എന്റെ സ്വന്തം ദേവൂട്ടി – 12 5

“ഏട്ടൻ എന്നേ ഇനി തനിച് ആകരുത് എനിക്ക് ഏട്ടനെ കാണാതെ ഇരിക്കാൻ വയ്യ.”

ഞാൻ ഉം എന്ന് മൂളി എനിക്കും അതേ ഇതാണെന് ഞാൻ ഇവളോട് എങ്ങനെ പറയാൻ ഞാൻ മിണ്ടാതെ ഇരുന്നു. അവസാനം ഉറങ്ങി പോയി. രാവിലെ എന്നേ അമ്മ വിളിച്ചു എഴുന്നേപ്പിച്ചു ഫുഡ് വാങ്ങാൻ വിട്ട്. ദേവൂട്ടി ആണേൽ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റിട്ട് ഇല്ലാ ആയിരുന്നു ഒപ്പം എന്റെ കൈയിൽ അവൾ പണ്ട് അവളെ നാട്ടുകാർ എന്നെകൊണ്ട് കെട്ടിക്കാൻ വേണ്ടി എങ്ങനെ എന്റെ കൈയിൽ പിടിച്ചിരുന്നേ അതേ പോലെ മുറുകെ പിടിച്ചിട്ട് ഉണ്ടായിരുന്നു അതെല്ലാം വിടിച്ചിട്ട് ആണ് ഫുഡ്‌ വാങ്ങാൻ പോയത്.

പിന്നെ അവൾ എഴുന്നേറ്റ് ഫ്രഷ് ആയി ഫുഡ്‌ ഒക്കെ കഴിച്ചു റസ്റ്റ്‌ ആണ് അപ്പോഴാണ് ഡോക്ടർ സ്കാനിംഗ് ചെയ്യാൻ പറഞ്ഞു നേഴ്‌സ് വന്നത് അതൊക്കെ കഴിഞ്ഞു. പക്ഷേ അവൾ എന്നേ ഒരിടത്തും വീടില്ല എന്ന് അറിഞ്ഞിട്ട് ആവണം അച്ഛനെ അമ്മ പുറമേന്ന് സാധനങ്ങൾ വാങ്ങി കൊണ്ട് വരാൻ ഒക്കെ ഏല്പിച്ചു.

ദേവൂട്ടി ആണേൽ സമയം കളയാൻ വേണ്ടി എന്നോട് ഓരോന്ന് ചോദിച്ചു കൊണ്ട് ഇരിക്കും.

“ഏട്ടന് ആൺകുട്ടി ആണോ പെൺകുട്ടി ആണോ ഇഷ്ടം.”

“എനിക്ക് എന്റെ സ്വഭാവം ഉള്ളതിനെ കിട്ടിയാൽ മതി.”

“അയ്യടാ. എന്റെ സ്വഭാവം മതി. ”

“അതല്ലേ ഞാൻ പറഞ്ഞേ നമ്മുടെ സ്വഭാവം ഉള്ളതിനെ കിട്ടിയാൽ മതി എന്ന്.”

അതൊക്കെ പറഞ്ഞു ഞങ്ങൾ ടൈം കളഞ്ഞു. കാവ്യാ ചുമ്മാ അവളെ വിളിക്കും സമയം കളയാൻ വേണ്ടി.

അവൾ അമ്മ മാറുമ്പോൾ തന്നെ എന്നോട് ഓരോന്ന് കൊഞ്ചി കൊണ്ട് ഇരിക്കും.

“ഏട്ടാ ഞാൻ പെറ്റു കഴിയുമ്പോൾ തടി വെച്ചാൽ എന്റെ ഏട്ടൻ എന്ത് ചെയ്യും.?”

“തടി വെച്ചാൽ വെട്ടി വിൽക്കും.”

“ചെ.

ചളി അടിക്കാതെ ഉള്ള കാര്യം പറയണം മിസ്റ്റർ. ദേവൂട്ടിയെ ചുമ്മേ ദേവിക ആക്കരുത് കേട്ടോ.”

“ഒക്കെ.

എന്ത് മാറിയാലും നിന്റെ ഹൃദയം മാറില്ല. എനിക്ക് അത് മാത്രം മതി.”

അങ്ങനെ അമ്മയും മുറിയിൽ വന്നു വർത്തമാനം ആയി പക്ഷേ ഒരു
8:30ആയപോഴേക്കും ദേവിക എന്റെ കൈയിൽ മുറുകെ പിടിച്ചു അവൾക് വേദന എന്തൊ വരുവാ. കരയാൻ തുടങ്ങി ഇരിക്കുന്നു അമ്മ ഓടി ചെന്ന് നേഴ്‌സ്മാരെ വിളിച്ചു അവർ എല്ലാവരും കൂടി ദേവികയെ ഓപ്പറേഷൻ തീയട്റിലേക് മാറ്റി ഡോക്ടർ അങ്ങോട്ട് മാറ്റാൻ ആണ് പറഞ്ഞേക്കുന്നത് എന്ന പറഞ്ഞേ. ആ പെണ്ണ് ആണേൽ എന്റെ കൈയിൽ മുറുകെ പിടിച്ചു ഇരിക്കുവാ ആ കൈ വിടുന്നത് റൂമിലേക്കു കയറ്റിയപ്പോൾ ആണ് അപ്പൊ അവൾ ആ വേദനയിലും എന്റെ നേരെ നോക്കി ഒരു ചിരി ചിരിച്ചു.

ഓപ്പറേഷൻ തിയ്യറ്റാറിന് മുന്നിൽ എനിക്ക്

ആണേൽ ടെൻഷൻ അടിച്ചു തന്നെ നടത്തം ആയിരുന്നു എക്സാം ന് പോകുമ്പോൾ പോലും ഇല്ലാത്ത ടെൻഷൻ ആണ് എനിക്ക്. അമ്മ ആണേൽ അച്ഛനെ വിളിച്ചു പറഞ്ഞു. അച്ഛൻ ബ്ലഡ്‌ എന്തെങ്കിലും ആവശ്യം വരുമോ എന്ന് ഓർത്ത് അവളുടെ ബ്ലഡ്‌ ഗ്രൂപ്പിൽ ഉള്ള ആളുകളെയും കൊണ്ട് ഹോസ്പിറ്റൽ എത്തി.

കുറച്ച് നേരം കഴിഞ്ഞപ്പോൾ നേഴ്‌സ് വന്നു എന്നോട് പറഞ്ഞു

“ദേവിക രണ്ട് കുട്ടികൾക്കു ജന്മം നൽകി ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും. അമ്മ സുഖം ആയി ഇരിക്കുന്നു.”

കുഞ്ഞുങ്ങളെ രണ്ടിനെയും കാണിച്ചു തന്നു കൊറോണ കാലം ആയത് കൊണ്ട് കുട്ടികളെ ഞങ്ങൾക് തന്നില്ല.

“ദേവികയെ ഒന്ന് കാണാൻ പറ്റുമോ?”

“കുറച്ച് നേരം കഴിഞ്ഞു കുഴപ്പം ഒന്നും ഇല്ലേ റൂമിലേക്കു മറ്റും. പിന്നെ ഒരാൾ റൂമിൽ നിന്നാൽ മതി.”

നേഴ്‌സ് കയറി പോയി.

അമ്മ ഒക്കെ അത്ഭുതപെട്ട് പോയി രണ്ട് കുട്ടികൾ എന്ന് കേട്ടപ്പോഴേ. എനിക്ക് ആണേൽ ചിരി വന്നു.

അമ്മ ആണേൽ വിട്ടുകാരെ ഒക്കെ വിളിച്ചു അറിയിച്ചു അമ്മ മുത്തശ്ശി ആയി എന്ന് പറഞ്ഞു രണ്ട് കുട്ടികളുടെ മുത്തശ്ശി എന്ന്. പിന്നെ ഒരു അഭിനന്ദനങ്ങളുടെ പ്രവഹം ആയിരുന്നു എനിക്ക്. അപ്പോഴേക്കും ഹോസ്പിറ്റൽലേ മാനേജർ അവിടെ എത്തി അച്ഛന്റെ കൂട്ടുകാരൻ ആയിരുന്നു. അച്ഛൻ ആണേൽ നേഴ്‌സ് മാർക്ക്‌ ഡോക്ടർമാർക്കും എന്താ എന്ന് വാങ്ങിച് കൊടുക്കടാ എന്ന് പറഞ്ഞു കാശ് കുറച്ച് അവന്റെ കൈയിലേക് കൊടുത്തു.

പിന്നെ പുളിപറഞ്ഞതോടെ എനിക്ക് കയറി ദേവൂട്ടിയെയും കുട്ടികളെയും കാണാൻ ചാൻസ് ആയി. ഞാൻ അകത്തേക്കു കയറി നോകുമ്പോൾ എന്റെ ദേവൂട്ടി ബെഡിൽ ഉറങ്ങുന്നു അടുത്ത് തന്നെ ആയി എന്റെ രണ്ട് മക്കളും.
ഞാൻ അടുത്ത് ചെന്ന് ഇരുന്നു അവളുടെ കൈയിൽ എന്റെ കൈ വെച്ചപ്പോഴൊകും ഞാൻ ആണ് എന്ന് അറിഞ്ഞു കൊണ്ട് അവൾ കണ്ണ് തുറന്നു.

1 Comment

Add a Comment
  1. സൂപ്പർ bro

Leave a Reply

Your email address will not be published. Required fields are marked *