തി…

ഉടനേയമ്മ, അടുക്കളയിൽനിന്നും ചാടിപ്പുറത്തിറങ്ങി…

Leave a Reply

Your email address will not be published. Required fields are marked *