എന്റെ ഭാര്യയും എന്റെ അച്ഛനും – 1 110അടിപൊളി  

ബുധനൂരിൽ താമസിച്ചിരുന്ന ശിവൻകുട്ടിക്കും സീതയ്ക്കും കൂടി ഒരൊറ്റ മോനാണ് അജയൻ.കൃഷിയായിരുന്നു അവരുടെയൊക്കെ വരുമാനവും ജോലിയുമൊക്കെ.പുഞ്ചപ്പാടത്ത് സ്വന്തമായുള്ള തൊണ്ണൂറു സെന്റ്‌ കണ്ടത്തിൽ നെൽകൃഷി ചെയ്താണ് അമ്മയും അച്ഛനും അജയനെ വളർത്തിക്കൊണ്ടു വന്നത്.അവൻ പഠിച്ച് നല്ല ജോലിയൊക്കെ നേടട്ടെ എന്ന് കരുതി അവനെ അച്ഛനും അമ്മയും കൂടി പാടത്ത് പണിക്കൊന്നും ഇറക്കാതെ പഠിപ്പിച്ചതാണ്.അജയന് ഒരു സർക്കാർ ജോലിയൊക്കെ ആയിട്ട് കല്യാണമൊക്കെ കഴിപ്പിക്കാമെന്ന് കരുതിയിരുന്ന ശിവൻ കുട്ടിയും സീതയും അവനു വയസ്സ് ഇരുപത്തഞ്ചായപ്പോഴാണ് പ്രായത്തെ പറ്റി ചിന്തിച്ചു തുടങ്ങിയത്.ഒന്ന് രണ്ടു ബ്രോക്കർമാരോടൊക്കെ പറഞ്ഞു വെച്ചപ്പോഴാണ് ആ കുടുംബത്തിലേക്ക് അജയൻ ഒരാറ്റംബോംബിട്ടത്.

ഒരു ദിവസം പാടത്ത് കറ്റ മെതിച്ചോണ്ടിരുന്നപ്പോഴാണ് കുന്നുംപുറത്തെ ശാന്ത വന്നു പറഞ്ഞത്.പെട്ടന്ന് വീട്ടിലോട്ടു ചെല്ല് അവിടെ വിരുന്നുകാരാരാണ്ട് വന്നിട്ടുണ്ടെന്ന്.ആരാണ് വിരുന്നുകാര് വരാനുള്ളത് എന്നോർത്ത് കൊണ്ട് കറ്റയെല്ലാം ഒതുക്കി മെതിച്ചു വെച്ച് നെല്ലിന് പുറത്ത് കൂടെ പടുതാ വലിച്ചിട്ടു ശിവൻകുട്ടിയും സീതയും കൂടി ധൃതിയിൽ വീട്ടിലേക്കു പൊന്നു.വീട്ടിലെത്തിയപ്പോഴാണ് അയൽവക്കത്തുള്ള എല്ലാവരും മുറ്റത്തുണ്ട്.വാതിലൊക്കെ തുറന്നു കിടക്കുന്നു.ആകാംഷയോടെ ശിവൻ കുട്ടിയും സീതയും അകത്തേക്ക് ചെന്ന് നോക്കിയപ്പോളുണ്ട് അജയനും ഒരു പെണ്ണും ഡൈനിങ് ടേബിളിന്റെ കസേരയിലിരിക്കുന്നു.അപ്പുറത്തെ ശൈലജ ചേച്ചി ചായയുണ്ടാക്കിക്കൊടുത്ത് കൊണ്ട് അടുത്ത് തന്നെ നിൽക്കുന്നുണ്ട്.കാര്യം മനസ്സിലാകാതെ ശിവൻ കുട്ടിയും സീതയും പരസ്പരം നോക്കി.ശൈലജയാണ് കാര്യം പറഞ്ഞു കൊടുത്തത്

..ശിവൻകുട്ടിയണ്ണാ..ദേ ഇത് അവൻ സ്നേഹിക്കുന്ന പെണ്ണാ.അവനിങ്ങ് വിളിച്ചോണ്ട് പൊന്നു…

..അവനിനി വേറെ പെണ്ണൊന്നും ആലോചിക്കേണ്ട..ഡീ സീതേ പോയി നിലവിളക്കു കത്തിച്ചോണ്ടു വാ …

..എന്നിട്ടു ഔദ്യോഗികമായി അങ്ങോട്ടു വിളിച്ച് കേറ്റ്….വാ പിള്ളാരെ …അമ്മ വിളക്കും കത്തിച്ചോണ്ടു വരട്ടെ നമുക്ക് മുറ്റത്ത് നിൽക്കാം.എന്നിട്ടു വലതു കാലു വെച്ചങ്ങോട്ടു കേറിചെല്ലു…

ശിവൻ കുട്ടിയുടേം സീതയുടേം കണ്ണിലിരുട്ടു കേറി.ഇത്രേം കാലം വളർത്തിക്കൊണ്ടു വന്ന മകൻ തങ്ങളോടൊരു വാക്കു പോലും പറയാതെ ഏതോ ഒരുത്തിയേയും വിളിച്ചോണ്ട് വന്നേക്കുന്നു.ശിവൻ കുട്ടി ആ പെണ്ണിനെ ശരിക്കൊന്നു നോക്കി.കാണാൻ തരക്കേടില്ല കണ്ടാൽ ഏകദേശം അവന്റെയൊക്കെ പ്രായം വരും.നല്ല പൊക്കവും അതിനനുസരിച്ചുള്ള തടിയും ഉണ്ട്.കാണുമ്പോ തന്നെ ഒരു തന്റേടി ലുക്കുണ്ട് ചിലപ്പോ തനിക്കങ്ങനെ തോന്നുന്നതാകാം എന്ന് അയാൾ മനസ്സിലോർത്തു.പക്ഷെ അയാളെ ആകെ തളർത്തിയത് മകന്റെ ആ പ്രവര്ത്തിയായിരുന്നു.നാട്ടുകാരോടൊക്കെ വീമ്പു പറഞ്ഞും വെല്ലു വിളിച്ചും ആ അവനെ വളർത്തിക്കൊണ്ടു വന്നത്.തന്റെ മോനെ ഇങ്ങനെ ഞങ്ങള് കഷ്ടപ്പെടുന്ന പോലെ കഷ്ടപ്പെടുത്തതെ വലിയ ഉദ്യോഗക്കാരനാക്കുമെന്നൊക്കെ അഹങ്കരിച്ചു നടന്നതാ.അവനൊരു ജോലികിട്ടിയിട്ടു വേണം എല്ലാവരുടെ മുന്നിലും ആളാവാൻ അന്തസ്സുള്ളൊരു വീട്ടീന്ന് നല്ല സ്ത്രീധനോം മേടിച്ച് കല്ല്യാണോം കഴിപ്പിച്ച് ആളുകളുടെ മൂന്നിലൊന്ന് ഞെളിയാൻ എന്നൊക്കെ കരുതി എന്തെല്ലാം പ്രതീക്ഷകളോടെ കാത്തിരുന്നതാ.എല്ലാം നശിപ്പിച്ചില്ലേ.അയാൾ ചിന്തിച്ചു കൊണ്ട് നിന്ന സമയത്ത് ശൈലജ വീണ്ടും പറഞ്ഞു.

..അണ്ണാ അണ്ണൻ ദേഷ്യപ്പെടുകയൊന്നും ചെയ്യരുത് കേട്ടോ.പിള്ളാരല്ലേ അങ്ങ് ക്ഷമിച്ച് കള …

..അവനും അവളും രണ്ടു വര്ഷമായിട്ടു സ്നേഹത്തിലാന്നാ പറഞ്ഞെ.ആ കൊച്ചു തണ്ണീക്കരെലൊള്ളതാ.ഡീ സീതേ.. നീ ചെന്ന് നിലവില്ക്കു കത്തിച്ചോണ്ടു വാടീ …

അത്രയും കേട്ടപ്പോഴേക്കും ശിവൻ കുട്ടിയുടെ സർവ്വ നിയന്ത്രണവും നഷ്ടപ്പെട്ടിരുന്നു.

…ഈ കൂത്തിച്ചിയെയും വിളിച്ചോണ്ട് ഇറങ്ങിപ്പോടാ നായെ…അവൻ കടേന്നു സാധനം മേടിച്ചോണ്ടു വരുന്ന പോലെ ഒരു പെണ്ണിനേം വിളിച്ചോണ്ട് വന്നേക്കുന്നു …

Leave a Reply

Your email address will not be published. Required fields are marked *