കുഞ്ചു : ഡാ എനിക്കും നിന്റെ കാരക്റ്റർ ഇഷ്ടം ആണ്.. നിന്നോട് സംസാരിക്കുന്നത് ഒരുപാട് ഇഷ്ടം ആണ്. ബട്ട് അതൊന്നും വേറൊരു രീതിയിൽ അല്ല
ഞാൻ : ശെരി ആയിക്കോട്ടെ.. എനിക്ക് യാളെ ഇഷ്ടം ആണ്, അതിൽ ഒരു മാറ്റവും ഇല്ല
കുഞ്ചു : ഡാ നി ഇത് തന്നെ ഇങ്ങനെ പറഞ്ഞോണ്ടിരിക്കാതെ, ഇങ്ങനെ ആണെങ്കിൽ ഞാൻ ഇനി മുതൽ എങ്ങനെ നിന്നോട് പഴയതുപോലെ സംസാരിക്കും
ഞാൻ : എനിക്ക് യാളെ ഇഷ്ടം ആണ്., യാൾക്ക് എന്നോട് ഒന്നുമില്ല യാള്ക് ഫ്രണ്ട് ആയിട്ട് പഴയതുപോലെ സംസാരിക്കാമല്ലോ. യാൾക്കും ഓക്കേ ആണേൽ മാത്രം മതി ഞാൻ പറഞ്ഞതുപോലെ, അല്ലേൽ ഇപ്പോളത്തെ പോലെ പോകാമല്ലോ.. എന്റെ ഉള്ളിലെ കാര്ര്യം അവിടെ ഇരുന്നോളും
കുഞ്ചു : അത് ശെരിയാവില്ല.. നി എന്നെ നല്ലൊരു ഫ്രണ്ട് ആയിട്ട് കാണ്.. പ്ലീസ്
ഞാൻ : ഞാൻ പറഞ്ഞു അതിന് എനിക്ക് പറ്റൂല്ല.. എന്റെ ഭാഗത്തു നിന്നു വേറെ ഒരു രീതിയിലും ഉള്ള ബുദ്ധിമുട്ട് യാൾക്ക് ഉണ്ടാകില്ല.. യാൾ എന്നെ ഫ്രണ്ട് ആയിട്ട് കണ്ടോ ബട്ട് പ്ലീസ് എന്നെ അനിയൻ ആക്കരുത്
കുഞ്ചു : ശെരി ശെരി..
അങ്ങനെ ഓരോന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു.. പിന്നെയും പഴയതുപോലെ തന്നെ കാര്യങ്ങൾ എന്നും വിളിക്കും മെസ്സേജ് അയക്കും.. പഴയതിലും അൽപ്പം കൂടുതൽ ടൈം എന്റെ കൂടെ സ്‌പെന്റ ചെയ്യാൻ തുടങ്ങി. എന്തെങ്കിലും വിശേഷത്തിന് പോകുമ്പോൾ ഒരുങ്ങി നിന്നിട്ട് ഫോട്ടോ അയച്ചു തരും എന്നിട്ട് കൊള്ളാമോ എന്ന് ചോദിക്കും. എന്റെ അഭിപ്രായം അറിഞ്ഞതിനു ശേഷമേ പുറത്തു പോകുകയുള്ളു.
ഒരിക്കൽ കുഞ്ചുന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ എന്തോ ഫങ്ക്ഷന് പോകാൻ നേരം ഒരുങ്ങി പിക് അയച്ചു തന്നു അത് എനിക്ക് ഇഷ്ടപ്പെട്ടില്ല അങ്ങനെ ആ ഡ്രസ്സ് മാറ്റി പുതിയ ഡ്രസ്സ് ഇട്ടു അതും എനിക്ക് അയച്ചു തന്നു ഞാൻ ഓക്കേ പറഞ്ഞിട്ടാണ് ഇറങ്ങിയത്..
ഇത്രെയും വരെ ആയി ബട്ട് ഒരിക്കൽ പോലും എനിക്ക് ഒരു സമ്മതം കിട്ടിയിട്ടില്ല.. പുള്ളിക്കാരിക്ക് ഓക്കേ ആണ് എന്ന് എനിക്ക് മനസ്സിലായി.. ബട്ട് സമ്മതം കിട്ടാതെ മുന്നോട്ട് പോകാൻ ഒരു പേടി. ഇതൊക്ക വെറും ഫ്‌ളൈർട്ടിങ് ആണോ അതോ ശെരിക്കും ഇഷ്ടം ആണോ ഒന്നും അറിയില്ല.
അങ്ങനെ ഇരിക്കെ ഒരു ദിവസം പെട്ടെന്ന് അമ്മ വിളിച്ചിട്ട് പറഞ്ഞു കാർ ആയിട്ട് നേരെ കുഞ്ചുന്റെ വീട്ടിലോട്ട് വരാൻ, കുഞ്ചുന്റെ അമ്മയ്ക്ക് എന്തോ വയ്യ എന്ന്.. ഞാൻ പെട്ടെന്ന് തന്നെ എത്തി ഞാനും കുഞ്ചുവും കൂടി കുഞ്ചുന്റെ മമ്മിയെയും ഹോസ്പിറ്റലിൽ കൊണ്ട് പോയി. ശ്വാസം മുട്ട് കൂടിയതാ. കുറെ ടെസ്റ്റുകൾ ഒക്കെ കഴിഞ്ഞു ഏകദേശം വൈകുന്നേരം വരെ ഹോസ്പിറ്റലിൽ ആയിരുന്നു. എന്നോട് പൊക്കോളാൻ പറഞ്ഞതാ പക്ഷെ ഞാൻ അവരുടെ കൂടെ നിന്നു, ആ വലിയ ഹോസ്പിറ്റലിൽ കുഞ്ചു മാത്രം നിന്ന് എന്ത് ചെയ്യാനാ..
അന്ന് വൈകിട്ട് അവരെ വീട്ടിൽ ആക്കി ഞാൻ തിരിച്ചു എന്റെ വീട്ടിലും വന്നു. കുറെ കഴിഞ്ഞു കുഞ്ചു വിളിച്ചു ഒരുപാട് താങ്ക്സ് ഒക്കെ പറഞ്ഞു.. ഇന്നാണ് ഒരു അനിയന്റെ വില ഞാൻ മനസ്സിലാക്കിയത്.. സോറി സോറി അനിയൻ എന്ന് പറേണത് യാൾക്ക് അലര്ജി ആണല്ലോ.. കുഞ്ചു പറഞ്ഞു
ഈ ഡയലോഗ് എനിക്ക് എന്തോ ഒരു കൊളുത് പോലെ തോന്നി എങ്കിലും വേറെ ഒന്നും വിട്ടു പറഞ്ഞില്ല..
ഞാൻ : ഇന്ന് ഞാൻ വീട്ടിൽ ഉണ്ടായൊണ്ട് വന്നു.. ഇല്ലായിരുന്നേൽ എന്ത് ചെയ്യുമായിരുന്നു?
കുഞ്ചു : അതാണ്. നി ഉണ്ടായൊണ്ട് ഹോസ്പിറ്റലിൽ കാര്യങ്ങൾ ഒന്നും ഞാൻ അറിഞ്ഞില്ല
ഞാൻ : യാൾക്ക് ലൈസൻസ് ഇല്ലേ?
കുഞ്ചു : യെസ്.. ഇവിടെ കാറും കിടപ്പൊണ്ടല്ലോ.. കൈ തെളിഞ്ഞിട്ടില്ല..
ഞാൻ : ബെസ്റ്റ്.. കാർ നോക്കി നിന്നാൽ കൈ തെളിയില്ല അങ്ങോട്ട് കേറി ഇരുന്ന് ഓടിക്കണം
കുഞ്ചു : ആഗ്രഹം ഉണ്ട്.. പപ്പയ്ക്ക് ഇപ്പോൾ വയ്യ.
പുളിക്കും ടെൻഷൻ ആണ്.. പിന്നെ വേറെ ആര് വരാഞ്ഞ.. നി വരുമോ?
ഞാൻ : ഫീസ് തന്നാൽ വരാം
