എന്റെ മാളു – 3

.

അച്ഛനിവിടെ…എല്ലാവരോടും സന്തോഷത്തോടെ.. അഭിമാനത്തോടെ…. ചിരിച്ചു. കളിച്ചു…. ഇരിക്കുന്നു…

.

.

.

.

.

.

.

.

.

മാളു….

.

.എന്താച്ചാ……

.

മോളിന്ന് കോളേജിൽ പോകണ്ട…

.

.

അതെന്താ…….

.

.

അത്….. മോളെ കാണാൻ ഇന്നു കുറച്ചുപേർ വരുന്നുണ്ട്…….

.

.

ആരാ…….

.

.

മോളിരിക്ക് അച്ഛന് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്….

.

.

ഞാനച്ഛന്റെ കൂടെ സോഫയിലിരുന്നു…..

.

.

മോളെ… നമ്മടെ വീട്ടിൽ കുറെ നാളായി നടക്കുന്നതൊക്കെ… എനെക്കാളും…. നീ കാണുന്നുണ്ട്… അനുഭവിക്കുന്നുണ്ട്….. ഓരോരുത്തരായി…. നമ്മളെ തളർത്തി… തോൽപിച്ചു….. നിന്റമ്മ…..

.

.

ഞാൻ അവളെയും ഈ കുടുംബത്തെയും…സ്നേഹിച്ചതുപോലെ ഒന്നിനെയും…സ്നേഹിച്ചിട്ടില്ല…

.

.

.

.

ശെരിയാ എന്റെ ഭാഗത്തും തെറ്റുകളൊക്കെ ഉണ്ടാകും……എപ്പോളും സുഖവിവരങ്ങൾ അന്വേഷിക്കണോ…. സ്നേഹപ്രകടനം… നടത്താനോ……… പറ്റിയിട്ടില്ല…….എന്നുകരുതി ആരോടും.. സ്നേഹമില്ലന്നല്ല അർഥം…… പക്ഷെ… അവളതൊക്കെ….കണ്ടത് ഏതു രീതിയുളാണെന്നു എനിക്കറിയില്ലായിരുന്നു……

.

.

.

നിന്റമ്മ അന്നിവിടുന്നു… പോയതിനു ശേഷം… ഞാനും കുറെ വിളിച്ചു മാപ്പു പറഞ്ഞ്…. തിരിച്ചു വരാൻ… അപേക്ഷിച്ചു….. പക്ഷെ അവൾ വന്നില്ല…….. മോൾകറിയാത്തൊരു കാര്യം കൂടി ഞാനും പറയാം….

അമ്മ എനിക്ക് ഒരു ഡിവോഴ്സ് നോട്ടീസ് അയച്ചിരുന്നു…. ആരെയും കൂടുതൽ ബുദ്ധിമുട്ടിക്കാൻ താല്പര്യ ഇല്ലാത്തതുകൊണ്ട് ഞാനത് ഒപ്പിട്ടു കൊടുത്തു….. മോളെന്നെ മുറിയിൽ.. ജീവിതമവസാനിപ്പിക്കാൻ ശ്രേമിച്ചത് കണ്ടത്

.

.

ഞാൻ…അതൊപ്പിട്ടു കൊടുത്ത ഒരു മാസം തികയുന്നതിനു മുൻപ് തന്നെ അമ്മ വേറെ വിവാഹം കഴിച്ചു…….

.

അപ്പോൾ നേരത്തെ തന്നെ എല്ലാം തീരുമാനിച്ചാണ്……പോയതെന്ന് എനിക്ക് മനസിലായി മാളു… അന്നാണ് അച്ഛൻ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്….. പക്ഷെ…അന്ന് നിന്റെ മുഖത്ത് കണ്ട ആാാ… അവസ്ഥയാണ്… അച്ഛനെ ഇവിടെ വരെ ജീവിപ്പിക്കാൻ…. പ്രേരിപ്പിച്ചത്……

.

.

.

ഇനിയും നമ്മൾ തോറ്റു കൊടുക്കണോ… മോള്‌പറ…… നമക്ക് ജയിച്ചു കാണിക്കണ്ടേ…..

.

.

ഞാനെന്താച്ചാ… ചെയ്യണ്ടത്……..

.

.അച്ഛനൊരു കാര്യം തീരുമാനിച്ചിട്ടുണ്ട്…… മോളത്തിന് സമ്മതിക്കണം….

.

എന്താച്ചാ…..

.

.

മോൾടെ കല്യാണം…..

.

.

ഇപ്പൊ വേണ്ട…. നമുക്ക് ഒന്ന് ഉറപ്പിച്ചു വെക്കാം… കൂട്ടത്തിൽ പേരിനൊരു നിശ്ചയവും….. മോൾടെ പഠിപ്പൊക്കെ കഴിഞ്ഞ്…… അവരുടെ സമയവും നോക്കി….. കല്യാണം പതിയെ മതി……..

.

.

അച്ഛാ… അത്……

.

.

മോളെ….. അച്ഛൻ… പറഞ്ഞില്ലേ… മോൾക്കി നല്ലൊരു ജീവിതം നൽകിയാൽ അച്ഛൻ ജയിച്ചതുപോലെയാ…… അജുവിന്റെ കാര്യത്തിൽ അച്ഛന് ശ്രെദ്ധിക്കാൻ പറ്റിയില്ല…. ഇപ്പോൾ കണ്ടില്ലേ….. കുടിച്ചു…. കഞ്ചാവ് വലിച്ചു……. അടിയും ബഹളവുമായി…..

.

.

എന്റെ മോൾടെ ജീവിതവും…. നശിക്കരുത്…. അതുകൊണ്ടാണി… അച്ഛൻ പറയുന്നത്….. എന്റെ മാളു സമ്മതിക്കണം….

നമ്മുടെ കുടുംബത്തിലെ ആ പഴയ സന്തോഷം തിരിച്ചു കിട്ടണ്ടേ……

.

.

വേണം….

.

ആഹ്… അതാ അച്ഛൻ പറഞ്ഞത്……. ദേ നീ അച്ഛനെ നോക്കിക്കേ….. മോളും അജുവിനെ പോലെ അച്ഛനെ അനുസരിക്കാതെ നടന്നാൽ പിന്നെ ഈ അച്ഛൻ ഇണ്ടാവില്ല…. ഓർത്തോ…..

.

.

അച്ഛാ അങ്ങനൊന്നും പറയല്ലേച്ച…. എനിക്ക് സമ്മതമാണ്…. അച്ഛൻ എന്ത് വേണമെങ്കിലും തീരുമാനിച്ചോളൂ……..

.

.

ശെരി മോളെ…. എനിക്കറിയാം അല്ലെങ്കിലും മാളുണച്ഛനോട് സ്നേഹമുണ്ടെന്ന…. അച്ഛൻ ചിരിച്ചുകൊണ്ടെഴുനേറ്റുപോയി…….

.

.

ഞാനും അച്ഛനെ നോക്കിയൊന്നു ചിരിച്ചെന്നു വരുത്തി…….

അമ്മ വേറെ വിവാഹം കഴിച്ചെന്നുള്ളത്…. എനിക്ക് ഒരു വികാരവും ഉണ്ടാക്കിയില്ല….. ഇത്രനാളും കണ്ടതിലും അനുഭവിച്ചതിലും വലുതല്ലലോ… ഇപ്പോൾ കേട്ടത്…..

.

.

പിന്നെ എന്റെ കല്യാണം… എന്നെ സമ്മതിപ്പിക്കാൻ അച്ഛൻ നേരത്തെ തീരുമാനിച്ചുറപ്പിച്ചതാണെന്നു എനിക്ക് മനനസിലായി…… അല്ലെങ്കിലും എന്റെ സമ്മതത്തിനെന്താ.. പ്രസക്തി…….

.

.

കല്യണം… ഞാനതിനെപ്പറ്റിയൊന്നും ആലോചിച്ചിട്ടുപോലുമില്ല..

.

അനിയോടുള്ള സ്നേഹം ഉള്ളിൽ ഉണ്ടന്നല്ലാതെ……. അതനുഭവിക്കാനോ…. എന്റെ സ്നേഹം അനിയെ കാണിക്കണോ….. പറ്റിയിട്ടില്ല………

.

.

.

.

.

.

.

.

.

.

അതിനു… ഭാഗ്യം ഞങ്ങൾക് രണ്ടുപേർക്കും.. ഉണ്ടായില്ല………….

.

.

ഇത്ര നാളും കാത്തു….. ഇനിയും കാത്തിരുന്നാൽ.. ചിലപ്പോൾ എനിക്കെന്റെ അച്ഛനെ നഷ്ടപെടും………..ഇപ്പോൾ ഞാനിതിനു നിന്നുകൊടുത്താൽ… ചിലപ്പോൾ എല്ലാം പഴയപോലെയായാലോ……..

.

.

.

.

.. പക്ഷെ ഇന്ന് അനിയെ കണ്ടപ്പോൾ….. ഇത്രനാളും കാണാത്തതിന്റെ ദേഷ്യവും… സങ്കടവും എല്ലാം പറയാനാണ്… മുറിയിൽ ചെന്നത്… പക്ഷേ… അവന്റെ കണ്ണിൽ ആാാ നോട്ടം… എന്നെ തളർത്തി കളഞ്ഞു……..ഞാൻ അവസാനമായി കണ്ടപ്പോൾ ഉള്ള അതെ നോട്ടം….

.

.

.

അവന്റെ.. ഒരു വാക്കുപോലും കേൾക്കാൻ നിക്കാതെ പറഞ്ഞുവിട്ടപ്പോളും…… എന്നെ കൂടുതൽ വേദനിപ്പിച്ചത്… ഇപ്പോളും… ഞാൻ കരുതിയപോലെയല്ലാതെ…… എന്നോടൊരു തരി സ്നേഹം പോലും കുറയാതെ ആാാ മനസിലുണ്ടെന്നു…. മനസിലായപ്പോളാണ്……….

.

.

.

നിറഞ്ഞുവന്ന എന്റെ കണ്ണ് തുടച്ച് ഞാൻ അച്ഛനെ നോക്കി……

.

ഒത്തിരി നാളുകൾക്കു ശേഷം, അച്ഛന്റെ മുഖത്താ ചിരി കണ്ടതിൽ…. എനിക്ക് ഒത്തിരി ആശ്വാസം തോന്നി………….. അതിനു പകരം കൊടുത്തത് എന്തായാലും……….അതെല്ലാം മറക്കാനേ ഇനി സാധിക്കൊള്ളു….

.

.

.

പെട്ടന്നച്ഛന്റെ മുഖത്തെ ഭാവം മാറുന്നത് കണ്ടിട്ട് ഞാനും അച്ഛൻ നോക്കുന്നിടത്തേക്ക്… നോക്കി…………

.

.

.

.

.

അമ്മ……

.

.

.

.

.

.

.

.

.

.

.

.

ഏത്.. കാലിന്റെടേൽ നോക്കിയ വണ്ടി ഓടിക്കണേ മൈ………

കരിൽനിന്നും ഇറങ്ങുന്ന ആളെ കണ്ട് ഞാനൊന്നി ഞെട്ടി……

മാളുവിന്റെ അമ്മ…..

ഇവരിത് എവിടെ പോയിട്ട് വരുന്നു…..

.

.

ഡ്രൈവിംഗ് സീറ്റിൽ നിന്നും…… വേറൊരാളും കുടി ഇറങ്ങി വന്നു…… ഒരു ചെറിയ പെങ്കൊച്ചും ഉണ്ടായിരുന്നു…….. അയാളെന്നെ ഒന്ന് നോക്കി പേടിപ്പിച്ചു എന്നിട്ട്..അവർ നേരെ…..ഓഡിറ്റോറിയത്തിലേക്കി….പോയി…..

.

.

.

.

.

ടാ….

.

.

.

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ രാഹുൽ…

.

.

നീ എന്ത് പരുപാടിയാ കാണിച്ചേ….. നിന്നോട് കഴിക്കാൻ വരാൻ പറഞ്ഞിട്ട്……

.

.

.

ഞാൻ അവരെ നോക്കുന്ന കണ്ടിട്ടവൻ….

.

.

അതവൾടെ അമ്മയല്ലേ………

.

ഞാൻ – അതെ…. (എന്റെ ശബ്ദം ഇടറിയത്… അവൻ ശ്രേദ്ധിച്ചു…….)

.

.

നിനക്കെന്താ പറ്റിയെ….. മുഖം എന്താ വല്ലാണ്ടിരിക്കണേ…….

.

.

എന്തേലും പ്രശ്‌നമുണ്ടോ…….

.

.

നമ്മുക്ക് പോകാടാ…… പ്ലീസ്…….

ഇവിടുന്നു….. എവിടേക്ക് വേണേലും………

.

.

.

രാഹുലിന് എന്തോ പന്തികേട്.. മനസിലായി……

.

അവൻ വേഗം ഫോൺ എടുത്ത്… അവന്മാരെ വിളിച്ചു……..

.

.

ടാ…. ഞങ്ങൾ ഒന്ന് പുറത്തേക്കു പോയിട്ട് വരാം.. നിങ്ങൾ ഇറങ്ങുമ്പോ.. വിളിക്കി……..

.

.

.

.

.

ഞങ്ങൾ വേഗം അവിടെന്നു ഇറങ്ങി…… നേരെ പോയത്……… അവന്റെ വീടിന്റെ അടുത്തുള്ള… പള്ളി ഗ്രൗണ്ടിലേക്കാണ്…… ഇവിടെ വെച്ചാണ്….. മാറ്റവന്മാർ…. ഞങ്ങളെ ഭീഷണി പെടുത്താൻ വന്നത്…….

Leave a Reply

Your email address will not be published. Required fields are marked *