അത് വലിയ വീടാണ് മാഡം എനിയ്ക്കെന്തിനാ ഇത്രേം വലിയ വീട് …
എന്ന ഞാനൊരു കാര്യം പറയട്ടെ …
ന്താ മാഡം …
അച്ചായൻ ഈ ആഴ്ച പോകും …ഞാനിത്രയും യാത്ര ചെയ്തു വീട്ടിലെത്തിയാലും ഒറ്റക്കാണ് ഞാനും കൂടി ഇങ്ങോട്ടു താമസമാക്കിയാലോന്നു വിചാരിക്ക ..നമ്മൾക്ക് രണ്ടാൾക്കും കൂടി അതങ് എടുത്താലോ വാടക ഞാൻ കൊടുത്തോളം ഭക്ഷണം നമുക്കുണ്ടാക്കാം ..എനിക്കൊരു കൂട്ടുമാകും …അഖിൽ എന്ത് പറയുന്നു …..
ഞാൻ എന്ത് പറയാൻ ..ഇതില്പരം ലോട്ടറി അടിയ്ക്കാനുണ്ടോ ..ഒന്നും നോക്കിയില്ല സമ്മതം അറിയിച്ചു
ഒരാഴ്ച പെട്ടന്ന് പോയി …മാഡത്തിന്റെ കെട്ട്യോൻ പോയി പിറ്റേ ദിവസം ഞങ്ങൾ അങ്ങോട്ട് താമസം ആരംഭിച്ചു 8000 രൂപ വാടക പിന്നെ കരണ്ടു ബില് വേറെ …പകുതി ഞാൻ കൊടുക്കാമെന്നു പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല .നല്ല വീട് മുകളിലും താഴെയുമായി 5 മുറികൾ വലിയ ഹാൾ അടുക്കള അങ്ങനെ എല്ലാം …
മാഡം തന്നെ കട്ടിലും കിടക്കയും പാചകം ചെയ്യാനുള്ള പാത്രങ്ങളും സാധനങ്ങളും എല്ലാം കൊണ്ടുവന്നു …ചെറിയൊരു പാലുകാച്ചു നടത്തി ഞങ്ങൾ താമസം ആരംഭിച്ചു ..പങ്കജ ചേച്ചിയും രമ്യയും ചേട്ടനും വൈകിട്ട് വരെ വീട്ടിലുണ്ടായിരുന്നു ഭക്ഷണം അവർ തന്നു …
ഞാനും മാഡവും കുറെ നേരം സംസാരിച്ചിരുന്നു …..
8 മണി കഴിഞ്ഞപ്പോ ഭക്ഷണം കഴിക്കാനായി ഞങ്ങൾ എഴുനേറ്റു …പങ്കജ ചേച്ചിയുടെ കയ്യ് പുണ്യം എല്ലാത്തിനും നല്ല രുചി .കഴിച്ചു കഴിഞ്ഞു പത്രം കഴുകാൻ ഞാൻ എണീറ്റതും മാഡം എന്നെ തടഞ്ഞു കൊണ്ട്
പാത്രം പിടിച്ചു വാങ്ങി …
അയ്യോ മാഡം ഞാൻ കഴുകികൊള്ളാം ….
ഇങ് താ അഖിലെ …..
മാഡം .എന്നാലും …
നീയി മാഡം വിളി നിർത്തുന്നുണ്ടോ ….കൊറേ നേരമായി ഞാനിതു കേൾക്കുന്നു
പിന്നെ ഞാനെന്തു വിളിക്കാനാ
നിനക്കെന്നെ ചേച്ചി എന്ന് വിളിക്കാമോ …
മാഡം …ഞാൻ …
ബുദ്ധിമുട്ടാണെങ്കിൽ വേണ്ട ….ഒരുപാടു കൊതിച്ചു പോയി അങ്ങനൊരു വിളിക്കു വേണ്ടി
അയ്യോ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല ….
എന്ന ഒന്ന് വിളിച്ചേ ഞാനൊന്നു കേൾക്കട്ടെ ….
പെട്ടെന്നെങ്ങനെയാ …..ഞാൻ വിളിച്ചോളാം …
ഹമ് …
ന്താപ്പോ ഇങ്ങനൊരു ആശ ….
ഒന്നുല്ലട ….
അതല്ല ചേച്ചി പറ …..
നീ വാ നമുക്ക് കിടക്കാം ….
ഇപ്പൊ ത്തനെയോ ….
നീ എപ്പോളാ കിടക്കാറ്
അങ്ങനൊന്നുമില്ല ….ഉറക്കം വരുമ്പോ
എന്ന നീ വാ നമുക്ക് ടി വി കണ്ടിരിക്കാം
ഹമ്
നിനക്കെങ്ങനെ മലയാളം ഹിന്ദി ഇംഗ്ലീഷ് …..ഏതു ചാനല
അങ്ങനൊന്നുല്ല …ഏതായാലും മതി ചേച്ചിടെ ഇഷ്ടം
നീയെങ്കിലും എന്റെ ഇഷ്ടങ്ങൾ നോക്കുന്നുണ്ടല്ലോ …
അതെന്താ ചേച്ചി ..അങ്ങനെ പറഞ്ഞെ
അങ്ങനെ ആയതോണ്ട്
എന്താ ചേച്ചി കാര്യം
കാര്യങ്ങൾ ഒരുപാടുണ്ടെണ്ട
ചേച്ചി പറഞ്ഞോ
നിനക്ക് ബോർ അടിക്കും
ഇല്ലെന്നേ ചേച്ചി പറഞ്ഞോ
നിനക്കറിയോ ഞാനും അച്ചായനും നേരാംവണ്ണം സംസാരിച്ചിട്ട് എത്ര കാലമായെന്
അതെന്താ …
എനിക്ക് കുട്ടി ഇല്ലാത്തത് തന്നെ കാര്യം
വിവാഹം കഴിഞ്ഞു 2 വര്ഷം നല്ല സ്നേഹത്തിലായിരുന്നു ..ഞാൻ മനസ്സിൽ ആഗ്രഹിച്ച ഭർത്താവ് ..സ്നേഹസമ്പന്നൻ .എന്ത് ആഗ്രഹം പറഞ്ഞാലും സാധിപ്പിച്ചു തരും ..ഒരു പാട് സ്ഥലങ്ങൾ ഞങ്ങൾ ഒരുമിച്ചു പോയി …ഇഷ്ടമുള്ളതെലാം ചെയ്തു ..ആ ദിവസങ്ങളിൽ സന്തോഷം എന്നല്ലാതെ ഒരു കാര്യവും ജീവിതത്തിൽ ഉണ്ടായിരുന്നില്ല ..നേരത്തെ വീട്ടിൽ വരും ഒരുമിച്ചു ആഹാരം കഴിക്കും ഒരുപാടു സംസാരിക്കും .തമാശകൾ പറയും സിനിമക്ക് പോകും ..അങ്ങനെ ഒരു പെണ്ണിന് ഭർത്താവിൽ നിന്നും ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം ഞാൻ പറയാതെ തന്നെ അദ്ദേഹം എനിക്ക് തന്നു …ഒന്നൊഴിച് ….
അവരുടെ കണ്ണുകൾ നിറഞ്ഞു …ദുഃഖം അവർ കടിച്ചമർത്തുന്നത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല അവരെ ആശ്വസിപ്പിക്കാൻ വാക്കുൾക്കായി ഞാൻ മനസ്സിൽ പരതി ,..അവരോടു എന്ത് പറയണം എന്ന് എനിക്കൊരു രൂപവും ഇല്ലായിരുന്നു ..
സാരമില്ല ചേച്ചി എല്ലാം ശരിയാകും …
എന്ന ഞാനും കരുതിയത് …ഒന്നും ശരിയാകില്ല …
ട്രീറ്റ്മെന്റ് ഒന്നും ചെയ്തില്ലേ …..
ഒരുപാട് ….2 വര്ഷം കഴിഞ്ഞും ഞാൻ ഗർഭിണി ആവാഞ്ഞത് കാരണം ഞങ്ങൾ ഡോക്ടറെ കണ്ടു ഏതു ഡോക്ടറെ കണ്ടാലും ഏതൊക്കെ ടെസ്റ്റ് ചെയ്‌താലും പറയുന്നത് ആർക്കും ഒരു കുഴപ്പവുമില്ല .ആയിക്കോളും എന്നാണ് ….2 ആൾക്കും പ്രോബ്ലെംസ് ഒന്നുല്ല എന്തെന്നറിയില്ല ഞാൻ കൺസീവ് ചെയ്യുന്നില്ല
