എന്റെ മാവും പൂക്കുമ്പോൾ – 12 1അടിപൊളി  

ഞാൻ : അല്ല ശിൽപയല്ലേ, ഇതെന്താ ഇവിടെ

ശിൽപ : ആഹാ പേരൊക്കെ ഓർമ്മയുണ്ടലോ

പുറകിൽ വന്ന വീണയെ നോക്കി, ഗ്ലാസ്‌ മേടിച്ച്

ഞാൻ : മറക്കാൻ പറ്റോ, ഇതാണല്ലേ സർപ്രൈസ് എന്ന് പറഞ്ഞത്

വീണ : മം…ഇവള് രണ്ട് മൂന്നു ദിവസമായി ഇവിടെയുണ്ട്

ഞാൻ : ഓണമായിട്ടപ്പോ വീട്ടിലേക്കൊന്നും പോയില്ലേ

ശിൽപ : വീട്ടിൽ എപ്പൊ വേണമെങ്കിലും പോവാലോ

ഞാൻ : ആ അതും ശരിയാ

വാസന്തി : അല്ല അജുമോനേ നിങ്ങൾ തമ്മിൽ എങ്ങനെയാ പരിചയം

ഞാൻ : അത്…

ഇടയിൽ കയറി

വീണ : അത് കഴിഞ്ഞയാഴ്ച്ച കോളേജിന്റെ മുന്നിൽ കൂടി പോവുമ്പോൾ അജുനെ കണ്ടിരുന്നു അമ്മേ, അന്ന് ഇവളും കൂടെയുണ്ടായിരുന്നു അങ്ങനെ പരിചയപ്പെട്ടതാ

ഞാൻ : ആ… അതെയതെ വല്ലാത്ത പരിചയപ്പെടൽ ആയിരുന്നു

വാസന്തി : അതെന്താ

ഞാൻ : ഈ ശില്പയില്ലേ ആള് ഭയങ്കര പൊളിയാണ് സംസാരിച്ചിരുന്നാൽ പിന്നെ വിടില്ല ആന്റി

ശിൽപ : കളിയാക്കല്ലേ

ഞാൻ : വേണമെങ്കിൽ വീണയോട് ചോദിക്ക്

വാസന്തി : നിങ്ങളപ്പോ കാണാറൊക്കെയുണ്ടല്ലേ

ഞാൻ : ഇടക്കൊക്കെ ആന്റി

വാസന്തിയുടെ സംശയങ്ങൾ ഇനിയും വരുമ്മെന്ന് അറിഞ്ഞ്, വിഷയം മാറ്റാൻ

ഞാൻ : അല്ല മൂന്നുപേരും എന്താ സാരിയിൽ

ശിൽപ : ഇന്ന് തിരുവോണം അല്ലെ അർജുൻ

ഞാൻ : ഓ ഞാൻ കരുതി അമ്പലത്തിലെ ഉത്സവത്തിന് താലം എടുക്കാൻ പോവാന്ന്

ചിരിച്ചു കൊണ്ട്

വാസന്തി : ഊണ് കഴിഞ്ഞിട്ട് മാറ്റാമെന്ന് കരുതിയതാ അജു പിന്നെ പിള്ളേര് പറഞ്ഞു ഒരു ദിവസമല്ലേ അങ്ങനെ ഇരിക്കട്ടേന്നു

ഞാൻ : ഓ… അങ്ങനെ, എന്തായാലും ഒരു കളർ ഫുൾ ഉണ്ട് കാണാൻ

വാസന്തി : അജുനെ ആദ്യമായിട്ട മുണ്ടുടുത്തു കാണുന്നത്, നന്നായിട്ട് ചേരുന്നുണ്ട്

ഞാൻ : താങ്ക്സ് ആന്റി

വീണയുടെ ചെവിയിൽ

ശിൽപ : സോപ്പ് കണ്ടിട്ട് നിന്റെ മമ്മിക്ക് അർജുനോട് പ്രേമമാണെന്ന് തോന്നുന്നു

വീണ : പോടീ…

ഞാൻ : എന്താ…?

വീണ : ഒന്നുല്ല, എന്താ ഇനി പരിപാടി തന്റെ

ഞാൻ : അത് കൊള്ളാം ഫ്രീയാണെങ്കിൽ ഇങ്ങോട്ട് ഇറങ്ങാൻ പറഞ്ഞിട്ട്, ഇപ്പൊ പരിപാടി എന്താനോ, കണ്ടോ ആന്റി

വീണ : അത് പായസം തരാൻ വിളിച്ചതല്ലേ

പായസം കുടിച്ച് കഴിഞ്ഞ് ഗ്ലാസ്‌ വാസന്തിയുടെ കൈയിൽ കൊടുത്ത്

ഞാൻ : ഓ..ഒരു പായസം എങ്ങും കിട്ടാത്തപോലെ

വീണ : എന്നാ തനിക്കു വീട്ടിൽ നിന്നു വരുമ്പോ കുറച്ചു പായസം കൊണ്ട് വന്ന് ഞങ്ങൾക്ക് തരാമായിരുന്നില്ലേ

ഞാൻ : അതിനു വീട്ടിൽ ആരും ഇല്ലല്ലോ

വാസന്തി : എവിടെപ്പോയി അച്ഛനും അമ്മയും?

ഞാൻ : അച്ഛനും അമ്മയും അമ്മയുടെ വീട്ടിൽ പോയേക്കുവാ ആന്റി

വാസന്തി : അപ്പൊ അജു എന്താ പോവാതിരുന്നത്

വീണ : അതല്ലേ അമ്മേ ഇന്നലെ രതീഷ് പറഞ്ഞത് ഗുരുവായൂർ പോവുന്ന കാര്യം

വാസന്തി : ഓ ഞാനത് മറന്നു

വീണ : അതുകൊണ്ടല്ലേ ഞാൻ അജുനെ വിളിച്ചു നോക്കിയത്

വാസന്തി : എന്നാ രാത്രി ഇവിടെന്ന് ഭക്ഷണം കഴിച്ചിട്ട് പോവാം മോനെ

ഞാൻ : അത് വേണ്ട ആന്റി

വീണ : അതെന്താടോ ഞങ്ങളുടെ വീട്ടിൽ നിന്നും കഴിച്ചാൽ ഇറങ്ങില്ലേ

ഞാൻ : ആന്റി ഞാൻ കഴിച്ചിട്ട് പൊക്കോളാം

ചിരിച്ചു കൊണ്ട്

ശിൽപ : എന്നാ അത് വരെ സമയം പോവാൻ നമുക്ക് ഒരു ഗെയിം കളിക്കാം

വാസന്തി : ഗെയിം ഒന്നും കളിക്കാൻ ഞാനില്ലേ ഈ പ്രായത്തിൽ

ശിൽപ : അയ്യോ ആന്റി അങ്ങനത്തെ ഗെയിം ഒന്നുമല്ല, ഇത് ഒ എൽ പി ആണ്

ഞാൻ : അതെന്തോന്ന് ഗെയിം

ശിൽപ : അത് ഞങ്ങൾ കോളേജിലും ഹോസ്റ്റലിലുമൊക്കെ കളിക്കുന്ന ഗെയിം ആണ് ‘ ഒബേയ് ദ ഓർഡർ ഫ്രം ലക്കി പേഴ്സൺ ‘

ഞാൻ : നല്ല വലിയ പേരാണല്ലോ, നിങ്ങള് കണ്ടു പിടിച്ച ഗെയിം ആണോ

വാസന്തി : എന്ന് വെച്ചാൽ എന്താ

ഞാൻ : ആന്റി…’ ഭാഗ്യവാൻ പറയുന്നത് അനുസരിക്കണം ‘

വീണ : നല്ല രസമുള്ള ഗെയിം ആണ് അമ്മേ

ഞാൻ : അല്ല ഈ ഭാഗ്യവാനെ എങ്ങനെ കണ്ടു പിടിക്കും

ശിൽപ : അത്, ഒരു കോയിൻ എടുത്ത് കറക്കും ആരുടെ അവസരം ആണോ അയ്യാൾ ‘ ഹെഡ് ഓർ ടെയിൽ ‘ വിളിക്കണം, അയ്യാൾ പറയുന്നത് വീഴുവാണെങ്കിൽ ആ ആളാണ് ഭാഗ്യവാൻ

വാസന്തി : എന്നിട്ട്?

വീണ : എന്നിട്ടെന്താ അമ്മേ, ഭാഗ്യവാൻ കൂട്ടത്തിലെ ഒരാളോട് ഒരു കാര്യം പറയും, അയ്യാൾ അതുപോലെ ചെയ്യണം

ഞാൻ : ചെയ്തില്ലെങ്കിലോ?

ശിൽപ : കോളേജിൽ ആണെങ്കിൽ നല്ല ഇടി കിട്ടും

Leave a Reply

Your email address will not be published. Required fields are marked *