ഒരു മണിക്കൂർ എടുത്തു കാണും കുഞ്ചു തിരിച്ചു വന്നു. ഞങ്ങൾ ആദ്യം നേരെ ഒരു ഹോട്ടലിൽ കയറി ഫുഡ് കഴിച്ചു, ഇപ്പോൾ പുള്ളിക്കാരി പിന്നെയും ആക്റ്റീവ് ആയി. പിന്നെയും സിറ്റി കഴിയും വരെ ഞാൻ തന്നെ വണ്ടി എടുത്തു, തിരക്ക് മാറിയപ്പോൾ കുഞ്ചുനെ ഏൽപ്പിച്ചു. ഇപ്പോൾ പുള്ളിക്കാരി നല്ലതുപോലെ ഡ്രൈവ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും ഇടയ്ക്ക് പിന്നെയും സെയിം മിസ്റ്റേക്ക് കാണിക്കുന്നുണ്ട്. ഇനി ഞാൻ അടിക്കും എന്ന് പറഞ്ഞതല്ലാതെ ഞാൻ ഒന്നും ചെയ്തില്ല. പുറത്ത് പതിയെ മഴ പെയ്യാൻ തുടങ്ങി.
മഴ കാത്തു കിടക്കുന്ന വേഴാമ്പലിനെ പോലെ എന്റെ മനസ്സ് ഒരു സ്റ്റാർട്ടിങ് കിട്ടാൻ വേണ്ടി കാത്തിരിക്കുക ആണ്. പതിയെ പതിയെ മഴയുടെ ശക്തി കൂടി കൂടി വന്നു, മഴയത് വണ്ടി ഓടിച്ചു ശീലം ഇല്ലാത്തോണ്ട് കുഞ്ചുവിനു ഇത് വളരെ ബുദ്ധിമുട്ടായി തോന്നി. അത് എന്റെ കൂടെ പറഞ്ഞു, അപ്പോൾ സൈഡ് ഒതുക്കി നിർത്താൻ ഞാൻ പറഞ്ഞു, സ്റ്റീറിങ് പിടിച്ചുകൊടുത്തു ഞാനും ഹെല്പ് ചെയ്തു. ആ മഴയത് റോഡ് സൈഡിൽ ഞങ്ങൾ കാർ ഒതുക്കി. മാറി കയറാൻ ഒരു വഴിയും ഇല്ല കാരണം മഴ തകർത്ത് പെയ്യുക ആണ്. എന്തായാലും കുറച്ചു നേരം വെയിറ്റ് ചെയ്യാം എന്ന് കരുതി ഞങ്ങൾ അതിൽ ഇരുന്നു, ഓരോന്നൊക്കെ സംസാരിച്ചു.
ഞാൻ പതിയെ കൈ എത്തി പാർക്ക് ലൈറ്റ് ഓൺ ചെയ്തു എന്നിട്ട് കുഞ്ചുവിന്റെ കൈയിൽ പിടിച്ചു നേരുത്തതെ പോലെ എന്റെ വലതു കൈയിൽ കോർത്തു പിടിച്ചു. കുറച്ചു നേരത്തേക്ക് ഞങ്ങൾ ഒന്നും മിണ്ടിയതെ ഇല്ല. തകർത്തു പെയ്യുന്ന മഴയുടെ സൗണ്ടും ഇടയ്ക്ക് ചീറി പാഞ്ഞു പോകുന്ന വണ്ടികളുടെ ഒച്ചയും മാത്രം. ആ നിശബ്ദത്തയെ കീറി മുറിച്ചു കൊണ്ട് ഞാൻ ഒന്നു വിളിച്ചു. കുഞ്ചു….
കുഞ്ചു ഒന്നു മൂളിയത് മാത്രമേ ഉള്ളു.
ഞാൻ ഇപ്പോളും നേരെ നോക്കി തന്നെ ഇരിക്കുക ആണ്… കുഞ്ചുവിന്റെ ഡാ എന്നുള്ള വിളിയുടെ ശബ്ദത്തിൽ നിന്നാണ് കുഞ്ചു എന്റെ അടുത്തേക്ക് നോക്കി ഇരിക്കുക ആണ് എന്ന് മനസ്സിലായത്. ഉള്ളിൽ ചെറിയ ഒരു ഭയം ഉണ്ട് എങ്കിലും ഞാൻ പതിയെ കുഞ്ചുവിന്റെ സൈഡിലേക്ക് തിരിഞ്ഞു.
ഞാൻ നോക്കിയപ്പോൾ കുഞ്ചു എന്നെ തന്നെ നോക്കി ഇരിക്കുക ആയിരുന്നു. എനിക്ക് ഒന്നും പറയാനോ ചെയ്യണോ ഒന്നും പറ്റുന്നുണ്ടായിരുന്നില്ല. അപ്പോൾ ആ കാറിൽ നിന്ന് ഇറങ്ങി ഓടണോ എന്നൊക്കെ ഞാൻ ചിന്തിച്ചു, കുഞ്ചുവിന്റെ കൈയിൽ നിന്ന് പിടി വിടണം എന്നൊക്കെ എനിക്കുണ്ട് പക്ഷെ എന്റെ ദേഹം മൊത്തോം തളരുന്ന പോലെ തോന്നി.. കുഞ്ചുവിന്റെ മുഖത്തോട്ട് നോക്കാൻ പോലും പറ്റുന്നില്ല.
എന്തും വരട്ടെ എന്ന് കരുതി ഞാൻ പതിയെ കുഞ്ചുന്റെ മുഖത്തേക്ക് നോക്കി. ചേർത്ത് പിടിച്ചേക്കുന്ന കൈലേക്കും എന്റെ മുഖത്തോട്ടും അവർ മാറി മാറി നോക്കിക്കൊണ്ടിരുന്നു. എപ്പോഴോ ഞങ്ങളുടെ കണ്ണുകൾ തമ്മി ഉടക്കി എനിക്കെന്തോ അധിക നേരം അങ്ങനെ നോക്കാൻ കഴിഞ്ഞില്ല ഞാൻ മുഖം വെട്ടിച്ചു, കുറച്ചു നേരം പുറത്തേക്ക് നോക്കി ഇരുന്നു. വീണ്ടും ഞാൻ തിരിഞ്ഞു കുഞ്ചുവിന്റെ മുഘേസത്തേക്ക് നോക്കി.
പുറത്ത് കോരി ചൊരിയുന്ന മഴ, ആ മഴയുടെ കുളിരിലും കുഞ്ചുവിന്റെ ദേഹം വിയർക്കുന്നുണ്ട്, മേൽചുണ്ടിലും നെറ്റി തടങ്ങളിലും ചെറിയ വിയർപ്പു തുള്ളികൾ പൊടിഞ്ഞിരിക്കുന്നത് കാണാം. കുഞ്ചുവിന്റെ ചുണ്ടിലും മൂക്കിലും കവിളിലും എല്ലാം എന്റെ കണ്ണുകൾ ഓടി നടന്നു. പതിയെ ഞാൻ എന്റെ നോട്ടം കുഞ്ചുവിന്റെ കണ്ണിലേക്ക് കൊണ്ട് പോയി, അവരും എന്റെ കണ്ണിലേക്ക് തന്നെ നോക്കി. കുറച്ചു നേരം ഞങ്ങൾ അങ്ങനെ കണ്ണിൽ തന്നെ നോക്കി ഇരുന്നു, ഞാൻ കുഞ്ചുവിന്റെ കയ്യിൽ കുറച്ചുകൂടി അമർത്തി പിടിച്ചു ആ കണ്ണിലേക്ക് നോക്കി ഇരുന്നു. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ എന്തൊക്കെയോ സന്ദേശങ്ങൾ കൈ മാറി..
ഇങ്ങനെ നോക്കി ഇരുന്ന ഇരിക്കത്തെ ഉള്ളു വേണേൽ പെട്ടെന്ന് ഒന്നുമ്മ വെച്ചോ എന്ന് ഞങ്ങളുടെ കണ്ണുകൾ തമ്മിൽ പരസ്പരം പറഞ്ഞു എന്ന് തോന്നുന്നു കാരണം ഞങ്ങൾ രണ്ടു പേരും ഒരുപോലെ മുഖം അടുപ്പിച്ചു. മുഖം അടുത്തേക്ക് വരും തോറും കുഞ്ചുവിന്റെ കണ്ണുകൾ പതിയെ അടഞ്ഞു വന്നു, അവളുടെ ച്ചുഡ് ശ്വാസം എന്റെ മുഖത്തു തട്ടി തുടങ്ങി. അങ്ങനെ ആദ്യമായി ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ ഒന്നിച്ചു. ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ ചേർന്നു അവ ഒട്ടി ഉരുമി നിന്നു വളരെ കുറച്ചു സമയം മാത്രം അപ്പോളേക്കും കുഞ്ചു മുഖം പുറകിലേക്ക് മാറ്റി സീറ്റിൽ ചാരി ഇരുന്നു. വീണ്ടും കുറച്ചു നേരത്തേക്ക് നിശബ്ദത,
ഞാൻ വീണ്ടും കുഞ്ചുവിന്റെ അടുത്തേക്ക് പതിയെ ചെന്നു അവൾ എന്റെ കണ്ണിലേക്കും ചുണ്ടിലേക്കും മാറി മാറി നോക്കി കൊണ്ട് എന്റെ അരികിലേക്കും ചാഞ്ഞു വന്നു. വീണ്ടും ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ കിന്നാരം പറഞ്ഞു.
ഇത്തവണ ഞാൻ സ്വൽപ്പോം ഗാടമായി തന്നെ അവളുടെ ചുണ്ടിൽ ചുംബിച്ചു. പതിയെ ഞാൻ അവളുടെ ചുണ്ടുകളിലെ തേൻ നുകർന്നു. പതിയെ പതിയെ ഞങ്ങൾ ഒരു നീണ്ട ചുംബനത്തിലേക്ക് എത്തി. ഈ സമയമെല്ലാം കുഞ്ചുവിന്റെ കൈകൾ എന്റെ കൈക്കുള്ളിൽ തന്നെയായിരുന്നു.. ഒരു നീണ്ട ചുംബനത്തിന് ശേഷം കുഞ്ചു എന്നെ തള്ളി മാറ്റി വീണ്ടും സീറ്റിലേക്ക് ചാരി ഇരുന്നു.
