.
.
ഞാൻ – ഹ്മ്മ് ….എന്നോട് സോറിയോണും പറയണ്ട (അപ്പോ കൃഷണപ്രസാദ് …അങ്ങോട്ടേക്ക് വന്നു )
.
.
KP – അമൃതേ ….. എന്നോടിപ്പോളും ദേഷ്യമാണോ…….ഞാൻ അന്ന് പറയണമെന്ന് കരുതിയതാ ….സോറി…….പക്ഷെ ആ സോനു അവൻ സമ്മതിച്ചില്ല ….അല്ലെങ്കിലും…അന്ന് അവൻ പിരി കെട്ടിയിട്ടാ.. അന്നങ്ങനൊക്കെ ഇണ്ടായതു….അവിടെ വന്നതും …സോറി .
ഞാൻ – ഹ്ഹ്മ്മ് …….
.
.
അങ്ങനെ മൂളലില മാത്രം നിർത്തരുത് ……ക്ഷെമിച്ചുണ് പറയണം …….
.
.
ഞാനവനെ ഒന്ന് നോക്കി …ഒപ്പം വിപിനെയും ….
.
.
KP – അന്ന് അതിന്റെ പേരിൽ അവന്മാരുമായി പ്രശ്നം ഉണ്ടായതും ഞൻ സോൾവ് ആക്കി …..അവന്മാരെ കാര്യം പറഞ്ഞപ്പോ ദേവന്മാർക്കും മനസിലായി …പിന്നെ അവന്മാര് തന്നോട് വന്നു സോറി പറയണമെന്ന് പറഞ്ഞത് …..മാത്രല്ല …..ഇപ്പോ നമ്മളൊരു ക്ലാസ്സിലല്ലേ …..അപ്പോ ഇങ്ങനെ വഴക്കിട്ടു നടക്കേണ്ട കാര്യമുണ്ടോ ….
.
.
.
ഞാൻ അവൻ പറഞ്ഞത് വിശ്വാസം വരാതെ വിപ്പിനെ നോക്കി വിപിനും തലയാട്ടി ……(അവൻ പരന്ജതൊന്നും ഞാൻ വിശ്വസിച്ചിട്ടില്ല…..പക്ഷെ വിപിൻ OK പറഞ്ഞതുകൊണ്ട് ഞൻ സമ്മതിച്ചു…..അനിയുടെ ഫ്രിണ്ടല്ലേ ……മാത്രല്ല ഇത് എങ്ങാണു ഇതൊക്കെയറിഞ്ഞിട്ട്..അനി എന്നെ കാണാൻ വന്നാലോ ……)ഞാനവരെ നോക്കി ചിരിച്ചു ..
.
. ഞാൻ – എനിക്ക് കുഴപ്പൊന്നുല്ല …….
.
.
.അതിനുശേഷം പലപ്പോഴും വിപിനും കൃഷ്ണപ്രസാദും എന്നോട് വന്നു സംസാരിച്ചിട്ടുണ്ട് …..ഞാൻ അവരോടു അനിയുടെ കാര്യം ചോദിക്കുമ്പോളൊക്കെ …അവനവിടെ അടിച്ചുപൊളിച്ച നടക്കുകയല്ലേ..നമ്മളെല്ലാം കൂട്ടായതു ഞാനവനോട് പറഞ്ഞുനെല്ലാം വിപിൻ പറഞ്ഞു …….ഇത്രേമൊക്കെ ആയിട്ടും അനിയെ ഒന്ന് കാണുവാൻ….പറ്റിയില്ല…….അനി ഇവിടെ നടക്കുന്നതെല്ലാം അറിഞ്ഞിട്ടു കാണാൻ ഒരു വരാത്തതെന്താണെന്നു …ഞാനെപ്പോലും ആലോചിക്കും ………
.
.
..
അങ്ങനെയിരിക്കെ ഒരു ദിവസം ……
.
.
ക്ലാസ് കഴിഞ്ഞു വീട്ടിൽ ച്ചുല്ലുമ്പോൾ ……
.
.
.
നീ എങ്ങോട്ടാനുവെച്ച പോടീ…..നീ അല്ലെങ്കിലെനിക്കു ജീവിക്കാൻ അറിയില്ലേ …..നിന്നെ കണ്ടായിട്ടൊന്നുമല്ലലോ ഞാൻ ജീവിക്കുന്നത് ……നിന്റെ മാറ്റങ്ങളൊക്കെ ഞാൻ അറിയുന്നില്ലെന്നു നീ കരുതണ്ട ഞാൻ പൊട്ടാനൊന്നുമല്ല …ഞാനെല്ലാം കാണുന്നുണ്ട് …….😔😔
.
.
നിങ്ങളെന്തു കണ്ടെന്നാ …ഈ പറയുന്നേ ……തിന്നാനു കുടിക്കാനും തന്നതുകൊണ്ടു മാത്രം കുടുംബമാവില്ല അതിനിയെങ്കിലും നിങ്ങളോര്ത്തോ ….ഞാനിനി ഈ വീട്ടിലേക്കു കേറില്ല …..
.
.
അമ്മെ ……എന്തൊക്കെയാ ഈ പറയണേ…
.
.
‘അമ്മ മടുത്തു മാളു …….വയ്യിനി ……
മാളു …മോളിങ്ങോട്ടു വാ ………😔😔😔😭
.
.
അച്ഛാ അമ്മയോട് പോവണ്ടാണ് പറയച്ചാ …….
.
.
അവള് പോട്ടെ മോളെ…..അവളിക്കിപ്പോ എന്നെ മടുത്തു ഈ കുടുംബം മടുത്തു ……😭😭😭
അമ്മ ഒന്നും പറയാതെ അന്നിറങ്ങി വീട്ടിൽനിന്നു …….
.
.
.
.
അന്ന് മുഴുവനും ഞാൻ കരഞ്ഞു ……പിന്നീടങ്ങോട്ട് ഓരോ ദിവസവും ….വീട്ടിലെ കാര്യങ്ങൾ കൂടുതൽ വഷളായി വന്നു …..
.
.
അച്ഛനുറക്കമില്ല …..എന്നും കുടി ….ഏട്ടൻ വീട്ടിലേക്കു വരവ് കുറഞ്ഞു …..ഹോസ്റ്റലിൽ തന്നെയായി താമസം ഏട്ടനെന്നോട് സംസാരിച്ചിട് ഒത്തിരി നാളായി ….അച്ഛനുമതി ……..ഞാൻ നോക്കുമ്പോളെല്ലാം അച്ഛന് ….ബോധമില്ലാതെ കിടക്കുന്നതു ഒക്കെയാകും …….പിന്നീടെന്റെ അച്ഛനെ ഞാൻ ചിരിച്ചു കണ്ടിട്ടില്ല …..
.
.
ഒരക്കലച്ചനെന്നോടു ചോദിച്ചു …..
.
.
.
എങ്ങനെ കഴിഞ്ഞ കുടുംബമാ മോളെ നമ്മുടെ ….നമുക്ക് മരിക്കാം …….അതാ നല്ലതു ……..
.
.
എനിക്ക് വാക്കുകളുണ്ടായില്ല അച്ഛനോട് പറയാൻ …..പേടിച്ചു കരയാൻ മാത്രമേ എനിക്ക് പറ്റിയുള്ളൂ ………. ഞാൻ എന്ത് പറഞ്ഞാണ് അച്ഛനെ അസ്വസ്‌പിക്ക്‌ആക ……എന്നെ ആശ്വസിപ്പിക്കാനോ …എനിക്കു എല്ലാം മനസ് തുറന്നു പറയാനോ ആരുമുണ്ടായില്ല ….അന്നെല്ലാം എന്റെ മനസ്സിൽ ആദ്യം ഓടി വരുന്നത് അനിയുടെ മുഖമായിരുന്നു ……
വെറുതെ പ്രണയിച്ചു നടക്കാന് ആരെവേണമെങ്കിലും കിട്ടും ….പക്ഷെ …..അനിയുടെ കണ്ണിൽ കണ്ടതുപോലൊരു …സ്നേഹം……..
.
.
.
ഞാൻ വീട്ടിലും സ്കൂളിലും എല്ലാം ഒറ്റപെട്ടു ……ആരുമെന്നെ ഒറ്റപെടുത്തിയിട്ടില്ല ….. …ഞാൻ സ്വയം എല്ലാവരിൽനിന്നും മാറി നിന്ന് ……ഞാൻ ഈ ഒറ്റപെടലുമായി പൊരുത്തപ്പെട്ടു എന്നുള്ളതാണ് സത്യം …..അകെ സംസാരിക്കാൻ വരാറുള്ളതും വീട്ടിൽ കാര്യങ്ങൾ അന്വേഹൈസ്കൻ ഇടയ്ക്കു ചെറിയച്ഛനും ചെറിയമ്മയും വരും …..ബാക്കിയുള്ള എല്ലാവരുമായി അച്ഛനും ഞങ്ങളും അകന്നു ……….
