അങ്ങനെയൊരു ഷോർട്ട്സുംടീഷേർട്ടുമിട്ട് പെണ്ണുകാണാൻ പോകാൻ തയ്യാറായിച്ചെന്ന എന്നെയൊന്നുകൂടി ഇരുത്തിനോക്കീട്ട് കാളപെറ്റെന്നു കേട്ട് കയറുമെടുത്തോടിയ എന്റെ മഹാനായതന്ത ഡ്രൈവിംഗ്സീറ്റിലേയ്ക്കു കയറിയിരുന്നു…
“”…ഒന്നിങ്ങോട്ടു പെട്ടെന്ന് കേറടാ..!!”””_ പുള്ളി വീണ്ടുംകലിപ്പിച്ചതും എനിയ്ക്കുമങ്ങട് പൊളിഞ്ഞുതുടങ്ങി…
പിന്നെ തന്തയായ്പ്പോയില്ലേന്നൊരു പരിഗണനമാത്രം കൊടുത്തുകൊണ്ട് ഞാൻപിന്നിൽ കീത്തുവിന്റെ കൂടെകയറി…
ഞാനടുത്തേയ്ക്കിരുന്നതും എനിയ്ക്കു മുഖംതരാതവൾ പെട്ടെന്ന് ഗ്ലാസ്സിലൂടെ പുറത്തേയ്ക്കുനോക്കി,
ഇടയ്‌ക്കൊന്നു കണ്ണു തുടയ്ക്കുന്നതുംകണ്ടു…
ആ ഒരവസ്ഥയിൽ ഞാനെന്തുപറഞ്ഞാലും അവള് വിശ്വസിയ്ക്കില്ലെന്നുറപ്പായ്രുന്നു…
അല്ലേൽതന്നെ പറഞ്ഞുതുടങ്ങിയാൽ ഒന്നുമെന്റെ കയ്യിൽനിൽക്കില്ലല്ലോ…
എങ്കിലും ഞാനൊന്നു പറയാൻനോക്കി, പക്ഷേ വാതൊറക്കാതെടാ നാറീന്നൊരലർച്ച മുന്നീന്നുവന്നതേ ഞാൻസൈലന്റായി…
അതോടെ എന്നാച്ചെന്നുകേറിക്കൊട് എന്നമട്ടിലുമായി ഞാൻ…
അങ്ങനോരോന്നൊക്കെ ആലോചിച്ച് ചാരിയിരിയ്ക്കുമ്പോൾ വണ്ടിയുടെ വേഗംകൂടുന്നറിഞ്ഞു…
…ഈശ്വരാ.! അവൾടെ തന്തേടെകയ്യീന്ന് തല്ലുകൊള്ളാനിത്രേം തിടുക്കോ..??
ഇനിയെന്തൊക്കെയാണ് സംഭവിയ്ക്കാൻ പോകുന്നേന്നറിയാതെ മനസ്സുമുഴുവൻ ഒരു മരവിപ്പിലിരിയ്ക്കുമ്പോൾ ഞങ്ങൾ മീനാക്ഷിയുടെ വീടിന്റെ ഗേറ്റ്കടന്നു…
കാറുനിർത്തി പുറത്തിറങ്ങി കുരുക്ഷേത്രയുദ്ധം നടക്കാൻപോകുന്ന സൈറ്റൊന്നൂടി നോക്കുമ്പോളാണ് ഓടിപ്പിടഞ്ഞുകൊണ്ട് മീനാക്ഷിയെത്തുന്നത്…
ആകെ വിയർത്തൊഴുകി വല്ലാണ്ടായ അവൾടെമുഖത്ത് ഞങ്ങളെ കണ്ടപ്പോളുണ്ടായ ഞെട്ടലും പേടിയുംകൂടിയായപ്പോൾ എനിയ്ക്കൊരു ചവിട്ടു വെച്ചുകൊടുക്കാനാണ് തോന്നിയത്…
“”…നീയിങ്ങോട്ടായ്രുന്നേൽ നമുക്കൊപ്പം വന്നൂടായ്രുന്നോ..??”””_ കക്ഷിയെക്കണ്ടതും തന്തചോദിച്ചു…
എന്നാലതിനു മറുപടിയില്ലാണ്ട് എന്നെനോക്കിയ മീനാക്ഷിയ്ക്ക് മുഖംകൊടുക്കാതെ ഞാനവിടെനിന്നും മാറുകയായിരുന്നു…
“”…ആഹാ.! ഇതാര്..?? ഡോക്ടറോ..?? എന്താ ഡോക്ടറേ ഈവഴിയ്ക്ക്..?? വാ… കേറിവാ..!!”””_ പുറത്തെ സംസാരംകേട്ട് വരാന്തയിലേയ്ക്കിറങ്ങി വന്ന രേവുവാന്റി പടത്തലവന്റെമാതിരി മുന്നെനിന്ന അച്ഛനെക്കണ്ട് കാര്യമന്വേഷിയ്ക്കുമ്പോളാണ് അമ്മയുംകീത്തുവും കൂടി അച്ഛനടുത്തേയ്ക്ക് ചെല്ലുന്നത്…
“”…ഓ.! എല്ലാരുമുണ്ടല്ലോ… വാ… വാ കേറിവാ… വാ മോളേ..!!”””
സ്ഥിരം കണ്ടുപരിചയമുള്ള കീത്തുവിന്റെ കൈ കവർന്നുകൊണ്ട് എല്ലാരേമകത്തേയ്ക്കു ക്ഷണിയ്ക്കുമ്പോൾ, കുറച്ചുകഴിഞ്ഞും ഈ ആതിഥ്യമര്യാദയൊക്കെ കണ്ടാൽമതിയായ്രുന്നു എന്ന ഭാവത്തിൽ ഞാനുമവരുടെ പിന്നലെയായികയറി…
അപ്പോഴുമനങ്ങാമ്പാറപോലെ പുറത്തുനിന്ന മീനാക്ഷിയെ അവൾടമ്മ ശ്രെദ്ധിയ്ക്കുന്നതു കൂടിയില്ലെന്ന് കണ്ടപ്പോൾ എനിയ്ക്കുള്ളിൽ ചിരിയാണ് വന്നത്…
…അയ്യോ.! പാവം മീനാക്ഷി.! പുറത്തെ ജാഡയൊക്കെയേഉള്ളൂ…. നമ്മടെമാതിരി വീട്ടിൽ പട്ടിവെലതന്നെ.!
ആന്റിയെല്ലാരെയും ക്ഷണിച്ചിരുത്തുമ്പോഴേയ്ക്കും,
“”…എന്താടോ..?? എന്തായീവഴിയ്ക്ക്..?? മോൾടെ കല്യാണമ്മിളിയ്ക്കാൻ കൂട്ടത്തോടെ ഇറങ്ങിയതാല്ലേ..??”””_ ന്നും ചോദിച്ച് റൂമിൽനിന്നും കള്ളിമുണ്ട് ഒന്നുകൂടി മുറുക്കിയുടുത്തുകൊണ്ട് അവൾടെ തന്തയിറങ്ങിവന്നു…
പിന്നെ എന്റെ തന്തസെർനോട് എന്തൊക്കെയോ കുശലംചോദിച്ച് ഞങ്ങടെതിരേകിടന്ന സെറ്റിയിലേയ്ക്ക് മൂടൂന്നുകേംചെയ്തു…
“”…ഏയ്.! അങ്ങനെ കാര്യമായവിളിയൊന്നും തുടങ്ങീട്ടില്ല… രണ്ടു ദിവസത്തിനകം ലെറ്ററടിച്ചുകിട്ടും… എന്നിട്ടുവേണം കാര്യമൊന്നുഷാറാക്കാൻ..!!”””_ അച്ഛനൊരു വരുത്തിചിരിയോടെ പറയുമ്പോൾ മീനാക്ഷി ആടിയാടി മുന്നിലെ വാതിൽപ്പടിയ്ക്കൽ വന്ന് ചാരിനിന്നു…
…ഇനി അടിതുടങ്ങുമ്പോൾ ആദ്യമേയിറങ്ങി ഓടാനാണോ ആവോ..??
“”…മീനൂ… നോക്കിനിയ്ക്കാണ്ട് പോയി കുടിയ്ക്കാനെന്തേലുമെടുക്ക്… മ്മ്മ്..!!”””_ രേവുആന്റി ഓഡറിട്ടതും പുള്ളിക്കാരി മനസ്സില്ലാമനസ്സോടെ എല്ലാരെയുമൊന്ന് പാളിനോക്കിയശേഷം ഷോളിൽ വിരല് ചുറ്റിയുമഴിച്ചുംകൊണ്ടകത്തേയ്ക്ക് ആടിയാടിത്തന്നെ പോയി…
