Related Posts
റുമിൽ കേറിയതും അവളോടുള്ള കലിപ്പിൽ വാതിൽ ഒന്ന് ശക്തിക്കടച്ച് ഞാൻ അവന്മാരുടെ അടുത്തേക്ക് തിരിഞ്ഞു…
” നാറികളേ മനുഷ്യൻ്റെ വില കളഞ്ഞപ്പൊ സമാധാനായല്ലോ… ”
ഞാൻ അവന്മാരോട് ചീറി
” നീ എന്തുവാടാ പറയുന്നേ…ഞങ്ങൾ എന്തോന്ന് തൊലിച്ചെന്നാ…. ”
നന്ദു ബാക്കിയുള്ളവന്മാരുടേ മുഖത്തേക്ക് നോക്കിയതിനു ശേഷം എന്നെ നോക്കി പറഞ്ഞു
” ഓ അവൻ ഒന്നും അറിയത്തില്ല….എനിക്കുണ്ടല്ലോ വിറഞ്ഞു കേറുന്നുണ്ടേ…. ”
അവനെ നോക്കി കടുപ്പത്തിൽ അതും പറഞ്ഞ് ഞാൻ ഭിത്തിയിൽ കൈകുത്തി
” നിന്ന് കഥകളി കാണിക്കാതെ നടന്ന കാര്യം തെളിച്ചു പറ നാറീ… ”
ശ്രീ എന്നെ നോക്കി ചീറി…
” വേറെന്താ നിന്റെയൊക്കെ വാക്കും കേട്ട് ഞാനാ മറ്റവളോട് പോയി സോറി പറഞ്ഞു…. ”
ഉള്ളിലുള്ള ദേഷ്യം പുറത്ത് കാട്ടി ഞാൻ അവന്മാരെ നോക്കി പറഞ്ഞു
” അതിനെന്താപ്പൊ….നല്ലതല്ലേ…തെറ്റു നിൻ്റെ ഭാഗത്തായതുകൊണ്ടല്ലേ ഞങ്ങളങ്ങനെ പറഞ്ഞെ… ”
നന്ദു ചോദ്യ ഭാവത്തിൽ എന്നോട് പറഞ്ഞു
” പഫാ…..ഒലക്കേടെ മൂട്… ”
ഞാൻ അവനെ ഒന്നാട്ടിയ ശേഷം നടന്ന കാര്യം മൊത്തം പറഞ്ഞു…അതോടെ അവന്മാര് ഒരാക്കിയ ചിരി തുടങ്ങി
” ഇതിനാണോ മൈരേ ഈ ഒച്ചപാടും ബഹളവും ഒക്കെ നീ ഉണ്ടാക്കിയേ…. ”
അഭി ചിരിച്ചുകൊണ്ടതു പറഞ്ഞപ്പോൾ എനിക്കങ്ങ് വിറഞ്ഞ് കേറി… ബാക്കി ഉള്ളവന്മാരും എന്നെ നോക്കി ചിരിക്കാൻ തുടങ്ങി
” പഫാ….നാറീ….നിനക്കൊക്കെ ചിരിക്കാം അവളുടെ മുന്നിൽ ഊമ്പിയത് ഞാനല്ലേ…. ”
അതും പറഞ്ഞ് ഞാൻ ദേഷ്യത്തിൽ ബെഡിൽ ഇരുന്നു
” എടാ നിനക്ക് തലക്ക് വല്ല അസുഖവും ഉണ്ടോ… ”
അതു എന്നെ നോക്കി ചോദിച്ചു… അതിന് വിറഞ്ഞു കേറിയ മുഖത്തോടെ ഞാൻ അവനെ ഒന്ന് നോക്കി.
” നീ നോക്കണ്ട…എടാ പൊട്ടാ നീ അവളോട് ആവശ്യമില്ലാതെ ചൂടായി…തെറ്റ് നിൻ്റെ ഭാഗത്താണെന്ന് മനസ്സിലായപ്പോൾ നീ പോയി അതിന് സോറി പറഞ്ഞു… സ്വാഭാവികമായും ഒരു ആവശ്യമില്ലാത്ത വഴക്ക് അടിച്ചയാള് തിരിച്ച് സോറി പറയാൻ വരുമ്പോൾ മറ്റേയാള് ഇച്ചിരി ജാഡ കാണിക്കും… അതാണ് ഇവിടെ നടന്നത് അല്ലാതേ നീ കരുതുംപോലെ ഒന്നും ഇവിടെ നടന്നില്ല… ”
അവനെന്നെ നോക്കി ചിരിച്ചുകൊണ്ട് കാര്യം പറഞ്ഞപ്പോൾ എനിക്കും ഏറക്കുറെ കാര്യം വ്യക്തമാകുന്നുണ്ട്… പക്ഷെ ഒരൊഴുക്കൻ മട്ടിൽ ഞാൻ അവൻ പറഞ്ഞതിനെ തള്ളിക്കളഞ്ഞു…
” അവളുണ്ടല്ലോ…. അഹങ്കാരത്തിന് കൈയ്യും കാലും വച്ച സാധനാ…. ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു
” ഉണ്ട….കണ്ടപൊട്ടതരം ആലോചിച്ച് നിക്കാണ്ട് വാടാ നാറി വല്ലതും ഞണ്ണാം… ”
എന്നോട് അതും പറഞ്ഞ് നന്ദു നിലത്തിരുന്ന് ഭക്ഷണം എടുത്തു.. പിന്നാലെ അവന്മാരും… കൂടുതലൊന്നും ആലോചിക്കാതെ അതുവിനുള്ള ഭക്ഷണം കട്ടിലിൽ കൊടുത്ത് ഞാനും അവന്മാരോടിരുന്ന് കഴിച്ചു തുടങ്ങി… പക്ഷേ ഉള്ളിനുള്ളിൽ മറ്റവളോട് നാറിയ ഒരു നീരസം എനിക്കുണ്ട് താനും…
പിന്നെ ഞങ്ങൾ സാധനം അടിക്കുന്നത് കണ്ട് അതുവിന് ഇച്ചിരി ഏനക്കേടൊക്കെ ഉണ്ട് പക്ഷേ കാര്യങ്ങളൊക്കെ സെറ്റ് ആയാൽ അടിച്ചുപൊളിക്കാം എന്ന രീതിയിൽ അവനോട് പറഞ്ഞു കൊടുത്തത് കൊണ്ട് പ്രശ്നമില്ല… അങ്ങനെ ഭക്ഷണം കഴിച്ച് കൈ കഴുകുമ്പോളായിരുന്നു ഡോറിനൊരു മുട്ട് കേട്ടത് അത്യാവശ്യം കുറച്ച് സ്പ്രേ ഒക്കെ അടിച്ച് ഞാൻ പോയി ഡോറ് തുറന്നു… പുറത്ത് ദിവ്യയും അവൾക്ക് പിന്നിലായി ശ്രദ്ധയും നിൽപ്പുണ്ട്
” മുറിയും പൂട്ടി അകത്തിരിന്ന് സല്ലപിക്കാൻ ഇത് ഹോസ്റ്റൽ ഒന്നുമല്ല… ”
ഡോർ തുറന്ന എന്നെ നോക്കി ദിവ്യ കടുപ്പത്തിൽ പറഞ്ഞു
“ഞങ്ങള് ഫുഡ്… ”
” വഴീന്ന് മാറി നിക്ക്… ”
ഞാൻ പറഞ്ഞ് തീരും മുമ്പേ എന്നെയും തള്ളിക്കൊണ്ടവൾ ഇതും പറഞ്ഞ് ഉള്ളിലേക്കു കയറിപ്പോയി…
” അല്ല പെങ്ങളേ ഇത് കടിക്കുവോ…?? ”
വാതിലിനടുത്ത് ഇത് കണ്ട് ചിരിക്കുന്ന ശ്രദ്ധയെ നോക്കി ഞാൻ ചോദിച്ചു… പതുക്കെയാണ് ചോദിച്ചത് അല്ലേൽ അതുവിന് കുത്തേണ്ട ഇഞ്ചക്ഷൻ അവളെൻ്റെ പെടലിക്ക് കുത്തും…
” അവള് കേൾക്കണ്ട…. ”
