അങ്ങനെ ഇരിക്കെ അമ്മയുടെ ഒപ്പം ഡാൻസ് കളിച്ചു കൊണ്ട് ഇരിക്കുവായിരുന്നു ദേവൂട്ടി ആ സമയം ഞാൻ പുറത്ത് അച്ഛന്റെ ഒപ്പം മോട്ടറിന്റെ തുരുമ്പ് ഒക്കെ ക്ലീൻ ചെയ്തു കൊണ്ട് ഇരുന്നു. അപ്പോഴേക്കും അച്ഛൻ എവിടെ എങ്കിലും പോയി പെയിന്റ് കിട്ടുമോ എന്ന് നോക്കാൻ ബൈക്ക് എടുത്തു കൊണ്ട് പോയി.ലോക്കഡോൺ അല്ലെ വേറെ ഒരു പണി ഇല്ലാത്തത് കൊണ്ട് ഇത് ചെയ്തു കൊണ്ട് ഇരുന്നു ഇല്ലേ ഈ സമയം അവളെ കൊണ്ട് ഞാൻ ഇന്ത്യ ചുറ്റുക ആയെന്നെ.
അമ്മയുടെ ഉറക്കെ ഉള്ള വിളി കേട്ട് ഞാൻ ഞെട്ടി.
“എടാ ഹരിയെ…..”
ഞാൻ ഓടി ചെന്നപ്പോൾ നിലത്ത് അമ്മയുടെ മടിയിൽ ബോധം ഇല്ലാതെ
കിടക്കുന്ന ദേവികയെ ആണ് കണ്ടത്. ഞാൻ ആകെ ഞെട്ടി.
“അവൾ തല കറങ്ങി വീണു…
ഹോസ്പിറ്റൽ പോകടാ.”
അമ്മ ആകെ പേടിച്ചു.
ഞാൻ ടേബിൾ ഇരുന്ന വെള്ളം കൊണ്ട് പോയി തളിച്ചപ്പോൾ അവൾ കണ്ണ് തുറന്നു. പിന്നെ ഒന്നും നോക്കില്ല അവളെ വാരി എടുത്തു കാറിലേക് കൊണ്ട് പോയി അമ്മാ കീ എടുത്തു കൊണ്ട് വന്നു കാർ ഡോർ തുറന്നു അമ്മയും അവളുടെ തല എടുത്തു മടിയിൽ വെച്ച് നീ വേഗം വണ്ടി വിടാൻ പറഞ്ഞു.
പറഞ്ഞപോലെ ഞാൻ വണ്ടി സ്പീഡിൽ വിട്ട്. അച്ഛൻ ഏതോ കടകരനെ വിളിച്ചു പെയിന്റ് എടുത്തു തരാൻ വേണ്ടി കടയുടെ ഫ്രണ്ടിൽ നില്കുന്നത് കണ്ടു ഞാൻ ഹോൺ അടിച്ചു കൊണ്ട് പോയി അച്ഛൻ അത് കാണുകയും ചെയ്തു.
ഞങ്ങൾ ഹോസ്പിറ്റൽ കയറി അവർ സ്ട്രക്ചെറിൽ കയറ്റി അവളെ കൊണ്ട് പോയി. ഞാൻ ആണേൽ ആകെ വിയർത്തു കുളിച്ചു ഒരു പരിവം ആയി ടെൻഷൻ എന്ന് പറഞ്ഞ ഒരു സാധനം അത് എന്നെയും വലിഞ്ഞു മുറിക്കി. എന്റെ അവസ്ഥ ഇതാണെൽ അമ്മയുടെ അവസ്ഥ എന്ത് ആകണം.പിന്നെ ഡോക്റട്ടർ മാർ ഏറ്റെടുത്തു. അപ്പോഴേക്കും അച്ഛൻ എത്തി.
“എന്തെടി… എന്ത് പറ്റി.”
“ഏട്ടാ ദേവൂ..”
“എന്താടാ.”
“ഒന്നുല്ല അച്ഛാ അവൾ ഒന്ന് തല ചുറ്റി വീണു എന്താണെന്ന് അറിയില്ല.”
അമ്മയോട് അച്ഛൻ രണ്ട് ഒച്ച.
“നീ ഇങ്ങനെ ടെൻഷൻ അടിക്കുന്നത് എന്താ ഹോസ്പിറ്റൽ ആണ് ഡോക്ടർ ഉണ്ട് അവർ പറയും എന്താണ് എന്ന്.”
കുറച്ച് നേരം കഴിഞ്ഞപ്പോൾ ഒരു ഡോക്ടറും ലേഡി ഡോക്ടറും വന്നു. ലേഡി ഡോക്റട്ടരേ ഞങ്ങളോട് കാര്യം പറയാൻ വിട്ട്. ഡോക്ടർ ആണേൽ ചിരിച്ചിട്ട് ആണ് എന്റെ അടുത്തേക് വരുന്നേ.എന്നിട്ട് ഞങ്ങളോട് പറയുകയും ചെയ്തു.
ചില സമയങ്ങളിൽ നമ്മളെ ഒന്ന് പേടിപ്പിച്ചിട്ടേ സന്തോഷം നമുക്ക് തരുകയുള്ളു അത് തന്നെ ആയിരുന്നു ഇവിടെയും.
ഡോക്ടർ ഞങ്ങളോട് പറഞ്ഞു.
“ദേവിക പ്രെഗ്നന്റ്.
അതിന്റെ ക്ഷീണം പിന്നെ രാവിലെ ആഹാരം കഴിക്കാത്തത്തിന്റെയും ആണ്. ഷീ ഈസ് ആൾ റൈറ്റ്. ട്രിപ്പ് ഇട്ടേകുന്നുണ്ട് അത് കഴിയുമ്പോൾ പോകാം കൊറോണ ടൈം ആണ് സൂക്ഷിക്കുക. എന്തെങ്കിലും പ്രശ്നം ഉണ്ടേൽ മാത്രം ഹോസ്പിറ്റൽ വന്നാൽ മതി.”
എന്ന് പറഞ്ഞു ഡോക്ടർ പോയി.
ഞാൻ ഒരു അച്ഛൻ ആകാൻ പോകുന്നു എന്നുള്ള സത്യം എനിക്ക് വിശോസിക്കാൻ കഴിയുന്നില്ല ഇത്രയും ചെറുപ്പത്തിൽ തന്നെ. ഒപ്പം ദേവികയുടെ എറ്റവും വലിയ ആഗ്രഹം അമ്മ അകണമെന്ന് ആയിരുന്നു. രാത്രി കിടകുമ്പോൾ ചിലപ്പോൾ അവൾ എന്നേ വേദനിപ്പിക്കാൻ ഞാൻ മച്ചി ആണോ ഏട്ടാ എന്നുള്ള അവളുടെ ആ സ്വരം എന്നേ ഒരുപാട് വേദനിച്ചിരുന്നു. ഇനി അവൾ അങ്ങനെ ആണെങ്കിലും ആ കുറ്റം എന്റെ തലയിൽ കൊണ്ട് വരും എന്ന് ഞാൻ ഉറച്ചിരുന്നു. കാരണം ഒന്നും അല്ലാ അവളെ എനിക്ക് വേദനിപ്പിക്കാൻ കഴിയില്ല ഒപ്പം പിരിയാനും വയ്യാതെ ആയി എപ്പോഴും എന്റെ ഒപ്പം അവളും കാണാം.
അമ്മയുടെ ടെൻഷൻ ഒക്കെ പോയി ഹാപ്പി ആയി. കൈയിൽ ഫോൺ ഒന്നും എടുത്തില്ലായിരുന്നു പക്ഷേ അച്ഛന്റെ ഫോൺ എടുത്തു എല്ലാവരെയും വിളിച്ചു പറയുക ആണ്.
ഞാൻ ആണേൽ അതൊന്നും നോക്കാതെ അകത്തേക്കു കയറിയപ്പോൾ ദേവിക ഇതൊന്നും അറിയാതെ അവിടെ ട്രിപ്പ് ഇട്ടേച് കിടക്കുകയാ.
ഇതേ സമയം അവിടെ ഉണ്ടായ നേഴ്‌സ് വന്നു പറഞ്ഞു.
“അതേ ഈ സമയത് വിശപ്പ് ഒന്നും ഉണ്ടാക്കില്ല. അതുകൊണ്ട് ഫുഡ് കഴിക്കാതെ ഇരുന്നു തല കറങ്ങിയതാ. ആ ട്രിപ്പ് കഴിയുമ്പോൾ പോകാം എന്നാ പറഞ്ഞേ.”
