എന്റെ സ്വന്തം ദേവൂട്ടി – 12 5

പക്ഷേ എന്നെകൊണ്ട് അവളുടെ പാന്റീസ് തൊട്ട് സകലതും അലക്കിപ്പിക്കും ഞാൻ അല്ലാക്കുന്ന തും നോക്കി എന്റെ അടുത്ത് കൂടെ അങ്ങോട്ട് ഇങ്ങോട്ടും നടത്തം മാത്രം ആണ് അവളുടെ ജോലി ഒപ്പം കമെന്റ് അടിക്കലും.

അങ്ങനെ അവളുടെ ഡെലിവറി സമയം എത്തി കഴിഞ്ഞു. ഞങ്ങൾ ഹോസ്പിറ്റലേക്ക് മാറി ഞാനും അമ്മയും ആയിരുന്നു അവളുടെ കൂടെ.

അമ്മ ടോയ്‌ലെറ്റിൽ പോയ താകാം നോക്കി ഞാൻ അവളോട് ചോദിച്ചു.

“ടെൻഷൻ ഉണ്ടോടി.”

അവൾ കൂൾ ആയിട്ട്.

“ഇല്ലാ ഏട്ടാ. എനിക്ക് നമ്മുടെ കുഞ്ഞിനെ കാണാൻ ഉള്ള ആഘാആംശയ യിൽ ആണ്.”

ഞാൻ അവളുടെ നെറ്റിൽ ഒരു ഉമ്മാ കൊടുത്തു. അപ്പോഴേക്കും അമ്മയും വന്നു. അമ്മ ഒന്ന് ചിരിച്ചു ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു ദേവൂട്ടി നാണം കൊണ്ട് തിരിഞ്ഞു കിടക്കാൻ നോക്കിയപ്പോൾ.

അമ്മ: ഞാൻ ഒന്നും കണ്ടിലേ.

അങ്ങനെ രാത്രി ആയപ്പോൾ അവിടെ ഒരാൾക്ക് നിന്നാൽ മതി എന്ന് പറഞ്ഞു നേഴ്‌സ് അമ്മയെ അവളെ ഏല്പിച്ചു ഞാൻ വീട്ടിലേക് പോന്നു.

നാളെ കഴിഞ്ഞു എന്തൊ ആണ് ദിവസം പറഞ്ഞേക്കുന്നെ. സിസേറിയൻ വേണോ എന്ന് ചോദിച്ചപ്പോൾ ദേവൂട്ടിയുടെ വായിൽ നിന്ന് തെറി ആയിരുന്നു ഞാൻ കേട്ടത്. എന്റെ കൂടെ കൂടി ആണെന്ന് തോന്നുന്നു പട്ടി തെണ്ടി എന്നുള്ള വിളി ഒക്കെ മാറി സ്റ്റാൻഡേഡ് തെറി ഒക്കെ അവൾ വിളിച്ചു തുടങ്ങി. ഞങ്ങളുടെ പ്രൈവറ്റ് സമയത് മാത്രം ആണ് ഇതൊക്കെ ഉള്ള് അല്ലാത്ത അവൾ നല്ല കുട്ടിയ.

എന്നേ വെട്ടി മുറിച്ചു അങ്ങനെ ഹോസ്പിറ്റൽ കാർ കാശ് ഉണ്ടക്കണ്ട വേദന എന്താണെന്ന് അറിഞ്ഞല്ലേ ഞാൻ ഒരു അമ്മ ആകാൻ യോഗ്യത ഉള്ള് എന്ന് പറഞ്ഞു ഉപദേശം ആയിരുന്നു. എന്റെ കൂടെ കൂടി അവൾ എന്റെ സ്വഭാവം മുഴുവനും പഠിച്ചു എന്നെപോലെ തന്നെ അവൾ കുരുട്ട് ബുദ്ധി ഉപയോഗിച്ച് എന്നെ തന്നെ പണിയും.

ഇതൊക്കെ ഓർത്ത് കൊണ്ട് ഞാൻ കാറിൽ വീട്ടിൽ ചെന്നു അച്ഛൻ വീട്ടിൽ ഉണ്ട്
പക്ഷേ എനിക്ക് എന്തൊ വലിയ ഏകാന്തത അനുഭവപ്പെട്ട് തുടങ്ങി. ബെഡിൽ കിടന്നപ്പോൾ ഒരു കാര്യം മനസിൽ ആയി കഴിഞ്ഞു അവൾ കൂടെ ഇല്ലേ എനിക്ക് ഉറങ്ങാൻ പോലും കഴിയില്ല എന്ന്. ഞാൻ ഫോൺ എടുത്തു വിളിക്കാൻ നോക്കി എങ്കിലും വേണ്ടാ എന്ന് വെച്ച് അവൾ അവിടെ ഉറങ്ങുവായിരിക്കും ഡിസ്റ്റർബ് ചെയ്യണ്ട.

ഞാൻ കിടന്നു പക്ഷേ തിരിഞ്ഞും മറഞ്ഞും ഒക്കെ കിടന്നു ഉറക്കം വരണില്ല. പിന്നെ ഒന്നും നോക്കില്ല ഞാൻ കാറിന്റെ താക്കോൽ എടുത്തു അച്ഛനോട് കാര്യം പറഞ്ഞു ഞാൻ ഹോസ്പിറ്റലേക്ക് വീട്ടു.

ചെടാ ഇവൾ ഇല്ലേ ഇപ്പൊ എനിക്ക് ഒന്നും ചെയ്യാൻ പോലും കഴിയാതെ ആയിരിക്കുന്നല്ലോ എന്ന് മനസ്സിൽ പറഞ്ഞു ഞാൻ വണ്ടി ഓടിച്ചു.19വർഷം ഒറ്റക്ക് ആയിരുന്നു ഏകാന്തത ഇഷ്ടപ്പെടിരുന്ന ഞാൻ ഇപ്പൊ അവൾ ഇല്ലേ ജീവിക്കാൻ പോലും കഴിയില്ല എന്നായിരിക്കുന്നു.

അങ്ങനെ ഹോസ്പിറ്റൽ കാർ പാർക്കിൽ വന്നു അവിടെ എത്തിയതും എന്റെ ഫോണിൽ അമ്മയുടെ കാൾ എത്തി.

ഞാൻ തല്ലിപ്പിടിച്ചു എടുത്തു.

“ഹലോ.

എന്തമേ?”

“നീ ഉറങ്ങി ഇല്ലേ?”

ഞാൻ ഇച്ചിരി നേരം മൗനം പാലിച്ചിട്ട്.

“ഉം.
ഉറങ്ങാൻ കഴിയുന്നില്ല.”

“എന്നാ ഇങ്ങോട്ട് പോരെ ഇവിടെയും ഒരാൾക്ക് നിന്നെ കാണാതെ ഉറങ്ങാൻ കഴിയുന്നില്ല എന്ന് പറഞ്ഞു .”

എനിക്ക് കാര്യം മനസിലായി ദേവൂട്ടിക്കും എന്റെ അതേ ഫീലിംഗ് ആണ് എന്ന്.

“ഞാൻ ഇവിടെ എത്തി അമ്മേ ദേ വരുന്നു.”

“എടാ കള്ളാ.

ഉം വേഗം വാ നേഴ്‌സ് നോട്‌ ഒക്കെ ഞാൻ പറഞ്ഞിട്ട് ഉണ്ട്.”

പിന്നെ ഒന്നും നോക്കില്ല അവളെ കിടത്തി ഇരിക്കുന്ന റൂമിലേക്കു ചെന്നപ്പോൾ എന്നേ നോക്കി കൊണ്ട് ചാരി ഇരിക്കുവാ ദേവൂട്ടി.

“ഓ എന്റെ പോന്നോ. ഒരാൾക്ക് അവിടെ ഉറക്കം ഇല്ലാ മറ്റേ ആൾക് ഇവിടെ ഉറക്കം ഇല്ലാ. ഇവൾ ഉറങ്ങും എന്ന് കരുതിയ എന്റെ ഉറക്കവും പോയി.
നീ നിന്റെ കെട്യോളെ ഉറക്കിക്കോ ഞാൻ ഇവിടെ ഈ ബെഡിൽ കിടന്നോളാം”

എന്ന് പറഞ്ഞു അമ്മ ഒരു പുതപ്പ് എടുത്തു അടുത്ത ബെഡിൽ കിടന്നു പുതപ്പ് മുടി.

എന്നേ കണ്ടതോടെ പെണ്ണ് ബെഡിന്റെ ഒരു സൈഡിലേക് ഒതുങ്ങി എന്നോട് അടുത്ത് വന്നു കിടന്നോളാൻ അംഗ്യം കാണിച്ചു ഞാൻ അടുത്ത് ചെന്ന് അവിടെ ചാരി ഇരുന്നു. ദേവൂട്ടി എന്റെ തോളിലേക് ചാഞ്ഞു ഉറങ്ങാൻ തുടങ്ങി പക്ഷേ അവൾ എന്നോട് ഒരു കാര്യം പറഞ്ഞു.

1 Comment

Add a Comment
  1. സൂപ്പർ bro

Leave a Reply

Your email address will not be published. Required fields are marked *