സംസാരം പിന്നെയും നീണ്ടു നീണ്ടു പോയി അപ്പോഴേക്കും ശ്യാമയ്ക്ക് അച്ഛനോടുള്ള പേടി മാറി വല്ലാത്ത സ്നേഹവും തോന്നിത്തുടങ്ങിയിരുന്നു.അച്ഛനുണ്ടെങ്കി ആരെയും പേടിക്കാതെ ജീവിക്കാം ഒരു സംരക്ഷണം ഉള്ളത് പോലെ അവൾക്ക് തോന്നി.പക്ഷെ അജയന്റെ അവസ്ഥ വളരെ കഷ്ടമായിരുന്നു അവനാണെങ്കി എല്ലാ സ്വാതന്ത്ര്യവും നഷ്ടപ്പെട്ടവനെ പോലെയായി.ഒരു തരി പോലും ദേഷ്യം പ്രകടിപ്പിക്കാൻ പറ്റാത്ത അവസ്ഥയായായി.അവളെ നോക്കി പല്ലിറുമ്മാൻ മാത്രമേ കഴിയുന്നുള്ളു.
സന്ധ്യക്ക് അജയൻ കടെലോട്ട് പോകാനിറങ്ങിയപ്പോൾ കൂടെ ശിവൻകുട്ടിയും കൂടി പോയി.അതിനു മുന്നേ ശ്യാമ അജയനെ വിളിച്ച് മാറ്റി നിറുത്തി പറഞ്ഞു
..ദേണ്ടെ അച്ഛനെ കൊണ്ട് പോയി ആദ്യം തന്നെ മറ്റേതു കിട്ടുന്ന സ്ഥലം കാണിച്ചു കൊടുക്കണം കേട്ടോ.എന്നിട്ടേ നിങ്ങൾ കടയിലോട്ടു പോകാവൂ.അയാള് സാധനം തന്നില്ലെങ്കി അതച്ഛൻ അറിയേണ്ട കേട്ടല്ലോ.ചെലപ്പോ അയാളുടെ വായിലെ ചീത്തയൊക്കെ ചേട്ടനെ വിളിക്കുന്നത് അച്ഛൻ കേൾക്കും.അച്ഛനെ അറിയാമല്ലോ നമ്മുടെ അവസ്ഥകൊണ്ടാ അയാള് ചീത്ത വിളിക്കുന്നത് എന്നൊന്നും അച്ഛൻ നോക്കില്ല ചെലപ്പോ അയാളെ അച്ഛൻ വല്ലോം ചെയ്യും.പിന്നതുമല്ല നമ്മളിവിടെ മുഴു പട്ടിണി ആണെന്ന് അച്ഛനറിയുന്നതും മോശമല്ലേ.പണ്ടച്ഛനെ വെല്ലു വിളിച്ച് പോന്നതല്ലേ നാണക്കേടല്ലേ …
..ഓ..ഊം ഞാൻ നോക്കിക്കോളാം നീയാ ലിസ്റ്റിങ്ങെടു …
..ഓ എന്ത് ലിസ്റ്റാ..അരീം പപ്പടവും തേങ്ങയും പിന്നെ രാവിലെ ഉണ്ടാക്കാൻ പുട്ടുപൊടിയോ റവയോ മേടിച്ചാൽ മതി.അച്ഛൻ നാളെയങ്ങ് പോകുവായിരിക്കുവല്ലോ …
..ആ മേടിക്കാം..
അജയൻ ഷർട്ടെടുത്തിട്ടു ഇറങ്ങിയപ്പോ അച്ഛനെ വിളിച്ചു
..അച്ഛാ വാ പോകാം..
..ഊം..
ശിവൻകുട്ടി കസേരയിൽ നിന്നെണീക്കുമ്പോ അയാൾ മരുമകൾ പറയുന്നത് മുഴുവൻകേട്ടിരുന്നു.
..ആ മോളെ പോയിട്ട് വരാം..
..ഊം..ശരിയച്ചാ..
അജയൻ അച്ഛനെ ഷാപ്പിൽ കൊണ്ട് ചെന്ന് വിട്ടിട്ടു പറഞ്ഞു
..അച്ഛാ ഞാൻ കടയിലോട്ട് പോകുവാ..
..ആ ശരി..
അജയൻ കടേലെത്തിയിട്ടു സാധനങ്ങൾ വേണമെന്ന് പറഞ്ഞപ്പോ കടക്കാരൻ കൊടുക്കാനുള്ള പൈസ കൊടുക്കാതെ സാധനം ഇല്ലെന്നു പറഞ്ഞു.അവൻ നാട്ടിൽ നിന്നച്ഛൻ വന്നിട്ടുണ്ടെന്നും കൂടുതൽ സാധനമൊന്നും വേണ്ടെന്നും അയാളോട് ഒരുപാട് കെഞ്ചി ചോദിച്ചപ്പോഴയാൾ ഒരു പാക്കറ്റ് പുട്ടുപൊടി യും ഒരു കിലോ അരിയും തൂക്കിക്കൊടുത്തു.
..ന്നാ…
..അയ്യോ പപ്പടവും തേങ്ങായും കൂടി വേണം അണ്ണാ…വെറും പുട്ടു പുഴുങ്ങിക്കൊടുക്കുന്നതെങ്ങനാ…
..ഡാ.. മയിരേ ഇത് വെച്ച് ഒണ്ടാക്കിയാൽ മതി കേട്ടോ.ഞാനിവിടെ നിന്നേം നിന്റെ പെണ്ണുമ്പിള്ളേം തീറ്റി പോറ്റാനല്ല ഇവിടിരിക്കുന്നതു.ഇപ്പൊ തന്നെ രൂപ എത്രയായെന്നറിയാവോടാ മൈരേ.പറ്റു തീർത്തിട്ട് നീ സാധനം മേടിച്ചാൽ മതി.ഞാനിതിന്റെ കുടുംബത്തീന്ന് എടുത്തോണ്ട് വന്നു വിക്കുവല്ല.കാശു കൊടുത്തു വലിയ കടേന്ന് മേടിച്ചോണ്ടു വന്നാ വിക്കുന്നെ.നീയൊക്കെ കൂടി കടം മേടിച്ചു മേടിച്ച് ഞാനും കുടുംബവും നശിച്ച് പോലത്തെ ഉള്ളു.തൽക്കാലം നീ ഉള്ളത് കൊണ്ട് പോകാൻ നോക്ക് നിന്റച്ഛനോട് ഉള്ളതു തിന്നോണ്ട് പോകാൻ പറ.
..എന്താ പ്രശ്‍നം..?
ചോദ്യം കേട്ട് അജയൻ തിരിഞ്ഞ് നോക്കി.ദൈവമേ പുറകിൽ അച്ഛൻ നിൽക്കുന്നു.അവന്റെ തൊലിയുരിഞ്ഞ് പോയത് പോലെ തോന്നി
..എന്താ പ്രശനം..
..നിങ്ങളാരാ..?
..ഞാനോ ഞാനിവന്റെ അച്ഛനാ.. എന്താ തന്റെ പ്രശ്‍നം
..ഓഹോ..നിങ്ങളാണോ ഇവന്റെ അച്ഛൻ..
..ആ.. താൻ കാര്യമെന്താണ് വെച്ച പറ..
അയാൾ കടയിൽ നിന്നും പുറത്തിറങ്ങി വന്നു കാര്യങ്ങൾ മുഴുവൻ പറഞ്ഞു.ശിവൻകുട്ടി അജയനെ നോക്കി അവൻതലയും കുനിച്ചു തൂണും ചാരി നിൽക്കുന്നത് കണ്ട് അയാളവനോട് ചോദിച്ചു.
….നേരാണോടാ.നീയിവിടെ പൈസ കൊടുക്കാനുണ്ടൊ..
..ഊം..
..എന്നിട്ടെന്താടാ നീ കൊടുക്കാത്തെ…
..പൈസ ഇല്ലായിരുന്നു…ഞാൻ പിന്നെ കൊടുക്കാമച്ചാ
..നാണമുണ്ടോടാ നായെ നിനക്കിത് പറയാൻ…അയാള് നിന്നെ ഒണ്ടാക്കാനല്ല കച്ചോടം നടത്താനിരിക്കുന്നെ കേട്ടോ.
..ഇല്ലാഞ്ഞിട്ടല്ലെ അച്ഛാ..ഞാൻ കൊടുത്തോളാം…
