എന്റെ ഡോക്ടറൂട്ടി – 9 24അടിപൊളി 

ഇയാളിതെന്താ ഉദ്ദേശിയ്ക്കുന്നതെന്നറിയാൻ വയ്യല്ലോ…

“”…ഡോക്ടറിതെന്താ പറഞ്ഞു വരുന്നേ..??”””_ അത്രയുംനേരം മൗനവൃതത്തിലായ്രുന്ന രേവുആന്റിചോദിച്ചതും അച്ഛൻതുടർന്നു;

“”…അതേ, ഞാൻസത്യമാ പറയുന്നേ… നിങ്ങടെ മോളെക്കുറിച്ചോർത്തിട്ടാ ഞാനീ ആലോചനയ്ക്ക് മുതിർന്നതുതന്നെ… അല്ലാതെ പ്രായത്തിനുമൂത്തൊരു പെൺകുട്ടിയെ എന്റെ മോനെക്കൊണ്ട് കെട്ടിച്ചോളാൻവയ്യാത്തതു കൊണ്ടൊന്നുമല്ല..!!”””

“”…എടോ… എന്തേലുംപറയാനുണ്ടേൽ താൻ തെളിച്ചുപറ..!!”””

“”…എടോ… നിങ്ങളുകരുതുമ്പോലെ ഇവൻ ഭക്ഷണംമേടിച്ചു കൊടുക്കാൻവേണ്ടി അവൾടെഹോസ്റ്റലിൽ പോയതൊന്നുമല്ല… രണ്ടുങ്കൂടി അറിഞ്ഞുചെയ്തതാ… അല്ലേലിവൾടെ കട്ടിലിന്റടീൽനിന്നുമിവനെ പിടിയ്‌ക്കോ..?? നിങ്ങളിവള് പറയുന്ന പൊട്ടത്തരോം വിശ്വസിച്ചിരുന്നോ… അവസാനം പെണ്ണിന് വയറ്റിലുണ്ടെന്നുമ്പറഞ്ഞ് കരഞ്ഞുവിളിച്ചു വരാണ്ടിരിയ്ക്കാനാ ഞാനിത്രയുംനേരം കിടന്നുകെഞ്ചീത്… അല്ലാണ്ട് തന്റെഡോക്ടറുമോളെ എന്റെ മോനെക്കൊണ്ട് കെട്ടിച്ചോളാനുള്ള നേർച്ചകൊണ്ടൊന്നുമല്ല..!!”””_ അച്ഛനൊറ്റശ്വാസത്തിൽ നാവുകൊണ്ടൊരു പേമാരി പുറപ്പെടുവിച്ചപ്പോൾ എല്ലാവരും ഒരുനിമിഷം സ്തബ്ധരായി…

മീനാക്ഷിപറഞ്ഞതിനെ പൊടിപ്പുംതൊങ്ങലും ചേർത്ത് പറഞ്ഞുഫലിപ്പിയ്ക്കാൻ പുള്ളികാണിച്ച മനസ്സ്, ആരേലുമൊരു കറുത്തതുണികൊണ്ടുവന്ന് പുള്ളിയെയൊന്നു മൂടോ..??

അല്ലേൽ ഈ പുത്തിയ്ക്ക് പുള്ളീനെ കാക്കകൊത്തും.!

“”…മീനൂ..!!!!!!””””_ ഇനിയെന്തൊക്കെയാണ് നടക്കുന്നതെന്ന് ഒരൂഹവുമില്ലാതിരുന്ന എന്നെ ഒരുഞെട്ടലോടെ ഉണർത്തീത് രേവുആന്റീടെ തൊണ്ടകീറിയുള്ള വിളിയായ്രുന്നു…

“”…സത്യമാണോടീ..?? ഇവരീ പറയുന്നതൊക്കെ സത്യമാണോന്ന്..?? നീ… നീയിവനെ… ഛെ.! എങ്ങനെ… എങ്ങനെതോന്നീടീ നെനക്ക്… നെനക്കിത്രേം തരന്താഴാൻ..?? ഈശ്വരാ.! കൂട്ടത്തിലൊന്നുപോലുമില്ലല്ലോ ഇങ്ങനെയൊന്ന്… ഇതൊക്കെ കേൾപ്പിയ്ക്കാനാണോടി നിന്നെഞങ്ങള്… പൊക്കോ… പോവാൻ… കാണണ്ട…. കാണണ്ടെനിയ്ക്കു നിന്നെ പെഴച്ചവളേ..!!”””_ എന്തോ പറയാനാഞ്ഞുവന്ന മീനാക്ഷിയുടെ മുഖമടച്ചൊന്നു കൊടുത്തിട്ട് രേവുആന്റി കരച്ചിലിട കലർത്തിക്കൊണ്ട് പറഞ്ഞ് തള്ളിയെറിഞ്ഞപ്പോൾ അവള്മുട്ടിടിച്ചു നിലത്തേയ്ക്കുവീണു…

അവിടെനിന്നുമെഴുന്നേൽക്കാൻ പോലും കൂട്ടാക്കാതെ അത്രയുംപേരുടെമുന്നിൽ ഒരുതെറ്റുംചെയ്യാതെ അപമാനിതയാകേണ്ടിവന്ന സങ്കടം മുഖംപൊത്തിപ്പിടിച്ചു കരഞ്ഞുതീർക്കാൻ ശ്രെമിച്ചപ്പോൾ എന്റമ്മയാണ് പോയവളെ എഴുന്നേൽപ്പിച്ചത്…

എന്നാലെന്നെ ഞെട്ടിച്ചുകൊണ്ടവൾ അമ്മയുടെ നെഞ്ചിലേയ്ക്കു മുഖംപൂഴ്ത്തി അലറികരഞ്ഞപ്പോൾ ഞാനുമാകെവല്ലാതായി…

അതേസമയത്തുതന്നെ അവൾടച്ഛന്റെശബ്ദവും ഇടിമുഴക്കംപോലെ പുറത്തുവന്നിരുന്നു;

“”…ഡോക്ടറേ… എനിയ്ക്ക്… എനിയ്ക്കു സമ്മതവാ… നമ്മക്കിതങ്ങുനടത്താം..!!”””

…തുടരും.!

❤️അർജ്ജുൻ ദേവ്❤️