“ഒക്കെ.”
ഞാൻ അവളുടെ അടുത്ത് ചെന്ന് ക്ഷീണം കാരണം ഉറങ്ങി പോയി. ഞാൻ അവളുടെ നെറ്റിയിൽ തലോടി യപ്പോൾ തന്നെ അവൾ കണ്ണ് തുറന്നു എന്നേ നോക്കി എഴുന്നേക്കാൻ ശ്രമം. ഞാൻ സഹായിച്ചു അവളെ ചാരി ഇരുത്തി.
“സോറി ഏട്ടാ.
എനിക്ക് വിശക്കുന്നില്ലായിരുന്നു അതാണ് ഫുഡ് കഴിക്കാതെ ഡാൻസ് പ്രാക്ടീസ് ചെയ്തേ.
അമ്മ എന്ത്യേ.”
ഞാൻ ഒന്നും മിണ്ടീ ഇല്ലാ. പെണ്ണ് ഒന്നും അരിഞ്ഞിട്ട് ഇല്ലാ പ്രെഗ്നന്റ് ആണെന്ന് ബോധം ഇല്ലാതെ കിടക്കുവല്ലെയിരുന്നില്ലേ ഡോക്ടർ പരിശോധിച്ചത് ഒന്നും അറിഞ്ഞു കാണില്ല.
“ഉം.”
“അതേ ഇനി ഏട്ടന്റെ ദേവൂട്ടി വയറ് നിറച്ചു ആഹാരം കഴിക്കണം കേട്ടോ.
എന്നാലേ നിനക്കും പിന്നെ ഈ ഉള്ളിൽ ഉള്ള എന്റെ കുട്ടിയും ഉഷാർ ആകുള്ളൂ.”
ദേവൂട്ടി എന്ത് എന്ന് മട്ടിൽ എന്നേ നോക്കി കൊണ്ട് ഇരിക്കുവാ.
“അതേടി നീ ഒരു അമ്മ ആകാൻ പോകുന്നു. അതിന്റെ ക്ഷീണം ആണ് നിനക്ക് വന്നേ.”
ഇതേ കേട്ടത്തോടെ അവള് എന്നേ നോക്കി കണ്ണിൽ നിന്ന് കണ്ണു നീർ ചാടൻ തുടങ്ങി. ഇത് എന്ത് പറ്റി എന്ന് മട്ടിൽ ഞാൻ നോക്കി നിന്ന് പോയി.
“എടി എന്താ.? കണ്ണുനീർ ചാടിക്കുക ആണോ എന്റെ ദേവൂട്ടി. ദേ ഇപ്പൊ അമ്മ ഇങ്ങോട്ട് വരും അതൊക്കെ തുടച്ചേ.”
അവൾ തുടച് ശേഷം അവളുടെ വയറ് തലോടൽ ആയി അവൾ അവളുടെ വയറ്റിലേക് തന്നെ നോക്കി തലോടുന്നു. ഞാൻ ആണേൽ അവളെ നോക്കി കൊണ്ട് ഇരിക്കുന്നു. തലോടി കൊണ്ട് എന്നേ ഒരു നോട്ടം നോക്കി ഒരു ചിരി. താൻ ഈ ലോകം കിഴടക്കി എന്നാ മട്ടിൽ ആയിരുന്നു ആ ചിരി. അപ്പോഴേക്കും അമ്മ വന്നു. പിന്നെ പറയണ്ട കാര്യം ഇല്ലല്ലോ എന്നോട് മുഴുവൻ അഞ്ജന ആയിരുന്നു ഇവളുടെ സകല ആഗ്രഹങ്ങളും തീർത്തു കൊടുക്കണം എന്നുംനിനക്ക് ഇനി ഒരു പണിയും ഇല്ലല്ലോ മോളെ ശെരിക്കും നോക്കിക്കോളണം എന്ന് പറഞ്ഞു.
അങ്ങനെ വൈകുന്നേരം ആയപോഴേകും ഞങ്ങൾ വീട്ടിൽ വന്നു. പെണ്ണിന് ആണേൽ ഇപ്പൊ ആലോചന മാത്രം ഉള്ള് മുൻപ് വശത്തെ ചാരു കസേരയിൽ ഇരുന്നു കൊണ്ട്.
ഞാനും അവളുടെ അടുത്ത് വന്നു നിലത്ത് ഇരുന്നു.
“എന്താടി ഒരു ആലോചന ”
“അതൊ.
ഈ മുറ്റത്തു കൂടി നമ്മുടെ കുട്ടി ഓടി കളിക്കുന്നത് ഞാൻ ആലോചിക്കുക ആയിരുന്നു.”
ഞാൻ ചിരിച്ചു. അപ്പോഴേക്കും എന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി ഞാൻ പോയി നോക്കിയപ്പോൾ കാവ്യാ ആയിരുന്നു. എടുത്ത് ത് ഉള്ള് ദേവികക് ഫോൺ കൊടുക്കടാ എന്നുള്ള ഡയലോഗ് ആയിരുന്നു.
പിന്നെ അവരുടെ സംസാരം ആയി.
അമ്മ കാവ്യാ വിളിച്ചു പറഞ്ഞിരുന്നു ദേവികക് വിശേഷം ഉണ്ട് എന്ന്.
ദേവിക ആണേൽ നാണത്തോടെ ആയിരുന്നു സംസാരം.
പിന്നീട് ഉള്ള രാത്രി കളിൽ നമുക്ക് ഉണ്ടാകുന്ന കുട്ടി യേ കുറച്ചു ആയിരുന്നു അവളുടെ സംസാരം.
അതൊക്കെ കേട്ട് ഞാൻ അവളെ കെട്ടിപിടിച്ചു കിടക്കും.
എന്നിട്ട് ആലോചിക്കാറുണ്ട്. ഇവൾ എന്താ ഇങ്ങനെ ഒക്കെ എന്ന്. വേറെ വല്ലവരും ആണേൽ നാല് വർഷം കഴിഞ്ഞിട്ട് മതി എന്നൊക്കെ പറഞ്ഞു പോകും. പ്രസവിച്ചാൽ ഭംഗി പോകും എന്ന് പറഞ്ഞു അതിന് തയാറാവാത്ത ആളുകൾ ഉള്ള നാട്ടിൽ ഇവൾ എന്താ ഇങ്ങനെ ആയി പോയെ.
അത് ഞാൻ ചോദിച്ചപ്പോൾ. അത് ഓരോരുത്തവരുടെ ഇഷ്ടം ആണെന്ന് പറഞ്ഞു അവൾ മൈൻഡ് ചെയ്തില്ല. പക്ഷേ എനിക്ക് കാര്യം മനസിൽ ആയി കാവ്യാ ടെ ഒപ്പം തന്നെ നില്കാൻ ആണ് പുള്ളികാരി.
രണ്ട് ആളും കോളേജിൽ മത്സരം വെച്ചിട്ട് ഉണ്ടായിരുന്നു പണ്ട്. അതൊക്കെ ഓർത്ത് ഞാൻ ചിരിച്ചു.
അങ്ങനെ ആഴ്ചകൾ കടന്നു പോയിക്കൊണ്ട് ഇരുന്നു. അവളുടെ വയറ് നന്നായി
വലുത് ആയി. ഒന്ന് പോയി സകാനിംഗ് ചെയ്താലോ എന്ന് ആലോചിച്ചപ്പോൾ കൊറോണ ടൈം ആയത് കൊണ്ട് ഡോക്ടർ വരണ്ടാ എന്ന് പറഞ്ഞു എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ മാത്രം വന്നാൽ മതി എന്ന് പറഞ്ഞു.
വയറ് വലുത് ആയതോടെ ദേവൂട്ടി ഭയങ്കര മടിയതി ആയി മാറി.ഞാൻ വാരി കൊടുത്താൽ മാത്രം ആണ് പെണ്ണ് കഴിക്കുള്ളു ഇല്ലേ അവൾ അമ്മേ എന്ന് വിളിച്ചു കുവും അമ്മ വന്നാൽ പിന്നെ എന്റെ കാര്യം പോക. അമ്മ ആണേൽ പെണ്ണ്ന് ഇഷ്ടം ഉള്ളത് തന്നെയാ ഉണ്ടാകുള്ളൂ പക്ഷേ അമ്മയുടെ ഒപ്പം അവൾ സഹായിക്കാൻ കൂടും.
