എന്റെ ഭാര്യയും എന്റെ അച്ഛനും – 1 110അടിപൊളി  

…നീയിന്നു പണിക്കു പോയില്ലേ …

…ഇ … ഇല്ല… ഇന്ന് പോയില്ല..അച്ഛനെപ്പോ വന്നു..ഇങ്ങോട്ടുള്ള വഴിയൊക്കെ എങ്ങനെ മനസ്സിലായി…

അജയൻ ഒറ്റയടിക്ക് എല്ലാം കൂടി ചോദിച്ചു.

..ഞാനിപ്പോ വന്നെന്നു ചോദിച്ചാൽ… അത് പറഞ്ഞാൽ കുറച്ച് കണക്കു കൂട്ടേണ്ടി വരും… എന്നാലും ഒരു പത്തമ്പതു വര്ഷം കഴിഞ്ഞു കാണും ഞാൻ വന്നിട്ട്.എന്താ നിനക്ക് സംശയമുണ്ടോ..

..ഇ.. ഇല്ല..

അജയൻ തല കുനിച്ച് ഒതുങ്ങിക്കൂടി ഇടയ്ക്കൊന്നു ശ്യാമയെ നോക്കി.അവൾ അവനെയൊന്നു നോക്കിയിട്ടു അച്ഛന്റെ കയ്യിലിരുന്നുറങ്ങുന്ന കുഞ്ഞിനെ നോക്കി.അവൻ അപ്പൂപ്പന്റെ കയ്യിലിരുന്ന ചെറിയ പുഞ്ചിരിയോടെ ഉറങ്ങുന്നത് കണ്ട അവൾക്കു എന്തോ ജീവിതത്തിലാദ്യമായി സുരക്ഷയുള്ളൊരു കൈകളിലെത്തിയ പ്രതീതി തോന്നി.അച്ഛന്റെ മറുപടി കേട്ട് അജയേട്ടൻ ആകെ വിഷമിച്ചു കാണും ഇനി അയാൾ എന്തെങ്കിലും ചോദിക്കാൻ സാധ്യതയില്ലെന്ന് മനസ്സിലായ ശ്യാമ സംസാരിച്ചു തുടങ്ങി.

..അച്ചാ..

..മ്മ്.. എന്താ മോളെ..

..അല്ല.. ഇങ്ങോട്ടുള്ള വഴിയെങ്ങനെ മനസ്സിലായി…

..ആ അതാണോ അതിപ്പോ അറിയാനെന്താ പ്രയാസം..നിങ്ങള് വീട്ടിലെ കാര്യമൊക്കെ അറിഞ്ഞല്ലോ അല്ലെ.ഇപ്പൊ ഞാനൊറ്റയ്‌ക്കെ ഉള്ളു ‘അമ്മ കൂടെയി…ല്ലാ…

അപ്പോഴേക്കും അയാളുടെ കണ്ഠമിടറി വാക്കുകൾ നിലച്ചു.ആ കണ്ണ് നിറഞ്ഞെന്നു ശ്യാമയ്ക്ക് തോന്നി.പാവം ഞാൻ കാരണം ഒരു കുടുംബം ഇല്ലാതായി.അന്നച്ഛൻ വഴക്കു പറഞ്ഞതിന്റെയും ചീത്ത വിളിച്ചതിന്റേയും മാനസികാവസ്ഥ താനൊരു അമ്മയായപ്പോഴാ മനസ്സിലായെ.കുഞ്ഞിനൊരു ചുമ വന്നാലോ പറഞ്ഞാലോ എന്തൊരു വിഷമമാണ് അപ്പോൾ ഇത്രയും വളർത്തി വലുതാക്കിയ ഒരു മകൻ വേർപെട്ടു പോകുമ്പോ ഒരു അച്ഛനും അമ്മയ്ക്കും താങ്ങാൻ കഴിയില്ല.അന്നത് മനസ്സിലാക്കാൻ തനിക്കു കഴിഞ്ഞില്ല.അച്ഛൻ കണ്ണ് നിറഞ്ഞതു മറയ്ക്കാനായി കുഞ്ഞിന്റെ നെറുകയിലുമ്മ വെക്കുന്നത് കണ്ടു അവൾക്കും വിഷമം വന്നു.

..അതറിഞ്ഞു അച്ചാ.. പക്ഷെ അപ്പോഴേക്കും മാസങ്ങൾ ഒരുപാട് കഴിഞ്ഞിരുന്നു.അതാ വരാഞ്ഞത്..

..ആ വന്നിട്ടെന്തിനാ അവളില്ലല്ലോ.അവള് പോയിട്ടിപ്പോ വര്ഷം രണ്ടര കഴിഞ്ഞു.ഇപ്പൊ ഞാനതൊന്നും ഓർക്കാറില്ല.ഓർത്താൽ വിഷമം വരും.ഓർക്കാതിരിക്കുവാണെങ്കി നല്ല ഹാപ്പിയാ..

..അച്ചാ അച്ഛനെന്നോടു ക്ഷമിക്കണം.. അന്നതൊക്കെ മനസ്സിലാക്കാനെനിക്ക് കഴിഞ്ഞില്ല

..ചെ.. ചെ.. അതൊക്കെ വിട് മോളെ അതൊക്കെ വരാനിരുന്നതാ.. ഇനിയതൊക്കെ പറഞ്ഞിട്ടു കാര്യമില്ല.ഈയടുത്ത ദിവസമാ ഞാൻ കൊച്ചുവർക്കിയെ കണ്ടത് അതും കണ്ടശ്ശേരിക്കാവിലെ ഉത്സവത്തിന് കച്ചോടത്തിനു വന്നപ്പോ.അപ്പൊ അവനാ പറഞ്ഞത് നിങ്ങളെ കഴിഞ്ഞ വര്ഷം കണ്ടെന്നും.അമ്മയുടെ കാര്യം പറഞ്ഞെന്നുമൊക്കെ.അവനാ എനിക്ക് സ്ഥലം പറഞ്ഞു തന്നത്.പിന്നെപ്പിന്നെ ചോദിച്ചും പറഞ്ഞും ഇവിടെത്തി..ഇപ്പൊ ഒറ്റയ്ക്കല്ലേ മോളെ ആരും ചോദിക്കാനില്ലല്ലോ മരിച്ചു കിടന്നാൽ പോലും ആരും അറിയത്തില്ല.നിങ്ങളെ കണ്ടു ഇതൊക്കെ കളഞ്ഞിട്ടു അങ്ങോട്ടു പോരുന്നെകിൽ വാ എന്ന് വിളിക്കാനും കൂടാ ഞാൻ വന്നത് …

അത് കേട്ട് ശ്യാമയുടെ മാനസ്സു കുളിർത്തു.

..ദൈവമേ നന്ദി ദൈവമേ… അവൾ കണ്ണടച്ച് മനസ്സുരുകി ദൈവത്തിനോടു നന്ദി പറഞ്ഞു.

…അമ്മ മരിച്ചു പോയെന്നു അറിഞ്ഞത് മുതൽ മനസ്സുരുകി കരഞ്ഞൊണ്ടിരുന്നതാ.. എന്നെങ്കിലും അച്ഛനെ കണ്ടു മാപ്പു പറയണമെന്ന് …

അപ്പോഴേക്കും പെട്ടന്ന് എല്ലാവരുടെയും മൂഡ് തെറ്റിച്ച് കൊണ്ട് ങ്ങീ.. ങ്ങീന്നു കുഞ്ഞുണർന്നു കരഞ്ഞു തുടങ്ങി

..ഇങ്ങെടു അച്ചാ..

അവളോടിച്ചെന്നു കുഞ്ഞിനെ മാറോടണക്കിപ്പിടിച്ച് പുറത്ത് തട്ടിയുറക്കി.ശ്യാമയുടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു.ഒരിക്കലും ഈ പാപിയ്ക്കു മോക്ഷം കിട്ടില്ലെന്ന്‌ കരുതിയിരുന്നതാ..അവൾക്കച്ഛനോടു വല്ലാത്ത സ്നേഹം തോന്നി.വീണ്ടും ഉറങ്ങിയ കുഞ്ഞിനെ അവൾ അകത്ത് തൊട്ടിലിൽ കിടത്തി തിരിച്ചു വന്ന് പറഞ്ഞു.

..ഞാൻ ചായയിടാം അച്ചാ..

..ങാ..

..ദേ ചേട്ടാ ഒന്നിങ്ങു വന്നേ..

അവളതും പറഞ്ഞു അടുക്കലേലോട്ടു പൊന്നു.അച്ഛന്റെ മുന്നിൽ നിന്നും രക്ഷപ്പെട്ട സന്തോഷത്തിൽ അജയൻ അവളുടെ പുറകെ അടുക്കളയിലേക്കു വെച്ച് പിടിച്ചു. അടുപ്പു കത്തിച്ചു പാത്രത്തിൽ വെള്ളം വെച്ചതിനു ശേഷം അജയനോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *