..ആ നോക്കാമെടി മോളെ..ഡാ നീ കുടിക്കുമോടാ..
അച്ഛന്റെ ചോദ്യം കേട്ട അജയൻ ഞെട്ടിപ്പോയി അവന്റെ ഞെട്ടലും പരിഭ്രമവും കണ്ട് അവൾക്ക് ചിരി സഹിക്കാൻ വയ്യാതായി.അവൾ വാ പൊത്തി ഇച്ചിരി നേരം ശബ്ദമില്ലാതെ ചിരിച്ചിട്ട് അവനെ പ്രോത്സാഹിപ്പിച്ചു.
..പറഞ്ഞ് കൊണ്ട് ചേട്ടാ അച്ഛൻ ചോദിക്കുന്നത് കേട്ടില്ലേ..ചേട്ടൻ കുടിക്കുവോന്നു …
തന്നെ കൂടുതൽ ലോക്കാക്കുന്ന അവളെ നോക്കി അവൻ പല്ലിറുമ്മി
..ആ.. അഹ്.. അതുപിന്നെ വല്ലപ്പോഴുമൊക്കെ കുടിക്കും..
..ങേ അപ്പൊ നീ കുടിക്കുമോടാ..എന്ന് പഠിച്ചെടാ നീയിതൊക്കെ..ഞാൻ നിന്റമ്മ മരിച്ചതിനു ശേഷമാടാ തുടങ്ങിയെ..നിനക്കൊരു കുഞ്ഞായതല്ലേ ഉള്ള്. എന്റെ മോൻ ഒരു പെണ്ണിനെ വിളിച്ചിറക്കി
കൊണ്ട് വരാനുള്ള പ്രായം ആയപ്പോഴാ ഞാൻ തുടങ്ങിയത് കേട്ടോ. നീയിപ്പോ തന്നെ വലിയ കുടിക്കാരനായി അല്ലെ…
അച്ഛന്റെ ചോദ്യം കേട്ട അജയൻ ആകെ പരവേശപ്പെട്ടു ശ്യാമയെ രൂക്ഷമായി നോക്കിയെങ്കിലും അച്ഛനോടുള്ള മറുപടി വളരെ പേടിച്ചാണ് പറഞ്ഞത്.
..ആ ആഹ്..അതുപിന്നെ അച്ഛാ വല്ലപ്പോഴും ഒരിക്കൽ മാത്രമേ കുടിക്കാറുള്ളു.അല്ലെങ്കി അവളോട് ചോദിച്ച് നോക്കിയേ.ഡീ ഞാനങ്ങനെ കുടിക്കാറുണ്ടോ ഇല്ലല്ലോ …
ഇത് കേട്ട് ചിരിച്ചു കൊണ്ട് ശ്യാമ
..അത് ശരിയാ അച്ഛാ… ചേട്ടന് കുടിയൊക്കെ വല്ലപ്പോഴുമേ ഉള്ളു…എന്നും കുടിക്കാൻ കാശ് വേണ്ടേ കാശ് വേണെങ്കി ജോലിക്കു പോണം.അവര് ചാരായം കടം കൊടുക്കത്തില്ല.എന്റേം കുഞ്ഞിൻറേം കൂടാ ദൈവം അതു കൊണ്ടാ ചേട്ടന് എന്നും ജോലിയില്ലാത്തതു.അല്ലാരുന്നേൽ അതും കൂടി അനുഭവിക്കേണ്ടി വന്നേനെ…
അവളുടെ മറുപടി തന്നെ കൂടുതൽ കൂടുതൽ കുരുക്കിലേക്കു കൊണ്ട് ചെല്ലുന്നതു പോലെ അജയന് തോന്നി.അച്ഛനിരിക്കുന്നതു കൊണ്ട് ഒന്നും മിണ്ടാൻ വയ്യാത്ത അവസ്ഥ.വല്ലതും അവളെ പറഞ്ഞ് പോയാൽ അച്ഛനിഷ്ടപ്പെട്ടില്ലങ്കിലോ.പറയാൻ പറ്റില്ല അച്ഛന്റെ ദേഷ്യത്തിന് ചാടിയെണീറ്റു തന്റെ കരണക്കുറ്റി തന്നെ അടിച്ചു പൊട്ടിച്ചു കളയും.അവൻഅച്ഛനെ പേടിച്ച് പരമാവധി അടങ്ങിയൊതുങ്ങി നിന്ന് കൊണ്ട് ഇനിയും എന്നെ കൂടുതൽ കുരുക്കിലാക്കല്ലേ എന്ന് ദയനീയമായി ശ്യാമയെ നോക്കി.
..അതെന്താടാ നിനക്കു എന്നും ജോലിയില്ലാത്തതു..നീയെന്തു പണിക്കാണ് പോകുന്നത്..
.. അതുപിന്നെ മൈക്കാട് പണിക്കൊക്കെ പോകും…
അത് കേട്ട് ശിവൻകുട്ടി പുഛിച്ചു കൊണ്ട് പറഞ്ഞു
..ഡിഗ്രിക്ക് മേലെ വരെ പഠിച്ചവനാ എന്നിട്ടു മൈക്കാട് പണിക്കു പോകുന്നെന്ന് അതും വല്ലപ്പോഴും..ആ അതു പോട്ടെ എന്നും പണിയില്ലെങ്കി പണിയില്ലാത്ത ദിവസം നിനക്ക് വേറെ പണിക്കൊക്കെ പൊയ്ക്കൂടേ.അല്ലെങ്കി ആ പണി വിട്ടിട്ടു എന്നും പണിയുള്ള പണിക്കു പോകണം.ഇനി അതുമല്ലെങ്കി നിനക്ക് പഠിപ്പില്ലേ കൂലിപ്പണിയ്ക്കു പോകാതെ വേറെ എന്തെങ്കിലും ജോലിക്കു ശ്രമിച്ചൂടെ.ഇനി ഒന്നുമില്ലെങ്കി നിനക്ക് പത്ത് പിള്ളാർക്ക് റ്റ്യുഷനെടുത്തൂടെടാ മരത്തലയാ..
..അങ്ങനൊക്കെ ചോദിക്കച്ചാ..ഞാൻ ചോദിച്ച് ചോദിച്ച് കുഴഞ്ഞു.എന്നും പണിയുണ്ട് പക്ഷെ ഈ ചേട്ടന് പോകാൻ മടിയാ അച്ഛാ അതാ കാര്യം..
.. അതെന്താടാ നിനക്ക് പോകാനിത്ര മടി..
..മടിയൊന്നുമില്ല..ഒരുപാട് പൊക്കത്ത് കെറിയുള്ള പണിയുള്ളപ്പോഴെ ലീവെടുക്കാറുള്ളു.
..ഉയരത്തിൽ കേറാൻ പേടിയാണെങ്കി താഴെ നിന്നുള്ള പണി മതിയെന്നു പറയണം ന്താ അങ്ങനെ പറഞ്ഞാ തരില്ലേ
തരും …
..ആ പിന്നെന്താ ഇനി കുഴപ്പം..
..ഇനി കുഴപ്പമില്ല..
..ആ ഡീ മോളെ ഇനിയിവൻ കള്ളത്തരം പറഞ്ഞ് പണിക്കു പോവാതിരിക്കുവാണെങ്കി എന്നെ വിളിച്ച് പറയണം കേട്ടോ.ഇവിടെ വന്നു ഞാനവന്റെ ചന്തിയടിച്ചു പൊട്ടിക്കും..
ഇത് കേട്ട് ശ്യാമയ്ക്ക് ചിരി വന്നു
..ഹിഹിഹി പറയാം പറയാം..ഇനി എന്തുണ്ടെങ്കിലും ഞാൻ പറഞ്ഞോളാം..
അജയന് ദേഷ്യം വന്നു
..നീയെന്തിനാടി ഇത്രയ്ക്കു ചിരിക്കൂന്നേ..ഒരു കുഴപ്പവും ഇല്ലെന്നു ഞാൻ പറഞ്ഞല്ലോ പിന്നെന്താ ഇത്ര കിണിക്കാൻ…
..യ്യോ ഞാൻ കിണിക്കുന്നൊന്നുമില്ലേ..ഞാൻ അച്ഛൻ പറഞ്ഞത് കേട്ട് ചിരിച്ചതാ..
