എന്റെ സ്വന്തം ദേവൂട്ടി – 7 Like

എന്ന് പറഞ്ഞു അമ്മ ഫോൺ കട്ട് ചെയ്തു.

ഇത് കേട്ടാ കാവ്യാ.

“നിന്നെ ഇവന്റെ അമ്മക്ക് അങ്ങ് ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു അല്ലോടി.

എടാ ചെറുക വേഗം എന്റെ ദേവികുട്ടിയെ വീട്ടിൽ കയറ്റികൊളണം.”

“ശെരി എന്റെ കാവ്യാ മോളെ.”

കാവ്യാ എന്നിട്ട് ദേവികയോട് പറഞ്ഞു.

“നിന്റെ ഭാഗ്യം അടി ഇങ്ങനത്തെ ഒരു അമ്മായിഅമ്മയെ കിട്ടിയത്. എന്റെ അവസ്ഥ കണ്ടോ. പെറ്റമ്മ ക് പോലും ഇപ്പൊ വേണ്ടാ.”

ഞാൻ ഇടക്ക് കയറി പറഞ്ഞു.

“നീ പെറ്റു എന്ന് അറിഞ്ഞാൽ ആദ്യം വരുന്നത് നിന്റെ അമ്മ ആയിരിക്കുടി. പെറ്റമ്മ ഒരിക്കലും തന്റെ മകളെ ഉപേക്ഷിക്കില്ല. എല്ലാം ശെരി ആകും. ദേ ഇവനോ ഇവളോ ഇങ് വന്നാൽ.”

ദേവികയും അവളോട്.

“ഹരി ഏട്ടൻ പറഞ്ഞത് ആണ് നടക്കുള്ളു. എനിക്ക് ഉറപ്പാ.
എനിക്ക് ഒരു അമ്മയുടെ അച്ഛന്റെ സ്നേഹം എന്താണെന്നു അറിയാൻ ഉള്ള പ്രായം ആയപോഴേക്കും എന്നെ ഒറ്റക്ക് അക്കിട് പോയില്ലേ രണ്ട് ആളും ”

സെന്റി കയറി തുടങ്ങി എന്ന് മനസിലായതോടെ വിഷയം മാറ്റാൻ ഞാൻ പല വഴിയും പയറ്റി.

ഡോക്ടർ വന്നപ്പോൾ ഡിസ്ചാർജ് ആയിക്കോളാൻ പറഞ്ഞു.

പിന്നെ ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. വൈകുന്നേരം ആണ് അവർ തിരിച്ചു വരൂ.

അത്രേ നേരവും ഞങ്ങൾ അവിടെ ഒക്കെ ചുറ്റി കറങ്ങാം എന്ന് വിചാരിച്ചു എങ്കിലും തണുപ്പ് കാവ്യാക് പ്രശ്നം ആകും എന്ന് മനസിലായി. അതുകൊണ്ട് അവിടെ ഉള്ള ഒരു തീയറ്ററിൽ കയറി സിനിമ കണ്ടു.

രണ്ട് പെണ്ണുങ്ങളെ മെച്ചോണ്ട് നടക്കുവാ എന്ന് പറഞ്ഞാൽ ഭയങ്കര മല്ല് ആണെന്ന് എനിക്ക് അപ്പോഴേ മനസിലായി.

അങ്ങനെ സിനിമ ഒക്കെ കാണുമ്പോൾ എല്ലാ പ്രണയ ജോടികൾ കാണിക്കുന്നപോലെ കുസൃതി കാണിക്കാൻ അവളുടെ കൈയിൽ പിടിച്ചപ്പോൾ.

“ഏട്ടാ ആൾകാർ കാണും.”

“കണ്ടോട്ടെ.”

“അങ്ങനെ കാണണ്ട ”

എന്ന് പറഞ്ഞു എന്റെ കൈ തട്ടി മാറ്റി അവൾ സിനിമ കണ്ടു. ഇതൊക്കെ കണ്ട് കാവ്യാ ആണേൽ ചിരിക്കുന്നുണ്ടായിരുന്നു.

അങ്ങനെ സിനിമ കഴിഞ്ഞു പുറത്തേക് ഇറങ്ങി ഫുഡും കഴിച്ചു. പിന്നെ അവർ ഞങ്ങളെ കയറ്റാൻ ബസ് സ്റ്റോപ്പിൽ വരാം എന്ന് പറഞ്ഞു. അതേപോലെ ഞങ്ങൾ ടീച്ചർ പറഞ്ഞ സ്ഥാലത് തന്നെ പോയി ഇരുന്നു. ആരും ഇല്ലാത്ത ഒരു ബസ് സ്റ്റോപ്പിൽ ഞാനും ദേവികയും കാവ്യായും.

ഞങ്ങൾ പരസ്പരം ഓരോന്ന് സംസാരിച്ചു ഇരുന്നു. കാവ്യാ ആണേൽ അവളുടെ ഏട്ടനെ എങ്ങനെ വളച്ചത് എന്നും ഒക്കെ ഞങ്ങളോട് പറഞ്ഞു.

ദേവിക ആണേൽ എന്നെ ഇഷ്ടപ്പെടാൻ ഉള്ളതും പ്രളയത്തിൽ രക്ഷിച്ചു കൊണ്ട് വന്നാ കാര്യവും ഒക്കെ പറഞ്ഞു.

അവൾ എന്നെ കോളേജിൽ കണ്ടപ്പോളെ സ്കെച്ച് ഇട്ടത് ആണെന്ന് പറഞ്ഞപ്പോ കാവ്യാ ചിരിയോടു ചിരി ആയിരുന്നു. പക്ഷേ എന്ത് ചെയ്യാൻ കീരിയും പാമ്പ് പോലെ ആയി പോയി എന്ന് പറഞ്ഞു രണ്ട് ആളും ചിരി.

പനി യുടെ ക്ഷീണം ഒക്കെ പോയി ആൾ ഉഷാർ ആയതോടെ ഞാനും ഹാപ്പി ആയി.

അപ്പോഴേക്കും ബസ് എത്തി. ഞങ്ങൾ അതിലേക് കയറി hod അവളോട് ചോദിച്ചു അസുഖം ഒക്കെ മാറി ഇല്ലേ എന്ന്. അവൾ മാറി എന്ന് പറഞ്ഞു തല ആട്ടി ഉള്ളിലേക്ക് പോയി. ഒപ്പം കാവ്യാ യും ഞാൻ മീര ടീച്ചർ ആയി സോളി കൊണ്ട് അവിടെ നിന്ന് ബസ് പുറപ്പെട്ടു അടുത്ത ഒരു ലൊക്കേഷൻ കൂടി ചെന്നിട്ട് തിരിച്ചു പോകാൽ ആണ്.

ഞാൻ അവമാരുടെ അടുത്തേക് ചെന്ന്.

അമൽ എന്നോട് പറഞ്ഞു.

“മച്ചാനെ.

മച്ചാൻ ഇന്നലെ രാത്രി ഇല്ലാത്തത് കൊണ്ട് ഭയങ്കര ബോർ ആയിരുന്നു. സാധനം ഒക്കെ ദേ ഇപ്പോഴും ഉള്ളിൽ തന്നെ വെച്ചേക്കുവ രാത്രി എടുത്തു കമ്ഴ്ത്തം. ”

“അങ്ങനെ ആവട്ടെ. ഇന്നലെ ഫോണിൽ മെസ്സേജ് കണ്ടായിരുന്നു. ഞാൻ വിചാരിച്ചു മൊത്തം നിങ്ങൾ കുടിച്ചു തീർക്കും എന്ന്.”

“നീ ഇല്ലാതെ കുടികുവോട.”

“ഇന്ന് രാത്രി സ്റ്റേ ഒന്നും ഇല്ലാ നമുക്ക് ബസിൽ തന്നെ കുടിച്ചു ഡാൻസ് കളിച്ചു പറ്റ് ഇറക്കം.”

“ഒക്കെ ”

ഇച്ചിരി നേരം കഴിഞ്ഞു ഒരു 6മണി ആയപ്പോൾ ഞാൻ ദേവികയുടെ സിറ്റിൽ വന്നു ഇരുന്നു. ടീച്ചർ ഉം സാറും ഒക്കെ മുന്നിൽ ആയത് കൊണ്ട് ഒരു സീനും ഇല്ലാ. ഇനി ഇപ്പൊ hod സീൻ ഉണ്ടാകാൻ വന്നാലും എനിക്ക് ഒരു കുഴപ്പവും ഇല്ലാ.

എന്നെയും ദേവികയേയും പാമ്പ്ഉം കീരിയും ആക്കിയ ശക്കുനി ആണ് ആ ചെറ്റ. അവളുടെ പവറിൽ അന്ന് എന്നോട് ഇങ്ങനെ ചാടും എന്ന് അവളും കരുതി ഇല്ലാ എന്ന് എന്നോട് പറഞ്ഞിട്ട് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *