എന്റെ സ്വന്തം ദേവൂട്ടി – 10 Like

എന്നേ കണ്ടതോടെ അമ്മ.
“ആഹാ

നീ നേരത്തെ എഴുന്നേറ്റോ?

അല്ലാ ഈ അടുക്കളയിലേക് ഒന്നും നിന്നെ അങ്ങനെ ഒന്നും കാണാറില്ലല്ലോ എന്താടാ ഇങ്ങോട്ട് ഒക്കെ വരാൻ കാരണം ”

ഇത് ഒക്കെ കേട്ട് ദേവൂട്ടി അപ്പം ചുടുന്നുണ്ടായിരുന്നു. അമ്മ ആണേൽ കുക്കാറിന്റെ അടുത്ത് ഇരുന്നു എന്നോട് സംസാരിക്കുന്നു. ദേവൂട്ടി ചിരിക്കുന്നുണ്ട് പക്ഷേ അമ്മയെ കാണിക്കാതെ ആണ്.

“ദേവികയെ അനോഷിച്ചു വന്നതാ.”

“ഓഹോ.

ദേവൂ വന്നത് കൊണ്ട് അല്ലെ നീ ഇങ്ങോട്ട് വന്നേ.

എന്നാ മോൻ മുൻപ് വശത്തു അച്ഛൻ ഇരിപ്പുണ്ട് അങ്ങോട്ട് പോടാ.

ഇത് എന്റയും ദേവൂ ന്റെയും ഏരിയ ആണ്.

അല്ലെ ദേവൂ?”

“അതേ അമ്മേ.

ഏട്ടൻ മുൻപ് വശത്തേക്കു വിട്ടോ… വിട്ടോ.”

എന്ന് അവൾ ചാട്ടകം പൊക്കി അമ്മ യുടെ അഞ്ജന എന്നപോലെ ചട്ടകം കാണിച്ചു എന്നെ പറഞ്ഞു വിട്ട്.

കണ്ണ് കൊണ്ട് അവൾ ചുമ്മാ എന്ന് അടച്ചു കാണിച്ചു ഷോ ഇറക്കി. അത് കണ്ടു ചിരി വരുന്നുണ്ടായിരുന്നു എനിക്ക്. ഞാൻ മുൻപ് വശത്തേക് പോകാൻ അടുക്കളയിൽ നിന്ന് ഹാളിലേക്കു ഇറങ്ങിയതും.

ദേവൂട്ടി ഓടി വന്നു.

“എന്താ ഏട്ടാ?”

“ഇന്ന് സാറ്റർഡേ അല്ലെ.

നമുക്ക് കൊച്ചിയിൽ ഒക്കെ പോയി ഒന്ന് കറങ്ങിട്ട് വരാം.”

അപ്പോഴേക്കും അമ്മ.
“എന്താടി നിങ്ങൾ തമ്മിൽ ഒരു ചർച്ച.”

“ഈ അമ്മയെ കൊണ്ട് തോറ്റല്ലോ.”

“എന്ത്യേടാ?

അല്ല എന്താണ് ദേവൂ.”

ഞാൻ തന്നെ പറഞ്ഞു.

“അത് അമ്മേ ഇവളെ കൊണ്ട് ഞാൻ ഇത്‌ വരെ ഒരിടത്തും പോയിട്ട് ഇല്ലാ. ഇന്ന് സാറ്റർഡേ അല്ലെ ഒന്ന് കറങ്ങാൻ പോകോട്ടെ. ദേവിക ആണേൽ എന്റെ കൂടെ ഒറ്റക്ക് ഒരിടത്തും വന്നിട്ടും ഇല്ലാ.”

ഈ തള്ള് കേട്ട് ദേവിക അവിടെ അന്തം വിട്ട് നിന്ന് പോയി.

പുള്ളിക്കാരി ഓർക്കുക ആയിരിക്കും. ഇവന്റെ കൂടെ മൂന്നാർഉം സിനിമാകും പോയത് ഞാൻ അല്ലാതെ പിന്നെ ആര് എന്ന് ഉള്ള ചോദ്യം അവളുടെ മുഖത്ത് ഉണ്ടായിരുന്നു.

“ആണോ ദേവൂ ഇവൻ നിന്നെ ഇതുവരെ ഇവിടെ ഒരിടത്തും കൊണ്ട് പോയിട്ട് ഇല്ലേ.”

അവൾ തിരിഞ്ഞു നിന്ന് മറുപടി പറയാൻ തുടങ്ങിയപ്പോ അവളുടെ ഇടുപ്പിൽ ഞാൻ അമ്മ കാണാതെ പിടിച്ചു തിരിച്ചു.
കളം പറയാടി എന്ന് ഉള്ള സുചന ആയിരുന്നു. അവൾ അത് സഹിച്ചു കൊണ്ട് പറഞ്ഞു.

“കൊണ്ട് പോയിട്ട് ഉണ്ട്‌ അമ്മേ.
കഴിഞ്ഞ ഓണത്തിന് എന്നേ മൂന്നാർ കൊണ്ട് പോയി നാല് ദിവസം ഞങ്ങൾ അവിടെ ചിലവഴിച്ചു. പിന്നെ സിനിമ കൊണ്ട് പോയി കാണിച്ചിട്ട് ഉണ്ട് ഏട്ടൻ.”

ഞാൻ കിളി പോയപോലെ അമ്മയുടെ മുമ്പിൽ നിന്ന് പതുങ്ങി.

ഈ പെണ്ണ് ഒരിക്കലും കള്ളം പറയില്ലേ എന്ന് എനിക്ക് മനസിൽ തോന്നി അതും അമ്മയോട്.

“ഈ പറഞ്ഞത് ശെരി ആണോടാ?”

“ഞാൻ മുൻപ് വശത്തേക് പോകട്ടെ.”

“നിൽക്കടാ.”

ഇനി രെക്ഷ ഇല്ലാ.

“അപ്പൊ ഞാൻ അറിയാതെ ഇവളെ കൊണ്ട് ചുറ്റാൻ ആയിരുന്നല്ലോ സോളോ ട്രിപ്പ്‌ ആണെന്ന് പറഞ്ഞു ഓണത്തിന് പോയെ.”

“ഉം “
പിന്നെ ഞങ്ങളെ രണ്ട് പേരെയും സൂക്ഷിച്ചു നോക്കി.

അപ്പൊ തന്നെ ദേവൂട്ടി.

“ഏയ്‌ അമ്മേ അതൊന്നും ഉണ്ടായില്ല.

ഏട്ടൻ ഡിസെന്റ് ആയിരുന്നു.”

“അല്ലേലും ഇവൻ ഇവന്റെ തന്തേടെ അല്ലെ.”

എന്ന് പറഞ്ഞു അമ്മ അപ്പം എടുക്കാൻ പോയി.

ദേവൂട്ടി സോറി എന്ന് എന്റെ മുഖത്തു നോക്കി മുഖഭാവത്തോട് കാണിച്ചപ്പോൾ.

അമ്മ അവിടെ നിന്ന്.

“ഉം.

ഞാൻ പറയാൻ ഇരുന്നതാ ഇവളെ കൊണ്ട് ഒക്കെ പോയി ഒന്ന് ചുറ്റിട്ട് വാ. പടുത്തതിന്റെ ടെൻഷൻ കുറയും. വീട് കോളേജ് എന്ന് ഉള്ള ആ പതിവ് വേണ്ടാ.”

എനിക്ക് സന്തോഷം ആയി.

ദേവൂട്ടിക്കും.

“അതേ മോളെ ഇവൻ വല്ല തെമ്മാടി തരാം കാണിച്ചാൽ അമ്മയോട് പറയണം കേട്ടോ. ഇവൻ വളച്ചൊടിച്ചു കള്ളം പറയുന്ന ആൾ ആണ് എന്നോട്. ഇനി എന്റെ മോൾ എല്ലാം പറഞ്ഞു തരുഡാ കുരുപ്പേ.”

അത് കേട്ട് ചിരിച്ചു ഞാൻ മുൻപ് വശത്ത്ക് ചെന്നു.

അങ്ങനെ രാവിലത്തെ ബ്രേക് ഫാസ്റ്റ് കഴിച്ചു ഞങ്ങൾ റെഡി ആയി. ഒപ്പം അമ്മ അമ്മയുടെ വകയിൽ ഉള്ള കൊച്ചിയിൽ ഉള്ളവരുടെ രണ്ട് പേരുടെ വീട്ടിൽ പോകണം എന്ന് പറഞ്ഞു.

ഒന്ന് എന്റെ കസിന്റെ വീട്.മറ്റേത് എന്റെ അമ്മയുടെ അനുജത്തി യുടെ വീട്ടിലും അവർക്ക് ചെറിയ ഒരു കുട്ടി ഉണ്ട് അതുകൊണ്ട് എന്റെ കല്യാണത്തിന്റെ ഭാഗം ആയി നടത്തിയ കഴിഞ്ഞു പോയ പരിപാടിയിൽ വരാൻ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *