എന്റെ ഡോക്ടറൂട്ടി – 18 11അടിപൊളി  

പിന്നവിടിരുന്നു കൂടുതൽ താളംചവിട്ടാതെ പെട്ടെന്നു കഴിച്ചു തീർത്തെഴുന്നേറ്റു…

കയ്യുംവായും കഴുകി നേരേറൂമിലേയ്ക്കു ചെന്നപ്പോൾ ചാർജിലിട്ടിരുന്ന ഫോണിന്റെ ബാറ്ററി എകദേശമായിട്ടുണ്ടാർന്നു…

പിന്നെയതുമെടുത്തു കുറച്ചുനേരമവിടിരുന്നു കുത്തി…

ഒരു രണ്ടര മൂന്നു മണിയൊക്കാവാറായപ്പോൾ മീനാക്ഷിയും റൂമിലേയ്ക്കു കയറിവന്നു…

എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലുള്ള അവൾടെയാ വരവും, വന്നുടനേ ബാത്ത്റൂമിലേയ്ക്കുള്ള പോക്കുമൊക്കെ കണ്ടപ്പോൾ കലിയാണുവന്നത്…

ഇവളാരെ കാണിയ്ക്കാനാണീ ചവിട്ടുത്തുള്ളുന്നത് എന്നമട്ടിൽ അവളെയൊന്നു നോക്കിയതിനു പിന്നാലെ കോപ്പെന്തേലും കാണിയ്ക്കട്ടേ.. എന്നചിന്തയിൽ ഞാൻവീണ്ടും താഴെ ഹോളിയ്ക്കിറങ്ങി…

ടിവിയും ഓണാക്കിക്കൊണ്ടു
നേരത്തേ മീനാക്ഷിയിരുന്ന സോഫയിൽ, ടീപ്പോയിലേയ്ക്കു കാലുംകയറ്റിവെച്ചിരുന്നു…

ഇടയ്ക്കിടെ ഫോണിലുംകുത്തും തോന്നുവാണേൽ ടിവിയിലേയ്ക്കുംനോക്കും…

അങ്ങനെയിരുന്നപ്പോഴാണ് മീനാക്ഷിയിറങ്ങിവരുന്നതു കണ്ടത്…

എവിടേയ്ക്കോപോകാനുള്ള തയ്യാറെടുപ്പിലാണെന്നു തോന്നുന്നു, വേഷമൊക്കെ മാറിയിട്ടുണ്ട്…

സ്കൈബ്ലൂനിറത്തിലുള്ള കുർത്തിയും വെള്ള ലെഗ്ഗിൻസുമായിരുന്നു അപ്പോൾ അവൾടെവേഷം…

മുടിയൊക്കെ ഒതുക്കിക്കെട്ടി, മുന്നിൽ ടോം ആൻഡ് ജെറിയുടെ ചിത്രമുള്ള പിങ്ക് സ്ലിങ്ബേഗും ഷോൾഡറിലേയ്ക്കിട്ടവൾ എന്നെയൊന്നു മൈൻഡുകൂടി ചെയ്യാതെ ഇറങ്ങിയൊരു പോക്കായ്രുന്നു…

…എവടെയോ ചെന്നു കേറിക്കൊടുക്കട്ടേന്ന മനസ്സോടെ ഞാനുമെന്റെ കാര്യവുംനോക്കി അവടിരുന്നു…

പിന്നെ മടുപ്പായപ്പോൾ ഡോറുംചാരിയിട്ടു ഞാനാ സോഫയിൽക്കിടന്നൊറ്റയുറക്കമായിരുന്നു…

ആ ഉച്ചയുറക്കത്തിനിടയിൽ രണ്ടുമൂന്നുപ്രാവശ്യം ചെറിയമ്മേടെ കോളുവന്നെങ്കിലും അങ്ങനൊരുസംഭവം നടന്നതറിയുന്നത് ഉറങ്ങിയെഴുന്നേറ്റതിൽ പിന്നെയാണ്…

ഉറക്കച്ചടവോടെ തിരിച്ചവരെവിളിച്ചതും പെണ്ണുംമ്പിള്ളയെടുത്ത വായ്ക്കു ചോദിച്ചത്,

“”…ആ പെണ്ണവിടുണ്ടോ..?? അതോ കൊന്നോ..??”””_ എന്നായിരുന്നു…

അതിന്,

“”…ഞാനായ്ട്ടൊന്നും ചെയ്തിട്ടില്ല..!!”””_ എന്നൊരു മറുപടികൊടുത്തതും വീണ്ടും കുറേയുപദേശങ്ങൾ പാഴ്സലായിക്കിട്ടി…

അതിനെക്കൂടെ നോക്കിക്കോൾണമെന്നും പാവമാണെന്നുമൊക്കെപ്പറഞ്ഞു കൂട്ടത്തിലവളെക്കുറച്ചു പുകഴ്ത്തലും…

അതിനൊക്കെ തിരിച്ചെന്തേലും പറഞ്ഞാൽ ഫോൺകോളിന്റേം തെറിവിളീടേം ദൈർഘ്യം കൂടുമെന്നതിനാൽ എല്ലാം മൂളിക്കേട്ടതേയുള്ളൂ…

“”…മൂളിയാപ്പോരാ… പറഞ്ഞതൊക്കെ കേട്ടല്ലോ… വെറുതെയാ പെണ്ണിനോടടികൂടാൻ നിയ്ക്കരുത്… ഇനിയവളെന്തേലും പറഞ്ഞാത്തന്നെ ന്റെ കുഞ്ഞാവ കേട്ടില്ലെന്നുവെച്ചാ മതീട്ടോ..!!”””_ ഓരോർമ്മപ്പെടുത്തൽ പോലെ ചെറിയമ്മ കൂട്ടിച്ചേർത്തപ്പോൾ അതിനും ഞാൻ തലകുലുക്കി സമ്മതിച്ചുകൊണ്ടു കോൾ കട്ടുചെയ്യുകയാണു ചെയ്തത്…

എന്നെ തരംകിട്ടുമ്പോൾ ഉപദേശിയ്ക്കുമ്പോലെ ചെറിയമ്മ മീനാക്ഷിയേയും ഉപദേശിയ്ക്കുന്നുണ്ടാവോ..??

അല്ലേൽ കണ്ടാൽ കടിച്ചുകീറാൻനിന്ന പെണ്ണിത്രയുമടങ്ങീത് അതുകൊണ്ടാവോ..??!!

ഉള്ളിലെ ഒരുകൂട്ടം സംശയങ്ങളുമായി എഴുന്നേറ്റ ഞാൻ ബിരിയാണി കഴിച്ചതിനാലുണ്ടായ ദാഹത്താൽ വെള്ളംകുടിയ്ക്കാനായി അടുക്കളയിലേയ്ക്കു നടന്നു…

ഫ്രിഡ്ജീന്നൊരു കുപ്പി വെള്ളമെടുത്തു കുടിയ്ക്കുന്നതിനിടയ്ക്കാണ് ഷെൽഫിന്റെ താഴത്തെമൂലയിലായി മീനാക്ഷിയുടെ ഗ്ലാസ്സിരിയ്ക്കുന്നതു കണ്ടത്…

അതോടെ എന്നിലെ ഉറങ്ങിക്കിടന്ന കിഡ്നാപ്പർ ഞെട്ടിയെഴീച്ചു, ഇനിയാരെയാ മോട്ടിയ്ക്കേണ്ടതു മൊതലാളീന്ന മട്ടിൽ…

കുപ്പിതിരികെ ഫ്രിഡ്ജിൽവെച്ചു നേരേ ഞാൻപോയാ ഗ്ലാസ്സു കയ്യേലെടുത്തു…

നോക്കുമ്പോൾ, അതിൽ പിടിയ്ക്കുന്നഭാഗത്തു ചുറ്റിലുമായി ഓറഞ്ചുനിറത്തിലുള്ള സ്കെച്ചുപെന്നിട്ട് ‘മീനാക്ഷി’ എന്ന് എഴുതിവെച്ചിരിയ്ക്കുന്നു…

…ഗ്ലാസ്സ് മാറിപ്പോകാതിരിയ്ക്കാനാണോ അതോ വേറാരുമെടുക്കാതിരിയ്ക്കാനാണോ പേരൊക്കെഴുതി വെച്ചിരിയ്ക്കുന്നേ..??_ അങ്ങനൊരു സംശയം തോന്നുകകൂടി ചെയ്തപ്പോൾ പിന്നെ ഞാനാഗ്ലാസ്സു തിരികെവെയ്‌ക്കോ..?? നൈസിനങ്ങൊതുക്കി…

തിരികെവന്നു സോഫയിലേയ്ക്കിരുന്നപ്പോഴാണ് ചാരിയിരുന്ന ഡോറുംതള്ളിത്തുറന്നു മീനാക്ഷിവന്നത്…

വിയർത്തൊഴുകി, സ്കൈബ്ലൂ കുർത്തിയൊക്കെ അവിടവിടെ കടുംനിറമായിരുന്നു…

മുഖത്തൂടെ ചാലുതീർത്തൊഴുകിയ വിയർപ്പുതുള്ളികളെ കർച്ചീഫ്കൊണ്ട് തൂത്തശേഷം ഡോറുംവലിച്ചടച്ചു തിരിയുമ്പോഴാണ് സോഫയിലിരുന്ന എന്നെക്കാണുന്നത്…

ഉടനേ മുഖമൊക്കെ വലിഞ്ഞുമുറുകി കട്ടക്കലിപ്പിലായി കക്ഷി…

…ഇതെന്തുപാട്..?? ഇനി ഗ്ലാസ്സടിച്ചുമാറ്റിയതാണം അറിഞ്ഞിട്ടുണ്ടാവോ..?? _ എന്നമട്ടിൽ ആ ഗ്ലാസ്സിനെ മുതുകിനും സോഫയ്ക്കുമിടയ്ക്കു ഞാനൊളിച്ചുവെച്ചു…

എന്നാലൊന്നും മിണ്ടാതെ അകത്തേയ്ക്കു കേറിവന്ന മീനാക്ഷി, എന്നെ രൂക്ഷമായൊന്നു നോക്കിയിട്ട് ചവിട്ടിത്തുള്ളി മുകളിലേയ്ക്കു കയറിപ്പോയി…

എന്നാലതൊന്നും മൈൻഡാക്കാതെ ഞാൻ വീണ്ടുമെന്റെ കാര്യത്തിലേയ്ക്കു കടക്കുമ്പോളവൾ ഡ്രെസ്സെല്ലാംമാറി തിരിച്ചിറങ്ങി അടുക്കളയിലേയ്ക്കു വെച്ചുപിടിച്ചു…

അപ്പോഴും രാവിലെയിട്ടിരുന്ന ചാരനിറത്തിലുള്ള ടോപ്പുതന്നെയാർന്നു കക്ഷീടെവേഷം…

പക്ഷേ, ലെഗ്ഗിൻസുമാറ്റി ഇന്നലെ രാത്രിയിലിട്ടിരുന്ന വെള്ളയിൽ വയലറ്റു പൂക്കളുള്ള ആ പാവടയാക്കിയിരുന്നെന്നു മാത്രം… ചിലപ്പോൾ കാറ്റുകയറാനുള്ള സൗകാര്യത്തിനാവും…

അടുക്കളയിലേയ്ക്കു വേഗത്തിൽ നടന്നപ്പോൾ ഇറുകിയ ടോപ്പിലവൾടെ കുണ്ടിക്കുടങ്ങൾ തെന്നിത്തെറിയ്ക്കുന്നതു നോക്കാതിരിയ്ക്കാൻ എനിയ്ക്കു കഴിഞ്ഞില്ല…

അടുക്കളവാതിലും കടന്ന് അകത്തേയ്ക്കു പോയതിൽപ്പിന്നെയാണ് ഞാനെന്റെ ശ്രെദ്ധ തിരിച്ചതുപോലും…

“”…അതേ… ഞാനവടെ വെച്ചിരുന്ന ഗ്ലാസ്സുകണ്ടോ..??”””_ പോയ അതേസ്പീഡിൽ തിരികെ നടന്നുകൊണ്ടായിരുന്നു അവൾടെ ചോദ്യം… അപ്പോഴും മുഖത്തെഭാവം കലിപ്പുതന്നായ്രുന്നു…

“”…ഗ്ലാസ്സോ..?? ഏത്… ഏതു ഗ്ലാസ്സ്..??”””_ പരുങ്ങലു പുറത്തു കാണിയ്ക്കാതെ സോഫയിലേയ്ക്കൊന്നുകൂടി അമർന്നുകൊണ്ടാണ് ഞാനതു തിരിച്ചുചോദിച്ചത്… ആള് പിന്നിലിരിയ്ക്കുവാണല്ലോ…

“”…അതിന്നലമ്മ അരിയളക്കാന്തന്ന ഗ്ലാസ്സ്… അതു കണ്ടോന്നാ ചോദിച്ചേ…!!”””_ ശബ്ദം കുറച്ചുകൂടി പരുഷമായി…

“”…ആം.. കണ്ടു…”””_ അപ്പോളെന്നെ തുറിച്ചുനോക്കിയ അവളോട്,

“”…നീയെറങ്ങിപ്പോയി കൊറച്ചുകഴിഞ്ഞപ്പോൾ നിന്നെത്തെരക്കിയാണെന്നു തോന്നുന്നു, ഒരു കൊടയൊക്കെ പിടിച്ച് ഇവടന്നിറങ്ങിപ്പോണ കണ്ടു… ഞാഞ്ചോയ്ച്ചിട്ടൊന്നും പറഞ്ഞില്ല… എന്തേ… വഴിയില് വെച്ചൊന്നും കണ്ടില്ലാ…??”””_ എന്നുകൂടി കൂട്ടിച്ചേർത്തതും, കലിപ്പടങ്ങാതെ നിലത്തു രണ്ടുചവിട്ടും ചവിട്ടി മീനാക്ഷി തിരികെ അടുക്കളയിലേയ്ക്കു പാഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *