ഞാൻ : ഓക്കേ
അങ്ങനെ വീണ്ടും സിറ്റി ആവാറായപ്പോൾ ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.. വണ്ടി എടുക്കുന്നേനു മുന്നേ പെട്ടെന്ന് ഒരുമ്മ കൂടി ഞാൻ കൊടുത്തു..
കുഞ്ചു : ഡാ ആരേലും കാണും
അതും പറഞ്ഞു അവൾ പതിയെ ചിരിച്ചു..
ഞാൻ അവളുടെ കൈ എടുത്തു ഗിയറിൽ വെച്ചു അതിന് മേലിൽ എന്റെ കയ്യും വെച്ചു ഞങ്ങൾ യാത്ര തുടർന്നു.. 20 മിനിറ്റ് എടുത്തു കാണും ബസ് സ്റ്റാൻഡിൽ എത്തി. അവിടെ കുഞ്ചു ഇറങ്ങി. എന്നോട് യാത്ര പറഞ്ഞു ഒരു ഫ്ലയിങ് കിസ്സും തന്നിട്ട് ബസിലെ കയറി..
അവിടുന്ന് 3 stop അത്രെ ഉള്ളു അവളുടെ വീട്ടിലേക്ക്. ഒരുമിച്ച് പോയത് എന്ന് വീട്ടിൽ അറിയാതിരിക്കാൻ ആണ് ബസിലെ കേറിയത്.. ഞാൻ വീട്ടിൽ ഇത്യപ്പോളേക്കും അവൾ അങ്ങ് എത്തി എന്നും പറഞ്ഞു വിളിച്ചു.. അങ്ങനെ ഞാനും അകത്തു കേറി കുളിച്ചു ഫ്രഷ് ആയി വന്നു…
അന്ന് രാത്രി കുഞ്ചു എന്നെ വിളിച്ചു. ഇന്നത്തെ യാത്രയുടെ കാര്യങ്ങൾ ഒക്കെ സംസാരിച്ചു..
ഞാൻ : കുഞ്ചു.. ഇനിയും നമുക്ക് പോണ്ടേ
കുഞ്ചു : ഇന്നത്തെ പോലെ ആണേൽ പോണ്ട.. മര്യാദക്ക് ഡ്രൈവിംഗ് പഠിപ്പിക്കാൻ ആണേൽ പോകാം
ഞാൻ : ഞാൻ മെഷീൻ റോബോട്ടോ ഒന്നും അല്ല കേട്ടോ.. ചിലപ്പോൾ ഇനിയും ഉണ്ടാകും….
കുഞ്ചു : എങ്കിലും നിന്റെ ധൈര്യം.. ഇടയ്ക്ക് ഞാൻ ഒന്നു പേടിച്ചു.. നി അതിനിടയിൽ വേറെ ഓരോ അടുത്ത പിടിച്ചപ്പോൾ
ഞാൻ : അത് അപ്പോൾ ഉള്ള ഒരു എക്‌സൈറ്റ്മെന്റിൽ പറ്റി പോയതാ.. ഇനി നോക്കി ചെയ്തോളാം..
കുഞ്ചു : അയ്യടാ ഇങ്ങു വാ ചെയ്യാൻ…. ഞാൻ പറഞ്ഞല്ലോ അങ്ങനെ ഒന്നും വേണ്ടടാ..
ഞാൻ : യാൾക്ക് എന്നെ ഇഷ്ടമല്ലേ അതുകൊണ്ടാണോ
കുഞ്ചു : ഡാ പൊട്ടാ ഇനിയും ഇഷ്ടമാണോ ഇഷ്ടമാണോ എന്ന് ചോദിച്ചോണ്ടിരിക്കരുത് കേട്ടോ…
ഇഷ്ടക്കേട് കൊണ്ടൊന്നുമല്ല.. പിന്നീട് നമ്മൾ തമ്മിൽ പിരിയേണ്ടി വരുമ്പോൾ അത് വല്ലാത്ത ബുദ്ധിമുട്ടായിരിക്കും അതുകൊണ്ട് അങ്ങനെ ഒന്നും വേണ്ട
ഞാൻ : അതിന് നമ്മൾ പിരിയുന്നത് എന്തിനാ
കുഞ്ചു : പിന്നെ ജീവിതകാലം മൊത്തോം നി എന്നെ നോക്കുമോ.?
ഞാൻ : പിന്നെന്താ
കുഞ്ചു : ഇപ്പോൾ പറയും.. പിന്നീട് എല്ലാം തിരിയും… അതൊക്കെ വിട്
ഞാൻ : പിന്നെ… നാളെ ഞാൻ ഒരാഗ്രഹം പറഞ്ഞാൽ സാധിച്ചു തരുമോ.?
കുഞ്ചു : എന്നെ കൊണ്ട് പറ്റുന്നതാണേൽ ചെയ്ത് തരാം.. മര്യാദയ്ക്ക് ഉള്ള ആഗ്രഹം ആണേൽ മാത്രം
ഞാൻ : വേറെ ഒന്നുമല്ല നാളെ ഞാൻ രാവിലെ കാർ കൊണ്ട് തരാൻ വരുമല്ലോ.. എന്റെ ബൈക്ക് അവിടെ അല്ലെ..
കുഞ്ചു : ആ അത് നമ്മൾ നേരുത്തേ പറഞ്ഞായിരുന്നല്ലോ..
ഞാൻ : ബൈക്കിൽ ഇറങ്ങുമ്പോൾ നാളെ യാലും എന്റെ കൂടെ വരുമോ.. കടയിൽ ഞാൻ ഡ്രോപ്പ് ചെയ്യാം..
കുഞ്ചു : ഇന്നെന്താ ഇങ്ങനെ ഒരാഗ്രഹം.. നേര്ത്തെയും ഞാൻ നിന്റെ കൂടെ ബൈക്കിൽ വന്നിട്ടുണ്ടല്ലോ
ഞാൻ : അത് അപ്പോൾ… ഇപ്പോൾ നമ്മൾ കമിതാക്കലല്ലെടി കുഞ്ചു പെണ്ണെ.
കുഞ്ചു : അപ്പോൾ വൈകിട്ട് ഞാൻ എങ്ങനെ വരും..
ഞാൻ : യാൾക്ക് വണ്ടി ഇല്ലേൽ അമ്മ വീട്ടിൽ കൊണ്ടാക്കുമല്ലോ.. പിന്നെന്താ..
കുഞ്ചു : ഹാ നോക്കാം…
ഞാൻ : thank you.. ഉമ്മാാാ..
കുഞ്ചു : മ്മ് ശെരി
ഞാൻ : എന്താടീ എനിക്കില്ലേ?
കുഞ്ചു : അയ്യടാ ഫോണിൽകൂടി ഒന്നും ഞാൻ ഉമ്മ തരില്ല
ഞാൻ : നേരിട്ട് കാണുമ്പോൾ ഉള്ള ഉമ്മ ഞാൻ പിന്നെ വാങ്ങിച്ചോളാം.. ഇപ്പോൾ ഒന്നു തന്നന്നെ പറഞ്ഞു ഒന്നും വരാൻ പോകുന്നില്ല
കുഞ്ചു..: മ്മ് ഉമ്മ
അങ്ങനെ ഓരോന്ന് പറഞ്ഞു ഫോൺ വെച്ചു..
പിറ്റേന്ന് ആയി പതിവുപോലെ എല്ലാ കാര്യങ്ങളും ചെയ്തു ഞാൻ നേരെ കാറും കൊണ്ട് കുഞ്ചുന്റെ വീട്ടിൽ പോയി. കുറച്ചു കഴിഞ്ഞു ഞാൻ എന്റെ ബൈക്യും എടുത്ത് ഇറങ്ങാൻ നേരം എന്റെ വണ്ടിയ്ക്ക് ബ്രേക്ക് ഇല്ല എന്നെ കൂടി ഒന്ന് കടയിലോട്ട് ഇറക്കട എന്നും പറഞ്ഞു കുഞ്ചുവും എന്റെ കൂടെ കേറി. എന്റെ ആഗ്രഹത്തിന് ബൈക്കിൽ കേറി വന്നു എന്നല്ലാതെ വേറെ ഒന്നും ഉണ്ടായില്ല..
എന്നും വിളിക്കും വിശേഷങ്ങൾ പറയും വല്ലപ്പോളും വീഡിയോ കാൾ ചെയ്യും ഇതല്ലാതെ അന്ന് സംഭവിച്ച പോലെ ഒന്നും നടന്നിട്ടില്ല.. വീഡിയോ കാലിൽ പോലും വിളിച്ചു നോർമൽ ആയി സംസാരിച്ചു ഫോൺ വെയ്ക്കാൻ നേരം ഫോൺ ചേർത്ത വെച്ച് ചുണ്ടിൽ ഒരുമ്മ തരും അതെ ഉള്ളു…. വളഞ്ഞോ എന്ന് ചോദിച്ചാൽ വളഞ്ഞു ബട്ട് വല്ലോം കിട്ടിയോ എന്ന് ചോദിച്ചാൽ അതില്ല.. പക്ഷെ ഞാൻ പ്രേതീക്ഷ കളഞ്ഞിട്ടില്ല…
