എന്റെ പെണ്ണ് 2

എനിക്കാകെ ഭ്രാന്ത്‌ പിടിച്ച അവസ്ഥയിലായിരുന്നു..അവടെ കിടന്ന തടിയെടുത്ത് ഞാൻ തല്ലാൻ തുടങ്ങിയതും അരവിന്ദ് ഇറങ്ങി ഓടി.. അവന്റെ പിന്നാലെ അസറും ഷാഫിയും.. ഞാനും പിന്നാലെ ഓടി.. അവന്മാർ ഓടി ക്ലാസ്സിൽ കേറി ഞാനും കൂടെ കേറി അവിടെയിട്ട് അടിക്കാൻ തുടങ്ങി പക്ഷെ അവന്മാരുടെ ക്ലാസ്സ്‌ ആയതിനാൽ തന്നെ അവന്മാർ ഇളകി എന്റെ നേർക്ക് വന്നു..

ആകെ കണ്ടത് മൂലയിൽ ചാരി വച്ചിരുന്ന ഈർക്കിൽ ചൂലാണ്.. അതെടുത്ത് എന്നെക്കൊണ്ട് ആകുന്ന വിധം എന്റെ നേർക്ക് വന്നവന്മാരെ ഞാൻ അടിച്ചു പിരുത്തു കൊറേ അടിയും ചവിട്ടും കിട്ടി അങ്ങോട്ടും കൊടുത്തപ്പോഴേക്കും സാറുമ്മാർ ഓടി വന്നു പിടിച്ചു മാറ്റി..

സ്കൂൾ അന്ന് നേരത്തെ വിട്ടു.. വീട്ടിൽ നിന്ന് ആള് വന്നു.. പോലീസ് വന്നു അവരുടെ മുന്നിൽ വച്ചു ഞാൻ. വീഡിയോ കാട്ടിക്കൊടുത്തു..

വീഡിയോയിൽ പറയുന്ന പെൺകുട്ടികളും ഞാനും തമ്മിലുള്ള ബന്ധം എന്റെ വീട്ടുകാർ പറഞ്ഞു മനസ്സിലാക്കി..

ചാടി തുള്ളി വന്ന അവന്മാരുടെ രക്ഷകർത്താക്കൾ എന്ത് പറയണമെന്നറിയാത്ത അവസ്ഥയിലായി..അടി ഉണ്ടാക്കിയതിനു 15 ദിവസം സസ്പെൻഷൻ കിട്ടി.. സ്വയം നാറുമെന്നറിയാവുന്നത് അവര് കേസിനൊന്നും പോയില്ല..

അച്ഛന്റേം അമ്മേടേം കൂടെ ഞാൻ വീട്ടിലേക്ക് വന്നു.. അവരെന്നെ ഒന്നും പറഞ്ഞില്ല..

വീട്ടിൽ ഞാനെന്റെ റൂമിൽ ഇരുന്നപ്പോൾ പുറത്ത് കാർ വന്നു നിൽക്കുന്ന ശബ്ദം

കേട്ടു.. അശ്വതിയും വീട്ടുകാരുമായിരുന്നു അടി നടന്നത് എല്ലാമറിഞ്ഞു വന്നതാണ്.അടിയുടെ കാരണം കഴിഞ്ഞ തവണത്തെ പോലെ തങ്ങളുടെ മകൾക്ക് കൂടി വേണ്ടിയാണെന്ന് ആ പാവങ്ങൾ അറിഞ്ഞിരിക്കുന്നു..

അവര് റൂമിൽ വന്നു എന്നെ ആശ്വസിപ്പിച്ചു.. അശ്വതി കരഞ്ഞു കൊണ്ടിരുന്നു.. എന്റെ മുഖത്തൊക്കെയുള്ള മുറിവ് നോക്കി വീണ്ടും വീണ്ടും അവള് കരഞ്ഞപ്പോൾ..

എന്റെ അച്ചൂ നീ ഒന്ന് കരയണ്ടിരിക്ക്. എന്ന് പറഞ്ഞു ഞാനവളുടെ കണ്ണീർ തുടച്ചു..

അവളുടെ അച്ഛനും അമ്മയും റൂമിൽ നിന്ന് പോയി..

അശ്വതി : എനിക്കറിയാമായിരുന്നു അവർ എങ്ങനെയുള്ളവന്മാര്ണെന്ന്.. അന്ന് പാർട്ടി ദിവസം അവന്മാർ ഞങ്ങളുടെ ഡ്രിങ്ക്സിൽ പൊടി കലക്കുന്നത് ഞാൻ കണ്ടിരുന്നു ഞാൻ അവരറിയാതെ ഗ്ലാസ്‌ മാറ്റി.. പക്ഷെ അവളുമ്മാർ അവന്മാരുടെ ഗ്ലാസിൽ നിന്ന് കൂടി കുടിച്ചു അതാ അന്ന് മയങ്ങി പോയെ.. അല്ലാരുന്നേൽ അന്ന്….

ഞാൻ : നീ പിന്നെ എന്ത് കൊണ്ട് ഇതെന്നോട് പറഞ്ഞില്ല..

അശ്വതി : ഞാൻ പേടിച്ചത് ഇത് തന്ന.. നീ അടി ഉണ്ടാക്കാൻ പോകുമെന്ന്..

എന്തിനാ അടിക്കാൻ പോയെ എന്റെ കൊച്ചിന് നൊന്തില്ലേ..

അവള് വീണ്ടും കരയാൻ തുടങ്ങി.. എനിക്കും കരച്ചിൽ വന്നു..

അവള് പെട്ടെന്ന് എന്റെ മുഖം പിടിച്ചു തെരു തെരെ ഉമ്മ വച്ചു.. എന്നിട്ടന്റെ ചുണ്ടുകൾ ചപ്പിക്കുടിച്ചു ഞങ്ങടെ രണ്ട് പേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..

പെട്ടെന്ന് അവളുടെ അച്ഛനും അമ്മയും റൂമിലേക്ക് കേറി വന്നു.. അവര് കാണുന്നത് അവരുടെ മകൾ ഞാനുമായി ഭ്രാന്തമായി ചുംബിക്കുന്നതാണ്..

ഞങ്ങള് പെട്ടെന്ന് വിട്ടകന്നു.. അവളുടെ അമ്മ അവളെ വലിച്ചിറക്കി കൊണ്ട് പോയി.. അവളുടെ അച്ഛൻ എന്നെ വല്ലാണ്ട് നോക്കി..

അർജൂ നീ വിഷമിക്കല്ലേടാ അമ്മേ വിട്.. വിട്..

എന്നവൾ കരഞ്ഞു പറയുന്നുണ്ടായിരുന്നു.. എനിക്ക് ഇരുന്നിടത്ത് നിന്ന്

അനങ്ങാൻ പോലും പറ്റീല..

ദിവസങ്ങൾക്കുള്ളിൽ തന്നെ അശ്വതിയും വീട്ടുകാരും അവടം വിട്ട് പോയി എവിടേക്കാണ് പോയതെന്ന് കൂടി അറിയാൻ പറ്റാത്ത പോലെ അവള് മാഞ്ഞു പോയി..

എന്നെക്കൊണ്ട് പറ്റുന്ന പോലൊക്കെ ഞാൻ അന്വേഷിച്ചു.. ഒന്നും നടന്നില്ല.. ഫാത്തിമയും ഐഷായും ആർക്കും അറിയില്ല….

ഞാൻ പിന്നെ ആരോടും മിണ്ടാതെയായി.. അച്ഛനോടും അമ്മയോടും കൂട്ടുകാരികളോടും ആരോടും.. അവരൊക്കെ ഒരുപാട് വിഷമിച്ചു പക്ഷെ എനിക്കതിനേക്കാൾ തകർന്ന അവസ്ഥയിലായിരുന്നു..

ഞാൻ പഠിക്കാൻ തുടങ്ങി..പന്ത്രണ്ടാം ക്ലാസ്സ്‌ കഴിഞ്ഞ്.. എഞ്ചിനീയറിംഗിന് ചേർന്ന്.. പഠിച്ചു പാസ്സ് ആയി ടെസ്റ്റ്‌ എഴുതി ഗവണ്മെന്റ് ജോലി നേടി.. വർഷങ്ങൾ അതി വേഗം കടന്നു പോയി പക്ഷെ അശ്വതി എന്നിൽ നിന്ന് മാഞ്ഞു പോയതേയില്ല..

Leave a Reply

Your email address will not be published. Required fields are marked *