പക്ഷേ പ്രളയ സമയത്ത് ഞാൻ വിചാരിച്ചത് നീ നാട്ടിലേക്ക് പോയി കാണും എന്നായിരുന്നു.
പക്ഷേ രാത്രി എനിക്ക് എന്തോപോലെ ആയി. നീ നാട്ടിലേക്ക് പോകുമോ എന്നുള്ള ഒരു ചോദ്യം ഡൌട്ട് ആയി എന്റെ ഉറക്കത്തെ കളഞ്ഞു. അനോഷിക്കാൻ നോക്കിയപ്പോൾ നിന്റെ ഫോൺ നമ്പർ ഇല്ലാ. പിന്നെ നമ്പർ സങ്കടിപ്പിച്ചു വിളിച്ചപ്പോ സ്വിച്ച് ഓഫ് എന്ന്. പിന്നെ അനോഷിക്കാൻ ഇറങ്ങി ആ കൊടും മഴയത്തു ഞാൻ ക്യാമ്പുകൾ കയറി ഇറങ്ങി അനോഷിച്ചു പക്ഷേ നിന്നെ കണ്ടില്ല. എന്റെ ഹൃദയം ഇടിക്കൽ കുടുകയാണ് ചെയ്തേ ഓരോ ക്യാമ്പ് ഉം കയറി ഇറങ്ങും ന്തോറും.
അവസാനം നിന്റെ അടുത്തേക് പോകാൻ നേരം പോലീസ് കാരും എല്ലാം തടഞ്ഞു. പിന്നെ വേറെ വഴി ചെന്ന്. തീരുമാനം എടുക്കാൻ ഞാൻ വെയിറ്റ് ചെയ്തു.
വെള്ളത്തിന്റെ കിടപ്പ് കണ്ടപ്പോൾ തന്നെ ഞാൻ ഭയന്നിരുന്നു. ഇന്നേവരെ കാണാത്ത ഒരു ദുരന്തം മുന്നിൽ പുണ്ട് വിളയാടുന്നു.
തിരിച്ചു മടങ്ങാൻ ബൈക്ക് സ്റ്റാർട്ട് ഒക്കെ ചെയ്തപ്പോൾ.
ഒരു പക്ഷേ നീ അവിടെ കുടുങ്ങി കിടക്കുന്നുണ്ടേൽ. ചിലപ്പോൾ നിന്റെ ജീവന് എന്തെങ്കിലും പറ്റി എന്ന് അറിഞ്ഞാൽ ഒരു പക്ഷേ എനിക്ക് പിന്നീട് ജീവിക്കാൻ സാധിക്കില്ല എന്ന് മനസിലായി. രണ്ടും കല്പിച്ചു ആയിരുന്നു ഞാൻ അങ്ങോട്ട് വന്നത്.
പിന്നീട് നിന്റെ ഒരു ഡയലോഗ് ഉണ്ടായിരുന്നല്ലോ. മരിക്കുവാണേൽ ഒരുമിച്ച് എന്ന് ആ ഒറ്റ ഡയലോഗ് ആയിരുന്നടി എന്റെ കല്ലായിരുന്ന മനസ്സ് തകർത്തു കളഞ്ഞേ.
അതായിരുന്നു നിന്നെ വീട്ടിലേക് കൊണ്ട് പോയത്.
പക്ഷേ എന്റെ എല്ലാ കണക് കൂട്ടാലും തെറ്റിച്ചത് എന്റെ അമ്മ ആയിരുന്നു.
നിന്നെ വേണം എന്നുള്ള വാശി ആയിരുന്നു അമ്മക്ക്.
അത് കൂടി ആയതോടെ പിന്നെ ഈ ഹരിക്ക് എന്ത് വേണം. ”
“ഒരു പക്ഷേ ഏട്ടാ അമ്മക്കും അച്ഛനും ഇഷ്ടം അല്ലായിരുന്നെല്ലോ.”
“നീ മാത്രം ആയേനെ എന്റെ ലൈഫിൽ.
ഒരു പക്ഷേ അവരെ ഞാൻ ഉപേക്ഷിച് നിന്റെ കൂടെ ജീവിക്കും എന്നുള്ള ഒരു വാശി എനിക്ക് വന്നു ചേർന്നിരുന്നു.”
“അമ്മയെയോ അച്ഛനെയോ ഉപേക്ഷിക്കാൻ ഞാൻ ഒരിക്കലും സമ്മതിക്കില്ലായിരുന്നു ഏട്ടാ.”
“ഇപ്പൊ എന്താടി പ്രശ്നം.
നമുക്ക് എല്ലാവരും ഉണ്ടല്ലോ.
എടി സമയം ദേ മൂന്നു മണി കഴിഞ്ഞിരിക്കുന്നു. ഉറങ്ങണ്ടേ.”
“ഉം.”
അവൾ എന്റെ നെഞ്ചിലേക് തല വെച്ച് കിടന്നു അവളെ കെട്ടിപിടിച്ചു ഞാനും ഉറക്കത്തിലേക് പോയി.
രാവിലെ അമ്മയുടെ കതകിൽ തട്ട് കേട്ട് ആണ് ഞാൻ ഉണർന്നത്. ദേവികയെ നോക്കിയപ്പോൾ അവൾ എന്നേ കെട്ടിപിടിച്ചു കിടന്നു ഉറക്കത്തിൽ ആണ്. അതും പുതപ്പിന്റെ അടിയിൽ ഒന്നും ഇല്ലാ ഞങ്ങൾക് രണ്ട് ആൾക്കും.
ഞാൻ കൈ വീടിപ്പിച്ചു അവളുടെ ഉറക്കം കളയാതെ എഴുന്നേറ്റു. മുണ്ട് ഉടുത്തു. എന്നിട്ട് അവളെ പുതപ്പ് വെച്ച് മുടിയാ ശേഷം. അമ്മയുടെ വിളി കേട്ട് ഞാൻ കതക് തുറന്നു.
“എന്താടാ ദേവൂ നെ കണ്ടില്ലല്ലോ സമയം 9മണി കഴിഞ്ഞു .”
“അത് അമ്മേ ഇന്നലെ അവൾക് ക്ഷീണം ഉണ്ട്. താമസിച്ചു കിടന്ന കാരണം ഉറക്കം ഞങ്ങൾക് ശെരി ആയില്ലായിരുന്നു.”
“ആ
ഞാൻ നിങ്ങളെ കാണാതെ ഇരുന്നപ്പോൾ വിളിച്ചതാ.
എഴുന്നേക്കുമ്പോൾ വാ.”
അമ്മ അത് പറഞ്ഞു പോയി.
ഞാൻ കതക് അടച്ചു ദേവൂട്ടീടെ അടുത്തേക് ചെന്ന്.
ആൾ നല്ല ഉറക്കത്തിൽ ആണ്. എന്ത് ക്യൂട്ട് ഫേസ് ആണ് ദേവൂട്ടിയുടെ അവളുടെ മുഖത്തു നോക്കി കൊണ്ട് ഇരുന്നു. പിന്നെ അവളുടെ മുടി എടുത്തു മിശ പോലെ അവളുടെ ചുണ്ടിന്റെയും മുക്കിന്റെയും ഇടക്ക് വെച്ച്.
അത് കണ്ടു എനിക്ക് ചിരിയ വന്നേ. ദേവൂട്ടി ആണേൽ നല്ല ഉറക്കം ആണ്. ജനലിൽ ഇട്ടാ കർട്ടൻ ഞാൻ മാറ്റി. സൂര്യ പ്രകാശം അവളെ ഉണർത്തട്ടെ എന്ന് വെച്ച്. ആ വെളിച്ചത്തിൽ അവളുടെ മുഖം സൂര്യനെ പോലെ തിളങ്ങി എന്റെ കണ്ണിൽ.
ദേവൂട്ടി ടെ കൈ ഞാൻ അടുത്ത് ഉണ്ടോ എന്ന് നോക്കുന്നത് കണ്ട്. പതുകെ കണ്ണ് തുറന്നു അവൾ.
“ഗുഡ് മോർണിംഗ് ദേവൂട്ടി.”
“ഗുഡ് മോർണിംഗ് ഏട്ടാ.”
എന്ന് അവൾ ഉറക്ക ചടവോടെ പറഞ്ഞു.
എഴുന്നേറ്റു. അപ്പോഴാണ് ഉള്ളിൽ ഒന്നും ഇല്ലാ എന്നുള്ള ബോധ്യം വന്നേ. അപ്പൊ തന്നെ അവൾ പുതപ്പ് എടുത്തു മൂടി.
