എന്റെ ഭാര്യയും എന്റെ അച്ഛനും – 1 110അടിപൊളി  

..ഇതിങ്ങനെ കാലു കൊണ്ട് തട്ടിക്കളിക്കരുത്.. കുഞ്ഞിന് കിടക്കാനുള്ളതല്ലേ മോളെ..

ആ പറച്ചിലും മോളെ വിളിയും അവളുടെ മനസ്സിലേക്ക് ഒരായിരം കുളിർമഴ ഒരുമിച്ച് പെയ്തിറങ്ങിയ പ്രതീതിയാണ് ഉണ്ടാക്കിയത്.അത്രയും നേരം മനസ്സിലുറഞ്ഞു കൂടിയ കാർമേഘം ഒരു നിമിഷം കൊണ്ട് ഉരുകിയൊലിച്ച്എവിടെ പോയെന്നു അവൾക്കു അത്ഭുതമായി.അച്ഛന്റെ സംസാരം കേട്ട് തങ്ങളോട് പരിഭവമൊന്നും ഇല്ലെന്നു അവൾക്കു മനസ്സിലായി.

..എന്തിയെ മോനാണോ അതോ മോളോ..

..ആ..മോനാ അച്ചാ..ദേ…

അവൾ കുഞ്ഞിനെ അൽപ്പം താഴ്ത്തിപ്പിടിച്ച് കാണിച്ചു.

..ആഹാ കൊള്ളാമല്ലോ മിടുക്കനാണല്ലോ.അമ്മയാണോടാ കുട്ടാ. ഇങ്ങനെ പുരികവും കണ്ണുമൊക്കെ എഴുതിയെ..

അച്ഛന്റെ പറച്ചില് കേട്ട് അവളൊന്നു ചമ്മി.

…അ.. അത് പിന്നെ കുഞ്ഞല്ലെന്നു വിചാരിച്ചാ അച്ചാ കണ്ണൊക്കെ എഴുതിയെ.പിന്നെ വേറാരും അങ്ങനെ വരാറില്ല അപ്പൊ ആ ധൈര്യത്തിലാ ഇങ്ങനൊക്കെ ചെയ്യുന്നേ …

..അതിനു കുഴപ്പമൊന്നുമില്ലെടി മോളെ.കാണാൻ രസമുണ്ട്.ഇച്ചിരി വലുപ്പം കുറച്ചാൽ മതി.അവൻ കുഞ്ഞല്ലേ അല്ലെങ്കിൽത്തന്നെ ഇതൊക്കെ ആര് നോക്കുന്നു.ഇങ്ങുതന്നെ അവനെ ഞാനൊന്നെടുത്തു നോക്കട്ടെ …

അവൾ കുഞ്ഞിനെ അച്ഛന്റെ കയ്യിലേക്ക് കൊടുത്തു.എന്നിട്ടു സൈഡിലായി കൈ താങ്ങായി കൊടുത്തു.ഇത് കണ്ട ശിവൻ കുട്ടി പറഞ്ഞു

..ഡീ മോളെ നീ താങ്ങുകയൊന്നും വേണ്ട കേട്ടോ നിന്റെ കെട്ടിയോനില്ലേ അവനെ ഞാനിതു പോലെ ഒത്തിരി കൊണ്ട് നടന്നിട്ടുള്ളതാ …

അത് കേട്ട് അവളൊന്നു ചമ്മി കൈ പിൻവലിച്ചു.

..അല്ലച്ചാ ഞാൻ പെട്ടെന്നോർത്തില്ലാ..

..ആ എന്തിയെ.. അവനെന്തിയെ ഉറങ്ങുവാണെന്നല്ലേ പറഞ്ഞെ എന്താ ഇന്ന് പണി ഇല്ലായിരുന്നോ …

..ഇന്നില്ലായിരുന്നു..ചോറുണ്ടേച്ചു ഉറങ്ങാൻ കിടന്നതാ.ഞാൻ വിളിക്കാം..

അവളകത്തേക്കു പോയി.അജയനെ തട്ടി വിളിച്ചുണർത്തി.അകത്ത് അവനെ വിളിക്കുന്നതും അച്ഛൻ വന്നെന്നു പറയുന്നതും പെട്ടന്ന് വാ എന്നൊക്കെ പറയുന്നതും ഉമ്മറത്തിരുന്നു ശിവൻ കുട്ടി കേട്ടു. കേട്ടത് വിശ്വസിക്കാനാകാതെ അജയൻ അവളെ ചീത്ത വിളിക്കുന്നതും കേട്ടു കൂടെ അവളുടെ സംസാരവും

..നാശം പിടിക്കാൻ ദേണ്ടെ എന്നക്കൊണ്ടു ചീത്ത വിളിപ്പിക്കല്ലേ കേട്ടോ ഒന്നെണീറ്റ് വന്നേ..അച്ഛൻ ദേണ്ടെ ഉമ്മറത്തിരുന്നു കുഞ്ഞിനെ കളിപ്പിച്ചോണ്ടിരിക്കുവാ.എനിക്കെന്താ വട്ടുണ്ടോ കള്ളം പറയാൻ.എന്തൊരു ദുരിതമാ ഇത് ഇങ്ങോട്ടെഴുന്നേറ്റു വന്നേ മനുഷ്യാ …

ശിവൻകുട്ടി എല്ലാം കേട്ട് ഒരു ചെറിയ പുഞ്ചിരിയോടെ അയാൾ കുഞ്ഞിനെ ഓമനിച്ച് കൊണ്ട് കവിളിൽ മുത്തം കൊടുത്തപ്പോഴേക്കും അജയനെ ഉറക്കച്ചടവോടെ ശ്യാമ ഉന്തിത്തള്ളി ഉമ്മറത്തേക്ക് കൊണ്ട് വന്നു.ഉടുമുണ്ടു നെഞ്ചിനു തൊട്ടു താഴെ ഉടുത്തോണ്ടു അവനെ തള്ളിത്തള്ളി കൊണ്ട് വരുന്നത് കണ്ട അയാൾക്ക് ചിരി വന്നെങ്കിലും പുറത്തു കാണിച്ചില്ല.ശ്യാമ പറഞ്ഞത് സത്യാമാണെന്നു അച്ഛനെ കണ്ടപ്പോൾ അജയന് ബോധ്യമായി.പെട്ടന്നാണ് അയാൾക്ക് സ്ഥലകാല ബോധമുണ്ടായത് അടുത്ത നിമിഷം ഞെട്ടിപ്പോയ അജയൻ സത്യമാണോ എന്നറിയാൻ അച്ഛനെ ഒന്ന് സൂക്ഷിച്ചു നോക്കി.

..അ.. അച്… അച്ഛനിപ്പോ വന്നു..

കിലുകിലാ വിറച്ച് കൊണ്ടുള്ള അവന്റെ ചോദ്യം കേട്ട് ശ്യാമയ്ക്ക് ചിരി വന്നെങ്കിലും അവളുടെ മനസ്സിലും അച്ഛനെ ആദ്യം കണ്ടപ്പോ മനസ്സിൽ ഇത് തന്നെയാണല്ലോ തോന്നിയത് എന്നോർത്ത് ചമ്മല് തോന്നി.അപ്പോഴേക്കും അജയൻ നെഞ്ചു വരെ ഉയർത്തിക്കെട്ടിയ കൈലി അഴിച്ചു താഴ്ത്തി മര്യാദയ്‍ക്കുടുത്ത് വളരെ താഴ്മയോടെ നിന്നു.അച്ഛനെപ്പോ വന്നെന്നു രണ്ടാമതും അവനു ചോദിക്കാൻ പേടിയായിരുന്നു.അത് കൊണ്ട് തന്നെ അച്ഛനെന്തെങ്കിലും പറയട്ടെ എന്ന് കരുതി അവനും ഒന്നും മിണ്ടാതെ നിന്നു.രണ്ടു പേരുടെയും മൗനം കണ്ടു ശ്യാമ ഒന്നും പറയാതെ നിന്നു.എന്തായാലും അച്ഛന്റെ ഇത്രേം നേരത്തെ സംസാരത്തിൽ പേടിക്കാനൊന്നുമില്ല ഇനി എന്താണാവോ വന്നതിന്റെ ഉദ്ദേശ്യം എന്ന് മാത്രം അറിഞ്ഞാൽ മതി.ഇത്രേം ദൂരം വരണമെങ്കിൽ വന്നത് വെറുതെ ആയിരിക്കാനിടയില്ല.അച്ഛനായത് കൊണ്ട് ഒന്നുമങ്ങോട്ടു നേരിട്ട് ചോദിക്കാനും വയ്യ.ഇത്രേം ദൂരം വന്നിട്ട് ഒരു ചായ കൊടുക്കാൻ പോലും പാലില്ല.ആകെയിച്ചിരി തേയിലയും പഞ്ചാരയും ഇരിപ്പുണ്ട്.സാധനങ്ങൾ കുറവായതു കൊണ്ട് വൈകിട്ടത്തെ ചായ കൂടിയില്ല രാവിലെ ഒരു ഗ്ലാസ് കട്ടൻ ഉണ്ടാക്കി കൂടെ എന്തെങ്കിലും പേരിനു ഉണ്ടാക്കും തിന്നും അത്രേയുള്ളു.പിന്നെ ഉള്ള കാശു കൊണ്ട് കുഞ്ഞിനുള്ള സെറിലാക്ക് മേടിച്ചു വെച്ചിട്ടുണ്ട്.ഇപ്പൊ തങ്ങൾ കഴിച്ചില്ലെങ്കിലും കുഞ്ഞിന് ഒരു കുറവും വരുത്താൻ പറ്റില്ലല്ലോ.അതിനാകെ കരയാനല്ലേ അറിയൂ.അച്ഛൻ ജോലിക്കു വല്ലപ്പോഴുമേ പോകാറുള്ളൂ അതോണ്ട് കാശോന്നും ഇല്ല എന്ന് അതിനറിയില്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *