ഒരിക്കൽ വീട്ടിലുരിക്കുമ്പോൾ അമ്മയും അച്ഛനും മാറി മാറി ലാൻഡ് ഫോണിൽ ആരുമായോ സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു കുറെ നാളായിട്ട് ഇതുണ്ട്. വളരെ സന്തോഷത്തോടെയാണ് സംസാരം..
ഞാൻ മുകളിലത്തെ നിലയിലെ രണ്ടാമത്തെ ലൈനിലെ ഫോൺ എടുത്ത് സംസാരം കേട്ടു..
“അവളിപ്പോൾ ഓക്കേ ആയി വരുന്നുണ്ട് ജോലി ഒന്നും നോക്കുന്നില്ല വീട്ടിൽ തന്നാണ് ”
ആ ശബ്ദം കേട്ട് ഞാൻ ഞെട്ടി അച്ചുവിന്റെ അമ്മ.. അപ്പോൾ എന്റമ്മയും അച്ഛനും അറിയാം അവര് എവടെ ഉണ്ടെന്നും എല്ലാ കാര്യങ്ങളും.. എനിക്ക് ദേഷ്യം നിയന്തിക്കാൻ പറ്റീല്ല..
ഞാൻ താഴേക്ക് കുതിച്ചു എന്റെ വരവ് കണ്ട അവർ വേഗം ഫോൺ കട്ട് ആക്കി..
“ആരായിരുന്നു ഫോണിൽ.. ”
വർഷങ്ങൾക്ക് ശേഷം എന്റെ വീട്ടുകാരോട് ഞാൻ സംസാരിച്ച വാക്ക് അതായിരുന്നു..
അമ്മ : മോനെ അത് അമ്മാവനായിരുന്നെടാ..
അമ്മാവൻ എന്ന് മുതലാ അമ്മേ പെണ്ണിന്റെ സ്വരത്തിൽ സംസാരിക്കാൻ തുടങ്ങിയെ..?
അച്ഛൻ : അത് ആരായാലും നിനക്കെന്താ ഇപ്പൊ?
ഞാൻ : എനിക്കറിയണം വർഷങ്ങളായിട്ട് അവരെവിടെ എന്ന് ഞാൻ തിരക്കിയിട്ടും നിങ്ങളത് എന്നിൽ നിന്നും ഒളിപ്പിക്കുവായിരുന്നല്ലേ..?
അച്ഛൻ : അതേ അതിനിപ്പോ എന്താ?
അതിനിപ്പോ എന്താന്നെന്നോ എനിക്കവളെ കെട്ടിച്ചു തന്നാൽ എന്താ ഫാമിലി സ്റ്റാറ്റസ് ജോലി ജാതി മതം എല്ലാം എല്ലാം ഓക്കേ അല്ലെ പിന്നെന്താണ്?
അച്ഛൻ : അത് മാത്രം പോരല്ലോ..
പിന്നെന്താണ് വേണ്ടത്?
അവൾക്കൊരു നല്ല ഭർത്താവായിരിക്കാൻ നിനക്ക് പറ്റുവോ? അവളുടെ കുട്ടിയുടെ അച്ഛനാവാൻ നിനക്ക് പറ്റുവോ?
ഒറ്റയടിക്ക് അച്ഛനത് ചോദിച്ചിട്ട്.. മുഖം തിരിച്ചു..
അമ്മ വിങ്ങിപ്പൊട്ടി കരയാൻ തുടങ്ങി..
ഞാൻ : ഓ അപ്പോൾ അതാണ് കാരണം.. ഞാനൊരു ആണല്ല എന്നാണ് അവരുടെ ചിന്ത.. അത് കാരണമാണ് അവളെ അകറ്റിയത് അല്ലെ…
എനിക്ക് സാധനം എടുത്ത് കാണിച്ച എന്റെ ആണത്വം തെളിയിക്കണമെന്ന് തോന്നി എങ്കിലും അച്ഛനും അമ്മയുമായതിനാൽ ഞാനത് ചെയ്തില്ല..
ഞാൻ : നിങ്ങളൊരു കാര്യം മനസ്സിലാക്കിക്കോ… ഞാനൊരു ഷണ്ടനല്ല.. എല്ലാവരെയും പോലെ അതെനിക്കും ഉണ്ട് ചെയ്യേണ്ട കാര്യങ്ങൾ അത് കൊണ്ട് ചെയ്യാനും പറ്റും…
അതും പറഞ്ഞു ഞാൻ റൂമിന്റെ കതക് വലിച്ചടച്ചു..
ആകെ ഭ്രാന്ത് പിടിച്ച അവസ്ഥ ആയിരുന്നു എനിക്ക്… മാസങ്ങൾ പിന്നെയും പോയി.. ഒരിക്കൽ ഓഫീസിൽ ഇരിക്കുമ്പോൾ ഒരു അറിയാത്ത നമ്പറിൽ നിന്നും കാൾ വന്നു..
ഹലോ..
ഹെലോ.. മനസ്സിലായോ..?
ആ ശബ്ദം കേട്ട് എന്റെ നെഞ്ച് പട പട ഇടിക്കാൻ തുടങ്ങി.. “അച്ചൂ”
എവടാ നീ..
എന്റെ ശബ്ദം ഇടറി…
ഞാൻ ബാംഗ്ലൂരാ..
എന്താ വിളിക്കാഞ്ഞേ ഇത് വരെ…
പറ്റീല എനിക്ക്…
സുഖാണോ നിനക്ക്?
മ്മ്മ് എന്റെ കല്യാണവാ ഈ വരുന്ന 16ന്..
എനിക്കൊന്നും മിണ്ടാൻ സാധിച്ചില്ല ഞാൻ വാ തുറന്നാൽ കരഞ്ഞു പോകുമായിരുന്നു..
ഹലോ ഡാ..
ആഹ് ഡീ..
വരില്ലേ നീ?
മ്മ്മ് വരാം..
മ്മ്മ്.. ശെരിയെടാ ഒരുപാട് പേരെ വിളിക്കാനുണ്ട് ബൈ..
ഞാൻ നേരെ എണീറ്റ് ബാത്‌റൂമിൽ കേറി അലറി കരയാൻ തുടങ്ങി.. എന്തിനാ
ദൈവമേ എന്നോട് ഇങ്ങനെ?
16 എന്ന് പറഞ്ഞാൽ അടുത്ത ആഴ്ചയാണ്.. അവളുടെ കഴുത്തിൽ വേറൊരുത്തൻ താലി കെട്ടുന്നത് കാണാൻ എനിക്ക് പറ്റില്ല പക്ഷെ വർഷങ്ങൾക്ക് ശേഷം അവളെ കാണാനുള്ള ആഗ്രഹം അതെന്നെ പോകാൻ പ്രേരിപ്പിച്ചു..
അങ്ങനെ ഞാൻ പോകാൻ തീരുമാനിച്ചു 14 ന് അവിടെ എത്തി അവളെ കണ്ട ശേഷം തിരികെ വരിക അതായിരുന്നു ലക്ഷ്യം.. അവൾക്കായിട്ട് ഒരു സ്വർണ്ണ കൊലുസും വാങ്ങി..
അങ്ങനെ 14 ന് ഞാൻ ബാംഗ്ലൂർ എത്തി അവിടൊരു റൂമെടുത്ത് ഫ്രഷ് ആയി..
അവളുടെ സ്ഥലത്തേക്ക് ചെന്നു..
അവിടെ ചെന്ന് കാളിങ് ബെല്ലടിച്ചപ്പോൾ അവളുടെ അച്ഛൻ വന്നു കതക് തുറന്നു.. പെട്ടെന്നേനെ മനസ്സിലാവാത്ത പോലെ നോക്കി.. കാരണം എനിക്കിപ്പോൾ കട്ട താടി ഉണ്ടായിരുന്നു..
ആഹ് അർജുനെ മോനെ വാ..
അദ്ദേഹമെന്നേ അകത്തേക്ക് ക്ഷണിച്ചു.. അവളുടെ അമ്മയും അങ്ങോട്ടേക്ക് വന്നു.. അവരുടെ മുഖത്തും എന്നോട് ദേഷ്യമൊന്നുമില്ലായിരുന്നു..
ഞാൻ സോഫയിൽ ഇരുന്നു…
അശ്വതി….
