അമ്മയും അച്ഛനും അവർ ആണ് പകൽ മുഴുവൻ കുട്ടികളുടെ ഒപ്പം ആയിരിക്കും. അച്ഛൻ ഒന്നും ഞാൻ ഉണ്ടായപ്പോഴും എന്നേ നോക്കാൻ പോലും ടൈം കിട്ടി ഇരുന്നില്ല അത് മുഴുവൻ ഇപ്പൊ കുഞ്ഞുമകളെ നോക്കൽ ആയി. എനിക്ക് ആണേൽ അപ്പന്റെ പണി ഒക്കെ തന്നു.
പിറ്റേ ദിവസം ഞാൻ എഴുന്നൽകുമ്പോൾ പകൽ 10:30ആയി കഴിഞ്ഞിരുന്നു. കാണുന്നത്.
ദേവിക തന്റെ മകളുടെ മുമ്പിൽ വെച്ച് അവൾ ഡാൻസ് പഠിച്ചോണ്ട് ഇരുന്നപ്പോൾ കൈകൾ കൊണ്ട് ഉള്ള മുദ്രകൾ കാണിക്കു്ക ആണ് കുഞ്ഞുങ്ങൾ ആണേൽ അമ്മ ഇത് എന്ത് കോപ് ആണ് കാണിക്കുന്നേ എന്ന് രീതിയിൽ കണ്ണും
നോക്കി ഇരിക്കുവാണ്. ഞാൻ എഴുന്നേറ്റു എന്ന് അറിഞ്ഞതോടെ ദേവൂട്ടി എന്നേ ഡിസ്റ്റർബ് ചെയ്യാൻ തുടങ്ങി. അവസാനം ഗതികെട്ട് എഴുന്നേറ്റു ഫ്രഷ് ആയി ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ചെന്ന് അതും കഴിച്ചു മുൻപ് വശത്ത് വന്നു ഇരുന്നു ദേവിക ആണേൽ രണ്ടാണെന്നത്തേയും എന്റെ കൈയിലേക് കൊണ്ട് തന്നിട്ട് കുളിക്കാൻ ഒക്കെ പോയി. അപ്പോഴേക്കും അച്ഛൻ വന്നു ചെറുക്കാൻ കൊച്ചിനെയും എടുത്തു കൊണ്ട് പോയി.പിന്നെ അവളും കുളി ഒക്കെ കഴിഞ്ഞു സുന്ദരി കുട്ടി ആയി വന്നു കുഞ്ഞുങ്ങളെ രണ്ടിനെയും വാങ്ങി കൊണ്ട് റൂമിൽ കൊണ്ട് പോയി ഇട്ട് പാൽ കൊടുത്തു.
ആ സമയം ഞാൻ അങ്ങോട്ട് ചെന്ന്.
“എടി ദേവൂട്ടി.”
“എന്താ ഏട്ടാ.”
“എനിക്ക് കുറച്ച് നാൾ ആയി പറയണം എന്ന് ഉണ്ട്.”
“എന്നാ???”
അവൾ എന്റെ കണ്ണിലേക്കു നോക്കി കൊണ്ട് തന്നെ ഇരുന്നു.
“നമുക്ക് എന്തെങ്കിലും ഒരു ജോലി നോക്കിയാലോ?”
“ആഹ് ഏട്ടാ.
ഞാനും പറയാൻ വരുവായിരുന്നു.
നമുക്ക് സ്വന്തം ആയി ഒരു വരുമാനം വേണം എപ്പോഴും അച്ഛനെയും അമ്മയെയും ആശ്രയിച്ചാൽ. നമ്മൾ അങ്ങനെ ആണ് ജീവിക്കുന്നെ എന്ന് ബന്ധുക്കൾ ഒക്കെ പറഞ്ഞു തുടങ്ങും.”
“ഞാൻ എന്തായാലും അനോഷിച്ചു ഒരു ജോലി കിട്ടട്ടെ. പിന്നെ നിന്റെ കാര്യം. കുട്ടികൾ ഒന്ന് നേഴ്സറി ൽ ഒക്കെ പോകാറാവട്ടെ.”
“ഉം.”
“അല്ലാ നിന്നെ ഡോക്ടർ ആകണം എന്നുള്ള ഒരു ആഗ്രഹം ഉണ്ട് എനിക്ക്.”
“ആ ആഗ്രഹം അങ്ങ് മാറ്റി വെച്ചോ. എനിക്ക് കുഞ്ഞുങ്ങളെയും ഏട്ടന്റെ യും ഡോക്ടർ ആയാൽ മതി.”
ഞാൻ മനസിൽ പറഞ്ഞു അത് അങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി. നിന്നെ ഞാൻ ഡോക്ടർ ആക്കുടി എന്റെ ദേവൂട്ടി. ഇല്ലേ ഹരി നിന്നെ വീട്ടിൽ തന്നെ അടച്ചിട്ടേക്കുവാ എന്ന് പറഞ്ഞു കളി ആകും ആൾകാർ. ഈ കോവിഡ് സിറ്റുവേഷൻ അങ്ങ് കുറയട്ടെ.
അങ്ങനെ പാൽ കൊടുത്തു കഴിഞ്ഞു കുഞ്ഞുങ്ങളെ കൊണ്ട് പുറത്ത് പോയി ഇരുന്നു എന്നിട്ട് അവരോടു ഞാൻ പറഞ്ഞു.
“അച്ഛന്റെ വാവാച്ചികളെ.
നിങ്ങളുടെ അമ്മക്ക് ഡോക്ടർ ആകാൻ ഇപ്പൊ ഇഷ്ടം അല്ലെന്നേ.
വാവാച്ചിക് അറിയുമോ നിങ്ങളുടെ അമ്മയുടെ ഡയറിയിൽ ഒക്കെ പല ഇടതും കണ്ടത് ഡോക്ടർ ദേവിക എംബിബിസ് എന്നൊക്കെ ഉള്ള കാർട്ടൂൺസും ഒക്കെയാ.
നിങ്ങളുടെ അച്ഛൻ അമ്മയെ അങ്ങനെ വീട്ടിൽ തറച്ചിടാൻ നോക്കുന്നില്ല.
അപ്പൊ നിങ്ങൾ ചോദിക്കുന്നുണ്ടാവുല്ലേ എങ്ങനെ എന്ന്.
ഈ അച്ഛന്റെ അത്രേ ബുദ്ധി ഒന്നും നിങ്ങളുടെ കുശുമ്പി അമ്മക്ക് ഇല്ലാ മകളെ.
ഈ ഹരി പോകുന്ന എങ്ങോട്ട് ആണേലും നിങ്ങളുടെ അമ്മയും വരും.
വന്നില്ലേ സാത്താൻ നമ്മർ കൊണ്ട് വരും.
അതേ എന്റെ വാവാച്ചികളെ അച്ഛനും പോകും എംബിബിസ് എന്നാ നദി നിന്തി കിടക്കാൻ.”
ചിരിച്ചുകൊണ്ട് അവരെ രണ്ടിന്റെയും കവിളിൽ തോണ്ടി കൊണ്ട് ഇരുന്നപ്പോൾ എന്റെ തോളിൽ ഒരു കൈ വന്നു പിടിച്ചു.
തിരിഞ്ഞു നോക്കിയപ്പോൾ
കലങ്ങിയ ഒരു കണ്ണും ആയി ദയനീയമായി എന്നേ നോക്കികൊണ്ട് ഇരുന്ന ദേവൂട്ടി. എനിക്ക് മനസിലായില്ല ഞാൻ കുഞ്ഞുങ്ങളോട് പറയുന്നത് മൊത്തം പുറകിൽ നിന്ന് കെട്ടിരിക്കുന്നു.
“അപ്പൊ ഏട്ടൻ എന്നേ വെറുതെ വിടില്ലല്ലേ.
നമ്മുടെ കുട്ടികൾ.”
ഞാൻ കുട്ടികളെ എല്ലാം വാരി എടുത്തു എഴുന്നേറ്റ ശേഷം.
“ഒന്നില്ലെ നീ എന്റയും നിന്റെ യും ആഗ്രഹം ആയാ ഡോക്ടർ ആകാൻ നോക്കണം.
അങ്ങനെ ആണേൽ ഞാൻ കുട്ടികളെ നോക്കി നിന്റെ അടുത്ത് തന്നെ കാണും. ഇല്ലേ നിന്റെ ഒപ്പം ഞാൻ ഉണ്ടാക്കും. കുട്ടികൾ അവരെ അമ്മയും അച്ഛനും നോക്കിക്കോളാം എന്ന് എനിക്ക് വാക് തന്നു. ഇപ്പൊ വേണ്ടാ അവർക്ക് കുറച്ച് പ്രായം കൂടി ആവട്ടെ.
