എന്റെ സ്വന്തം ദേവൂട്ടി – 7 Like

അങ്ങനെ അവിടെ കിടന്നു ഉറങ്ങി പോയി. യാത്ര ക്ഷീണം ഉള്ളത് കൊണ്ട് നല്ല ഉറക്കം ആയിരുന്നു. രാവിലെ ദേവിക ഫോൺ വിളിച്ചപ്പോൾ ആണ് എഴുന്നേറ്റെ.

പിന്നെ റൂമിലേക്കു ചെയ്തപ്പോൾ അവൾ എല്ലാം ഒക്കെ ആയി. ഉഷാർ ആയിരിക്കുന്നു. കാവ്യാ ആണേൽ അവിടെ കിടന്നു കൊണ്ട് കെട്ടിയോനും ആയി സോളി കൊണ്ട് ഇരിക്കുന്നു.

“എന്താടി എല്ലാം ശെരി ആയില്ലേ.”

“ഉം.”

“എന്റെ പനി കുടുക പോയി ഒന്ന് മുഖവും കഴുകി ഫ്രഷ് ആയി വാ.

ഞാൻ പോയി വല്ലതും വാങ്ങിക്കൊണ്ടു വരാം.”

“ഏട്ടാ…
ഇന്നലെതെ ഉറക്കം ശെരി ആയോ?”

“ഉം.

ക്ഷീണം കാരണം സുഖം ആയി കിടന്നു ഉറങ്ങി പോയി. കൂട്ടിന് സെക്യൂരിറ്റി ചേട്ടനും ഉണ്ടായിരുന്നു.”

“അപ്പൊ എങ്ങനെയാ ഇനി.”

“ഇനി ഇപ്പൊ പോകാം ആയിരിക്കും. ഡോക്ടർ വരട്ടെ.8മണിക്ക് വരും ആയിരിക്കും.

കാവ്യാ…”

“ആം.

എന്താടാ.”

“നിനക്ക് എന്താ വേണ്ടേ കഴിക്കാൻ.”

“എന്തായാലും കുഴപ്പമില്ല.”

അതും പറഞ്ഞു അവൾ സോളിക്കൊണ്ട് ഇരുന്നു. ഇവൾക്ക് ഇത് തന്നെ ആണോ പണി.

ഞാൻ മുറിയിൽ നിന്ന് ഇറങ്ങി അവിടെ അടുത്ത് ഉള്ള ഹോട്ടലിൽ പോയി ഇഡലിയും സാമ്പറും വാങ്ങി കൊണ്ട് വന്നു. രണ്ട് പാഴ്‌സൽ ആയി.

കാവ്യാകും കൊടുത്തു ബാക്കി അവളും ഞാനും കഴിച്ചു ഒരുമിച്ച് ഇരുന്നു.

“നല്ല ടെസ്റ്റ്‌.”

“എന്നാ എന്റെ പണിക്കുടുക തന്നെ കഴിച്ചോ.”

“അയ്യോ.

അങ്ങനെ അല്ലാ.”

“പിന്നെ.”

“ഏട്ടന്റെ കൂടെ ഇങ്ങനെ കഴിക്കുന്നതിന് നല്ല രുചി എന്നാ.”

അപ്പൊ തന്നെ അവിടെ കഴിച്ചു കൊണ്ട് ഇരുന്ന കാവ്യാ.

“മതിടി… മതിടി..

ഇനി സോപ്പ് ഇട്ട് ഇട്ട് അവനെ കുളിപ്പിക്കല്ലേ.”

ഇത് കേട്ട് ദേവിക.

“നീ നിന്റെ കെട്യോന്റെ കാര്യം അനോഷിച്ചാൽ.

ഇത് ഞങ്ങളുടെ കാര്യം.”

“ഓ ഞാൻ ഒന്നും ഇടപെടാൻ വരുന്നില്ല. നിന്റെ കെട്യോനെ നീ തന്നെ നോക്കിക്കോ.”

“അങ്ങനെ വാ എന്റെ കാവ്യാ കുട്ടി.”

ഞങ്ങൾ എല്ലാവരും ഫുഡ്‌ കഴിച്ചു കഴിഞ്ഞു.
ടീച്ചറെ ഒക്കെ വിളിച്ചു.

അപ്പോഴാണ് അമ്മ ദേവിക യെ വിളിക്കുന്നത്.

“എടാ മിണ്ടാതെ ഇരിക്കണം അമ്മ ആണ് വിളിക്കുന്നെ.”

അവൾ ഫോൺ സ്പീക്കർ ഇട്ട് ബെഡിൽ വെച്ച്.

“ഹലോ ദേവിക മോൾ അല്ലെ?”

“അതേ അമ്മേ.”

“എങ്ങനെ ഉണ്ട് ടൂർ ഒക്കെ പോയിട്ട് ”

ഞാൻ മനസിൽ പറഞ്ഞു. രാവിലെ തന്നെ എന്നെ വിളിക്കാതെ അമ്മ ദേവികയെ വിളിക്കുന്നുണ്ടല്ലോ. ഇപ്പൊ എനിക്ക് ഒരു വിലയും ഇല്ലേ. ഇനി ഇവളെ കൊണ്ട് വീട്ടിൽ ചെന്നാൽ എന്നെ അമ്മ കറിവേപ്പില ടെ വിലയാ കൊടുക്കുള്ളു ആയിരിക്കും.

“അത് അമ്മേ. ഞാൻ ഹോസ്പിറ്റൽ ആണ്. പനി വന്നു.

എന്നെയും കാവ്യാ യെയും……..

(അപ്പൊ തന്നെ കൈ കൊണ്ട് ഞാൻ അംഗ്യം കാണിച്ചു ഞാൻ ഇല്ലാ എന്ന് )

ഹോസ്പിറ്റൽ വിട്ട ശേഷം അവർ ട്രിപ്പ്‌ തുടർന്നു.”

” നിങ്ങളെ ഒറ്റക്ക് ഇട്ടേച്ചോ. ”

“കുഴപ്പമില്ല അമ്മേ പനി ഒക്കെ മാറി ഇനി അവർ വൈകുന്നേരം വന്നു പിക്ക് ചെയ്തു ഞങ്ങൾ കോളേജിലേക് മടങ്ങും.”

“ആം.

ഹരി ഒന്നും ഇറങ്ങില്ലെ?”

“അവൻ ഒക്കെ ടൂർന്റെ ഹാങ്ങ്‌ ഓവർൽ അവരുടെ കൂടെ പോയി അമ്മേ.”

അത് എനിക്ക്ട്ട് വെച്ചാ പണി ആണെന്ന് അവൾ എന്റെ നേരെ ചിരിച്ചു കാണിച്ചു.

“എന്നാ ശെരി മോളെ റസ്റ്റ്‌ എടുത്തോ. കാവ്യാ മോളുടെ കൈയിൽ കൊടുക്കാമോ.”

“ആ അമ്മേ.”

“മോളെ പൈസ എന്നെങ്കിലും വേണോ. വേണേൽ ഗൂഗിൾ പേ വഴി ഹരിയെ കൊണ്ട് അയപ്പിച്ചോളം.

എന്തെങ്കിലും ഉണ്ടേൽ ഒരു മടിയും കൂടാതെ വിളിക്കണം കേട്ടോ.”

“ശെരി അമ്മേ.”

അമ്മ ഫോൺ വെച്ച്.

“ഇപ്പൊ കണ്ടോ കാവ്യാ ഹരി ഏട്ടന്റെ ഫോൺ അടിക്കും.”

പറഞ്ഞു തീർന്നതും എന്റെ ഫോൺ അടിച്ചു.അമ്മ തന്നെ.

“ഹലോ അമ്മേ.”

“എങ്ങനെ ഉണ്ട് യാത്ര?”

“കുഴപ്പമില്ല.”

“അതൊക്കെ അവിടെ നിൽക്കട്ടെ. നിന്റെ hod ക് ഈ ഫോൺ ഒന്ന് കൊടുത്തേ.”

“എന്തിനാ അമ്മേ?”

“ഒരു പനി പിടിച്ച കൊച്ചിനെ ഒരു ഹോസ്പിറ്റലിൽ ഇട്ടേച്ചു ടൂർ തുടർന്നത് ചോദിക്കാൻ ആണ്.”

“അയ്യോ അമ്മേ. സാർ നെ അറിയുന്ന ഡോക്ടർ ആണ് കുഴപ്പമില്ല.”

“ഉം.

അല്ലാ നിനക്ക് ഒന്ന് ഇറങ്ങി കൂടെ ആയിരുന്നില്ലെടാ.”

“എന്റെ അമ്മേ..”

“എന്തായാലും എനിക്ക് അവളെ മരുമകൾ ആയി നീ കൊണ്ട് വന്നില്ലേ നിനക്ക് പച്ച വെള്ളം ഞാൻ തരില്ല.”

Leave a Reply

Your email address will not be published. Required fields are marked *